എൺപതുകളിൽ മലയാള സിനിമയിൽ തിളങ്ങിനിന്ന പ്രശസ്ത നടി മേനക നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. 'ഒരു കൊറിയൻ കൺഫ്യൂഷൻ' എന്ന പുതിയ ചിത്രത്തിലൂടെയാണ് താരം മുഴുനീള വേഷത്തിൽ തിരിച്ചെത്തുന്നത്. വിവാഹശേഷം മക്കളെ നോക്കുന്നതിനായി താൻ സ്വമേധയാ സിനിമ വിടുകയായിരുന്നുവെന്നും, ആ തീരുമാനത്തിൽ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും മേനക വ്യക്തമാക്കുന്നു. മക്കളായ രേവതിയുടെയും കീർത്തിയുടെയും നിർബന്ധവും പിന്തുണയുമാണ് ഈ തിരിച്ചുവരവിന് കാരണമായത്. പുതിയ കാലത്തെ സിനിമ ലൊക്കേഷനുകളും ആധുനിക സൗകര്യങ്ങളും തനിക്ക് പുതിയ അനുഭവമായിരുന്നുവെന്നും താരം അഭിമുഖത്തിൽ പങ്കുവെക്കുന്നു.

എൺപതുകളിൽ മലയാള സിനിമയിൽ തിളങ്ങിനിന്ന പ്രശസ്ത നടി മേനക നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. 'ഒരു കൊറിയൻ കൺഫ്യൂഷൻ' എന്ന പുതിയ ചിത്രത്തിലൂടെയാണ് താരം മുഴുനീള വേഷത്തിൽ തിരിച്ചെത്തുന്നത്. വിവാഹശേഷം മക്കളെ നോക്കുന്നതിനായി താൻ സ്വമേധയാ സിനിമ വിടുകയായിരുന്നുവെന്നും, ആ തീരുമാനത്തിൽ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും മേനക വ്യക്തമാക്കുന്നു. മക്കളായ രേവതിയുടെയും കീർത്തിയുടെയും നിർബന്ധവും പിന്തുണയുമാണ് ഈ തിരിച്ചുവരവിന് കാരണമായത്. പുതിയ കാലത്തെ സിനിമ ലൊക്കേഷനുകളും ആധുനിക സൗകര്യങ്ങളും തനിക്ക് പുതിയ അനുഭവമായിരുന്നുവെന്നും താരം അഭിമുഖത്തിൽ പങ്കുവെക്കുന്നു.

എൺപതുകളിൽ മലയാള സിനിമയിൽ തിളങ്ങിനിന്ന പ്രശസ്ത നടി മേനക നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. 'ഒരു കൊറിയൻ കൺഫ്യൂഷൻ' എന്ന പുതിയ ചിത്രത്തിലൂടെയാണ് താരം മുഴുനീള വേഷത്തിൽ തിരിച്ചെത്തുന്നത്. വിവാഹശേഷം മക്കളെ നോക്കുന്നതിനായി താൻ സ്വമേധയാ സിനിമ വിടുകയായിരുന്നുവെന്നും, ആ തീരുമാനത്തിൽ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും മേനക വ്യക്തമാക്കുന്നു. മക്കളായ രേവതിയുടെയും കീർത്തിയുടെയും നിർബന്ധവും പിന്തുണയുമാണ് ഈ തിരിച്ചുവരവിന് കാരണമായത്. പുതിയ കാലത്തെ സിനിമ ലൊക്കേഷനുകളും ആധുനിക സൗകര്യങ്ങളും തനിക്ക് പുതിയ അനുഭവമായിരുന്നുവെന്നും താരം അഭിമുഖത്തിൽ പങ്കുവെക്കുന്നു.

മൂക്കുത്തിയും കവിളിലെ മറുകും കൊണ്ടു മലയാളിയുടെ മനസ്സിൽ കയ്യൊപ്പിട്ട ഒരു നടിയേയുള്ളൂ, മേനക. ശാലീനസൗന്ദര്യമെന്നു പറഞ്ഞാൽ എൺപതുകളിൽ അതു ‘മേനകയെപ്പോലെ’ എന്നായിരുന്നു.  ഒാപ്പോളും പൂച്ചയ്ക്കൊരു മൂക്കുത്തിയും തുടങ്ങി എത്രയോ സിനിമകൾ. 

സിനിമയുടെ ആകാശത്തെ താരമായി ഉദിച്ചുയരുമ്പോഴും മേനക ഒരു തീരുമാനമെടുത്തു– ‘വിവാഹം കഴിഞ്ഞാൽ സിനിമയിൽ നിന്നു മടങ്ങും.’  ഒരു വർഷം പത്തും പന്ത്രണ്ടും സിനിമകൾ അഭിനയിച്ചുകൊണ്ടിരുന്ന, അത്രയും തിരക്കുള്ള കാലമായിട്ടു പോലും ആ തീരുമാനത്തിൽ ഉറച്ചു നിന്നു. അഡ്വാൻസ് പോലും തിരികെ നൽകി സിനിമയുടെ വീട്ടിൽ നിന്ന് ഇറങ്ങി. ‌

ADVERTISEMENT

എന്നിട്ടും അവസരങ്ങൾ എത്തുന്നുണ്ടായിരുന്നു. കന്നട സൂപ്പർസ്റ്റാർ രാജ്കുമാർ പറഞ്ഞു, ‘മടങ്ങി വരുന്നത് എപ്പോഴായാലും കന്നടയിൽ ഒരു കഥാപാത്രം മേനകയ്ക്കായി ഉണ്ടാവും’. അടുത്തത് സാക്ഷാൽ മമ്മൂട്ടിയുടെ ഫോൺ– ആദ്യമായി നിർമിക്കുന്ന ജ്വാലയായ് എന്ന സീരിയലിൽ നായികയായി വരുമോ എന്നായിരുന്നു ചോദ്യം. ഇതിനിടയിൽ മറ്റൊരവസരം വീട്ടിൽ നിന്നുതന്നെ– വിഷ്ണുലോകം സിനിമയുടെ നിർമാതാവ് സുരേഷ് കുമാറായിരുന്നു. ‘മോഹൻലാലിനൊപ്പം അഭിനയിക്കൂ’ എന്ന്  അദ്ദേഹം നിർബന്ധിച്ചു. മക്കളെ പിരിയാനാവില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. 

ഒടുവിൽ, ‘ഒാപ്പോൾ’ റിലീസായതിന്റെ, മലയാളത്തിലാദ്യമായി അഭിനയിച്ച ‘കോലങ്ങളുടെ’ നാൽപ്പത്തഞ്ചാം വർഷം മേനക തീരുമാനമെടുത്തു, ഇനി സിനിമയിൽ സജീവമാവാം. അതാണ് റിലീസിനൊരുങ്ങുന്ന ഒരു കൊറിയൻ കൺഫ്യൂഷനെന്ന ചിത്രം. 

ADVERTISEMENT

മടങ്ങിവരവിലെ കൺഫ്യൂഷൻ എങ്ങനെ മാറി?

മക്കളായ  രേവതിയും  കീർത്തിയും എന്നെ  വഴക്കു പറയും– ‘‘എന്തിനാണ്  ഇരുപത്തിനാലാമത്തെ വയസ്സിൽ അഭിനയം നിർത്തിയത്? ഇത്രയും കഴിവുള്ള നടിക്ക് കരിയറിൽ വലിയൊരു സ്ഥാനത്ത് എത്തണമെന്ന  ആഗ്രഹം  ഉ ണ്ടായിരുന്നില്ലേ? ഞങ്ങൾക്കു വേണ്ടി മാറിനിൽക്കരുതായിരുന്നു.’’ ‌അത് അവരുടെ തലമുറയുടെ കാഴ്ചപ്പാടാണ്. നടിയാവണം എന്നു സ്വപ്നം കണ്ടിട്ടില്ല. നർത്തകിയാവണം എന്നാഗ്രഹിച്ചിരുന്നു. അതുകൊണ്ട് അഭിനയം നിർത്തിയപ്പോൾ സങ്കടം തോന്നിയില്ല.  

ADVERTISEMENT

ഇപ്രാവശ്യം എന്നെ ഭീഷണിപ്പെടുത്തിയാണ് അഭിനയിപ്പിച്ചത് എന്നുപറയാം. സംവിധായകൻ സഞ്ജീവ് ശിവനും  ഭാര്യ ദീപ്തിയും എന്റെ സുഹൃത്തുക്കളാണ്. ഒരിക്കൽ കണ്ടപ്പോൾ  സഞ്ജീവ് പറഞ്ഞു. ‘ചേച്ചി അഭിനയിക്കണം’. ഞാൻ  ഒഴിഞ്ഞുമാറി.  കുറച്ചുദിവസം കഴിഞ്ഞപ്പോൾ വീണ്ടുംവിളിച്ച് ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെന്നും ചേച്ചിയുടേത് നല്ല കഥാപാത്രമാണെന്നും കഥ പറയാൻ വീട്ടിലേക്കു വരുന്നുണ്ടെന്നും പറഞ്ഞു. ഞാൻ ഞെട്ടി, എ ന്റെ കഥാപാത്രമോ?.. – ‘ഞങ്ങൾ തീരുമാനിച്ചു. ഈ സിനിമയിൽ  ചേച്ചിയുണ്ട്.’  ഇതായിരുന്നു അവരുടെ   മറുപടി.   

കഥ കേട്ടപ്പോൾ  ഇഷ്ടമായി.  സിനിമയിൽ നിന്ന് മാറിയശേഷം ആദ്യമായാണ് മുഴുനീളവേഷം കിട്ടുന്നത്. ഒരു മാസമാണ് ഷൂട്ട്. അതും തൊടുപുഴയിൽ. എന്റെ അമ്മ ഇ പ്പോൾ  എനിക്കൊപ്പം  തിരുവനന്തപുരത്തുണ്ട്. രേവതി പറഞ്ഞു,‘‘അമ്മൂമ്മയെ ഞാൻ ശ്രദ്ധിച്ചോളാം. അമ്മ പോയി അഭിനയിക്ക്.’’ സുരേഷേട്ടനും പറഞ്ഞു– ‘‘പപ്പീ... നല്ല കഥാപാത്രമാണ് നിനക്കു  പറ്റും.  ’’

വലിയൊരു ഇടവേളയ്ക്കുശേഷം സിനിമാ ലൊക്കേഷനിലേക്ക്... കാഴ്ചകൾ അദ്ഭുതപ്പെടുത്തിയോ?

ആദ്യ കാഴ്ച തന്നെ അദ്ഭുതപ്പെടുത്തി. എന്റെ പേരെഴുതി ഒട്ടിച്ച വലിയ കാരവാൻ. ഞാനതിന്റെ ഫോട്ടോ എടുത്ത് സുരേഷേട്ടന് അയച്ചു. ഒാപ്പോളിൽ അഭിനയിക്കുമ്പോൾ  ഭക്ഷണം കഴിക്കുന്നത് വഴിയരികിലിരുന്നാണ്. 

മേക്കപ്പ് കഴിഞ്ഞ്  പുറത്തേക്കിറങ്ങിയപ്പോള്‍  അസിസ്റ്റന്റ്  ഒാടിവന്നു– ‘മാഡം കാരവാനിൽ ഇരുന്നോളൂ,ഷോട്ട് ആവുമ്പോൾ വിളിക്കാം.’ എനിക്കതു ശീലമില്ലല്ലോ.  ‘അഭിനയിച്ചു കഴിഞ്ഞാലും  പോവരുത്.  മറ്റുള്ളവർ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ശ്രദ്ധയോടെ കാണണം’  സംവിധായകൻ സേതുമാധവൻ സാർ പണ്ടു‌ പറഞ്ഞിട്ടുണ്ട്. 

രണ്ടു ദിവസം കാരവാനിൽ ഇരുന്നു ബോറടിച്ചപ്പോൾ ഞാൻ ഷൂട്ടിങ് നടക്കുന്ന സ്ഥലത്തേക്കു പോയി.  എല്ലാവരും എനിക്ക് പുതിയ ആളുകൾ.  കുതിരവട്ടം പപ്പു ഏട്ടനെ അറിയാമെങ്കിലും മകൻ ബിനുവിനെ ഇപ്പോഴാണു പരിചയപ്പെട്ടത്, പിന്നെ  പ്രിയങ്ക, അഞ്ജന അപ്പുക്കുട്ടൻ... 

കൊറിയൻ താരം അമി ജംഗ് ആയുള്ള സൗഹൃദമാണ് മറ്റൊരു സന്തോഷം. അമിക്ക് കൊറിയൻ ഭാഷയേ  അറിയൂ.  ആദ്യമൊക്കെ  ഞങ്ങൾക്കു സംസാരിക്കാൻ  പ്രയാസമായിരുന്നു. പിന്നെ  അതു മാറി. ഞാൻ കുറച്ചു കൊറിയൻ ഭാഷ പഠിച്ചു. ‘വർഷങ്ങള്‍ പരിചയമുള്ളവരെ പോലെ’ എന്ന്  കൊറിയയിൽ എത്തിയശേഷം അമി  മെസേജ് അയച്ചു. 

മാറി നിൽക്കേണ്ടിയിരുന്നില്ലെന്ന് തോന്നുന്നുണ്ടോ?

ഇല്ല. കല്യാണം കഴിഞ്ഞ് എങ്ങനെ ജീവിക്കണം, മക്കളെ  വ ളർത്തണം എന്നെല്ലാം ആലോചിച്ച് ഉറപ്പിച്ചിരുന്നു.  അവർ നഴ്സറിയിൽ ചേരുന്നതു വരെ ഞാൻ നഖം വളർത്തിയിട്ടില്ല, ക്യൂട്ടെക്സ് ഇട്ടിട്ടില്ല. കൈ കൊണ്ടു വാരിക്കൊടുത്താലേ അമൃതമാവൂ എന്നായിരുന്നു വിശ്വാസം.  

മക്കൾ  മുതിർന്നതോടെ  ഒന്നു രണ്ടു സിനിമകളിൽ  ഞാ ൻ  മുഖം കാണിച്ചു. അഞ്ചു വർഷം മുൻപ് പൃഥ്വിരാജിനൊപ്പം ‘ഭ്രമ’ത്തിൽ മേനകയായി തന്നെ  അഭിനയിച്ചു. പിന്നെപ്പിന്നെ മൂന്നു നാലു സീനില്‍ അഭിനയിക്കാൻ പലരും വിളിച്ചു തുടങ്ങി. അതിൽ കാര്യമില്ലല്ലോ.

ഇത്രയും കാലം മാറിനിന്നതിൽ സങ്കടമില്ല. പക്ഷേ,  ര ണ്ടു കാര്യങ്ങളിലേ വിഷമമുള്ളൂ. മമ്മൂക്ക ആദ്യമായി നിർമിച്ച സീരിയിലായിരുന്നു ജ്വാലയായ്. അതിലെ ഒരു പ്രധാന റോളിൽ ഞാൻ അഭിനയിക്കണമെന്ന ആവശ്യവുമായി മമ്മൂക്ക  സുരേഷേട്ടനെ വിളിച്ചു.  ഒരു തീരുമാനമെടുക്കാൻ എനിക്കും സുരേഷേട്ടനും പറ്റിയില്ല. അതുപോലെ  സുരേഷേട്ടൻ നിർമിച്ച ‘വിഷ്ണുലോക’ത്തിൽ  ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ വിളിച്ചു. ‘പപ്പീ,നീ ആ റോൾ ചെയ്യെന്ന്’  കുറേ പറഞ്ഞു. പക്ഷേ, രേവതി കൈക്കു‍ഞ്ഞായിരുന്നു. 

മക്കള്‍ വളർന്ന് അവരുടെ  ലോകത്തേക്കു പറന്നു കഴിഞ്ഞപ്പോൾ ശൂന്യത തോന്നിയോ?

സ്വാഭാവികമായും ഉണ്ടാവുമല്ലോ. അതു  മറികടന്നു. െപയ്ന്റിങ്ങും യോഗയും പഠിച്ചു. യാത്രകൾ പോയി... 

നമ്മുടെ തലമുറയേ ഇങ്ങനെ ചിന്തിക്കൂ, ഇപ്പോഴുള്ള കുട്ടികൾക്ക് വലുത് അവരുടെ കരിയറാണ്. മക്കൾ ചോദിക്കും–‘അമ്മാ എല്ലാ ജീവികളും പ്രസവിക്കുന്നു. കുഞ്ഞുങ്ങളെ വളർത്തുന്നു. അതുപോലെയല്ലേ മനുഷ്യരും.’ പുതുതലമുറ ജീവിതം സ്മാർട്ടായി പ്ലാൻ ചെയ്യുന്നു. അവരുടെ സ്വപ്നങ്ങൾക്ക് പാകമാവുന്ന രീതിയിൽ എപ്പോൾ വിവാഹം കഴിക്കണമെന്നു തുടങ്ങി പ്രായമായിക്കഴിഞ്ഞാൽ എങ്ങനെ ജീവിക്കണമെന്നു വരെ  മുൻകൂട്ടി തീരുമാനിക്കുന്നു 

എന്റെ  തലമുറയ്ക്ക് ഒരു പ്രത്യേകതയുണ്ട്–  അച്ഛനമ്മമാർ പറഞ്ഞതു കേട്ടു വളർന്നു.  ഇപ്പോൾ മക്കൾ പറയുന്നതിനൊപ്പം ജീവിതം ഫ്രെയിം ചെയ്യുന്നു. അതുകൊണ്ട് ഗുണമുണ്ട്. അവരുടെ ചിന്തകൾ ഫ്രഷ് ആണ്. നിറം കൂടുതലാണ്. നമ്മൾ കുറച്ചു കൂടി സ്മാർട്ട് ആവും. 

അഭിമുഖം പൂര്‍ണ്ണമായും വായിക്കാം

Why Menaka Quit Acting at the Peak of Her Career:

Menaka is returning to full-length roles in Malayalam cinema after a long hiatus with the upcoming film Oru Korean Confusion. The veteran actress, who ruled the 1980s with iconic roles, had consciously stepped away from the limelight at the peak of her career to focus entirely on raising her daughters, Revathy and Keerthy. Despite receiving numerous offers over the years, including from superstars like Mammootty and Mohanlal, she remained steadfast in her decision to prioritize family life. Now, with her children grown up and her family encouraging her, she embraces this exciting new chapter in her acting journey. The transition back to the film sets brought pleasant surprises, such as experiencing modern amenities like caravans and forming heartwarming bonds with co-stars like Korean actress Ami Jung. Reflecting on her choices, she feels no regrets about her past sacrifices, viewing motherhood and her current comeback as perfectly timed milestones in her life.

ADVERTISEMENT