‘വിവാഹശേഷവും ശാലിനിയെ അഭിനയിപ്പിക്കണം എന്ന വാശിയിലായിരുന്നു പ്രശാന്ത്’; നിറം തമിഴിൽ റീമേക്ക് ചെയ്തപ്പോൾ...
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ നിറത്തിന്റെ ഷൂട്ടിങ് ഓർമകൾ പങ്കുവെച്ച് സംവിധായകൻ കമൽ രംഗത്ത്. സൗഹൃദത്തിന്റെ പുതിയ അർത്ഥങ്ങൾ പറഞ്ഞുവെച്ച ചിത്രത്തിന്റെ വിജയം മുതൽ തമിഴ് റീമേക്കിനിടയിൽ ഉണ്ടായ സംഭവവികാസങ്ങൾ വരെ അദ്ദേഹം തുറന്നുപറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് വേളയിലാണ് ശാലിനിയെ കാണാൻ അജിത് ലൊക്കേഷനിൽ എത്തിയത്. പിന്നീട് ഇവരുടെ വിവാഹവും തമിഴ് റീമേക്കിന്റെ അവസാന ഘട്ട ഷൂട്ടിങ്ങിൽ ഉണ്ടായ പ്രതിസന്ധികളും സിനിമാലോകത്തെ ഏറെ ചർച്ച ചെയ്ത വിഷയങ്ങളായിരുന്നു.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ നിറത്തിന്റെ ഷൂട്ടിങ് ഓർമകൾ പങ്കുവെച്ച് സംവിധായകൻ കമൽ രംഗത്ത്. സൗഹൃദത്തിന്റെ പുതിയ അർത്ഥങ്ങൾ പറഞ്ഞുവെച്ച ചിത്രത്തിന്റെ വിജയം മുതൽ തമിഴ് റീമേക്കിനിടയിൽ ഉണ്ടായ സംഭവവികാസങ്ങൾ വരെ അദ്ദേഹം തുറന്നുപറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് വേളയിലാണ് ശാലിനിയെ കാണാൻ അജിത് ലൊക്കേഷനിൽ എത്തിയത്. പിന്നീട് ഇവരുടെ വിവാഹവും തമിഴ് റീമേക്കിന്റെ അവസാന ഘട്ട ഷൂട്ടിങ്ങിൽ ഉണ്ടായ പ്രതിസന്ധികളും സിനിമാലോകത്തെ ഏറെ ചർച്ച ചെയ്ത വിഷയങ്ങളായിരുന്നു.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ നിറത്തിന്റെ ഷൂട്ടിങ് ഓർമകൾ പങ്കുവെച്ച് സംവിധായകൻ കമൽ രംഗത്ത്. സൗഹൃദത്തിന്റെ പുതിയ അർത്ഥങ്ങൾ പറഞ്ഞുവെച്ച ചിത്രത്തിന്റെ വിജയം മുതൽ തമിഴ് റീമേക്കിനിടയിൽ ഉണ്ടായ സംഭവവികാസങ്ങൾ വരെ അദ്ദേഹം തുറന്നുപറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് വേളയിലാണ് ശാലിനിയെ കാണാൻ അജിത് ലൊക്കേഷനിൽ എത്തിയത്. പിന്നീട് ഇവരുടെ വിവാഹവും തമിഴ് റീമേക്കിന്റെ അവസാന ഘട്ട ഷൂട്ടിങ്ങിൽ ഉണ്ടായ പ്രതിസന്ധികളും സിനിമാലോകത്തെ ഏറെ ചർച്ച ചെയ്ത വിഷയങ്ങളായിരുന്നു.
നിറത്തിന്റെ ഷൂട്ട് നടക്കുമ്പോൾ ശാലിനിയെ കാണാൻ ലൊക്കേഷനിൽ ഒരു അതിഥിയെത്തി, അജിത്– നിറത്തിന്റെ ഷൂട്ടിങ് ഒാർമകളിൽ സംവിധായകന് കമൽ .
‘ഫ്രണ്ട്ഷിപ് ഈസ് എ െബ്ലസിങ്’– ഈ വരി സ്ക്രീനിൽ എഴുതിക്കാണിച്ചാണു ‘നിറം’ തുടങ്ങുന്നത്. സൗഹൃദം ഒരനുഗ്രഹമാണെന്നു വിശ്വസിക്കുന്നതിൽ എയ്റ്റീസ് കിഡ്സ് എന്നോ ജെൻ സി എന്നോ ആൽഫയെന്നോ വ്യത്യാസമില്ല. അതുകൊണ്ടാകും കാൽനൂറ്റാണ്ടായിട്ടും നി റം എന്ന സിനിമയുടെ നിറം മങ്ങാത്തത്.
‘എൺപതുകളിലെ വസന്തത്തിന്’ നിറം ഇന്നും നൊസ്റ്റാൾജിയയാണ്. ഇന്നത്തെ ‘ബെസ്റ്റി’ എന്താണെന്ന് അന്നേ പരിചയപ്പെടുത്തിയത് എബിയും സോനയുമാണ്. ആൺകുട്ടിക്കും പെൺകുട്ടിക്കും പരസ്പരം ‘എടാ’ എന്നു വിളിക്കാമെന്നു പഠിപ്പിച്ചത്, കൗമാരത്തിലെ സൗഹൃദം വീട്ടുകാർ എങ്ങനെയാണു കാണേണ്ടതെന്ന്, പ്രായമെത്രയായാലും ‘ചിക്ചിക് ചിറകിൽ ശുക്രിയാ’ എന്നുപാടി ഡാൻസ് ചെയ്യാമെന്നൊക്കെ സ്ക്രീനിൽ കാണിച്ചു കൊടുത്തതു ‘നിറ’മായിരുന്നു.
ഒടുവിൽ ഒന്നു കൂടി പറഞ്ഞുവച്ചു– സൗഹൃദവും പ്രണയവും തമ്മിലുള്ള അകലം താമരനൂലു പോലെ അത്രയും നേർത്തതാണ്... സോനയുടെ സൗഹൃദത്തിലേക്ക്, സോനയെ അവതരിപ്പിച്ച ശാലിനിയുടെ പ്രണയത്തിലേക്ക് കമൽ തിരികെ പോവുന്നു...
ഞാൻ സംവിധാനം ചെയ്ത രണ്ടു സിനിമകളിലാണ് ശാലിനി അഭിനയിച്ചത്. കൈക്കുടന്ന നിലാവും നിറവും. രണ്ടും ശ്രദ്ധിക്കപ്പെട്ട സിനിമകളായി, നിറം സൂപ്പർഹിറ്റും.
ശാലിനി കുഞ്ഞായിരിക്കുമ്പോഴേ എനിക്കറിയാം. മമ്മൂട്ടി–കുട്ടി–പെട്ടി എന്നു വിശേഷിപ്പിക്കുന്ന കുറേ സിനിമകൾ അക്കാലത്തുണ്ടായി. പലതിലും മമ്മൂട്ടിയുടെ മ കൾ ശാലിനിയായിരുന്നു. പാച്ചിക്ക ( ഫാസിൽ) സംവിധാനം ചെയ്ത ‘എന്റെ മാമാട്ടിക്കുട്ടിയമ്മ’യുടെ ലൊക്കേഷനിൽ വച്ചും കുഞ്ഞുശാലിനിയെ ഞാൻ കണ്ടിട്ടുണ്ട്.
മക്കൾക്കു വേണ്ടി ജീവിച്ച അച്ഛൻ
അസോഷ്യേറ്റ് ഡയറക്ടറായി ഞാൻ മദ്രാസിലുള്ള കാലത്തേ ശാലിനിയുടെ അച്ഛൻ ബാബുവിനെ അറിയാം. കോടമ്പാക്കത്തുവച്ചു കണ്ടുകണ്ട് ബാബുവുമായുള്ള സൗഹൃദം വളർന്നു. ശാലിനിക്കും ശ്യാമിലിക്കും വേണ്ടി ജീവിച്ച ആളായിരുന്നു ബാബു. മക്കളുടെ കഴിവുകൾക്കൊപ്പം നിന്നു. അഭിനയിക്കാനുള്ള അവരുടെ ആഗ്രഹത്തെ കൈപിടിച്ചു നടത്തി.
ശാലിനിയല്ല, ശ്യാമിലിയാണ് എന്റെ സിനിമയിൽ ആദ്യം അഭിനയിച്ചത്– പൂക്കാലം വരവായി. മൂന്നോ നാലോ വയസ്സേയുള്ളൂ. ബാബു നല്ലൊരു നടനായിരുന്നു. ബാബു അഭിനയിച്ചു കാണിച്ചുകൊടുക്കും. അതു പോലെ ശാലിനിയും ശ്യാമിലിയും അഭിനയിക്കും. കുട്ടിക്കാലം കഴിഞ്ഞപ്പോൾ മക്കളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തു. രണ്ടു പേരെയും സിനിമയിൽ നിന്നു മാറ്റി. അങ്ങനെ അവരുടെ ജീവിതവും കരിയറും കൃത്യമായി പ്ലാൻ ചെയ്ത അച്ഛനായിരുന്നു അദ്ദേഹം.
കോളജിൽ എത്തിക്കഴിഞ്ഞാണു ശാലിനി വീണ്ടും സിനിമയിലേക്കു വന്നത്. അതും ഫാസിൽ വിളിച്ചതുകൊണ്ടു മാത്രമാണെന്നു ബാബു എന്നോടു പറഞ്ഞിട്ടുണ്ട്. അനിയത്തിപ്രാവ് സൂപ്പർ ഹിറ്റായതോടെ ശാലിനി വീണ്ടും തിരക്കിലായി. കൈക്കുടന്ന നിലാവിലേക്ക് എത്തിയപ്പോഴും പണ്ടു കോടമ്പാക്കത്തു വച്ചും ഷൂട്ടിങ് ലൊക്കേഷനിൽ വച്ചും കാണുമ്പോൾ ‘കമൽ അങ്കിൾ’ എന്നു വിളിച്ചു നടന്ന അതേ ശാലിനിയായിരുന്നു.
ആ സിനിമയിൽ ജയറാമിന്റെ നായിക രഞ്ജിതയാണ്. മലയാളിയല്ലാത്ത രഞ്ജിതയ്ക്ക് ശാലിനി ആരാണെന്ന് കൃത്യമായി അറിയില്ലായിരുന്നു. രഞ്ജിത നോക്കിയപ്പോൾ സെറ്റിലുള്ളവരെല്ലാം ഒരുപാടു സ്നേഹത്തോടെ ശാലിനിയോട് പെരുമാറുന്നു. ‘‘ഈ സിനിമയിൽ നായിക ഞാനാണ്. പക്ഷേ, എല്ലാവരും സംസാരിക്കുന്നത് ശാലിനിയോടും’’ തമാശയായി രഞ്ജിത പറഞ്ഞു. ഒരു കാലത്ത് എല്ലാ മലയാളികളുടെയും സ്വത്തായിരുന്ന േബബി ശാലിനിയാണിതെന്നു രഞ്ജിതയ്ക്കു ഞാൻ പറഞ്ഞുകൊടുത്തു.
കൈക്കുടന്ന നിലാവിൽ ശാലിനിയുടെ ഒരു കാര്യത്തിലും ബാബു ഇടപെട്ടില്ല. കുട്ടിക്കാലത്തു ഞാൻ സഹായിച്ചു. ഇനി എങ്ങനെ അഭിനയിക്കണമെന്നും ഏ തു സിനിമ തിരഞ്ഞെടുക്കണമെന്നും അവരാണു തീരുമാനിക്കേണ്ടത്’–ഇതായിരുന്നു ബാബുവിന്റെ കാഴ്ചപ്പാട്.
നിറത്തിലെ സോന
അനിയത്തിപ്രാവ് വലിയ വിജയമായതോടെ കുഞ്ചാക്കോ ബോബനും ശാലിനിയും ഹിറ്റ് കൂട്ടുകെട്ടായി. നക്ഷത്രത്താരാട്ടും പ്രേംപൂജാരിക്കും ശേഷമാണ് ഇരുവരെയും വച്ചു നിറം ആലോചിച്ചത്. ശാലിനിയോടു ഫോണിലൂടെ സംസാരിച്ചു. കൈക്കുടന്ന നിലാവിലെ വേണിയുടെ ഛായയേയില്ലാത്ത, മോഡേൺ കോസ്റ്റ്യൂമിൽ പറന്നു നടക്കുന്ന കഥാപാത്രമാണു നിറത്തിലെ സോന എന്നറിഞ്ഞതോടെ ശാലിനി എക്സൈറ്റഡായി.
ഒട്ടും ടെൻഷനില്ലാതെ ആസ്വദിച്ചു പൂർത്തിയാക്കിയ സിനിമയായിരുന്നു നിറം. ലൊക്കേഷൻ തന്നെ ഒരു ക്യാംപസ് മൂഡായിരുന്നു. എല്ലാവരും ജോളി. ഒന്നു പാളിപ്പോയാൽ കുഴപ്പത്തിലാവുന്ന ചില സീനുകൾ നിറത്തിലുണ്ടായിരുന്നു. ‘എടാ’ വിളി അതിലൊന്നായിരുന്നു. ആൺകുട്ടിയും പെൺകുട്ടിയും പരസ്പരം ‘എടാ’ എന്നു വിളിക്കുന്നത് അന്നു പരിചയമില്ലാത്ത സംഗതിയായിരുന്നു. പ്രത്യേകിച്ച് ആൺകുട്ടി പെൺകുട്ടിയെ ‘എടാ’ എന്നു വിളിക്കുന്നത്. ‘ബെസ്റ്റി’ എന്ന് ഇന്നു വിളിക്കുന്ന കോ ൺസെപ്റ്റ് അന്നു മലയാളിക്ക് പരിചയപ്പെടുത്തിയത് നിറമാണ്. അതും മനസ്സിലായില്ലെങ്കിൽ കുഴപ്പത്തിലാവും.
സിനിമ റിലീസ് ചെയ്ത ദിവസം. എന്റെ സിനിമക ൾ ആദ്യ ദിവസം തിയറ്ററിൽ പോയി കാണാറില്ല. ആ ടെ ൻഷൻ താങ്ങാനാവില്ല. തിയറ്ററിൽ നല്ല തിരക്കുണ്ടെന്ന വിവരം കിട്ടി. പലയിടത്തും ഹൗസ്ഫുൾ ബോർഡ് വച്ചു. ആ സമാധാനത്തിൽ ഇരിക്കുമ്പോൾ തിയറ്ററിൽ നിന്ന് ആ വിവരം വന്നു– സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ കൂവൽ ഉണ്ട്. ആദ്യ ഷോയും രണ്ടാമത്തെ ഷോയും കഴിഞ്ഞു. കൂവൽ കൂടിക്കൂടി വന്നു. എല്ലാവരും ടെൻഷനായി. ‘എടാ’ എന്നു വിളിക്കുമ്പോഴാണു കൂവ ൽ കൂടുതലുള്ളതെന്നു ചിലർ പറഞ്ഞു. അതു കട്ട് ചെയ്യാമോ എന്നും ചോദിച്ചു. മലയാളിക്ക് അതു പരിചയമില്ലാത്തതുകൊണ്ടാെണന്നും കട്ട് ചെയ്താൽ സിനിമയെ ബാധിക്കുമെന്നും ഞാൻ പറഞ്ഞു. പിന്നെ വിധിക്കു വിട്ടുകൊടുക്കാൻ തീരുമാനിച്ചു. രാത്രിയിൽ ബാബു വിളിച്ചു–അനിയത്തിപ്രാവിന്റെ ആദ്യ ദിവസങ്ങളിൽ കൂവലുണ്ടായിരുന്നെന്നും കയ്യടി പിന്നാലെ വന്നെന്നും പറഞ്ഞു സ മാധാനിപ്പിച്ചു.
സിനിമ വീണു പോയി എന്നു തന്നെ പലരും കരുതി. പക്ഷേ, മൂന്നാമത്തെ ദിവസം മുതൽ തിയറ്ററിൽ തൊണ്ണൂറു ശതമാനവും കോളജ് പെൺകുട്ടികൾ. അതോടെ പടം കുതിച്ചുയർന്നു. തിയറ്ററിൽ കയ്യടികൾ നിറഞ്ഞു. വിദ്യാസാഗര് സംഗീതം പകർന്ന അഞ്ചു പാട്ടുകളും സൂപ്പർ ഹിറ്റായി. ജയേട്ടൻ പാടിയ പ്രായം നമ്മിൽ മോഹം നൽകിയും ദാസേട്ടൻ പാടിയ ഒരു ചിക് ചിക് ചിറകിലുമെല്ലാം ക്യാംപസിൽ തരംഗമായി. ജോമോളുടെ വർഷയ്ക്കും ബോബൻ ആലുമ്മൂടന്റെ പ്രകാശ് മാത്യുവിനും കയ്യടി കിട്ടി. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും കന്നടയിലും ഹിന്ദിയിലും നിറം റീമേക്ക് ചെയ്തപ്പോൾ വലിയ വിജ യമായി. തമിഴില് ഞാനാണു സംവിധാനം ചെയ്തത്. എന്റെ ആദ്യ തമിഴ് ചിത്രം തന്നത് മലയാളത്തിലെ നിറത്തിൽ നിന്നു വ്യത്യസ്തമായ ഒാർമയാണ്.
നിറം മാറിയപ്പോൾ
പിരിയാതെ വരം വേണ്ടും–നിറം തമിഴിൽ റീമേക്ക് ചെയ്തപ്പോൾ അതായിരുന്നു പേര്. ‘പിരിയാതിരിക്കാൻ വരം വേണം’ എന്നായിരുന്നു അർഥം. പക്ഷേ, ആ സിനിമ പൂർത്തിയാക്കാൻ അതിലെ നായകന്റെയും അച്ഛന്റെയും ‘വരം’ തേടി നടന്ന ദുരനുഭവവും ഒാർമയിലുണ്ട്.
നിറം ഷൂട്ടിങിന്റെ അവസാന ഘട്ടം. നടനും സംവിധായകനുമായ ത്യാഗരാജൻ നിറം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചെന്നു ബാബു പറഞ്ഞു. അദ്ദേഹത്തിന്റെ മകൻ പ്രശാന്തിനെ നായകനാക്കി റീമേക്ക് ചെയ്യാനായിരുന്നു ത്യാഗരാജന്റെ പ്ലാൻ. നായിക ശാലിനി. കൃഷ്ണ റെഡ്ഡി എന്ന നിർമാതാവും റെഡിയാണ്. മലയാളത്തിൽ ഹിറ്റായതോടെ കൃഷ്ണറെഡ്ഡിയും പ്രശാന്തും റീമേക്ക് ചെയ്യാൻ തിരക്കു കൂട്ടി.
ഇതിനിടയിൽ അജിത്തും ശാലിനിയും തമ്മിൽ പ്രണയത്തിലായി. ഈ പ്രണയത്തെക്കുറിച്ച് ഞാനറിയുന്നത് നിറത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു. കൊച്ചിയിൽ ഒരുദിവസം ഉച്ചയ്ക്കുള്ള ബ്രേക്ക് കഴിഞ്ഞ് വീണ്ടു ഷൂട്ട് തുടങ്ങാൻ തയാറാകുമ്പോൾ സെറ്റിലേക്ക് ഒരു കാർ എത്തി. അതിൽ നിന്നിറങ്ങിയത് അജിത് ആയിരുന്നു. തൊട്ടുപിറകേ ഒരു കേക്ക് എത്തി. അന്ന് ശാലിനിയുടെ പിറന്നാളായിരുന്നു. ശാലിനിയും അജിതും ഒന്നിച്ചു കേക്ക് മുറിച്ചു. ഞങ്ങളെല്ലാം അദ്ഭുതപ്പെട്ടു. അമർക്കളത്തിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട് എന്നാലും അജിത് വന്നത് എല്ലാവരെയും ഞെട്ടിച്ചു. ബാബു എന്നോടു സ്വകാര്യമായി സൂചിപ്പിച്ചു, ‘‘അവർ തമ്മിൽ അടുപ്പത്തിലാണ്. ഞങ്ങൾ എതിരു പറഞ്ഞില്ല. ’’
നിറം തമിഴിൽ തുടങ്ങുന്നതിനു മുൻപ് ബാബു പറഞ്ഞു– കമൽ സഹായിക്കണം. തികച്ചും വ്യക്തിപരമായ ഒരു കാര്യമാണ്. അജിത്തും പ്രശാന്തും തമ്മിൽ നല്ല രസത്തിലല്ല. ഈ സിനിമയിൽ പ്രശാന്തിനൊപ്പം ശാലിനി അഭിനയിക്കുന്നതിൽ അജിത്തിനു താൽപര്യമില്ലായിരുന്നു. ശാലിനിയുടെ തീരുമാനമായതു കൊണ്ടും കമൽ സംവിധാനം ചെയ്യുന്നതു കൊണ്ടും മലയാളത്തിൽ ഹിറ്റായതു കൊണ്ടും എതിരു പറഞ്ഞില്ലെന്നു മാത്രം. വിവാഹ തീയതി ഉറപ്പിക്കാൻ അജിത് തിരക്കു കൂട്ടുന്നുണ്ട്. എത്രയും വേഗം സിനിമ തീർക്കണം.’’
നിറത്തിലെ സീനുകൾ അതുപോലെയാണ് ഷൂട്ട് ചെയ്യുന്നത്. പെട്ടെന്നു തീർക്കാം എന്നുറപ്പു കൊടുത്തു. ഇ തിനിടയിൽ അജിതും ശാലിനിയും തമ്മിലുള്ള കല്യാണത്തിന്റെ തീയതി തീരുമാനിച്ചു. വിവാഹത്തിനു മുൻപ് ഷൂട്ട് തീർക്കണം എന്നു ബാബു വീണ്ടും ഒാർമിച്ചു. വിവാഹം കഴിഞ്ഞാൽ ശാലിനി അഭിനയിക്കുന്നതിൽ കുഴപ്പമില്ല, പക്ഷേ, പ്രശാന്തിന്റെ കൂടെ അഭിനയിക്കുന്നതിനോട് താൽപര്യമില്ലെന്ന് അജിത് തുറന്നു പറഞ്ഞിരുന്നു.
നായകൻ പോവുന്നു
സെറ്റിൽ പലപ്പോഴും പ്രശാന്ത് വൈകിയാണ് എത്തിയിരുന്നത്. ഷൂട്ട് നീണ്ടു. പ്രധാനപ്പെട്ട സീനുകളെല്ലാം തീർത്തു. മൂന്നു ദിവസം കൂടിയുണ്ടെങ്കിൽ പാക്കപ്പ് പറയാം. പക്ഷേ ഡേറ്റ് തീർന്നെന്നു പറഞ്ഞ് പ്രശാന്ത് ലൊക്കേഷിൽനിന്നു പോയി. അനുനയിപ്പിക്കാൻ പ്രൊഡ്യൂസർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ശാലിനിയുടെ വിവാഹത്തിന് ഒരു മാസമുണ്ട്. ഷൂട്ട് തീർക്കാൻ വെറും മൂന്നു ദിവസം മതി. പക്ഷേ, പ്രശാന്ത് വന്നില്ല. ‘ശുക് രിയാ’ ഗാനവും എബിയുടെ പ്രണയം മനസ്സിലാകുമ്പോൾ കെട്ടിപ്പിടിച്ചു കരയുന്ന ഒരു സീനും ബാക്കി ഉണ്ട്. ഞാൻ ത്യാഗരാജനെ കണ്ടു. ഡേറ്റുകൾ തീർന്നു പോയല്ലോ എന്നായിരുന്നു ത്യാഗരാജന്റെ ചോദ്യം. ‘എന്റെ കുഴപ്പമല്ല. രാവിലെ ഷൂട്ട് വച്ചാൽ പ്രശാന്ത് എത്തുന്നത് ഉച്ചയ്ക്കാണെന്നു പറയാനാവില്ലല്ലോ,’ പ്രശ്നം പരിഹരിക്കണ്ടേ...
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു കാര്യം മനസ്സിലായി. പ്രശാന്തിന്റെ ഡേറ്റ് കിട്ടില്ല. അജിത്തുമായുള്ള വിവാഹം കഴിഞ്ഞു ശാലിനിയെ തന്റെ സിനിമയിൽ അഭിനയിപ്പിക്കണം എന്ന വാശിയിലാണു പ്രശാന്ത്.
വിവാഹത്തിന്റെ നാലു ദിവസം മുൻപ് അജിത് വിളി ച്ചു, ‘സാർ തിരക്കില്ലെങ്കിൽ ഒന്നു കാണാൻ പറ്റുമോ?’ എന്നു ചോദിച്ചു. ഞാനും ബാബുവും കൂടി അജിതിന്റെ ലൊക്കേഷനിലേക്ക് ചെന്നു. അജിത് പറഞ്ഞു, ‘‘സർ, നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം. എനിക്കും പ്രശാന്തിനും ഇടയിലുള്ള പ്രശ്നം തുറന്നു പറയാൻ പറ്റില്ല. അതുകൊണ്ടാണ് വിവാഹശേഷം ശാലിനിയെ വിടില്ലെന്നു പറഞ്ഞത്. ഒന്നു ഹെൽപ് ചെയ്യണം’’.
വിവാഹം കഴിഞ്ഞു രണ്ടാംദിവസം ത്യാഗരാജന്റെ ഫോൺ. നമുക്കു ബാക്കി ഷൂട്ട് ചെയ്യേണ്ടേ? മൂന്നു ദിവസം ഡേറ്റ് ഉണ്ട്.’’ മനസ്സിലുള്ള ദേഷ്യം കാണിക്കാതെ പ്രൊഡ്യൂസറെ വിളിക്കൂ എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അജിത്തിനെ ഒരിക്കൽ കൂടി പ്രൊഡ്യൂസർ കണ്ടു. ഒറ്റ ദിവസം തരാമെന്ന് അജിത് സമ്മതിച്ചു. ബാബു എന്നെ വിളിച്ചു–കമലിനോടുള്ള അടുപ്പം കൊണ്ടു പറയുന്നതാണ്. ക്ലൈമാക്സിനു മുൻപുള്ള ആ കെട്ടിപ്പിടിക്കുന്ന സീൻ ഒഴിവാക്കിയാൽ നന്നായിരുന്നു’’
പാട്ടു ചിത്രീകരിക്കാൻ സെറ്റ് മുഴുവൻ കാത്തിരിക്കുകയാണ്. ശാലിനിയും വന്നു. ഉച്ചയ്ക്ക് പ്ലാൻ ചെയ്ത ഷൂട്ടിന് പ്രശാന്ത് എത്തിയതു രാത്രി എട്ടുമണിക്ക്. എങ്കിലും രാത്രി മുഴുവൻ ഷൂട്ട് ചെയ്തു സിനിമ തീർക്കാൻ ബാബു സമ്മതിച്ചു. പക്ഷേ, ഒരു മണിയായപ്പോൾ പ്രശാന്ത് പറഞ്ഞു, ‘ക്ഷീണിതനാണ്. ബാക്കി നാളെ.’
പിറ്റേന്ന് വൈകീട്ട് പ്രശാന്ത് വന്നു, ശാലിനിയെവിടെ എന്നു ചോദിച്ചു, ശാലിനി വരില്ലെന്നു മറുപടി കൊടുത്തു. ക്ലൈമാക്സിൽ പ്രണയം തിരിച്ചറിഞ്ഞ് എബി സോനയെ കെട്ടിപ്പിടിക്കുന്ന രംഗമുണ്ട്.
അതിൽ പ്രശാന്തിന്റെ കോസ്റ്റ്യൂം ചെക്ക് ഷർട്ടാണ്. നിറത്തിൽ ചാക്കോച്ചന്റെ അതേ കോസ്റ്റ്യൂം. പ്രശാന്തിന്റെ മുഖം സ്ക്രീനിൽ കാണുന്നിടത്ത് ഡ്യൂപ്പിനെ വച്ചു. ശാലിനിയുടെ മുഖം വരുന്നിടത്ത് നിറത്തിലെ അതേ സീനുകളുപയോഗിച്ചു. ഇതിനു പുറമേ പാട്ടിലെ രണ്ടു മൂന്നു സീനുകളിലും ചാക്കോച്ചനാണ്. സിനിമയിറങ്ങിക്കഴിഞ്ഞ് ചാക്കോച്ചൻ വിളിച്ചു– ‘ഞാനും തമിഴ് സിനിമയിലുണ്ടെന്നു കേട്ടല്ലോ’ എന്ന് തമാശയായി ചോദിച്ചു. ഗസ്റ്റ് റോളിലുണ്ടെന്ന് ഞാൻ മറുപടി പറഞ്ഞു. അജിതും ബാബുവും ശാലിനിയും തന്ന പിന്തുണ കൊണ്ടാണ് ആ സിനിമ പൂർത്തിയാക്കിയത്. ഇല്ലെങ്കിൽ ആദ്യ തമിഴ് സിനിമ ഇറങ്ങാൻ കൂടുതൽ ബുദ്ധിമുട്ടിേയനെ...