ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പൂർണമായും ഒഴിവാക്കേണ്ട മോശം ശീലങ്ങളെക്കുറിച്ചും ഒരു യുവതിയുടെ വിജയകരമായ ശരീരഭാരം കുറച്ച അനുഭവത്തെക്കുറിച്ചുമാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്. സർട്ടിഫൈഡ് ന്യൂട്രീഷ്യനിസ്റ്റും ഫിറ്റ്നസ് പരിശീലകയുമായ ശിഖ സുരാന, 72 കിലോയിൽ നിന്ന് 49 കിലോയായി ശരീരഭാരം കുറച്ചത് 'മോശം ശീലങ്ങൾ നിർത്തുക' എന്ന തത്വത്തിലൂടെയാണ്. ഇതിനായി, പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുക, പഴച്ചാറുകൾ അമിതമായി കുടിക്കാതിരിക്കുക, ആരോഗ്യകരമാണെന്ന് കരുതി അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക, വെയിറ്റ് ട്രെയിനിംഗ് ഉൾപ്പെടുത്തുക, മതിയായ ഉറക്കം നേടുക, മാനസിക സമ്മർദ്ദം നിയന്ത്രിക്കുക, ഹോട്ടൽ ഭക്ഷണം ഒഴിവാക്കുക, ഡയറ്റ് തെറ്റിയാൽ നിരാശപ്പെടാതിരിക്കുക, നാളത്തേക്ക് മാറ്റിവെക്കാതെ ഉടൻ തന്നെ ലക്ഷ്യത്തിലേക്ക് പ്രവർത്തിക്കാൻ തുടങ്ങുക തുടങ്ങിയ എട്ട് ശീലങ്ങൾ പിന്തുടരണമെന്ന് ലേഖനം വിശദീകരിക്കുന്നു.

ശരീരം മെലിഞ്ഞു ഫിറ്റായിരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടോ? പക്ഷേ, വിചാരിക്കുന്ന പോലെ എളുപ്പമല്ല കാര്യങ്ങള്‍. പലവിധ അടവ് പയറ്റിയാലും ഒരു കിലോ പോലും കുറയാത്തവര്‍ ഉണ്ട്. ചിലര്‍ക്ക് വിപരീതഫലമാകും ലഭിക്കുക, അപ്രതീക്ഷിതമായി വണ്ണം കൂടുകയും ചെയ്യും. ഡയറ്റും വ്യായാമവും കൊണ്ട് ഒരു ഫലവും ലഭിച്ചെന്ന് വരില്ല. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പൂർണമായും ഒഴിവാക്കേണ്ടത് മോശം ശീലങ്ങൾക്കാണ്. അത്തരം ഒരു വിജയകഥയാണ് ശിഖ സുരാന എന്ന യുവതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

സർട്ടിഫൈഡ് ന്യൂട്രീഷ്യനിസ്റ്റും ഫിറ്റ്നസ് പരിശീലകയുമാണ് ശിഖ സുരാന. പട്ടിണി കിടക്കാതെ ശരീരഭാരം 72 കിലോയിൽ നിന്ന് 49 കിലോയായി കുറച്ച കഥയാണ് ശിഖ പറയുന്നത്. ‘മോശം ശീലങ്ങള്‍ നിർത്തുക’ എന്നതായിരുന്നു ശിഖയുടെ വിജയമന്ത്രം. വണ്ണം കുറയ്ക്കാന്‍ ഉപേക്ഷിച്ച 8 ശീലങ്ങൾ അറിയാം.

ADVERTISEMENT

1. ബ്രേക്ഫാസ്റ്റ് ഒഴിവാക്കരുത്

ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കും. ഇത് പകൽ മുഴുവൻ ക്ഷീണമുണ്ടാക്കുകയും രാത്രിയിൽ അമിതഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.

ADVERTISEMENT

2. പഴച്ചാറുകള്‍ അമിതമാകരുത്

പഴച്ചാറുകള്‍ ആരോഗ്യകരമാണെന്ന ധാരണയില്‍ പലരും അമിതമായി കുടിക്കാറുണ്ട്. വിവിധതരം ജ്യൂസുകൾ, കോൾഡ് കോഫി അനാവശ്യ കാലറികളാണ് ശരീരത്തിലേക്കേ എത്തിക്കുന്നത്. ദ്രാവക രൂപത്തിലുള്ള കാലറികൾ ശരീരത്തിന് ദോഷം ചെയ്യും. ശിഖ ഇവ പൂർണമായും ഒഴിവാക്കി വെള്ളം, ബ്ലാക്ക് കോഫി, പഞ്ചസാരയില്ലാത്ത ചായ എന്നിവയിലേക്ക് മാറി.

ADVERTISEMENT

3. നല്ലതാണെന്ന് കരുതി അമിതമായി കഴിക്കരുത്

മഖാന, ഡ്രൈ ഫ്രൂട്ട്‌സ്, പീനട്ട് ബട്ടർ പോലുള്ള ഭക്ഷണം ആരോഗ്യകരമാണെന്ന് കരുതി അമിതമായി കഴിക്കരുത്. ഇവയിലും കാലറി അടങ്ങിയിട്ടുണ്ട്. പരിധി വിട്ട് കഴിച്ചാൽ ശരീരഭാരം കൂടും. ഇവിടെയാണ് അളവ് നിയന്ത്രണം ആവശ്യമായി വരുന്നത്.

4. വെയ്റ്റ് ട്രെയിനിങ് ഒഴിവാക്കല്ലേ

നടത്തവും ഓട്ടവും കൊണ്ടുമാത്രം ശരീരഭാരം കുറയുമെന്നത് തെറ്റായ ധാരണയാണ്. കാർഡിയോ വ്യായാമങ്ങൾക്കൊപ്പം ഭാരമുയർത്തിയുള്ള വ്യായാമങ്ങൾ കൂടി ചെയ്തു തുടങ്ങിയപ്പോഴാണ് ശരീരഘടനയിൽ മാറ്റം വരുക. ഇത് പേശികളുടെ കരുത്ത് കൂട്ടും, ടോണ്‍ഡ് രൂപം കിട്ടാന്‍ സഹായിക്കുകയും ചെയ്യും.

5. ഉറക്കക്കുറവും മാനസിക സമ്മർദവും

ദിവസവും 7 മുതൽ 8 മണിക്കൂർ വരെ കൃത്യമായി ഉറങ്ങണം. വൈകി ഉറങ്ങുന്നതും അമിതമായ മാനസിക സമ്മർദവും ശരീരത്തിലെ കോർട്ടിസോൾ ഹോർമോണിന്റെ അളവ് കൂട്ടും. ഇത് ജങ്ക് ഫൂഡുകളോടും മധുരത്തോടുമുള്ള ആസക്തി വർധിപ്പിക്കും.

6. ഹോട്ടല്‍ ഭക്ഷണം വേണ്ട

കുറഞ്ഞ അളവിലാണ് കഴിക്കുന്നതെങ്കിൽ കൂടി ഹോട്ടല്‍ ഭക്ഷണം അപകടമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന എണ്ണയും ഉപ്പും ശരീരഭാരം കുറയ്ക്കുന്നതിനെ ദോഷകരമായി ബാധിക്കും. വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണ് നല്ലത്.

7. മനസ് മടുക്കല്ലേ..

ഡയറ്റ് തെറ്റിയാലോ അല്ലെങ്കിൽ ഒരു പീത്‌സ കഴിച്ചാലോ ഡയറ്റ് പൂർണമായി ഉപേക്ഷിക്കുന്നവരുണ്ട്. മനസ് മടുത്ത് ഡയറ്റ് ഉപേക്ഷിക്കരുത്.

8. നാളെ എന്ന മനോഭാവം വേണ്ട

നാളെ നാളെ നീളെ നീളെ എന്ന് പറയുന്നത് പോലെ ഡയറ്റും വര്‍ക്ക്ഔട്ടും തുടങ്ങാന്‍ ഇനി മൂഹൂര്‍ത്തം നോക്കേണ്ട. പെട്ടെന്ന് തന്നെ ലക്ഷ്യത്തിലേക്ക് ചുവടുവയ്ക്കുക. മോട്ടിവേഷന്‍ കിട്ടാന്‍ കാത്തുനില്‍ക്കാതെ തീരുമാനം എടുത്തു ധൈര്യമായി മുന്നോട്ടു പോകണം.

Top 8 Bad Habits to Quit for Effective Weight Loss:

Achieve your weight loss goals by ditching unhealthy habits, as demonstrated by Shika Surana's inspiring transformation. Learn the eight crucial habits she abandoned to successfully reduce her weight from 72 kgs to 49 kgs without starvation.