കേരളത്തിന്റെ സാംസ്ക്കാരിക നഗരമാണ് തൃശൂർ. കേരള സാഹിത്യ അക്കാഡമിയും, തൃശൂർ പൂരവുമുൾപ്പടെ മലയാളികളുടെ പല അഭിമാനങ്ങളും ഈ നഗരത്തിന്റെ യശസ്സുയർത്തുന്നു. പക്ഷേ, ഇക്കാലമത്രയും തൃശൂരിന്റെ ഒരു ആധികാരിക ചരിത്രം എവിടെയും എഴുതപ്പെട്ടിരുന്നില്ല. ഇപ്പോഴിതാ, ആ കുറവ് നികത്തപ്പെട്ടിരിക്കുന്നു: രാജലക്ഷ്മി മാനഴിയുടെ

കേരളത്തിന്റെ സാംസ്ക്കാരിക നഗരമാണ് തൃശൂർ. കേരള സാഹിത്യ അക്കാഡമിയും, തൃശൂർ പൂരവുമുൾപ്പടെ മലയാളികളുടെ പല അഭിമാനങ്ങളും ഈ നഗരത്തിന്റെ യശസ്സുയർത്തുന്നു. പക്ഷേ, ഇക്കാലമത്രയും തൃശൂരിന്റെ ഒരു ആധികാരിക ചരിത്രം എവിടെയും എഴുതപ്പെട്ടിരുന്നില്ല. ഇപ്പോഴിതാ, ആ കുറവ് നികത്തപ്പെട്ടിരിക്കുന്നു: രാജലക്ഷ്മി മാനഴിയുടെ

കേരളത്തിന്റെ സാംസ്ക്കാരിക നഗരമാണ് തൃശൂർ. കേരള സാഹിത്യ അക്കാഡമിയും, തൃശൂർ പൂരവുമുൾപ്പടെ മലയാളികളുടെ പല അഭിമാനങ്ങളും ഈ നഗരത്തിന്റെ യശസ്സുയർത്തുന്നു. പക്ഷേ, ഇക്കാലമത്രയും തൃശൂരിന്റെ ഒരു ആധികാരിക ചരിത്രം എവിടെയും എഴുതപ്പെട്ടിരുന്നില്ല. ഇപ്പോഴിതാ, ആ കുറവ് നികത്തപ്പെട്ടിരിക്കുന്നു: രാജലക്ഷ്മി മാനഴിയുടെ

കേരളത്തിന്റെ സാംസ്ക്കാരിക നഗരമാണ് തൃശൂർ. കേരള സാഹിത്യ അക്കാഡമിയും, തൃശൂർ പൂരവുമുൾപ്പടെ മലയാളികളുടെ പല അഭിമാനങ്ങളും ഈ നഗരത്തിന്റെ യശസ്സുയർത്തുന്നു. പക്ഷേ, ഇക്കാലമത്രയും തൃശൂരിന്റെ ഒരു ആധികാരിക ചരിത്രം എവിടെയും എഴുതപ്പെട്ടിരുന്നില്ല. ഇപ്പോഴിതാ, ആ കുറവ് നികത്തപ്പെട്ടിരിക്കുന്നു: രാജലക്ഷ്മി മാനഴിയുടെ ‘തൃശൂർ സ്വരൂപം: Biography of Thrissur’ എന്ന ഗ്രന്ഥപരമ്പരയിലൂടെ!

പലഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ഈ ബൃഹദ്ഗ്രന്ഥത്തിന്റെ ആദ്യ ഭാഗം ലോഗോസ് ബുക്സ് വായനക്കാരിലേക്കെത്തിച്ചിരിക്കുന്നു. ബാക്കി ഭാഗങ്ങൾ പിന്നാലെയെത്തും.

ADVERTISEMENT

കോളജ് അദ്ധ്യാപികയായും, ഗുരുവായൂർ ദേവസ്വത്തിലും ഔദ്യോഗികജീവിതം നയിച്ച രാജലക്ഷ്മി മാനഴിയുടെ നിരവധി കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോവലിസ്റ്റും കഥാകൃത്തുമായ കെ.രഘുനാഥനാണ് ജീവിതപങ്കാളി. മകൾ നിവേദിത മാനഴി യുവഎഴുത്തുകാരിൽ ശ്രദ്ധേയയാണ്.

ഏറെക്കാലത്തെ ഗവേഷണങ്ങൾക്കും ശ്രമങ്ങൾക്കുമൊടുവിലാണ് രാജലക്ഷ്മി ‘തൃശൂർ സ്വരൂപം’ എഴുതിയത്. ഈ ശ്രമങ്ങളെക്കുറിച്ചും ഇങ്ങനെയൊരു വലിയ പദ്ധതിയുടെ വിജയകരമായ പൂർത്തീകരണത്തേക്കുറിച്ചും രാജലക്ഷ്മി ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നു.

ADVERTISEMENT

ഒരു ചരിത്രാന്വേഷകയാകാൻ പ്രേരിപ്പിച്ച പശ്ചാത്തലം എന്തായിരുന്നു ?

തൃശൂരിലെ സ്ഥലങ്ങൾ, ചരിത്രം, വൈവിധ്യം ഇവയെക്കുറിച്ചുള്ള അന്വേഷണം വെറും കൗതുകത്തിന് ആരംഭിച്ചതാണ് ഞാൻ. പുസ്തകങ്ങളിലൂടെ മനസ്സിലാക്കുവാൻ ശ്രമിച്ചെങ്കിലും വേണ്ടത്ര ലഭ്യമായില്ല. അതുകൊണ്ടു തന്നെ ആഗ്രഹം ഏറുകയും ചെയ്തു. നമ്മൾ ജീവിക്കുന്ന സ്ഥലം, ചുറ്റുപാടുകൾ ഇവയെക്കുറിച്ച് അന്വേഷിക്കുന്നത് ഒരർത്ഥത്തിൽ ശ്രമകരവുമാണ്. തൃശൂർ ജില്ലയിലെ അവണൂർ എന്ന സുന്ദരമായ ഗ്രാമത്തിലാണ് ജനിച്ചതും വളർന്നതും. അതിനാൽ സ്ക്കൂൾ കാലഘട്ടത്തിൽ രണ്ടു കിലോമീറ്ററോളം ദൂരം കൂട്ടുകാർക്കൊപ്പം, സഹോദരങ്ങൾക്കൊപ്പം വഴിയോരക്കാഴ്ചകൾ ആസ്വദിച്ച് നടക്കുമ്പോൾ പലതരം ചെടികൾ, പൂക്കൾ, മരങ്ങൾ, വിവിധ തരം മനുഷ്യ ജീവിതങ്ങൾ, സാംസ്കാരികമായ അന്തരം ഇതെല്ലാം കാണാറുണ്ട്. പോകുന്ന വഴിയിലെ മഹിളാ സമാജം, നൂൽനൂൽപ്പ് കേന്ദ്രം ഇവയെല്ലാം എന്താണെന്ന് അറിയാൻ ആഗ്രഹിച്ചു. പിന്നീടാണ് മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെക്കുറിച്ച് പഠിച്ചത്. സ്ക്കൂളിന്റെ ഒരു ഭാഗത്തെ കച്ചേരിപ്പറമ്പ് എന്നാണ് പറഞ്ഞിരുന്നത്. അതും മനസ്സിലായില്ല. രാജഭരണകാലത്ത് നിയമവ്യവസ്ഥ നടപ്പിലാക്കുന്നതിനുള്ള ഒരു കേന്ദ്രമായിരുന്നു എന്നത് പിന്നീടാണറിഞ്ഞത്. സ്ക്കൂളിലേക്ക് നടന്നു പോവുമ്പോൾ ഒരു വീട്ടുപറമ്പിനെ ചേരിയിൽ വളപ്പിലെ ഒരാളുടെ വീടാണ് എന്നു കേട്ടിട്ടുണ്ട്. പിന്നീട് ചരിത്രാന്വേഷണത്തിലേർപ്പെട്ടപ്പോഴാണ് ചേരികൾ, ചേരിക്കലങ്ങൾ ഇവ ഭൂമിയുടെ അക്കാലത്തെ തരംതിരിക്കലുകളിൽ പെട്ടതാണെന്ന് മനസ്സിലായത്. ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ രസമായി. പാമ്പിൻകാവ്, വയൽ വരമ്പിനിടയിലൂടെ ചെന്നെത്തുന്ന വലിയ കുളങ്ങര ക്ഷേത്രം. പിൽക്കാലത്താണ് കാവുകൾ,ക്ഷേത്രങ്ങൾ,പ്രകൃതി,വൃക്ഷങ്ങൾ,നാഗാരാധന ഇവയെല്ലാം എന്തുകൊണ്ട് പ്രാധാന്യം അർഹിക്കുന്നു എന്ന് മനസ്സിലാക്കിയത്. കൃഷി രീതികൾ ജലസേചനരീതികൾ ഇതെല്ലാം ഈ സ്ക്കൂൾ യാത്രക്കിടെ കാണാനും അറിയാനും സാധിച്ചു. ഈ ബാല്യകാലാനുഭവങ്ങളാണ് ചിന്താശക്തി ഉണ്ടാക്കിയത്. ഈ നടപ്പുയാത്ര എന്നെ ഒരു ചരിത്രാന്വേഷക അഥവാ ഗവേഷകയാക്കുവാൻ പ്രേരിപ്പിച്ചു എന്നു തോന്നുന്നു.

ADVERTISEMENT

തൃശൂരിനെക്കുറിച്ച് എഴുതാന്‍ തീരുമാനിച്ചപ്പോഴുള്ള വെല്ലുവിളികൾ എന്തൊക്കെയായിരുന്നു ?

തൃശൂരിനെക്കുറിച്ച് എഴുതുവാനാരംഭിച്ചപ്പോൾ എവിടെ തുടങ്ങണം എന്തെല്ലാം ഉൾക്കൊള്ളിക്കണം എന്ന വലിയ ഒരു പ്രശ്നം നേരിട്ടു. ഗുരുവായൂരിന്റെ ചരിത്രരചന നടത്തിയ എനിക്ക് തൃശൂർ എന്ന സാംസ്കാരിക നഗരത്തിന്റെ ആഴവും പരപ്പും വിസ്മയമുളവാക്കി. അപ്പോഴാണ് എന്തുകൊണ്ടാണ് തൃശൂരിന്റെ ഒരു സമ്പൂർണ്ണ ചരിത്രം ഇതുവരെ ആരും തയ്യാറാക്കുവാൻ ശ്രമിക്കാതിരുന്നത് എന്ന തിരിച്ചറിവുണ്ടായത്. ചരിത്രാവബോധമുള്ള ചില ഗുരുക്കൻമാർ അത് അസാദ്ധ്യമാണെന്ന് പോലും അഭിപ്രായപ്പെട്ടു. പക്ഷെ, തൃശൂരിന്റെ സമ്പത്തും അധികാരവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രൊഫ ടി.ആർ. വേണുഗോപാൽ രചിച്ച ‘തൃശൂരിൽ നിന്നുള്ള നേർക്കാഴ്ച’ എന്ന ഒരു പുസ്തകം ശുഭകരമായ വഴിയാണ് തുറന്നു തന്നത്. മറ്റൊരു അദ്ധ്യാപകൻ കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകി, ഉൾക്കൊള്ളിക്കേണ്ട വിഭാഗങ്ങളെക്കുറിച്ച് ഒരു ധാരണ നൽകി. തുടർന്നാണ് എഴുതുവാൻ ഉറച്ചത്. വിഷയങ്ങൾ തേടിയുള്ള യാത്രയിൽ പല രേഖകളും ലഭിക്കുവാനില്ലെന്ന് അറിയുന്നു. കൃത്യമായ രേഖകൾ സൂക്ഷിച്ചു വക്കുന്ന സ്വഭാവം ഇല്ലാത്തതിനാലും, കൈവശമുള്ള രേഖകൾ തരാനുള്ള വൈമുഖ്യവും വീണ്ടും പ്രയാസങ്ങൾ സൃഷ്ടിച്ചു. സർക്കാർ ഓഫീസുകളിലെ രേഖകൾ സൂക്ഷിക്കുന്നതിൽ ഒട്ടും കൃത്യതയില്ല. ഉദാസീനത. ചരിത്രസൂക്ഷിപ്പിൽ നമുക്കു പണ്ടേ താല്പര്യമില്ലല്ലോ. പിന്നെ അമൂല്യമായ നമ്മുടെ പൈതൃകം എങ്ങനെ സംരക്ഷിക്കുവാനാകും. പലപ്പോഴും പല സ്ഥലങ്ങൾ, ആഘോഷങ്ങൾ ഇവയെല്ലാം ആനുകാലികങ്ങളിലായിരിക്കും ലഭിക്കുക. പക്ഷെ, അവ സംരക്ഷിച്ച് ആവശ്യക്കാർക്ക് ലഭ്യമാക്കുവാനുള്ള സംവിധാനം പൂർണ്ണമായി സജ്ജീകരിക്കേണ്ടതുണ്ട്. പലയിടങ്ങളിലും നമ്മൾ അന്വേഷിച്ചെത്തുമ്പോൾ നിരാശയാണ് ഫലം. എന്നാൽ ചില ആത്മാർത്ഥ സുഹൃത്തുക്കൾ കാര്യങ്ങൾക്ക് സൂചനകളെങ്കിലും നൽകി സഹായിക്കാറുണ്ട്. വിചിത്രമായ അനുഭവം ഒരു സ്ക്കൂളിന്റെ ചരിത്രം അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ്. ജാതിയും മതവും നോക്കി എനിക്കു നേരെ അധികാരിയിൽ നിന്ന് ഒരു ചോദ്യാവലിയുണ്ടായി. സ്ക്കൂളിന് ഗുണപ്രദമാണെന്നു പോലും ആ വ്യക്തിക്ക് മനസ്സിലാക്കുവാനായില്ല. രണ്ട് പേജ് സ്കൂൾ ചരിത്രം ലഭിക്കുവാൻ നാല് പ്രാവശ്യം ഈ സ്ഥാപനം കയറിയിറങ്ങേണ്ടി വന്നു .തന്നതോ മറ്റാരോ എഴുതിയ ഒരു മാഗസിനിലെ കുറിപ്പ്.

രേഖകൾ തേടിയുള്ള അലച്ചിൽ ഒട്ടും എളുപ്പമല്ല, അല്ലേ ?

ഓരോ സ്ഥാപനങ്ങളും ചുരുങ്ങിയത് അവരുടെ ആരംഭിച്ച വർഷം, പ്രാരംഭ ചരിത്രം, ഇവയുടെ വളർച്ച ഇവ അടുത്ത തലമുറയ്ക്കു വേണ്ടി സൂക്ഷിക്കുവാൻ ബാദ്ധ്യസ്ഥരല്ലേ. രാജഭരണകാലത്ത് ആരംഭം കുറിച്ച നഗരത്തിലെ ഒരു പ്രധാന സ്കൂളിന് അലമാരയുടെ മുകളിൽ ഒട്ടിച്ചു വച്ച രണ്ടു പാരഗ്രാഫ് വസ്തുതകൾ മാത്രമാണ് (ഫോട്ടോകോപ്പി പതിച്ചത്) നൽകുവാനുണ്ടായിരുന്നത്. ആ സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മറ്റു വിഭാഗങ്ങൾ, പഠിപ്പിക്കുന്ന വിഷയങ്ങൾ ഒന്നും സ്റ്റാഫ് റൂമിലെ അതിഥി അദ്ധ്യാപകർക്ക് (ഗസ്റ്റ്) പറയുവാൻ സാധിച്ചില്ല. ഒരു കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സ്കൂളിലെ അദ്ധ്യാപകർക്ക് പോലും സാമൂഹ്യബോധം നഷ്ടമായിരിക്കുന്നു. ഫ്ലാറ്റ് ജീവിതം നയിക്കുന്ന കുട്ടികൾക്ക് അടുത്ത അയൽക്കാരനെ അറിയില്ല എന്ന് ലാഘവത്തോടെ പറയാം. പക്ഷെ സ്കൂൾ അത്തരത്തിലാകാമോ എന്ന് ചിന്തിക്കേണ്ടതാണ്. എന്നാൽ നഗരത്തിലെ ഒരു പഴയ സ്കൂളിൽ പൂർവ്വ വിദ്യാർത്ഥിസംഘടനകളുടെ ഉത്സാഹത്താൽ കൃത്യമായ ചരിത്രവും വളർച്ചയും രേഖപ്പെടുത്തലുകളും കാണുവാനിടയായി. വിവര ശേഖരണം, സൂക്ഷിപ്പ് എന്നിവയുടെ മഹത്വം ഇന്നത്തെ തലമുറ അറിയേണ്ടതാണ്. പാറമേക്കാവ്ക്ഷേത്രത്തിലെ മാനേജർ, അസിസ്റ്റൻറ് മാനേജർ എന്നിവർ വളരെ സഹായകമായ നിലപാടാണ് ഈ പുസ്തകരചനയിൽ എന്നോട് സ്വീകരിച്ചത്. എന്നാൽ മറ്റൊരു ക്ഷേത്രത്തിന്റെ നിസ്സഹായതയും കാണാനിടയായി. അതേ സമയം ഞാൻ പഠിച്ച സെൻറ് മേരീസ് കോളജിൽ നിന്ന് എനിക്ക് വളരെയേറെ പ്രോത്സാഹനമാണ് ലഭിച്ചത്. കോളേജിന്റെ ആരംഭം മുതൽക്കുള്ള ചരിത്രരചന നിർവ്വഹിക്കുവാൻ പ്രിൻസിപ്പൽ സിസ്റ്റർ ഡോ.മീന ചെറുവത്തൂർ കാണിച്ച ഉത്സാഹം എന്റെ കണ്ണുനിറച്ചു. പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ കോളജിൽ നടന്ന ഒരു പ്രധാന ചടങ്ങിൽ ചരിത്രപുസ്തക പ്രകാശനവും പുസ്തക ചർച്ചയും നടത്തി ഭൂതകാലത്തെ ധന്യമാക്കി, ചരിത്രത്തേയും . തൃശൂരിലെ കേരളസാഹിത്യ അക്കാദമി ലൈബ്രറിയും അപ്പൻതമ്പുരാൻ സ്മാരക ഗ്രന്ഥശാലയും വളരെയേറെ സഹായകമായി.

തൃശൂർ സ്വരൂപം’ ഒന്നാം ഭാഗത്തിൽ എന്തൊക്കെയാണുള്ളത് ?

തൃശൂർ സ്വരൂപത്തിന്റെ ആദ്യഭാഗത്തിൽ തൃശൂർ എന്ന നഗരം എങ്ങനെ പെരുമ്പടപ്പ് സ്വരൂപത്തിൽ നിന്ന് ഇന്നത്തെ നിലയിലെത്തി എന്നാണ് അപഗ്രഥിച്ചിരിക്കുന്നത്. ഈ തൃശൂർ പട്ടണം നേരിട്ട യുദ്ധമുഖങ്ങളും അടിച്ചമർത്തലുകളും, കൊലയും കൊള്ളിവെപ്പും, സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ഇവ എങ്ങനെ ധൈര്യപൂർവ്വം നേരിട്ടു എന്നതിന്റെ നേർക്കാഴ്ച്ചയാണ് ഒരുക്കിയിരിക്കുന്നത്. തൃശൂർക്കാരുടെ എക്കാലത്തേയും അഭിലാഷവും അഭിമാനവുമായ പൂരത്തിന്റെ ആരംഭം,വളർച്ച,ചടങ്ങുകൾ,വെടിക്കെട്ട്,ആചാരങ്ങൾ ഇവയെല്ലാം ഉൾക്കൊള്ളുന്ന ഗ്രന്ഥമാണിത്. കൂടാതെ തൃശൂരിലെ വിദ്യാലയങ്ങൾ, റോഡുകൾ, മ്യൂസിയം, പച്ചത്തുരുത്ത് ഇങ്ങനെ എത്രയെത്ര തൃശൂർ കാഴ്ചകൾ. കാഴ്ചകൾ തുടരും അടുത്ത ഭാഗങ്ങളിൽ...

Unveiling Thrissur's Rich History: A New Literary Endeavor:

Rajalakshmi Manazhi's extensive research has culminated in 'Thrissur Swaroopam: Biography of Thrissur,' a monumental work finally filling the void of an authoritative history of the cultural capital of Kerala. This multi-part book series, with the first volume now released by Logos Books, delves into the rich past of Thrissur, exploring its transformation and significant cultural contributions.