ജീവിതത്തിൽ അതിയായ സമ്മർദ്ദവും ഉത്തരവാദിത്തങ്ങളും കാരണം ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ തളർച്ചയാണ് 'ബേൺഔട്ട്', ഇത് സാധാരണ ക്ഷീണമല്ലെന്നും, ശരീരത്തിൽ തലവേദന, ഉറക്കക്കുറവ് തുടങ്ങിയ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെട്ട് പിന്നീട് മാനസികമായ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും ലേഖനം വ്യക്തമാക്കുന്നു. ബേൺഔട്ട് തടയുന്നതിനും അതിൽ നിന്ന് മുക്തി നേടുന്നതിനും ജോലിയിൽ നിന്ന് അവധിയെടുക്കുക, ജോലികളുടെ ഭാരം കുറയ്ക്കുക, ചെറിയ ഇടവേളകൾ എടുക്കുക, ആവശ്യമുള്ളപ്പോൾ സഹായം ചോദിക്കുക, ജോലിയും വ്യക്തിജീവിതവും തമ്മിൽ അതിരുകൾ നിശ്ചയിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ലേഖനം നൽകുന്നു. കരിയർ മാറ്റം പോലുള്ള കാര്യങ്ങൾ പോലും ഇതിന് ആവശ്യമായി വന്നേക്കാമെന്നും, ബേൺഔട്ട് ഒരു ഗൗരവമേറിയ അവസ്ഥയാണെന്നും, സ്വയം പരിചരണ രീതികൾ ഫലപ്രദമാകുന്നില്ലെങ്കിൽ പ്രൊഫഷണൽ സഹായം തേടണമെന്നും ലേഖനം ഊന്നിപ്പറയുന്നു.

രാവിലെ കണ്ണുതുറക്കുന്നതിനു മുൻപേ ഫോണിൽ മീറ്റിങ്ങുകൾ. ഓഫിസിലെ ഡെഡ്‌ലൈനുകൾ, വീട്ടിലെ ഉത്തരവാദിത്തങ്ങൾ, കുട്ടികളുടെ ക്ലാസുകൾ, മാതാപിതാക്കളുടെ ആരോഗ്യപരിപാലനം ഇങ്ങനെ ജീവിതം ഒരു ‘ടു-ഡു ലിസ്റ്റ്’ ആയി മാറിയിട്ടുണ്ടോ?

അവസാനം കണ്ണാടിയിൽ നോക്കുമ്പോൾ നമ്മളെ നമ്മൾ തന്നെ തിരിച്ചറിയാനാകാതെ വരുമ്പോൾ അതിന് ഒരു പേരുണ്ട് – ബേൺഔട്ട്.

ADVERTISEMENT

ഇതു വെറും ക്ഷീണമല്ല. ഒന്ന് ഉറങ്ങിയാൽ മാറിപ്പോകുന്ന തളർച്ചയുമല്ല. നീണ്ടുനിൽക്കുന്ന സമ്മർദം നമ്മുടെ മനസ്സിനേയും ശരീരത്തേയും പതിയെ ‘ഓഫ്‌ലൈൻ’ ആക്കുന്ന അവസ്ഥയാണ് ബേൺഔട്ട്.

ബേൺഔട്ട് ആദ്യം മനസ്സിൽ അല്ല, ശരീരത്തിലാണു പ്രത്യക്ഷപ്പെടുന്നത്. തുടർച്ചയായ തലവേദന, വയറിലെ അസ്വസ്ഥത, ഉറക്കക്കുറവ്, വിശപ്പിലെ മാറ്റങ്ങൾ അങ്ങനെയങ്ങനെ... പിന്നീട്, മനസ്സ് സിഗ്നൽ നൽകും – മറവി, ശ്രദ്ധക്കുറവ്, ‘ബ്രെയിൻ ഫോഗ്’, സൃഷ്ടിപരമായ ചിന്തകളുടെ കുറവ്.

ADVERTISEMENT

നമ്മൾ ആളുകളിൽ നിന്ന് അകന്നു തുടങ്ങും. സുഹൃത്തുക്കളെ ഒഴിവാക്കും. പെട്ടെന്നു ദേഷ്യപ്പെട്ടേക്കാം. ‘എന്നെ വിട്ടേക്കൂ’ എന്നൊരു മനോഭാവം കാണിച്ചേക്കാം.

ജോലിയെ സമീപിക്കുന്ന രീതിയിൽ മാറ്റം വരുത്തിയും ജീവിതത്തിൽ ചില അതിരുകൾ സൃഷ്ടിച്ചും ബേൺഔട്ട് തടയാനോ അതിൽ നിന്നു മുക്തി നേടാനോ  കഴിയും. അതിനുള്ള ചില നിർദേശങ്ങൾ:

ADVERTISEMENT

ജോലിയിൽ നിന്ന് ഇടവേള

നാളുകളായി അവധി എടുത്തിട്ടില്ലെങ്കിൽ, കഴിയുന്നത്ര വേഗത്തിൽ കുറച്ചു ദിവസത്തെ വിശ്രമം പ്ലാൻ ചെയ്യൂ. ദീർഘയാത്ര പോകാൻ കഴിയില്ലെങ്കിൽ ചെറിയ ഔട്ടിങ്, സുഹൃത്തുക്കളോടൊപ്പമുള്ള സമയം, അല്ലെങ്കിൽ വീട്ടിൽ തന്നെ ശാന്തമായി സമയം ചിലവഴിക്കാം. ഒരു ദിവസത്തേക്കെങ്കിലും ഫോണും ലാപ്‌ടോപ്പും ഓഫ് ചെയ്ത് ജീവിക്കുന്നത് മനസ്സിനു മരുന്നായി മാറും.

അവധിക്കിടെ ജോലിയിൽ നിന്നു പൂർണമായും അകന്നു നിൽക്കുക. ഓൺലൈൻ മീറ്റിങ്ങുകൾ, ഇമെയിൽ, ഫോൺ കോൾ എന്നിവ ഒഴിവാക്കുക.

ശരീരത്തിനും മനസ്സിനും യഥാർഥ വിശ്രമം ലഭിക്കണം. “ബ്രേക്ക്” എടുക്കുന്നത് ഒരു ലക്‌ഷ്വറി അല്ല; അവധി എടുക്കുന്നതിൽ  കുറ്റബോധം തോന്നേണ്ടതുമില്ല.

‘ടു-ഡു ലിസ്റ്റ്’ 20% കുറയ്ക്കൂ

എല്ലാ ജോലികളും ഒരു ലിസ്റ്റാക്കി എഴുതുക. അതിൽ നിന്ന് കുറഞ്ഞത് 20% ജോലികൾ കുറയ്ക്കാനാകുമോ എന്ന് പരിശോധിക്കുക. എല്ലാം നമ്മൾ തന്നെ ചെയ്യണം എന്ന ധാരണ മാറണം. ചില ജോലികൾ മാറ്റിവയ്ക്കാം. ചിലത് പങ്കുവയ്ക്കാം. ചിലതു ‘പറ്റില്ല’ എന്നു പറയാം. നിർത്തിവയ്ക്കാനാകുന്നവ, മറ്റൊരാൾക്ക് ഏൽപ്പിക്കാനാകുന്നവ, പങ്കുവയ്ക്കാനാകുന്നവ എന്നിവ കണ്ടെത്തുക.

കൂടുതൽ സമയം എടുത്തിട്ടും സന്തോഷമോ തൃപ്തിയോ നൽകാത്ത ജോലികൾക്കു മുൻഗണന നൽകരുത്.

‘മൈക്രോ ബ്രേക്ക്’ അദ്ഭുതം

ഓരോ 1–2 മണിക്കൂറിലും 5–10 മിനിറ്റ് നടക്കുക, വെള്ളം കുടിക്കുക, ചായ സമാധാനമായി കുടിക്കുക, കണ്ണുകൾക്കു വിശ്രമം നൽകുക.  ഇത് സമയം കളയൽ അല്ല – മനസ്സിനു നൽകുന്ന ‘റീചാർജ്’ ആണ്.

സമ്മർദം പെട്ടെന്നു കൂടുന്ന സാഹചര്യങ്ങളിൽ പ്രതികരിക്കുന്നതിനു മുൻപു മൂന്നു തവണ ആഴത്തിൽ ശ്വാസം എടുക്കുന്നതു മാനസിക സമ്മർദത്തിൽ നിന്ന് ഒരു ചെറിയ ഇടവേള സൃഷ്ടിച്ച് സമാധാനപരമായി  പ്രതികരിക്കാൻ  സഹായിക്കും.

ആവശ്യമുള്ളപ്പോൾ  സഹായം ചോദിക്കാൻ മടിക്കരുത്. സഹായം ചോദിക്കുന്നത് ബലഹീനതയല്ല.  പറ്റാത്ത കാര്യങ്ങളോടു വിനയത്തോടെ ‘ഇല്ല’ എന്നു പറയണം. ചില കാര്യങ്ങളിൽ ഒത്തുതീർപ്പുകൾ കണ്ടെത്താനും പഠിക്കണം. സഹപ്രവർത്തകരോടോ കുടുംബത്തോടോ മാനേജറോടോ നടത്തുന്ന സത്യസന്ധമായ സംഭാഷണം മനസ്സിന്റെ ഭാരം കുറയ്ക്കും.

അതിരുകൾ നിശ്ചയിക്കാം

ജോലിയുടെയും സ്വകാര്യജീവിതത്തിന്റെയും ഇടയിൽ വ്യക്തമായ അതിരുകൾ സൃഷ്ടിക്കുക. ഒരു നിശ്ചിത സമയത്തിന് ശേഷം ജോലി ചെയ്യില്ലെന്ന് തീരുമാനിക്കൂക. “Do Not Disturb” മോഡ്, കലണ്ടർ ബ്ലോക്കുകൾ, ജോലിക്കുശേഷമുള്ള വ്യക്തിഗത പരിപാടികൾ എന്നിവ ഉപയോഗിച്ച് അതിരുകൾ പാലിക്കുക.

രാത്രി 9 ന് ശേഷം ഓഫിസിലെ മെസേജുകൾ നോക്കില്ല. ഭക്ഷണസമയം ലാപ്‌ടോപ്പ് തുറക്കില്ല. ഇങ്ങനെ ചെറിയ അതിരുകൾ സൃഷ്ടിക്കുമ്പോൾ വലിയ മാറ്റങ്ങൾ വരുത്താനാകും. ആദ്യം അധ്വാനഭാരം കുറച്ച് ജോലി ചെയ്യാൻ ശ്രമിക്കുക.

പതിയെ ആരോഗ്യകരമായ ജോലി സമയക്രമത്തിലേക്കു മാറാനാകും. ഇരട്ടി ജോലി, സ്വയം ഏറ്റെടുക്കാനുള്ള താൽപര്യം നിയന്ത്രിക്കുക.

പുതിയ പ്രോജക്ടുകൾക്കും അധിക ഉത്തരവാദിത്തങ്ങൾക്കും സ്വമേധയാ മുന്നോട്ട് പോകരുത്. തൃപ്തി നൽകുന്ന ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

കരിയർ പാത മാറ്റാം

ബേൺഔട്ട് മാറ്റം ആവശ്യമാണ് എന്നതിന്റെ മുന്നറിയിപ്പാകാം. ടീം, ജോലി, സ്ഥാപനം, അല്ലെങ്കിൽ കരിയർ പാത തന്നെ മാറേണ്ടി വരാം.  ജോലി കൂടുതൽ അർഥവത്തും തൃപ്തികരവുമായി മാറ്റാനാകുമോ എന്ന് പരിശോധിക്കുക.

ബേൺഔട്ട് ഗൗരവമുള്ള അവസ്ഥയാണ്. ശരീരവും മനസ്സും നൽകുന്ന സൂചനകൾ കേൾക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യണം. നമ്മൾ പലപ്പോഴും ഫോണിന്റെ ബാറ്ററി 20% ആയാൽ ചാർജർ തേടും. പക്ഷേ സ്വന്തം മനസ്സിന്റെ ‘ലോ ബാറ്ററി’ മുന്നറിയിപ്പ് അവഗണിക്കും. തളരുന്നതു പരാജയമല്ല. വിശ്രമം അലസതയുമല്ല. സ്വന്തം മനസ്സിനേയും ശരീരത്തേയും കരുതുന്നത് സ്വാർത്ഥതയുമല്ല.

ജീവിതം ഒരു മാരത്തോൺ ആണ്, സ്പ്രിന്റ് അല്ല. സ്വയംപരിചരണ രീതികൾ ഫലപ്രദമാകുന്നില്ലെങ്കിൽ, ഒരു പ്രഫഷനൽ തെറപ്പിസ്റ്റിനെയോ കൗൺസിലറെയോ സമീപിക്കാൻ മടിക്കരുത്.

ബേൺഔട്ടിന്റെ മൂന്നു മുഖങ്ങൾ

1. തീർന്നു പോകുന്ന ഊർജം: എത്ര ഉറങ്ങിയാലും ക്ഷീണം മാറുന്നില്ല. രാവിലെ എഴുന്നേൽക്കുമ്പോഴും ‘ഇനി ഒരു ദിവസം കൂടി?’ എന്ന തോന്നൽ.

2. എല്ലാറ്റിനോടുമുള്ള അകലം: ഒരിക്കൽ ആവേശം നൽകിയ ജോലി പോലും ഇപ്പോൾ ബുദ്ധിമുട്ടായി തോന്നും. ആളുകളോടു സംസാരിക്കാൻ താൽപര്യമില്ല. എല്ലാത്തിനും അസഹിഷ്ണുത.

3. ‘എന്നെകൊണ്ട്  ഒന്നും ചെയ്യാനാവുന്നില്ല’ എന്ന വികാരം: എത്ര ശ്രമിച്ചാലും കാര്യങ്ങൾ ശരിയായി നടക്കുന്നില്ലെന്ന തോന്നൽ. സ്വന്തം കഴിവിനെ തന്നെ സംശയിക്കാൻ തുടങ്ങും.

ബേൺഔട്ടും ഡിപ്രഷനും ഒരുപോലെയാണോ?

രണ്ടിനും ലക്ഷണങ്ങൾ ഒരുപോലെ തോന്നാം. പക്ഷേ, ബേൺഔട്ട് സാധാരണയായി ഒരു പ്രത്യേക സാഹചര്യവുമായി ബന്ധപ്പെട്ടതാണ് – ജോലി, പരിചരണം, അമിത ഉത്തരവാദിത്തങ്ങൾ തുടങ്ങിയവ.

ഡിപ്രഷൻ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്ന  ആഴത്തിലുള്ള മാനസികാവസ്ഥയാണ്. അതിനാൽ ലക്ഷണങ്ങൾ ഗുരുതരമാകുകയാണെങ്കിൽ പ്രഫഷനൽ സഹായം തേടേണ്ടത് അത്യാവശ്യമാണ്.

Setting Boundaries for a Healthier Work-Life Integration:

Burnout is a state of emotional, physical, and mental exhaustion caused by excessive and prolonged stress. It manifests as a loss of energy, increased cynicism, and a feeling of ineffectiveness, often stemming from overwhelming work or personal responsibilities.

ADVERTISEMENT