‘5ാം വയസ്സിലെ പാഠങ്ങളിൽ തുടങ്ങി ലോക റാങ്കിങ് വരെ’; ചെസ്സില് വെന്നിക്കൊടി പാറിച്ച കല്യാണിയുടെ വിശേഷങ്ങള്
അഞ്ചാം വയസ്സിൽ അച്ഛൻ സമ്മാനിച്ച ബോർഡ് ഗെയിമിലൂടെ ചെസ്സിലേക്കെത്തിയ കല്യാണി ഇന്ന് രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. തോൽവികളിൽ പതറാതെ പരിശീലനം തുടർന്ന ഈ കൊച്ചുമിടുക്കി മൂന്നാം ക്ലാസ് മുതൽ പ്രമുഖ അക്കാദമികളിൽ നിന്ന് ശാസ്ത്രീയമായി ചെസ് അഭ്യസിച്ചു. കേരളത്തിലെ വിവിധ ടൂർണമെന്റുകളിൽ തിളങ്ങിയ താരം, നാലാം ക്ലാസിൽ സംസ്ഥാന സ്കൂൾ ചെസ് ചാംപ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി തന്റെ പ്രതിഭ തെളിയിച്ചു. മാതാപിതാക്കളുടെ പൂർണ്ണ പിന്തുണയോടെ പരിശീലനം തുടർന്ന കല്യാണി, ഫിഡേ റേറ്റിങ്ങിൽ 2400 പോയിന്റ് മറികടക്കുന്ന ആദ്യ മലയാളി പെൺകുട്ടിയെന്ന ചരിത്രനേട്ടവും ദേശീയ വനിതാ റാങ്കിങ്ങിൽ ആറാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്.

അഞ്ചാം വയസ്സിലെ പാഠങ്ങളിൽ തുടങ്ങി ലോക റാങ്കിങ് വരെ, കല്യാണിയുടെ ചെസ് വിശേഷങ്ങൾ.
അഞ്ചു വയസ്സു മാത്രം പ്രായമുള്ള മകൾക്ക് അച്ഛൻ പാമ്പും കോണിയും ലൂഡോയും ചെക്കറും ചെസ്സും അടങ്ങിയ ബോർഡ് ഗെയിം സെറ്റ് സമ്മാനിച്ചു. ആദ്യം പാമ്പും കോണിയും കളിക്കട്ടേ എന്നോർത്തു കൊണ്ട്... അവളതിലെ ചെക്കർ എന്ന കളിയാണ് ആദ്യം തിരഞ്ഞെടുത്തത്. ആദ്യ കളികളിൽ തോൽവി നേരിട്ടപ്പോൾ കല്യാണിയെന്ന് പേരുള്ള ആ കുട്ടി കൂടെ കളിച്ചവരോടു പിണങ്ങി... പ്രതിഷേധിച്ചു.
‘തോൽക്കുമ്പോൾ വഴക്കിടാതെ ക്ഷമയോടെ കളിച്ചു ജയിക്കാൻ പഠിക്കൂ... ’ എന്ന് അച്ഛനവളെ സമാധാനിപ്പിച്ചു. ഒരു ജീവിതപാഠമായേ അദ്ദേഹമതിനെ കരുതിയുള്ളൂ. പിന്നെക്കണ്ടത് മറ്റൊരു കളിയാണ്. കല്യാണിയെന്ന കൊച്ചുമിടുക്കി ചെക്കറിൽ നിന്ന് ചെസ്സിലേക്കു മാറി. അച്ഛൻ പഠിപ്പിച്ച ബാലപാഠങ്ങൾ കൊണ്ടു തന്നെ അവൾ തോൽവിയെ തോൽപിച്ചു തുടങ്ങി. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ പറവൂരിലെ രഘുനാഥ് മേനോന്റെ അക്കാദമിയിൽ ചേർന്ന് ചെസ് പഠനം ആരംഭിച്ചു.
കഴിഞ്ഞ സെപ്റ്റംബർ മാസം രാജ്യാന്തര ചെസ് ഫെഡറേഷന്റെ ഇന്ത്യൻ വനിതാ താരങ്ങളുടെ ദേശീയ റാങ്കിങ്ങിൽ ആറാം സ്ഥാനവും ഫിഡേ റേറ്റിങ്ങിൽ 2400 റേറ്റിങ് പോയിന്റ് മറികടക്കുന്ന ആദ്യ മലയാളി പെൺകുട്ടി എന്ന ചരിത്ര നേട്ടവും പത്താം ക്ലാസ് വിദ്യാർഥിയായ കല്യാണി സ്വന്തമാക്കി. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ പുല്ലൂറ്റ് നായിക്കുളം വട്ടപ്പറമ്പിൽ വി. ജി. സിരിന്റെയും ധന്യയുടെയും മകളാണു കല്യാണി.
സിരിൻ തിരുവനന്തപുരം ടെക്നോപാർക്ക് ആർഎം എജ്യൂക്കേഷൻ സൊല്യൂഷ ൻസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനും ധന്യ കുഴൂർ ജി. എച്ച്. എസ്. എസ്. അധ്യാപികയുമാണ്.
ചെറിയ തുടക്കം
‘‘അക്കാലത്തു തൃശൂരിലെ ശക്തൻ കോളജിൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും ഒളിംപ്യൻ അനിൽകുമാറിന്റെ നേതൃത്വത്തിൽ ചെസ് മത്സരം നടത്തിയിരുന്നു. ആദ്യമായി പങ്കെടുത്ത ദിവസം തന്നെ എനിക്ക് പത്താം സ്ഥാനവും 100 രൂപയുടെ ക്യാഷ് പ്രൈസും ലഭിച്ചു. അതെന്റെ ആത്മവിശ്വാസം ഉയർത്തി. എറണാകുളത്തെ ശുഭ രാകേഷിന്റെ ‘ലിറ്റിൽ സ്റ്റാർസ്’ പോലെയുള്ള കേരളത്തിലെ ആഴ്ചയവസാന ചെസ് മത്സരങ്ങളിലെല്ലാം അക്കാലത്തു പങ്കെടുത്തു.’’ കല്യാണി ഉത്സാഹത്തോടെ പറയുന്നു.
‘‘നാലാം ക്ലാസിൽ പഠിക്കുമ്പോൾ കോഴിക്കോടു നടന്ന സംസ്ഥാന സ്കൂൾ ചെസ് ചാംപ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയതോടെ ‘കല്യാണി ചെസ് പ്ലേയർ ആണ് അതിലാണവൾ ശ്രദ്ധിക്കേണ്ടത്’ എന്നു ഞങ്ങൾക്കു ബോധ്യപ്പെട്ടു. കല്യാണിയെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാനായി തിരുവനന്തപുരത്തെ ജോലിസ്ഥലത്തു നിന്നു ഞാൻ ശനിയാഴ്ച വെളുപ്പിന് തൃശൂർ എത്തും. പിന്നെ, ടൂർണമെന്റുകൾക്കു ശേഷം തിങ്കളാഴ്ച തിരുവനന്തപുരത്തേക്കു മടങ്ങിപ്പോകും. മത്സരിക്കാനുള്ള ഒരവസരം പോലും നഷ്ടമാകരുതെന്ന് ഞങ്ങൾക്കു നിർബന്ധമായിരുന്നു.’’ അച്ഛൻ സിരിൻ പറയുന്നു.