ജെൻ സീയുടെ നഗരസഭാ ചെയർപേഴ്സൺ: പാലായിലെ ദിയ ബിനു ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായത് ഇങ്ങനെ Pala Politics: Diya Binu Makes History as Youngest Chairperson
ആ ചോദ്യത്തിനൊപ്പം അച്ഛൻ ഒരു കാര്യം കൂടി പറഞ്ഞു, പൂർണസമ്മതമാണെങ്കിൽ മാത്രം ‘യെസ്’ പറഞ്ഞാൽ മതി, പിന്നീടു തീരുമാനം മാറ്റണമെന്നു തോന്നിയാൽ അതിനു സാധിച്ചെന്നു വരില്ല. അപ്പോൾ നിരാശപ്പെടരുത്.’

മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്നു ബിഎ ഇക്കണോമിക്സ് ബിരുദപഠനം പൂർത്തിയാക്കി ഉന്നതപഠനത്തിനായി തയാറെടുക്കുകയായിരുന്നു ദിയ. ഒരു ദിവസം അച്ഛന്റെ ഫോൺ, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറാണോ ?
സീറ്റുതർക്കം വാർത്തകളിൽ നിറഞ്ഞപ്പോൾ പാലായിലെ ഒരു വീട്ടിൽ നിന്നു മൂന്നു പേർ മത്സരരംഗത്തെത്തി, സഹോദരന്മാരായ അഡ്വ. ബിനു പുളിക്കക്കണ്ടവും ബിജു പുളിക്കക്കണ്ടവും ബിനുവിന്റെ മകൾ ദിയ ബിനുവും.
ദിവസങ്ങൾക്കിപ്പുറം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പാലിറ്റി ചെയർപേഴ്സണായി ദിയ ബിനു സത്യപ്രതിജ്ഞ ചെയ്തു. ഈ കഥയിൽ ഏറെ ട്വിസ്റ്റുകളുണ്ടെന്ന് ദിയ പറയുന്നു.
അച്ഛന്റെ ആ വിളി
‘‘എനിക്ക് ഒരു വയസ്സുള്ളപ്പോഴാണ് അച്ഛൻ ആദ്യമായി മുനിസിപ്പൽ കൗൺസിലറായത്. അമ്മ ക്ഷേമ ബിനുവിനും അച്ഛമ്മയ്ക്കുമൊക്കെ തിരഞ്ഞെടുപ്പ് അന്നേ ടെൻഷനാണ്. ഭരണങ്ങാനം അൽഫോൺസ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ ക്ലാസ്സ് ലീഡറായി. നാലാം ക്ലാസ്സിൽ വച്ചാണ് ആദ്യ തിരഞ്ഞെടുപ്പു നേരിട്ടത്, ഹൗസ് ക്യാപ്റ്റനാകാൻ.
അന്നും ഇന്നും രാഷ്ട്രീയത്തോടു വലിയ താത്പര്യമുണ്ട്. വാർഡുസഭകൾ കൂടുമ്പോഴും അംഗനവാടിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനുമൊക്കെ അച്ഛൻ എന്നെയും അനിയത്തി ശ്രേയയെയും കൊണ്ടുപോകും. അങ്ങനെ ഞങ്ങളും നാടിനെയും രാഷ്ട്രീയത്തെയും അറിഞ്ഞു വളർന്നു.
മാന്നാനം കെഇ സ്കൂളിൽ നിന്നു പ്ലസ്ടു പാസ്സായ ശേഷം എക്കണോമിക്സ് തിരഞ്ഞെടുത്തത് കേരളത്തിനു പുറത്തു പഠിക്കണമെന്ന ആഗ്രഹം കൊണ്ടു കൂടിയാണ്. പഠനം കഴിഞ്ഞു പിജിക്കു തയാറെടുക്കുന്നതിനിടെയാണ് ഇലക്ഷൻ പ്രഖ്യാപിച്ചത്. പ്രശ്നങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു.
അങ്ങനെയൊരു ദിവസം അച്ഛന്റെ ഫോൺ, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടോ എന്നാണു ചോദ്യം. ഈ പ്രായത്തിൽ മത്സരിക്കാനിറങ്ങുന്നത് പഠനത്തെ ബാധിക്കുമോ എന്ന ചോദ്യമാണ് ആദ്യം മനസ്സിൽ വന്നത്.
ആ ചോദ്യങ്ങളുടെ ഉത്തരം എങ്ങനെ കിട്ടിയെന്നു ദിയ ബിനു വിശദമായി പറയുന്ന അഭിമുഖം പുതിയ ലക്കം (ഫെബ്രുവരി 28- മാർച്ച് 13) വനിതയിൽ.