മാളിലെ മേളവും മോളി ആന്റിയും: തന്നെക്കാൾ മിടുക്കിയായ ഷോപ്പിങ് എക്സ്പെർട്ടിനെ മോളി ആന്റി കണ്ട കഥ Moly Aunty's Smart Shopping Strategy
വിരസത അകറ്റാനായി മാളിൽ പോയ മോളി ആന്റി, സ്കൂൾ തുറക്കുന്നതിന്റെ തിരക്കിൽ മാളിലെ അന്തരീക്ഷം സാധാരണ നിലയിലല്ലെന്ന് തിരിച്ചറിഞ്ഞു, തിരക്കിൽ ഒരുപാട് കുട്ടികൾ അവരുടെ അമ്മമാരോടൊപ്പം സാധനങ്ങൾ വാങ്ങാനെത്തിയിരുന്നു. കുട്ടികളുടെ ഇഷ്ട്ടത്തിനനുസരിച്ചുള്ള വിവിധതരം ടിഫിൻ ബോക്സുകൾ, വാട്ടർ ബോട്ടിലുകൾ, ബാഗുകൾ എന്നിവ വിപണിയിൽ ലഭ്യമാണെന്നും, എന്നാൽ വിലകൂടിയ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളെക്കുറിച്ച് അമ്മമാർക്ക് ആശങ്കയുണ്ടെന്നും മോളി ആന്റി ശ്രദ്ധിച്ചു. പിന്നീട് സ്കൂൾ മാർക്കറ്റിലെ പുസ്തകങ്ങളുടെയും മറ്റ് സാധനങ്ങളുടെയും വിപുലമായ ശേഖരം കണ്ട് ആശ്ചര്യപ്പെട്ട മോളി ആന്റി, പഴയകാലത്തെ പുസ്തകക്കെട്ടുകളെയും ഗന്ധങ്ങളെയും ഓർത്തെടുത്തു. അവിടെ വെച്ച്, ഓൺലൈൻ വില താരതമ്യം ചെയ്ത ശേഷം മാളിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന ഒരു യുവതിയെ കണ്ടുമുട്ടിയ മോളി ആന്റി, വിലപേശലിൽ തന്നെക്കാൾ മിടുക്കിയായ ഒരാളെ കണ്ട സന്തോഷത്തിൽ കോഫി ഷോപ്പിൽ പോയി ചായ കുടിച്ചു.

ഞായറാഴ്ച, വൈകീട്ട് അടുത്തുള്ള മാളിലൊന്നു പോവാൻ മോളി ആന്റിക്ക് ഒരു തോന്നലുണ്ടായി. ജെൻ സിക്കാരെ പോലെ ഡിപ്രഷൻ മാറ്റാൻ ഷോപ്പിങ് നടത്തുന്ന അല്ലെങ്കിൽ റസ്റ്ററന്റിൽ കയറി ഫൂഡ് അടിക്കുന്ന ആളല്ലെങ്കിലും ഇരുന്നു ബോറടിച്ചപ്പോൾ എന്നാലൊന്നു പോയാലോ എന്നൊരു തോന്നൽ
ലാഭകരമായി എങ്ങനെ ഷോപ്പിങ് നടത്താം എന്ന കാര്യത്തിൽ തോൽപ്പിക്കാൻ ആവില്ല മക്കളെ എന്ന് മോളി ആന്റി ഇടയ്ക്കിടയ്ക്ക് ഡയലോഗ് അടിക്കുന്നതു വെറുതെയല്ല.
വീട്ടിൽ നിന്നിറങ്ങുന്നതിനു മുൻപ് മോളി ആന്റി രണ്ടു ലിസ്റ്റ് ഉണ്ടാക്കും. അത്യാവശ്യം വാങ്ങേണ്ടത് എന്തൊക്കെ? രണ്ടാമത്തെ ലിസ്റ്റിൽ അത്യാവശ്യം ഇല്ല എങ്കിലും ആവശ്യമുള്ളവ. അതായത് പാൽ, പഞ്ചസാര, പച്ചക്കറി ഇതൊക്കെ ആദ്യ ലിസ്റ്റിൽ വരും.
രണ്ടാമത്തെ ലിസ്റ്റിൽ ഓഫറിന് അനുസരിച്ച് വാങ്ങുന്നതാണ്. ഉദാഹരണത്തിന് ബെഡ്ഷീറ്റ്– ഓഫറുണ്ടെങ്കിൽ വാങ്ങിച്ചു വയ്ക്കും.
അടുക്കളയിലേക്കുള്ള ചില ക്രോക്കറി സാധനങ്ങൾ– അതു ഓഫറുണ്ടെങ്കിൽ അങ്ങോട്ടു കൈ പോവും. ഈ രണ്ടാമത്തെ ലിസ്റ്റിനു കൃത്യമായി ബജറ്റും ഇട്ടിട്ടുണ്ടാവും. നിശ്ചിത രൂപയ്ക്ക് മുകളിലുള്ള സാധനങ്ങൾ എന്ത് ഓഫർ ഉണ്ടെങ്കിലും വാങ്ങില്ല. പല വീടുകളുടെയും ധനകാര്യ ഉപദേഷ്ടാവായി മോളിയാന്റിയെ വയ്ക്കുന്നതിൽ തെറ്റില്ലെന്നു പറയാം.
മാളിലെ മേളം
ഒന്നു സ്വസ്ഥമായി നടന്ന് മാളിലെ കോഫീ ഷോപ്പിൽ നിന്നൊരു ഫിൽറ്റർകോഫിയും കുടിക്കാമെന്നു കരുതിയ മോളിയാന്റി ആദ്യ കാഴ്ചയിൽ തന്നെ നിരാശയായി. ചെണ്ട മേളവും ആനയുമുണ്ടെങ്കിൽ മാളിലൊരു കുഞ്ഞു പൂരം നടത്താം.
അന്തം വിട്ടു നിന്ന മോളിയാന്റിക്ക് സെക്യൂരിറ്റിക്കാരൻ വക ഹായ് കിട്ടി. അൽപം സാഹിത്യത്തിന്റെ ചേരുവ കൂട്ടി ചിരിച്ചു നിന്ന സെക്യുരിറ്റിക്കാരനോട് മോളിയാന്റി ചോദിച്ചു– ‘‘ഓഫറുകളുടെ പെരുമഴക്കാലമാണോ മാളിൽ?’’
മോളിയാന്റിയുടെ സാഹിത്യം കേട്ടപ്പോൾ ചിരിയിൽ നിന്നു പൊട്ടിച്ചിരിയിലേക്ക് ഗിയർ മാറ്റി സെക്യൂരിറ്റി പറഞ്ഞു, ‘മാഡം സ്കൂൾ തുറക്കാൻ പോവുകയല്ലേ, അതിന്റെ തിരക്കാണ്. ’
പറഞ്ഞു തീർന്നതും ഒരു എൽകെജിക്കാരൻ മോളിയാന്റിയെ ഇടിച്ചിടാനെന്ന പോലെ പറന്നു പോയി. എൽകെ ജിക്കാരനെ ചേസ് ചെയ്ത് അമ്മയും. ഒരു റൗണ്ട് പാഞ്ഞു വന്നിട്ടു നാലു വയസ്സുകാരൻ മോളിയാന്റിയെ കെട്ടിപ്പിടിച്ചു. അവനെ വലിച്ചു മാറ്റാൻ നോക്കുന്ന അമ്മ, പിടി വിടാതെ കുഞ്ഞ്. നടുക്ക് മോളിയാന്റി.
അപ്പോൾ മോളിയാന്റിക്ക് റാംജി റാവുവിലെ ഇന്നസെന്റ്– മുകേഷ് –സായ്കുമാർ സീന്‍ ഓർമ വന്നു. മുകേഷും സായ്കുമാറും തമ്മിലുള്ള കശപിശയിൽ ഇന്നസെന്റ് പെട്ടു പോവുന്നതും മുകേഷ് എറിഞ്ഞ തേങ്ങ ഇന്നസെന്റിന്റെ നെഞ്ചത്തു കൊള്ളുന്നതും പിന്നെ നടക്കുന്ന കൂട്ടപ്പൊരിച്ചിലിൽ ഇന്നച്ചന്റെ കഥാപാത്രമായ മത്തായിച്ചേട്ടന്റെ മുണ്ടുരിയുന്നതും.
കയ്യിലെ ബോൾ അമ്മയ്ക്ക് നേരെ എറിയാൻ ഉന്നം നോക്കി നിൽക്കുന്ന ആ കുസൃതിക്കാരനെ ജീവനിലുള്ള കൊതി കൊണ്ടു മോളിയാന്റി സോപ്പിട്ടു വരുതിയിലാക്കി. അവന്‍ വയലന്റ്ായതിന്റെ കാര്യം തിരക്കി. ഒരു ടിഫിൻ ബോക്സാണു വില്ലൻ. അതിനൊപ്പം ഫ്രീയായി ഒരു ബോളും ഉണ്ട്. എൽകെജിക്കാരന്റെ കണ്ണു പോയത് ബോളിലേക്കാണ്. പക്ഷേ അമ്മയുടെ കണ്ണു പോയത് ടിഫിൻ ബോക്സ് പ്ലാസ്റ്റിക് ആണെന്നതിലേക്കും. പ്ലാസ്റ്റിക്കിൽ ചുടുള്ള ഭക്ഷണം നിറയ്ക്കുന്നതു കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്ന പേടി...
ആ സീനിൽ നിന്നു മോളി ആന്റി പതുക്കെ എസ്കേപ് ആയി. ഇനിയും അവിടെ നിന്നാൽ ബോൾ കൊണ്ട് ഏറു കിട്ടും എന്നുറപ്പാണ്.
ഇത്രയൊക്കെ ആയപ്പോൾ സ്കൂൾ മാർക്കറ്റ് സന്ദർശിക്കാൻ മോളിയാന്റിക്ക് തോന്നലുണ്ടായി.
കുട്ടിയായിരുന്നപ്പോൾ അവധിക്കാലം കഴിയുമ്പോഴേക്കും അച്ഛൻ പുസ്തകങ്ങള്‍ വാങ്ങി കൊണ്ടുവരും. നോട്ട്ബുക്ക് തുറക്കുമ്പോഴുള്ള ഒരു ഗന്ധം... അന്നു പുസ്തകം പൊതിയാൻ ഇപ്പോഴുള്ളതു പോലെ ബ്രൗണ്‍ നിറത്തിലുള്ള പേപ്പറുകളൊന്നുമില്ല. പഴയ കലണ്ടർ കൊണ്ടോ ന്യൂസ് പേപ്പർ കൊണ്ടോ ഒക്കെയാണ് ഉപയോഗിക്കുന്നു.
അന്നൊക്കെ അലുമിനിയം പെട്ടിയിലും പ്ലാസ്റ്റിക് കവറിലുമൊക്കെയാണ് പുസ്തകങ്ങൾ കൊണ്ടു പോയിരുന്നത്.
കടലു പോലെ സാധനങ്ങൾ
സ്കൂൾ മാർക്കറ്റിൽ നിരത്തി വച്ചിരിക്കുന്ന സാധനങ്ങൾ കണ്ട് മോളിയാന്റിയുടെ കണ്ണു തള്ളിപ്പോയി. വരയിട്ടതും വരയിടാത്തതും ചെറുതും വലുതും തുടങ്ങി നിരവധി ഇനത്തില്‍- വലുപ്പത്തിലുള്ള പുസ്തകങ്ങൾ.
അതിനപ്പുറം വാട്ടർ ബോട്ടിലുകളുടെ കൂമ്പാരം. എന്തൊക്കെ നിറത്തലാണ്. വലിച്ചു കുടിക്കാവുന്നത്, തുറന്നു കുടിക്കാവുന്നത്, അടപ്പ് മിക്കി മൗസിന്റെ രൂപത്തിലുള്ളത്... വെറൈറ്റിയുടെ കാര്യത്തിൽ ടിഫിൻ ബോക്സും വാട്ടർബോട്ടിലും തമ്മിൽ മത്സരത്തിലാണെന്ന് തോന്നും.
ചൂടാറാത്ത ടിഫിൻ ബോക്സ്, അകത്ത് സ്പൂൺ വയ്ക്കാവുന്നത്, കുഞ്ഞു പ്ലേറ്റുള്ളത്.... രണ്ടു തട്ടുള്ളത്... സ്കൂൾ ബാഗും കുടയും തമ്മിലുള്ള മത്സരവും ജോറാണ്. പിന്നെ, പൗച്ച്, ബോക്സ്, ഷൂ, റെയിൻകോട്ട്, പേന, ഇറേസർ....
ഇപ്പോ തീർന്നു പോവും എന്ന മട്ടിൽ ആൾക്കാർ തിക്കും തിരക്കും കൂട്ടുന്നു. ഇടയ്ക്കു വാശിക്കരച്ചിൽ പൊങ്ങുന്നുമുണ്ട്. ഇതിനിടയിലാണ് ഒരു ന്യൂ ജെൻ അമ്മയെ ആന്റി കണ്ടത്. ശ്രദ്ധിക്കാൻ കാരണമുണ്ട് സ്കൂൾ ബാഗ് എടുത്തു നോക്കും ടാഗ് പരിശോധിക്കും പിന്നെ മൊബൈലിലേക്കു തലപൂഴ്ത്തും.
നോട്ട്ബുക്കിന്റെ ഒരു കെട്ടെടുക്കും ലേബൽ നോക്കും മൊൈബലിലേക്ക് തലതാഴ്ത്തും. സ്കൂൾ ഷൂ എടുക്കുന്നു. അപ്പോഴും ഇതു തന്നെ ചെയ്യുന്നു..
ഇതെന്ത് പരിപാടിയാണ്. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഒന്നുകിൽ പർച്ചേസ് അല്ലെങ്കിൽ മൊബൈൽ. ആന്റിക്കുള്ളിലെ ഉപദേശി ഉണർന്നു. ആ ന്യൂ ജെൻ അമ്മയോട് ചിരിയോടെ ആന്റി ചോദിച്ചു, ‘‘മോൾ എന്താണ് സാധനങ്ങൾ എടുത്തു നോക്കി തിരിച്ചു വച്ചു പിന്നെ മൊബൈലിൽ തിരയുന്നത്?’’
ആരെങ്കിലും കേട്ടോ എന്നു പേടിച്ചിട്ടാണെന്നു തോന്നുന്നു ആ പെൺകുട്ടി ചുറ്റും നോക്കി. എന്നിട്ട് ആന്റിയുടെ അടുത്തേക്ക് നീങ്ങി നിന്ന് ആ രഹസ്യം പറഞ്ഞു, ‘‘ഞാൻ ഓരോന്നിലെയും വില നോക്കുകയാണ് എന്നിട്ട് അതേ ബ്രാൻഡ് ഓൺലൈൻ പർച്ചേസ് ചെയ്യുമ്പോൾ എത്ര വിലയ്ക്കു കിട്ടും എന്നു നോക്കും. ആമസോണിലും ഫ്ലിപ് കാർട്ടിലും പിന്നെ കിട്ടുന്ന എല്ലാ സൈറ്റിലും നോക്കും.
പണം കുറവ് ഒാൺലൈനിലാണെങ്കിൽ അവിടുന്നു വാങ്ങും. മാളിലെ ഓഫർ നല്ലാതാണെങ്കിൽ ഇവിടുന്നെടുക്കും. പിന്നെ കൊടും ചൂടല്ലേ, മാളിൽ എസി അല്ലേ... ഇവിടെ കയറി ഒന്നു റിലാക്സ് ചെയ്യാം. അത്രേ ഉദ്ദേശിച്ചിട്ടുള്ളൂ...’’
തന്നെക്കാൾ മിടുക്കിയായ ഒരു ഷോപ്പിങ് എക്സ്പെർട്ടിനെ കണ്ട സന്തോഷത്തിൽ ന്യൂ ജെൻ അമ്മയ്ക്ക് കൈ കൊടുത്ത് മോളിയാന്റി അടുക്കി വച്ച നെയിം സ്ലിപ് ഷീറ്റുകളിൽ നിന്ന് ഒരെണ്ണം എടുത്തു, നൊസ്റ്റാൾജിയ... പിന്നെ കോഫി ഷോപ്പിൽ പോയിരുന്നു ഒരു ഫിൽറ്റർ കാപ്പി ഓർഡർ ചെയ്തു. ∙