‘മറുപിള്ള വച്ചിരിക്കുന്ന പ്ലാസ്റ്റിക് ബക്കറ്റിന്റെ തണുപ്പിൽ എന്റെ കുഞ്ഞ് കിടന്നു... പക്ഷേ...’: മരണത്തെ തോൽപ്പിച്ച ‘ദൈവപുത്രൻ’
മരിച്ചെന്നു കരുതി ഉപേക്ഷിച്ചിടത്തു നിന്നു ജീവിതത്തിലേക്ക് ഉയിർത്തെഴുന്നേറ്റു വന്നതാണു സാവിയോ. മനുഷ്യരുടെ തീരുമാനങ്ങളെ തെറ്റിക്കുന്ന ദൈവത്തിന്റെ ഇടപെടല്‍ എന്നു നിസ്സംശയം പറയാം. വിധി തനിക്കു നൽകിയ പരിമിതികളെ ആത്മവിശ്വാസത്താൽ മറികടന്ന അവന്റെ പോരാട്ടത്തിനും ആ യാത്രയിൽ താങ്ങായി നിന്ന അമ്മ ബ്ലെസിയുടെ

മരിച്ചെന്നു കരുതി ഉപേക്ഷിച്ചിടത്തു നിന്നു ജീവിതത്തിലേക്ക് ഉയിർത്തെഴുന്നേറ്റു വന്നതാണു സാവിയോ. മനുഷ്യരുടെ തീരുമാനങ്ങളെ തെറ്റിക്കുന്ന ദൈവത്തിന്റെ ഇടപെടല്‍ എന്നു നിസ്സംശയം പറയാം. വിധി തനിക്കു നൽകിയ പരിമിതികളെ ആത്മവിശ്വാസത്താൽ മറികടന്ന അവന്റെ പോരാട്ടത്തിനും ആ യാത്രയിൽ താങ്ങായി നിന്ന അമ്മ ബ്ലെസിയുടെ ത്യാഗത്തിനും പകരം വയ്ക്കാൻ മറ്റൊന്നില്ല.
സെറിബ്രൽ പാൾസി ബാധിതൻ എന്നു വൈദ്യലോകം വിധിയെഴുതിയ കുഞ്ഞിനെ മാറോടണച്ച്, ബ്ലെസി താണ്ടിയ ദൂരങ്ങൾ എത്രയോ മനുഷ്യർക്ക് പ്രചോദനത്തിന്റെ വെളിച്ചം പകരുന്നതാണ്.
‘‘32മണിക്കൂർ കാത്തിരിപ്പു തുടർന്നു. അതിനു ശേഷമാണ് സിസേറിയൻ ചെയ്യാൻ കയറ്റിയത്. നിർത്താതെ കണ്ണീരൊഴുക്കി എന്റെയരികിൽ ഒരു നഴ്സ് നിന്നിരുന്നു. അതായിരുന്നു ബോധം മറയുന്നതിനുമുൻപുള്ള അവസാന കാഴ്ച. പിന്നീടുള്ള കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞുകേട്ട അറിവേയുള്ളൂ. എന്റെ കുഞ്ഞിന്റെ ഹൃദയമിടിപ്പു നിലച്ചിരുന്നത്രേ. ഞാൻ ജീവിച്ചിരിക്കെ എന്റെ പൊന്നുമോൻ എന്റെയുള്ളിൽ അവസാനിക്കുന്ന അവസ്ഥ ചിന്തിച്ചു നോക്കൂ. ഓപറേഷൻ തിയറ്ററിന് പുറത്തു നിസ്സഹായയായി നിന്ന എന്റെ അമ്മച്ചിയോട് ഒരു നഴ്സ് പറഞ്ഞത്രെ. ‘കുഞ്ഞിനെ രക്ഷിക്കാനായില്ല. ബ്ലെസിയുടെ ജീവൻ പിടിച്ചു നിർത്താൻ പറ്റുമോയെന്നു നോക്കട്ടെ. എല്ലാവരേയും അറിയിച്ചോളൂ...’ എന്ന്.
അനസ്തീഷ്യയ്ക്ക് വിധേയയാകാനുള്ള ആരോഗ്യം എനിക്കുണ്ടായിരുന്നില്ല. പച്ചമാംസത്തിലേക്കു കത്തി ഇറങ്ങിയ വേദന എന്നെ ബോധത്തിലേക്കുണർത്തി. പക്ഷേ,കരയാൻ പോലുമുള്ള ശക്തിയില്ല. അതെന്റെ മരണക്കിടക്കയാണെന്നു തോന്നി. കുഞ്ഞിനെ ഒരു നോക്കു കാണും വരെ ഈ ജീവനൊന്ന് പിടിച്ചു നിർത്തണേ എന്നു കർത്താവിനോട് ഇരന്നു. പക്ഷേ, പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. മറുപിള്ള വച്ചിരിക്കുന്ന ബക്കറ്റിലേക്ക് ആശുപത്രി ജീവനക്കാർ കുഞ്ഞിനെ കിടത്തി. അമ്മച്ചൂടറിയാതെ, പ്ലാസ്റ്റിക് ബക്കറ്റിന്റെ തണുപ്പിൽ എന്റെ കുഞ്ഞ് കിടന്നു. ദൈവമേ, എനിക്കത് ഓർക്കാൻ പോലും വയ്യ. വെളിച്ചം കടന്നു ചെല്ലാത്ത കോണിൽ വച്ചിരുന്ന ബക്കറ്റിൽ നിന്നു കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു. കൃപാമയനായ ദൈവം അതു കേട്ടു. അതുവഴി വന്ന ഏലിയാമ്മ ഡോക്ടർ നോക്കുമ്പോൾ കാണുന്നത് ചുണ്ടുകൾ നുണഞ്ഞു കിടക്കുന്ന കുഞ്ഞിനെയാണ്. ഡോക്ടർ കുഞ്ഞിനെ മാറോടു ചേർത്തുപിടിച്ചു കൊണ്ട് ഓടി.
ജീവിക്കാനുള്ള സാധ്യത ഒരു ശതമാനമേയുള്ളൂ എന്നറിഞ്ഞിട്ടും എന്റെ മൂത്ത സഹോദരൻ തോമസ് പറഞ്ഞു. ‘നമുക്കു ശ്രമിച്ചു നോക്കാം’.– ബ്ലെസിയുടെ വാക്കുകളിൽ സങ്കടത്തിന്റെ നനവ്...
ഇവിടെ നിന്നാണ് ആ ദൈവപുത്രന്റെ, സാവിയോയുടെ, യാത്ര തുടങ്ങുന്നത്....
സാവിയോയുടെ ജീവിതകഥയുടെ പൂർണരൂപം പുതിയ ലക്കം വനിതയിൽ (2026 മാർച്ച് 28– ഏപ്രിൽ 10) വായിക്കാം.