‘വർക്ക് ലൈഫ് ബാലൻസ്’ ആർക്ക് ? ഓഫിസും വീടും ബാലൻസ് ചെയ്യുമ്പോൾ എന്താണു സ്ത്രീ മനസ്സിൽ Work-Life Balance: The Unspoken Struggle of Women
സൂപ്പർ വുമൺ വേഷത്തിൽ ഒരു യുവതി. വായിൽ സ്പൂൺ. ഒരു കയ്യിൽ ലാപ്‌ടോപ്. മറ്റേ കയ്യിൽ കുഞ്ഞ്. കത്തുന്ന അടുപ്പത്തു പാനിൽ എന്തോ തിളയ്ക്കുന്നു. ഫോണിൽ ബോസിന്റെ ‘URGENT’. മെസ്സേജ് ബ്ലിങ്ക് ആകുന്നു.
സൂപ്പർ വുമൺ വേഷത്തിൽ ഒരു യുവതി. വായിൽ സ്പൂൺ. ഒരു കയ്യിൽ ലാപ്‌ടോപ്. മറ്റേ കയ്യിൽ കുഞ്ഞ്. കത്തുന്ന അടുപ്പത്തു പാനിൽ എന്തോ തിളയ്ക്കുന്നു. ഫോണിൽ ബോസിന്റെ ‘URGENT’. മെസ്സേജ് ബ്ലിങ്ക് ആകുന്നു.
സൂപ്പർ വുമൺ വേഷത്തിൽ ഒരു യുവതി. വായിൽ സ്പൂൺ. ഒരു കയ്യിൽ ലാപ്‌ടോപ്. മറ്റേ കയ്യിൽ കുഞ്ഞ്. കത്തുന്ന അടുപ്പത്തു പാനിൽ എന്തോ തിളയ്ക്കുന്നു. ഫോണിൽ ബോസിന്റെ ‘URGENT’. മെസ്സേജ് ബ്ലിങ്ക് ആകുന്നു.
വണ്ടിയോടിച്ചു പോകുമ്പോൾ പെട്ടെന്ന് മോളി ആന്റിയുടെ കണ്ണിൽ ഒരു പരിചിതമുഖം വീണു. ഒന്ന് സൂക്ഷിച്ചു നോക്കി.
അതെ, അത് അനിത തന്നെ; ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന അനിത. പക്ഷേ...
ഈ തിരക്കേറിയ ബസ് സ്റ്റോപ്പിൽ? ബൈക്കിൽ ഓഫീസിൽ പോകുന്ന അനിത ബസ് കാത്തു നിൽക്കുന്നതെന്താ?
മോളി ആന്റി ഉടനെ കാർ റിവേഴ്‌സ് ചെയ്തു നിർത്തി. കാരണം, കേട്ടപ്പോൾ എല്ലാം വ്യക്തമായി. ബൈക്ക് വഴിയിൽ പണിമുടക്കി. വീട്ടിലെത്തണം. ഓട്ടോക്കാർക്ക് ഇത്ര ദൂരത്തേക്കു വരാൻ താല്‍പര്യമില്ല . വീട്ടിൽ ആറു വയസ്സുള്ള മോൻ തനിയെ ആണ്. കഴിഞ്ഞ ഇരുപത് മിനിറ്റായി അനിത ബസ് സ്റ്റോപ്പിൽ ഒരു വണ്ടി കിട്ടാനായി കാത്തുനിൽക്കുകയാണ്.
മോളി ആന്റി അവളെ കാറിൽ കയറ്റി.
അനിതയെ കണ്ടപ്പോൾ തന്നെ മോളി ആന്റിക്ക് മനസ്സിലായി; ഇത് ഒരു സാധാരണ ദിവസമല്ല. പൊതുവെ ജീൻസും ഷർട്ടുമാണ് അനിതയുടെ വേഷം. ഇന്നു സിൽക്ക് സാരിയിലാണ്. മുഖത്തു ‘സെലിബ്രേഷൻ’ കഴിഞ്ഞുള്ള മേക്കപ്പ് അവശിഷ്ടങ്ങൾ. ഹാൻഡ്‌ബാഗിൽ നിന്ന് ഒരു ഉണങ്ങിയ റോസ് തല കാട്ടുന്നു.
മോളി ആന്റിയുടെ മനസ്സു വായിച്ചെന്ന പോലെ അനിത പറഞ്ഞു:“ഇന്ന് വനിതാദിനമല്ലേ ആന്റി. ഓഫിസിൽ വലിയ ആഘോഷം തന്നെയായിരുന്നു. ട്രഡിഷനൽ വെയർ ഡേ ആണ്, കേക്ക് കട്ടിങ്, ഗിഫ്റ്റ്, സ്പീച്ച്; എല്ലാം ഉണ്ടായിരുന്നു... ബാഗിൽ നിന്ന് സാഷ് പുറത്തെടുത്ത്, അതിൽ എഴുതിയിരുന്ന ‘സൂപ്പർ വുമൺ’ ടൈറ്റിൽ അവൾ കാണിച്ചു.
“ആഹാ സൂപ്പർ വുമൺ ആണോ? എന്നിട്ടാണോ ഇത്ര തളർച്ച,” മോളി ആന്റി മനസ്സിൽ പറഞ്ഞു.
“പക്ഷേ, അനിത വല്ലാതെ ക്ഷീണിതയാണല്ലോ.”
“എന്തു ചെയ്യാം ആന്റി കഴിഞ്ഞ ഒരാഴ്ചയായി ശരിയായി ഉറങ്ങിയിട്ടില്ല. ഓഫിസിലെ വർക്ക് പോരാത്തതിന്, വീട്ടിൽ വന്നും ചെയ്താലേ ജോലി തീർക്കാൻ ഒക്കു. ഇന്ന് ആഘോഷങ്ങൾ കഴിഞ്ഞപ്പോൾ തല പൊട്ടും പോലെ വേദനയാണ്.
സത്യത്തിൽ ഇത്തരം സെലിബ്രേഷനുകൾ അധികപ്പണി തന്നെയാണ്. ജോലി തീർക്കണം, ടാർഗറ്റ് തികയ്ക്കണം, പിന്നെ ആഘോഷങ്ങൾക്കു തയാറാകണം. എന്നാലും ഞാൻ ആയിരുന്നു ഇന്നത്തെ സ്റ്റാർ. ഇന്നു ഞാൻ സംസാരിച്ചത് ‘സ്വന്തം ശബ്ദമുള്ള സ്ത്രീ’ (Woman with a Voice) എന്ന വിഷയത്തിലാണ്,” അനിത പറഞ്ഞു.
അപ്പോഴേക്കും അനിതയുടെ മൊബൈൽ ഫോൺ ചിണുങ്ങി. ഓഫിസിൽ നിന്ന് ബോസ് ആണ്. അന്നു രാത്രി തന്നെ ഒരു ലാസ്റ്റ് മിനിറ്റ് ക്ലയന്റ് പ്രെസന്റേഷൻ തയാറാക്കണം. വലിയ ക്ലയന്റാണ്. ഡീൽ നഷ്ടപ്പെടുത്താൻ പാടില്ല.
ഫോൺ വച്ച ശേഷം അനിത ആഴത്തിൽ ശ്വാസം വിട്ടതു മോളി ആന്റി കേട്ടു.
“ഗിരീഷ് യാത്രയിലാണ്. രോഷന്റെ ഹോംവർക്കും ഞാൻ നോക്കണം. അതിനിടയിലാണ് ഇപ്പോൾ ഈ പ്രെസന്റേഷൻ,” അനിത ആരോടെന്നില്ലാതെ പറഞ്ഞു. ബാഗ് തുറന്നു തലവേദനയ്ക്കുള്ള ലേപനം എടുത്തു നെറ്റിയിൽ തേച്ചു.
“ഇതൊക്കെ ചെയ്യാൻ കഴിയില്ലെന്ന് ഒന്നു ‘നോ’ പറയാമല്ലോ,” മോളി ആന്റിക്കു ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
അനിത വിഷാദം കലർന്ന ഒരു ചിരി ചിരിച്ചു
“അയ്യോ ആന്റി അങ്ങനെ പറഞ്ഞാൽ ഞാൻ നോൺ-പ്രഫഷനൽ, നോൺ-കമ്മിറ്റഡ് ആയി ലേബൽ ചെയ്യപ്പെടും. പിന്നെ കരിയർ ഗ്രോത് സ്വപ്നം മാത്രമാകും.”
അപ്പോൾ മോളി ആന്റിയുടെ മനസ്സിൽ ഒരു ചിത്രം തെളിഞ്ഞു. സൂപ്പർ വുമൺ വേഷത്തിൽ ഒരു യുവതി. വായിൽ സ്പൂൺ. ഒരു കയ്യിൽ ലാപ്‌ടോപ്. മറ്റേ കയ്യിൽ കുഞ്ഞ്. കത്തുന്ന അടുപ്പത്തു പാനിൽ എന്തോ തിളയ്ക്കുന്നു. ഫോണിൽ ബോസിന്റെ ‘URGENT’. മെസ്സേജ് ബ്ലിങ്ക് ആകുന്നു.
സൂപ്പർ വുമൺ എന്ന ലേബലിനു പിന്നിൽ ഈ ‘വർക്ക് ലൈഫ് ബാലൻസ്’ ശരിക്കും തലവേദനയാകുന്ന സ്ത്രീകളുടെ കഥ മോളിയാന്റി വിലയിരുത്തുന്നു, പുതിയ ലക്കം (ഫെബ്രുവരി 28– മാർച്ച് 13) വനിതയിൽ.