രശ്മിക മന്ദാന അണിഞ്ഞ വിവാഹസാരിയുടെ ഹൈലൈറ്റ് അറിയണോ... അതോ ബാഗി ജീൻസിനൊപ്പം ചേരുന്ന ചെരുപ്പ് ഏതെന്ന് അറിഞ്ഞാൽ മതിയോ... ഏതു റേഞ്ച് ഫാഷൻ ടിപ്സും സ്റ്റൈൽ ടോക്സ് വിത് പൂജയിൽ റെഡി
‘ഫൗണ്ടേഴ്‌സ് ആര്‍ ദി ന്യൂ ഇന്‍ഫ്ലുവന്‍സര്‍’ എന്നൊരു ട്രെന്‍ഡ് വന്നു. ഓരോ ബ്രാന്‍ഡിന്റെയും ‘പിന്നില്‍ ആരാണ്’ എന്നറിയാൻ ആളുകള്‍ക്കുള്ള കൗതുകമായിരുന്നു ട്രെൻഡിനു പിന്നിൽ. ആനന്ദ് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹത്തിനു രാധിക അണിഞ്ഞ ലെഹംഗയുടെ ഡീകോഡിങ് ആയിരുന്നു എന്റെ ആദ്യ റീല്‍. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വ്യൂസിന്റെ എണ്ണം പോയി നിന്നത് എട്ടു ലക്ഷത്തിൽ. ഇതിൽപ്പരം മോട്ടിവേഷന്‍ വേറെ വേണോ...

കേരളസാരിക്കൊപ്പം ഏതൊക്കെ കളര്‍ ബ്ലൗസുകളാണ് ഇണങ്ങുക? ബേസിക് കുര്‍ത്ത ഡിസൈന്‍സ് എന്തെല്ലാമാണ് ? ഓരോ നെക്‌ലൈൻ ഡ്രസ്സിനൊപ്പം അണിയേണ്ട ആഭരണം ഏതാണ് ? എന്നിങ്ങനെ സിംപിള്‍ സ്‌റ്റൈല്‍ ടിപ്‌സ് ആണ് പൂജ രണദേവിന്റെ കണ്ടന്റിൽ അധികം. സെലിബ്രിറ്റി സ്റ്റൈൽ ഡീകോഡിങ്ങിലും പൂജ പുലിയാണ്.
വെറും ഒന്നര വര്‍ഷം കൊണ്ട് 200 ഓളം പോസ്റ്റുകൾ, രണ്ടര ലക്ഷത്തിനുമേൽ ഫോളോവേഴ്സ്... സ്‌റ്റൈല്‍ടോക്‌സ് വിത് പൂജ എന്ന ഇൻസ്റ്റാ പേജില്‍ മില്യണ്‍ കടന്ന റീലുകളാണ് അധികവും. കാഴ്ചക്കാരുടെ മനസ്സറിഞ്ഞുള്ള ‘കൊച്ചുവര്‍ത്തമാന’ത്തിന് പിന്നിലെ 10 വര്‍ഷത്തെ ഡേറ്റാബാങ്കിനെക്കുറിച്ചും ‘സ്റ്റൈലിസ്റ്റ് അല്ലാത്ത’ താൻ ഫാഷൻ ഇൻഫ്ലുവൻസറായി മാറിയ കഥയും പൂജ പറയുന്നു.
സ്റ്റാർ സ്റ്റൈൽ ഡീകോഡിങ്
‘‘ക്യാമറ ഈ വഴി വന്നാല്‍ ആ വഴി പോകുന്ന ആളായിരുന്നു ഞാന്‍. ആ ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ സ്‌റ്റൈല്‍ ടിപ്‌സ് പറയുന്ന ഇന്‍ഫ്ലുവൻസറായി മാറുമെന്നു സ്വപ്നത്തില്‍ വിചാരിച്ചിട്ടില്ല.’’ റീലുകളിൽ നിറയുന്ന അതേ എനർജിയോടെ പൂജയുടെ ഇൻട്രോ.
‘‘കൊച്ചിയിലുള്ള ഒറിജിന്‍ എന്ന എന്റെ ബ്രൈഡല്‍ സ്റ്റുഡിയോയ്ക്കു വേണ്ടി തുടങ്ങിയതാണ് പേജ്. ‘ഫൗണ്ടേഴ്‌സ് ആര്‍ ദി ന്യൂ ഇന്‍ഫ്ലുവന്‍സര്‍’ എന്നൊരു ട്രെന്‍ഡ് വന്നു. ഓരോ ബ്രാന്‍ഡിന്റെയും ‘പിന്നില്‍ ആരാണ്’ എന്നറിയാൻ ആളുകള്‍ക്കുള്ള കൗതുകമായിരുന്നു ട്രെൻഡിനു പിന്നിൽ. ആനന്ദ് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹത്തിനു രാധിക അണിഞ്ഞ ലെഹംഗയുടെ ഡീകോഡിങ് ആയിരുന്നു എന്റെ ആദ്യ റീല്‍. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വ്യൂസിന്റെ എണ്ണം പോയി നിന്നത് എട്ടു ലക്ഷത്തിൽ. ഇതിൽപ്പരം മോട്ടിവേഷന്‍ വേറെ വേണോ...
പിന്നീട് ബ്രൈഡൽ എന്ന കൺസപ്റ്റ് മാറ്റി സ്റ്റൈൽ ടോക്സിലേക്ക് ശ്രദ്ധയൂന്നി. ഫാഷന്‍ പെര്‍സ്‌പെക്ടീവിലല്ല, കസ്റ്റമര്‍ പെര്‍സ്‌പെക്ടീവിലാണ് കണ്ടന്റ് ഒരുക്കുന്നത്. 10 വർഷം മുൻപ് ഒറിജിന്റെ തുടക്കകാലത്ത് ഞാന്‍ നേരിട്ടാണ് കസ്റ്റമേഴ്‌സിനെ ഡീല്‍ ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ അവരുടെ സംശയങ്ങളും ആവശ്യങ്ങളും അറിയാമായിരുന്നു. അന്നു മുതൽ മനസ്സിൽ ഫീഡ് ചെയ്തുകിടന്ന ഡേറ്റാബാങ്കില്‍ നിന്നാണ് വിഡിയോ കണ്ടന്റ് ഉണ്ടാക്കുന്നത്. ഓരോ റീലിന്റെയും സേവും ഷെയറും കണ്ടപ്പോൾ മനസ്സിലായി ട്രാക് ശരിയാണെന്ന്.
സെലിബ്രിറ്റികള്‍ സിനിമയിലും പൊതുവേദിയിലും എത്തുന്ന സ്റ്റൈൽ ഡീകോഡ് ചെയ്യുന്ന വിഡിയോയ്ക്കും വന്‍ സ്വീകാര്യതയുണ്ട്. അവരിടുന്ന ഡ്രസ്സും ജ്വല്ലറിയും എവിടെ നിന്നു വാങ്ങാനാകും എന്നു കൂടി പറയുന്നതാണ് വ്യൂവേഴ്‌സിനുള്ള ബെസ്റ്റ് ടേക് എവേ.
ജെന്‍ സി, ജെന്‍ ആല്‍ഫ തലമുറ കണ്ടാലും വിഡിയോ സ്‌റ്റൈലിഷ് ആയി തോന്നാൻ പിക്ടോറിയല്‍ പ്രസന്റേഷനാണ് വേണ്ടത്. അതിനായി എഐ–യെ കൊണ്ടും ഞങ്ങൾ പണിയെടുപ്പിക്കുന്നുണ്ട്.
പിന്നെ, സോഷ്യൽ മീഡിയയിൽ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. പക്ഷേ, അതിനൊപ്പം നല്ലതു വരവേല്‍ക്കാനും വ്യൂവേഴ്‌സിന് മടിയില്ല.’’ പൂജ കൂട്ടിച്ചേർക്കുന്നു.
ക്രിയേറ്റര്‍ ഇക്കോണമിയിൽ ഞാനും
‘‘സ്‌റ്റൈലിസ്റ്റ് എന്നു വിശേഷിപ്പിക്കുന്നതിനേക്കാള്‍ എ നിക്കിഷ്ടം സ്‌റ്റൈലിഷ് എന്നു വിശേഷിപ്പിക്കാനാണ്. അ താണ് ശരിയും. ആ ആങ്കിളിൽ ചിന്തിച്ചാണ് സ്റ്റൈൽ ടിപ്സ് ഒരുക്കുന്നതും. നമ്മുടെ ഇഷ്ടത്തിനൊപ്പം പോക്കറ്റിനും പ്രിയമുള്ള പരിപാടിയാണേ ഇത്.’’ പൂജ ക്രിയേറ്റർ ഇക്കോണമിയുടെ തിയറി പറഞ്ഞു.
‘‘ബ്രാന്‍ഡ് കൊളാബിലൂടെ വരുമാനം നേടാനാകുന്നുണ്ട്. 100 % കോൺഫിഡൻസ് ഉള്ള കൊളാബുകള്‍ക്കു മാത്രമേ കൈ കൊടുക്കാറുള്ളൂ. ഒരു ബ്രാൻഡ് നമ്മളെ സമീപിക്കുമ്പോൾ അവർ മുടക്കുന്ന പൈസയ്ക്കുള്ള ബിസിനസ് അവർക്കു കിട്ടണം. ഒരു ബിസിനസ് വുമൺ കൂടിയായ ഞാൻ അതും മനസ്സിൽ വച്ചാണ് റീൽസ് ഒരുക്കുന്നത്.
ക്രിയേറ്റര്‍ ഇക്കോണമിയിൽ മുന്നിൽ തന്നെയാണ് ഫാഷന്‍. അതുകൊണ്ടു തന്നെ സാധ്യതകള്‍ വിശാലമാണ്.’’ പൂജയുടെ വാക്കുകള്‍ക്ക് ആത്മവിശ്വാസത്തിന്റെ പഞ്ച്.