കളി കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യല്ലേ: ലോകകപ്പ് ഫൈനൽ ആവേശത്തിൽ സൈബർ തട്ടിപ്പിൽ പെടാതെ നോക്കാം Beware of FIFA World Cup Streaming Scams
ഫിഫ ലോകകപ്പ് സെമി ഫൈനലിൽ എത്തിനിൽക്കെ, മത്സരങ്ങൾ സൗജന്യമായി സ്ട്രീം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ഫിഷിംഗ് ലിങ്കുകൾ വഴിയുള്ള സൈബർ തട്ടിപ്പുകൾ വർധിച്ചതായി റിപ്പോർട്ട്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ഫോണുകളിലേക്ക് ആവശ്യമില്ലാത്ത ആപ്പുകൾ ഡൗൺലോഡ് ആകുകയും, ലോഗിൻ ചെയ്യാൻ നൽകുന്ന OTP വഴി ഫോണിലെ മുഴുവൻ ഡാറ്റയും തട്ടിപ്പുകാരുടെ കയ്യിലെത്തുകയും ചെയ്യാം. തുടർന്ന് ബ്ലാക്ക്മെയിലിംഗ്, ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടൽ തുടങ്ങിയ വലിയ കെണികളിലേക്ക് ഇത് നയിക്കാം. യഥാർത്ഥ വെബ്സൈറ്റുകളോട് സാമ്യമുള്ള ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്നും, ഔദ്യോഗിക പ്ലേ സ്റ്റോർ വഴിയോ ആപ്പ് സ്റ്റോർ വഴിയോ മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യണമെന്നും, ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഡാറ്റാ ആക്സസ് പെർമിഷനുകൾ ശ്രദ്ധിക്കണമെന്നും സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലൈവ് സ്ട്രീമിംഗ് ആപ്പുകൾക്ക് ഗാലറി, കോൺടാക്ട്സ് പോലുള്ള പെർമിഷനുകൾ ആവശ്യമില്ലെന്നും, സൗജന്യമായി ഫൈനൽ കാണാമെന്ന വാഗ്ദാനം വ്യാജമാണെന്നും തിരിച്ചറിയണമെന്നും നിർദ്ദേശിക്കുന്നു.

ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ സെമി ഫൈനൽ ആവേശത്തിലെത്തി നിൽക്കുകയാണ്. ഇഷ്ടടീമിന്റെ കളി കാണാൻ എന്തു റിസ്ക് എടുക്കാനും തയാറായി നിൽക്കുന്ന ആരാധകരെ കെണിയിലാക്കാൻ സൈബർ വല വിരിച്ചിരിക്കുകയാണു തട്ടിപ്പുകാർ.
വേൾഡ് കപ് സ്ട്രീമിങ് സംബന്ധിച്ചു ചാനലുകൾ തമ്മിൽ മത്സരം മുറുകുമ്പോൾ, കളി കാണാൻ ലിങ്ക് നൽകി തട്ടിപ്പു നടത്തുകയാണ് ചിലർ. ആവേശത്തോടെ ഈ ലിങ്കിൽ ക്ലിക് ചെയ്താൽ പണവും വ്യക്തിവിവരങ്ങളും നഷ്ടപ്പെട്ടേക്കാമെന്ന മുന്നറിയിപ്പാണ് സൈബർ വിദഗ്ധർ നൽകുന്നത്.
തട്ടിപ്പ് ഇങ്ങനെ
ഫോണിലൂടെ സൗജന്യമായി വേൾഡ് കപ് കാണാം എന്നാകും സോഷ്യൽ മീഡിയയിലൂടെയോ മെസേജായോ എത്തുന്ന പരസ്യം. ഇതിനായി നിർദിഷ്ട ആപ്പുകള്‍ ഡൗൺലോഡ് ചെയ്യണമെന്നും അതിനായി താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക് ചെയ്താൽ മാത്രം മതിയെന്നുമാകും വാഗ്ദാനം.
ലിങ്കിൽ ക്ലിക് ചെയ്താൽ ഫോണിലേക്ക് ആപ്ലിക്കേഷൻ ഡൗൺലോഡ് ആകും. അതിൽ ലോഗ് ഇൻ ചെയ്യാനായി ലഭിക്കുന്ന ഓടിപി നൽകേണ്ടിവരും. ഇത്രയുമാകുമ്പോഴേക്കും ഫോണിലെ മുഴുവൻ ഡാറ്റയും തട്ടിപ്പുകാരുടെ കയ്യിലെത്തും.
ഫോട്ടോകളുപയോഗിച്ച് ബ്ലാക്മെയിൽ ചെയ്തു പണം തട്ടുന്നതു മുതൽ നിങ്ങൾ പോലുമറിയാതെ ബാങ്ക് അക്കൗണ്ടിൽ നിന്നു പണം കൈമാറ്റം ചെയ്യുന്നതു വരെയായി വലിയ കെണികളാകും പിന്നാലെ വരുക.
അറിയാം, കരുതലെടുക്കാം
- ഇൻസ്റ്റാൾ ചെയ്യാനായി ലഭിക്കുന്ന ലിങ്കിലെ ആപ്ലിക്കേഷന്റെ പേരുകൾ യഥാർഥ വെബ്സൈറ്റുകളോടോ ആപ്പുകളോടു അതീവ സാമ്യമുള്ളതാകും. അതിനാൽ ചാടിക്കയറി ലിങ്കിൽ ക്ലിക് ചെയ്യരുത്. വാട്സ് ആപ്പിലും മറ്റു സോഷ്യൽ മീഡിയകളിലും ടെക്സ്റ്റ് മേസേജായും വരുന്ന ഇത്തരം ലിങ്കുകളിൽ ഒരു കാരണവശാലും ക്ലിക് ചെയ്യരുത്. ഗൂഗിൾ പ്ലേ സ്റ്റോർ, അപ് സ്റ്റോർ എന്നിവയിൽ നിന്നുമാത്രം ഫോണിലേക്ക് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുക.
- അഥവാ ഏതെങ്കിലും ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നാൽ ഫോൺ ഡാറ്റ ആക്സസ് ചെയ്യാനുള്ള പെർമിഷൻ ആവശ്യപ്പെടുന്നുണ്ടോ എന്നു പരിശോധിക്കുക. ഈ അനുമതി നൽകിയാൽ ബാങ്ക് വിവരങ്ങളും യുപിഐ പാസ്‌വേഡുകളും വരെ ചോർത്തപ്പെടാം.
- ആപ് ഇൻസ്റ്റാൾ ചെയ്യും മുൻപ് പെർമിഷനുകൾ പരിശോധിക്കുക. ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ പോലെ ലൈവ് സ്ട്രീമിങ് ആപ്പുകൾക്ക് ഗ്യാലറി, കോണ്ടാക്ട് പോലുള്ള പെർമിഷനുകൾ ആവശ്യമില്ല എന്നോർക്കുക. ഇത്തരം പെർമിഷനുകൾ ചോദിച്ചാൽ അവ ഒഴിവാക്കുക.
- ഫൈനൽ മത്സരങ്ങൾ പോലുള്ള നിർണായക മാച്ചുകൾ തീർത്തും സൗജന്യമായി കാണാമെന്ന വാഗ്ദാനം വ്യാജമാണെന്നു തിരിച്ചറിയുക. ലിമിറ്റഡ് ഫ്രീ ആക്സസ്, അതു കഴിഞ്ഞ് മാസം നിശ്ചിത തുക ഫീ എന്ന മട്ടിലുള്ള പരസ്യങ്ങളും വരാം. ഫൈനൽ ഫ്രീയായി കണ്ടിട്ട് പിന്നെ അൺഇൻസ്റ്റാൾ ചെയ്യാമെന്ന ‘മണ്ടൻ’ ബുദ്ധി ഉപയോഗിച്ചും ഇവ ആക്സസ് ചെയ്യരുത്. ഇതിനായി ഒരു കാരണവശാലും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ വിവരങ്ങളോ യുപിഐ വിവരങ്ങളോ നൽകാനും പാടില്ല.