മലയാള സാഹിത്യലോകത്ത് ശ്രദ്ധേയയായ യുവകവിയാണ് കണ്ണൂർ പെരുമ്പടവ് സ്വദേശിനിയായ രേഷ്മ സി. ദുരിതപൂർണ്ണമായ ബാല്യകാലവും ഏകാന്തതയും നിറഞ്ഞ ജീവിത സാഹചര്യങ്ങളെ എഴുത്തിലൂടെയും വായനയിലൂടെയും അതിജീവിച്ചാണ് രേഷ്മ കവിതകളിലേക്ക് കടന്നുവന്നത്. കുട്ടിക്കാലത്ത് വായനശാലകളും പുസ്തകങ്ങളും ഒരു കോപ്പിംഗ് മെക്കാനിസം ആയി മാറി. 'ബോർഡർ ലൈൻ', 'ഡിസ്തൈമിക് ഡെയ്സി' എന്നീ ശ്രദ്ധേയമായ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള രേഷ്മ, വൈലോപ്പിള്ളി കവിതാ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. എഞ്ചിനീയറിംഗ് ബിരുദധാരിയായ രേഷ്മ നിലവിൽ കോഴിക്കോട് എൻ.ഐ.ടിയിൽ ഗവേഷണ വിദ്യാർത്ഥി കൂടിയാണ്. തന്റെ കവിതകളിലൂടെ വേദനയെയും വിഷാദത്തെയും സൗന്ദര്യാത്മകമായി ആവിഷ്കരിക്കുന്ന ഈ യുവഎഴുത്തുകാരി മലയാള കവിതയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയിരിക്കുകയാണ്.

മലയാള സാഹിത്യലോകത്ത് ശ്രദ്ധേയയായ യുവകവിയാണ് കണ്ണൂർ പെരുമ്പടവ് സ്വദേശിനിയായ രേഷ്മ സി. ദുരിതപൂർണ്ണമായ ബാല്യകാലവും ഏകാന്തതയും നിറഞ്ഞ ജീവിത സാഹചര്യങ്ങളെ എഴുത്തിലൂടെയും വായനയിലൂടെയും അതിജീവിച്ചാണ് രേഷ്മ കവിതകളിലേക്ക് കടന്നുവന്നത്. കുട്ടിക്കാലത്ത് വായനശാലകളും പുസ്തകങ്ങളും ഒരു കോപ്പിംഗ് മെക്കാനിസം ആയി മാറി. 'ബോർഡർ ലൈൻ', 'ഡിസ്തൈമിക് ഡെയ്സി' എന്നീ ശ്രദ്ധേയമായ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള രേഷ്മ, വൈലോപ്പിള്ളി കവിതാ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. എഞ്ചിനീയറിംഗ് ബിരുദധാരിയായ രേഷ്മ നിലവിൽ കോഴിക്കോട് എൻ.ഐ.ടിയിൽ ഗവേഷണ വിദ്യാർത്ഥി കൂടിയാണ്. തന്റെ കവിതകളിലൂടെ വേദനയെയും വിഷാദത്തെയും സൗന്ദര്യാത്മകമായി ആവിഷ്കരിക്കുന്ന ഈ യുവഎഴുത്തുകാരി മലയാള കവിതയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയിരിക്കുകയാണ്.

മലയാള സാഹിത്യലോകത്ത് ശ്രദ്ധേയയായ യുവകവിയാണ് കണ്ണൂർ പെരുമ്പടവ് സ്വദേശിനിയായ രേഷ്മ സി. ദുരിതപൂർണ്ണമായ ബാല്യകാലവും ഏകാന്തതയും നിറഞ്ഞ ജീവിത സാഹചര്യങ്ങളെ എഴുത്തിലൂടെയും വായനയിലൂടെയും അതിജീവിച്ചാണ് രേഷ്മ കവിതകളിലേക്ക് കടന്നുവന്നത്. കുട്ടിക്കാലത്ത് വായനശാലകളും പുസ്തകങ്ങളും ഒരു കോപ്പിംഗ് മെക്കാനിസം ആയി മാറി. 'ബോർഡർ ലൈൻ', 'ഡിസ്തൈമിക് ഡെയ്സി' എന്നീ ശ്രദ്ധേയമായ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള രേഷ്മ, വൈലോപ്പിള്ളി കവിതാ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. എഞ്ചിനീയറിംഗ് ബിരുദധാരിയായ രേഷ്മ നിലവിൽ കോഴിക്കോട് എൻ.ഐ.ടിയിൽ ഗവേഷണ വിദ്യാർത്ഥി കൂടിയാണ്. തന്റെ കവിതകളിലൂടെ വേദനയെയും വിഷാദത്തെയും സൗന്ദര്യാത്മകമായി ആവിഷ്കരിക്കുന്ന ഈ യുവഎഴുത്തുകാരി മലയാള കവിതയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയിരിക്കുകയാണ്.

നിര്‍വികാരതയുടെ ദൈവമേ,

അകമുറികളില്‍

ADVERTISEMENT

അകപ്പെട്ടുപോയവളെ

അഭാവങ്ങളില്‍

ADVERTISEMENT

അപൂര്‍ണതയുടെ

ആനന്ദം കൊണ്ടെങ്കിലും

ADVERTISEMENT

അനുഗ്രഹിക്കേണമേ.

(അനെഡോണിയ – രേഷ്മ സി.)

മലയാളത്തിലെ പുതുതലമുറ എഴുത്തുകാരിൽ ശ്രദ്ധേയയാണ് രേഷ്മ സി. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലൂടെ രേഷ്മയുടെ കവിതകൾ വായനക്കാർക്കിടയിൽ വലിയ സ്വീകാര്യത നേടി. ജീവിതത്തിലെ വേനലുകളെ എഴുത്തിന്റെയും വായനയുടെയും തെളിനീരൊഴുക്കിലൂടെ മറികടക്കുന്ന രേഷ്മയുടേതായി ‘ബോർഡർ ലൈൻ’, ‘ഡിസ്തൈമിക് ഡെയ്സി’ എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തക പരമ്പരയിലെ മൂന്നാമത്തെ കൃതിയുടെ ഒരുക്കങ്ങളിലാണിപ്പോൾ.

വൈലോപ്പിള്ളി കവിതാ പുരസ്കാരം, കുരുത്തോല സമ്മാനം, ബിസിവി കവിതാ പുരസ്കാരം, പി സാഹിത്യപുരസ്കാരം, മലയാളനാട് ക്യാംപസ് കവിതാപുരസ്കാരം, മാമ്പൂ പുരസ്കാരം എന്നീ അംഗീകാരങ്ങൾ രേഷ്മയെ തേടി എത്തിയിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ പെരുമ്പടവ് സ്വദേശിയാണ് രേഷ്മ. കണ്ണൂർ ഗവൺമെൻറ് എൻജിനീയറിങ് കോളജിൽ നിന്നു സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും തൃശൂർ ഗവൺമെൻറ് എൻജിനീയറിങ് കോജിൽ നിന്നു വാട്ടർ റിസോഴ്സ് എൻജിനീയറിങ്ങിൽ ബിരുദാനന്തരബിരുദവും നേടിയ രേഷ്മ ഇപ്പോൾ കോഴിക്കോട് എൻ ഐ ടിയിൽ ഗവേഷണവിദ്യാർത്ഥി.യാണ്.

തന്റെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും രേഷ്മ ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നത് വായിക്കാം –


വായനയുടെ തുടക്കം എവിടെയാണ് ?


കോയിപ്രയിലെ പണി പൂർത്തിയാകാത്ത വീടിനെ അങ്ങനെ തന്നെ ഉപേക്ഷിച്ച്, അമ്മയുടെ നാടായ വെള്ളക്കാടിലേക്കു വരുമ്പോൾ അമ്മമ്മയ്ക്കൊപ്പം എന്നെ കാത്തിരുന്നത് അവരുടെ വീടിന്റെ എതിർവശത്തുള്ള ലൈബ്രറി കൂടി ആയിരുന്നു. അന്ന് നാല് വയസാണ്. വായിക്കാനും എഴുതാനും പഠിച്ചിട്ടുണ്ട്. ആദ്യമായി അത്രയും പുസ്തകങ്ങൾ ഒരുമിച്ച് കണ്ടതിന്റെ കൗതുകം മാറും വരെ ആദ്യദിവസം തന്നെ ഞാൻ വായനശാലയിൽ ഇരുന്നു. ചിത്രങ്ങളുള്ള പുസ്തകങ്ങളിലാണ് തുടങ്ങിയത്. ചിത്രങ്ങൾ വരയ്ക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടപ്പോൾ അവയെ പാടെ ഉപേക്ഷിച്ച്, നീളൻകഥകളിലേക്കും ചെറിയ കവിതകളിലേക്കും മാറി.

ഭാഷ വിസ്മയമായിരുന്നു. പേരുകൾ കേൾക്കുമ്പോൾ അതത് വസ്തുക്കളെയോ, സ്ഥലങ്ങളെയോ, അളുകളെയോ ഓർമ വരുന്നതിന്റെ വിസ്മയം. വഴിത്തിരിവുകളുള്ള കഥകളും ഞെട്ടിക്കുന്ന കവിതകളും കയ്യിൽ വരുന്നതിന്റെ വിസ്മയം. അത് വായിക്കുന്നിതിന് ആവേശം പകർന്നു. എല്ലാ കഥകളും വായിച്ചുകഴിയുമ്പോൾ, എല്ലാ പാട്ടുകളും കേട്ടുകഴിയുമ്പോൾ, എല്ലാ കവിതകളും കണ്ട് കൗതുകപ്പെട്ടുകഴിയുമ്പോൾ ഭാഷ കൊണ്ട് ഞാൻ എന്താണ് ചെയ്യുക എന്ന പേടി ഇടയ്ക്ക് വന്നുപോയി. എന്നാലും ഭാഷയിലുള്ള മുങ്ങിക്കുളി മതിയാക്കാൻ തോന്നിയില്ല.
വീട്ടിൽ നിന്നും കിട്ടുന്ന സങ്കടങ്ങളോട് പൊരുതാൻ കൂടിയാണ് വായിച്ചുകൊണ്ടിരുന്നത്. ആനന്ദം പകരുന്ന പ്രവർത്തി എന്നതിനപ്പും അതൊരു ‘കോപ്പിങ് മെക്കാനിസ’മായിരുന്നു എന്നാണ് ഇപ്പോൾ മനസിലാകുന്നത്. കുട്ടിക്കാലം കഠിനമായിരുന്നു. ജീവിതത്തിന്റെ സ്ഥായിയായ വേദനകളിൽ നിന്ന് സ്വയം വിച്ഛേദിക്കാൻ വായന സഹായിച്ചു. തോട്ടിൻകരയിലെ ഒറ്റമുറി ഓലപ്പുരയിൽ ആ ദിവസത്തെ പുസ്തകം വായിച്ചതിന്റെ ആനന്ദത്തിലോ ആഘാതത്തിലോ ഉറങ്ങാതെ കിടന്നു നേരം വെളുപ്പിച്ചപ്പോൾ ജീവിത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കഴിഞ്ഞു.

എഴുത്തിലേക്കു കടന്നതും അക്കാലത്താണോ ?


കവിത എഴുതിത്തുടങ്ങിയത് ആ കാലത്തുതന്നെയാണ്. വായിച്ചറിഞ്ഞതിനെ പുനരുൽപാദിപ്പിക്കാനാണ് എഴുതിത്തുടങ്ങിയത്. കഥകളും കവിതകളുമെഴുതി. പാട്ടുകെട്ടി ഈണമിട്ട് പാടിത്തുടങ്ങി. ലോകത്തിന്റെ സ്നേഹരാഹിത്യത്തോട് യുദ്ധം ചെയ്യാൻ കണ്ടുപിടിച്ച രണ്ടാമത്തെ വഴി. കളിസ്ഥലങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടതു കൊണ്ട് കളിനിയമങ്ങൾ പഠിക്കാതിരുന്നവൾ ഭാഷ കൊണ്ട് കളിച്ചു. വാക്കുകൾ കൂട്ടിച്ചേർത്ത് വാചകങ്ങളുണ്ടാക്കാനും വരി മുറിച്ച് കവിതയെഴുതാനും പഠിച്ചു.

പുസ്തകത്തിന് പിന്നിൽ കവിതയെഴുതിയിരുന്ന പെൺകുട്ടിയെ അധ്യാപകരാണ് കണ്ടെത്തിയത്. വായിക്കാൻ പുസ്തകങ്ങൾ തന്ന, എഴുതാൻ നോട്ട്ബുക്കുകൾ തന്ന, കീറലുകൾ തുന്നിയ പഴയ കുപ്പായങ്ങൾക്കുപകരം പുത്തനുടുപ്പുകൾ തന്ന അതേ അധ്യാപകർ. ആ കാലത്തും ഞാൻ ദരിദ്രയായ ഒരു വിഷാദവതിയായിരുന്നു. എഴുതിയ കവിതകളിൽ സങ്കടം മുറ്റിനിന്നു. ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട കവിതയിൽ മരണം തന്റെ കൂട്ടുകാരിയാണ് എന്നെഴുതിയ പതിനൊന്നുകാരിയോട് എനിക്ക് ഇപ്പോഴും സ്നേഹം തോന്നും.


എഴുത്തുമായി ബന്ധപ്പെട്ട മത്സരങ്ങളിലൊക്കെ പങ്കെടുത്തിരുന്നോ ?


അന്നന്നത്തെ വൈകാരികാവസ്ഥകളെ ആവിഷ്കരിക്കുന്നതിനൊപ്പം മൽസരങ്ങളിൽ പങ്കെടുത്തു. സ്വന്തം മനുഷ്യരുടെ ഇടയിൽ ജീവിക്കുമ്പോഴും കൊടിയ അനാഥത്വം അനുഭവിച്ചുവന്നവളെ, കവിതയെഴുതുന്ന പെൺകുട്ടിയെ ആളുകൾ കൗതുകത്തോടെ നോക്കി. ഞാൻ അപ്പോൾ ലോകത്തിനോട് മൽസരിക്കുകയായിരുന്നു എന്ന് ഇപ്പോൾ തോന്നാറുണ്ട്. കാറ്റാടികളുമായി കുന്നിറങ്ങിവരുന്ന കുട്ടികളെ കുന്നിക്കുരു കാണിച്ച് പ്രലോഭിപ്പിക്കുന്നതുപോലെ എല്ലാം ഉള്ള കുട്ടികളുടെ മുന്നിൽ ഞാൻ കവിതയെ വെച്ചു. ലോകത്തോടുള്ള ചെസ്സുകളിയിലെ ആദ്യത്തെ കരു.
കവിതയെഴുതാനുള്ള കാരണങ്ങൾ മാറിവന്നു. കവിതയുടെ സ്വഭാവവും മാറിവന്നു. പക്ഷേ കവിതയെഴുത്ത് എന്റെ ജീവിതത്തിൽ മാറ്റമില്ലാതെ തുടർന്നു. എല്ലാ കാലത്തും എഴുതിയിട്ടുണ്ട്. എല്ലാ കാലത്തും കവിയായിരുന്നു. കുറച്ചുപേർക്ക് മാത്രം സമർപ്പിച്ചപ്പോഴും അതിലും കുറച്ചുപേർ മാത്രം വായിച്ചപ്പോഴും കവിയായി തുടർന്നു. ഭാഷ കൊണ്ടുള്ള ഏറ്റവും രസകരമായ കളിയോടുള്ള കൗതുകം ഇപ്പോഴും തുടരുന്നു.


എഴുത്തിലെ ആ തുടർച്ചയ്ക്ക് എപ്പോഴെങ്കിലും ഇടവേളകൾ ഉണ്ടായിട്ടുണ്ടോ ?


പതിനാറ് മുതൽ ഇരുപതുവരെയുള്ള പ്രായത്തിലാണ് എഴുത്തിൽ ബ്രേക്ക് വരുന്നത്. ജീവിതത്തിൽ നിന്ന് വിച്ഛേദിച്ചതു പോലെ ഞാൻ എഴുത്തിൽ നിന്നും വിച്ഛേദിച്ചു. മുതിർന്നുവെന്ന ധാരണ എന്നെ എല്ലാത്തിൽ നിന്നും പിന്മാറ്റി. കാണാതെ പഠിച്ച വൈലോപ്പിള്ളിക്കവിതകൾ മറന്നു. നോട്ട്ബുക്കിലേക്ക് പകർത്തിയ പരിഭാഷകൾ മറന്നു. എഴുത്തും വായനയും വിട്ട എനിക്ക് ഇനിമേലിൽ ഞാൻ എന്താണ് എന്നറിയാതെയായി. തിരികെ വരാനുള്ള ശ്രമങ്ങളുണ്ടായിരുന്നില്ല എന്ന് തന്നെയാണ് ഓർമ. അതുവരെ ജീവിച്ച ജീവിതം എന്നെ അതിശയിപ്പിച്ചു.


തകർച്ചകളുടെ ഘോഷയാത്ര അവസാനിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇരുപതുകളുടെ ആദ്യപാദത്തിൽ വീണ്ടും വായിക്കാനും സത്യസന്ധമായി എഴുതാനും ശ്രമിച്ചു. അടുത്ത സുഹൃത്തുക്കൾ മാത്രം വായിച്ചിരുന്ന കവിതകളെ ഓൺലൈനിൽ ഉപേക്ഷിച്ച് ഞാൻ ഒളിച്ചിരുന്നു. ആളുകൾ വായിച്ചു. സ്നേഹമുള്ള വാക്കുകളും അത്ര തന്നെ മൂർച്ചയുള്ള പരിഹാസങ്ങളും നേടി.

‌

ആ തടസ്സങ്ങളെ മറികടന്നതെങ്ങനെ ?



അക്കാലത്ത് പരിചയപ്പെട്ട ഒരു പെൺകുട്ടിയാണ് സെറീനയുടെയും ദേവസേനയുടെയും ടി.പി. വിനോദിന്റേയും ക്രിസ്പിൻ ജോസഫിന്റെയും വിഷ്ണുപ്രസാദിന്റേയു എസ്.കലേഷിന്റെയും കവിതകളെ പരിചയപ്പെടുത്തുന്നത്. വൈകി മാത്രം ഇന്റർനെറ്റ് ലഭിച്ച ഞാൻ അവരെക്കുറിച്ചെല്ലാം അജ്ഞയായിരുന്നു. ഭാഷ കൊണ്ട് മറ്റു കവികൾ ചെയ്യുന്ന മാന്ത്രികത വീണ്ടും എന്നെ അമ്പരപ്പിച്ചു. ഞാൻ ആർത്തിയോടെ, വീറോടെ എഴുതി.

അക്കാലത്തൊന്നും ഒരു പുസ്തകം ചെയ്യുമെന്നോ എല്ലാവരും കവി എന്ന് വിളിക്കുന്ന ഒരാൾ ആകുമെന്നോ ഞാൻ സങ്കൽപിച്ചിട്ടുപോലുമില്ല. എഴുതുകയായിരുന്നു പ്രധാനം. കവിതയല്ലാതെ മറ്റൊന്നിനും സ്വസ്ഥത തരാൻ കഴിയില്ല എന്ന് കരുതിയ കാലം. എഴുതുകയല്ലാതെ മറ്റൊന്നും ചെയ്യാനറിയില്ല എന്നോർത്ത് എഴുത്ത് നിർത്താത്ത കാലം. രണ്ടായിരത്തി പതിനാലിൽ തുടങ്ങിയ ആ എഴുത്ത്, ഭ്രാന്തമായ, അവസാനിക്കരുതെന്ന് ആഗ്രഹമുള്ള എഴുത്ത് ഇപ്പോഴും തുടരുന്നു. ഒറ്റയാക്കപ്പെട്ട കുട്ടിക്കാലവും ഉത്കണ്ഠ നിറഞ്ഞ കൗമാരവും താണ്ടാൻ കൂടെ നിന്നതുപോലെ സങ്കീർണവും സംഘർഷഭരിതവുമായ യൗവനത്തിലും കൂട്ടിരിക്കുന്നു.


കവിത രേഷ്മയ്ക്ക് എന്താണ് നൽകിയത് ?



കവിത എനിക്ക് അനേകം മനുഷ്യരിലേക്കുള്ള വഴി തുറന്നുതന്നു. മനുഷ്യർ കല സൃഷ്ടിക്കുന്നത് സമ്പർക്കത്തിനോടുള്ള ആസക്തി കൊണ്ടോ അതിനോടുള്ള പേടി കൊണ്ടോ ആണ് എന്ന് അർത്ഥമുള്ള ഒരു ക്വോട്ട് കുറേക്കാലം എന്റെ വാൾപേപ്പറായിരുന്നു. അതായിരുന്നു എന്റെ യാഥാർത്ഥ്യം. ഒരേ സമയം ലോകത്തോട് വിനിമയം ചെയ്യാനും അതേ സമയം അതിൽനിന്നും ഒളിച്ചിരിക്കാനും ഭാഷ എന്നെ സഹായിച്ചു. എനിക്കുവേണ്ടി എഴുതിത്തുടങ്ങിയ കവിതകൾ മറ്റു മനുഷ്യരെ സ്പർശിക്കുന്നത് എന്നെ സംതൃപ്തയാക്കി. ലോകത്തിനു വേണ്ടി എഴുതിത്തുടങ്ങാൻ അതെന്നെ പ്രാപ്തയാക്കി. അതുവരെ ലോകം എനിക്കു നിഷേധിച്ച സ്നേഹമെല്ലാം എന്റെ കവിതകൾ നേടിത്തുടങ്ങി. ‘ചെമ്മരത്തിമൂത്തമ്മ’ എന്ന കവിതയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ആ കവിതയാണ് ആളുകൾക്കിടയിൽ എന്നെ കവിയാക്കിയത്. ജീവിച്ചിരുന്ന കാലമാകെ അവൾ വിഷാദിയായി കാണപ്പെട്ടു എന്ന് ആരും പറയരുത് എന്നെനിക്കുണ്ടായിരുന്നു. പക്ഷേ വേദന എന്റെ പ്രിയപ്പെട്ട വാക്കായി. വേദന തിന്ന് മടുത്ത പെൺകുട്ടി ആളുകൾക്ക് ഇഷ്ടമുള്ള കവിതയായി.

രണ്ടായിരത്തി ഇരുപത്തിരണ്ടിൽ ആദ്യകവിതാസമാഹാരമായ ‘ബോർഡർലൈൻ’ പുറത്തുവരുമെന്ന് തീർച്ചയായപ്പോൾ, ആകാംക്ഷയോടൊപ്പം ആധിയുമുണ്ടായി. ഞങ്ങൾക്ക് വേണ്ടി ഇനിയുമെഴുതൂ എന്ന് പറഞ്ഞ മനുഷ്യരെ എന്റെ കവിതകൾ തൊടില്ലേയെന്ന്. എന്റെ പുസ്തകം കാത്തിരുന്ന മനുഷ്യരെ ഞാൻ നിരാശരാക്കുമോ എന്ന്. നിങ്ങളുടെ പുസ്തകം ഇറങ്ങിയപ്പോൾ സ്വന്തം പുസ്തകം വന്നതുപോലെ സന്തോഷമായെന്ന് ഒരു കുട്ടി പറഞ്ഞപ്പോൾ, നിങ്ങളുടെ പുസ്തകം എന്റേയും പുസ്തകമാണ് എന്ന് സുഹൃത്തുക്കൾ ആവർത്തിച്ചപ്പോളാണ് ഞാൻ അതിൽ നിന്നും മോചിപ്പിക്കപ്പെട്ടത്. ആ പുസ്തകം കാലാകാലമായി നിലനിൽക്കുന്ന അരക്ഷിതാവസ്ഥകൾക്കും അസ്ഥിരതകൾക്കും അറുതി വരുത്തി.


അപ്പോഴും രണ്ടാമതൊരു കവിതാപുസ്തകം എന്റെ മനസിലുണ്ടായിരുന്നില്ല. ദീർഘകാലം നിലനിൽക്കുന്ന, പതിഞ്ഞ, മങ്ങൽ, വിഷാദം, വിതുമ്പൽ ഒക്കെയുമാണ് ഡിസ്തൈമിയ. അതിലേക്ക് ഞാൻ ഒരു പൂച്ചെടി വെച്ചു. പൂവിടുന്നതുവരെ കാത്തു. അങ്ങനെയാണ് ‘ഡിസ്തൈമിക് ഡെയ്സി’ ഉണ്ടാകുന്നത്. പ്രത്യാശ എന്ന പേരിൽ കവിതയെഴുതുക എന്നത് എനിക്ക് ഒരിക്കലും എളുപ്പമായിരുന്നില്ല. പക്ഷേ പ്രത്യാശയെ പുസ്തകമാക്കാൻ സാധിച്ചു.


‘അനെഡോണിയ’ ഏറെ ചർച്ചചെയ്യപ്പെട്ട കവിതയാണ് ?


ചെയ്തുകൊണ്ടിരുന്ന സകല പ്രവൃത്തികളും താൽപ്പര്യം നഷ്ടപ്പെടുന്ന, വിഷാദത്തിന്റെ പരിണിതഫലങ്ങളിലൊന്നിൽ ഭാഷ മാത്രം കൈമോശം വന്നില്ല. വേദന എന്ന വാക്ക് ദുർവ്യയം ചെയ്ത് കവിതകളെഴുതരുത് എന്ന് ആ കാലത്താണ് ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ളത്. സൃഷ്ടികർമത്തിലടക്കം സർവതിലും താൽപര്യം നഷ്ടപ്പെടുന്ന ദൈവത്തെപ്പറ്റി ‘അനെഡോണിയ’ എഴുതി. ഭാഷയിൽ, വിനിമയത്തിൽ നിലനിൽക്കുക എന്നതായിരുന്നു പ്രധാനം. കവിത അതിന് ഏറ്റവും ഭംഗിയായ മാധ്യമമായി. ഏറ്റവും വേദനിപ്പിക്കുന്ന കവിതയാണ് ഏറ്റവും സൗന്ദര്യമുള്ള കവിത എന്നും കരുതി. എഴുതുകയെന്നതിൽക്കൂടുതൽ മറ്റൊന്നും ചെയ്യാൻ കഴിയാത്ത ഒരാളായി ഞാൻ എന്നെ മനസിലാക്കുന്നു.
ലോകത്തിനോടുള്ള ചതുരംഗക്കളിയിൽ ഞാനിതാ അടുത്ത കരു കൂടെ നീക്കുന്നു. ചെക്ക്!

Journey of Malayalam Poet Reshma C:

Reshma is a prominent young Malayalam poet known for her deeply emotional and critically acclaimed poetry collections. Born in Perumbadavu, Kannur, she pursued civil engineering and water resources engineering before engaging in research at NIT Calicut. Her childhood and adolescence were marked by loneliness and hardships, which naturally drew her toward reading and writing. Books and libraries served as a vital coping mechanism, helping her escape the harsh realities of a difficult upbringing. Over the years, she published notable works like 'Borderline' and 'Dysthymic Daisy', receiving several prestigious literary awards. Through her evocative verses on pain, sorrow, and anhedonia, she continues to captivate readers and carve a unique niche in contemporary Malayalam literature.