വാൽപാറ അപകടത്തിൽ പ്രിയ അധ്യാപകരെ നഷ്ടമായതിന്റെ നടുക്കം പാങ്ങ് ഗവ.എൽപിഎസിലെ വിദ്യാർഥികളെ മാനസികമായി ബാധിച്ചതോടെ, കുട്ടികൾക്ക് കൗൺസലിങ് ആരംഭിച്ച് മലപ്പുറം ജില്ലാ ശിശുസംരക്ഷണ വിഭാഗം. ഉറക്കത്തിൽ ‘ടീച്ചറേ’ എന്നു വിളിച്ച് ഞെട്ടിയുണർന്ന് കരയുന്ന കുട്ടികൾ. ഉണ്ണാനും കുളിക്കാനും പുറത്തിറങ്ങാനും വരെ ഭയം...

വാൽപാറ അപകടത്തിൽ പ്രിയ അധ്യാപകരെ നഷ്ടമായതിന്റെ നടുക്കം പാങ്ങ് ഗവ.എൽപിഎസിലെ വിദ്യാർഥികളെ മാനസികമായി ബാധിച്ചതോടെ, കുട്ടികൾക്ക് കൗൺസലിങ് ആരംഭിച്ച് മലപ്പുറം ജില്ലാ ശിശുസംരക്ഷണ വിഭാഗം.

ഉറക്കത്തിൽ ‘ടീച്ചറേ’ എന്നു വിളിച്ച് ഞെട്ടിയുണർന്ന് കരയുന്ന കുട്ടികൾ. ഉണ്ണാനും കുളിക്കാനും പുറത്തിറങ്ങാനും വരെ ഭയം... ഇതോടെയാണ് ജില്ലാ ശിശുസംരക്ഷണ വിഭാഗം കൗൺസലിങ് ആരംഭിച്ചത്. രണ്ടു കുട്ടികൾക്കാണ് ഇന്നലെ കൗൺസലിങ് നൽകിയതെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫിസർ ഷാജിത അറ്റാശേരി പറഞ്ഞു. അധ്യാപകരുമായി ക്ലാസ് വാട്സാപ് ഗ്രൂപ്പുകളിലൂടെയും മറ്റും അടുത്ത ബന്ധമുള്ള രക്ഷിതാക്കളും ദുരന്തത്തിന്റെ ‘ട്രോമ’യിലാണെന്ന് അവർ പറഞ്ഞു. കുട്ടികൾക്കു മാത്രമല്ല രക്ഷിതാക്കൾക്കും കൗൺസലിങ് വേണ്ട സങ്കീർണമായ സാഹചര്യമാണ് പാങ്ങിലേത്.

ADVERTISEMENT

പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിൽനിന്നുള്ള സംഘം യാത്രചെയ്ത വാൻ നിയന്ത്രണംവിട്ടു വാൽപാറ – പൊള്ളാച്ചി ചുരം റോഡിൽ 300 അടി താഴ്ചയിലേക്കു മറിഞ്ഞ് 7 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 9 പേരാണ് മരിച്ചത്. 4 പേർക്കു പരുക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്.

അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ ഒരുക്കത്തിനിടയിലാണ്, പ്രധാനാധ്യാപികയടക്കം അഞ്ച് അധ്യാപകരെ സ്കൂളിനു നഷ്ടമായത്. പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ നടത്താൻ പാങ്ങ് ജിയുപിഎസ് പ്രധാനാധ്യാപകൻ അഹമ്മദ്കുട്ടിക്ക് താൽക്കാലിക ചുമതല നൽകി. അധ്യയനം ആരംഭിക്കുന്നതിനു മുൻപ് ആവശ്യമായ അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ഇതിനായി മലപ്പുറം ഡിഡിയുടെ ചുമതല വഹിക്കുന്ന മലപ്പുറം ഡിഇഒ സുനിതയെ ചുമതലപ്പെടുത്തിയതായും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ADVERTISEMENT

അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉദ്യോഗസ്ഥസംഘം ഇന്ന് പാങ്ങ് ഗവ.എൽപി സ്കൂളിലെത്തും. അധ്യാപകരുടെ നിയമനമടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. മരിച്ചവരുടെ വീടുകള്‍ സന്ദർശിക്കും. സംഘം തയാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.

Valparai Accident Causes Trauma for Pang Govt LPS Students:

Valparai accident trauma is deeply affecting students at Pang Govt LPS, leading the Malappuram District Child Protection Unit to initiate counseling. The accident, which claimed the lives of nine people including teachers from the school, has left students experiencing fear and distress, necessitating urgent psychological support.

ADVERTISEMENT