‘വീട്ടിൽ നിന്നു ഫൈറ്റ് ചെയ്തിറങ്ങിയ സമയം, ഭക്ഷണം പോലുമില്ലാത്ത ദിവസങ്ങൾ’: അതിജീവനത്തിന്റെ വേദികൾ: ഷബ്ന മറിയം എഴുതുന്നു
മലയാളത്തിലെ അറിയപ്പെടുന്ന നോവലിസ്റ്റായ ഷബ്ന മറിയം വനിത ഓൺലൈനിൽ എഴുതുന്ന 'നിഴലാഴം' എന്ന ആത്മാനുഭവക്കുറിപ്പുകളുടെ പരമ്പര തന്റെ ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങളെയും അതിജീവനത്തെയും കുറിച്ച് സംസാരിക്കുന്നു. കൊടും മണ്ടിയും അപരിചിതരെ കണ്ടാൽ ഒളിക്കുന്നവളുമായിരുന്ന താൻ, കുടുംബത്തിൽ നിന്നും സുരക്ഷിതത്വത്തിൽ നിന്നും പുറത്തിറങ്ങി തിരുവനന്തപുരത്ത് തുടർപഠനത്തിനായി എത്തിയ കാലത്തെക്കുറിച്ച് ലേഖിക ഓർക്കുന്നു. കൈയിൽ പണമോ ഭക്ഷണമോ ഇല്ലാതെ കഷ്ടപ്പെട്ട ആ നാളുകളിൽ സുഹൃത്തിന് പകരക്കാരിയായി യാദൃശ്ചികമായി സ്റ്റേജിൽ കയറിയതാണ് ജീവിതത്തിന്റെ വഴിതിരിവായത്. ആദ്യത്തെ അവതരണം മോശമായെങ്കിലും തളർന്നുപോകാതെ കഠിനാധ്വാനത്തിലൂടെ മുന്നേറിയ താൻ പിന്നീട് നിരവധി വേദികളിലൂടെയും കോർപ്പറേറ്റ് പരിപാടികളിലൂടെയും ശ്രദ്ധേയയായ അവതാരകയായി മാറി. അവതാരക ജോലി എന്നത് വെറുമൊരു വിനോദമല്ലെന്നും വലിയ തയ്യാറെടുപ്പുകളും അറിവും ആവശ്യപ്പെടുന്ന മേഖലയാണെന്നും ഈ ആത്മകഥാംശമുള്ള കുറിപ്പിലൂടെ അവർ ഓർമ്മിപ്പിക്കുന്നു.

മലയാളത്തിലെ പുതുതലമുറ നോവലിസ്റ്റുകളിൽ ശ്രദ്ധേയയായ ഷബ്ന മറിയം ‘വനിത ഓൺലൈനിൽ’ എഴുതുന്ന ആത്മാനുഭവക്കുറിപ്പുകളുടെ പരമ്പരയാണ് ‘നിഴലാഴം’ –
ആറ് –
Yes, അങ്ങേയറ്റം introvert ആയിരുന്നല്ലോ... An introvert, A loner, സർവോപരി കൊടും മണ്ടി. അപരിചിതരെ കണ്ടാൽ പോലും ഒളിച്ചിരിക്കുന്നവൾ. ഒന്ന് കടുപ്പിച്ച് നോക്കിയാൽ ചൂളിപ്പോകുന്നവൾ.
സത്യത്തിൽ വീട്ടിൽ നിന്നിറങ്ങുമ്പോഴേക്കും, വർഷങ്ങളുടെ അതിജീവനശ്രമങ്ങളുടെ ഭാഗമായി തുടക്കത്തിലുള്ള മൗനസമരങ്ങളുടെയും പിന്നീടുള്ള യുദ്ധപ്രഖ്യാപനങ്ങളുടെയും ഭാഗമായി ഞാനങ്ങേയറ്റം തളർന്നിരുന്നു. വല്ലാതെ വേദനിച്ചിരുന്നു. പക്ഷേ, അത്തരം ഒരു അന്തരീക്ഷത്തിൽ തുടരാനാവില്ല എന്നത് കൃത്യവും വ്യക്തവുമായിരുന്നു. ഒന്നുകിൽ അവസാനിപ്പിക്കുക, അല്ലെങ്കിൽ ഇറങ്ങിപ്പോരുക. എന്നാലും മറ്റൊരു തരത്തിൽ ആലോചിച്ചാൽ ജീവൻ തന്നിരുന്നതിനെയെല്ലാം ഉപേക്ഷിക്കുക എന്നൊരർത്ഥം കൂടിയുണ്ടല്ലോ. സ്വന്തം വീട്ടിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്നാണെങ്കിലും തറവാട്ടിൽ നിന്ന്, ഉമ്മമ്മയിൽ നിന്നും അമ്മാവൻമാരിൽ നിന്നും അവരുടെ മക്കളിൽ നിന്നുമെല്ലാം ഇറങ്ങിപ്പോരൽ എളുപ്പമായിരുന്നില്ല. അത്രമാത്രം പ്രിയപ്പെട്ടവരായിരുന്നു അവർ. മരിച്ച പോലെയാണ് തുടർപഠനത്തിനായി തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നത്.
ഞാനൊരിക്കലും ആത്മവിശ്വാസം ഉള്ളവളായിരുന്നില്ലല്ലോ. പത്ത് വർഷം മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ ഏറെവൈകി കാത്തിരുന്നും അതിലേറെ ഒളിച്ചിരുന്നും മാത്രം ചെയ്തു. ആദ്യമായി എന്തോ
‘എഴുത്ത്’ എന്ന നിലയിൽ കുത്തിക്കുറിച്ചപ്പോൾ എനിക്ക് കൈ വിറച്ചു. ആദ്യമായി അവതാരകയെന്ന നിലയിൽ മൈക്ക് പിടിച്ചപ്പോൾ ബോധം കെട്ട് വീണ് പോകുമോ എന്നു പോലും തോന്നി. എപ്പോഴും തലയ്ക്കുള്ളിൽ ‘ഒന്നിനും കൊള്ളാത്തവൾ, ഇതിനെ എങ്ങനെ കയ്ച്ചിലാക്കും’ എന്ന് മാത്രം കേട്ടു. ജനിക്കേണ്ടിയിരുന്നില്ലാത്ത, പാപിയായ ഒരുവളായി തളർന്നിരുന്നു.
വീട് വിട്ടത് തുടർപഠനത്തിനായാണെങ്കിലും മുന്നോട്ട് പോകൽ വലിയ പ്രശ്നമായിരുന്നു. ഉപജീവനം / നിലനിൽപ്പ് വലിയൊരു കുന്തമുന പോലെ മുന്നിൽ നിന്നിരുന്നെങ്കിലും ഞാൻ അവതാരകയായി ഒരു വേദിയിൽ നിന്നു മറ്റൊരു വേദിയിലേക്കു വർഷങ്ങൾ ഓടിപ്പോകുമെന്നു ചെറുപ്പത്തിൽ എന്നെ അറിയാവുന്ന ആരും വിശ്വാസിക്കില്ല. വീട്ടിൽ നിന്ന് ഫൈറ്റ് ചെയ്തിറങ്ങിയ സമയം, അഞ്ച് പൈസയുണ്ടായിരുന്നില്ല. ഭക്ഷണം പോലുമില്ലാത്ത ദിവസങ്ങൾ. എന്തെങ്കിലുമൊരു ജോലി എനിക്കത്രമാത്രം ആവശ്യമായിരുന്നു. അവതാരക ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത് പണിയേറ്റിരുന്ന ദിവസം കടുത്ത പനിയായി കിടന്നു പോയി. വേറെ ഒരു നിവൃത്തിയുമില്ലാതായപ്പോഴാണ് അവളുടെ വസ്ത്രങ്ങളും തന്ന് മണിക്കൂറുകൾ ഉപദേശവും വാങ്ങി അവൾക്ക് പകരം ഞാൻ സ്റ്റേജിൽ നിന്നത്. ഒരു പഞ്ചായത്ത് മന്ദിരത്തിന്റെ ഉദ്ഘാടനമാണ്. ‘‘നമുക്ക് അപമാനമായ എം എൽ എ ഉദ്ഘാടന കർമ്മം നിർവ്വഹിക്കാൻ പോകുന്നു’’ എന്നു കുളമാക്കിയെങ്കിലും അത് തന്നെ പറഞ്ഞൊപ്പിച്ചത് എങ്ങനെയെന്ന് എനിക്കറിയാം. സംഘാടകർ തന്ന വെള്ളം പോലും തിരിച്ചു വാങ്ങി പറഞ്ഞുവിട്ടു. പക്ഷേ, അതുവരെ എന്റെ വിദൂരസ്വപ്നത്തിൽ പോലുമില്ലാതിരുന്ന വേദിയിലേക്ക് ഞാനന്നാദ്യമായി പ്രേമപൂർവം നോക്കി. ജീവിതം തന്നെ മാറ്റിമറിച്ച ഒരു നോട്ടമായിരുന്നു അതെന്ന് ഇപ്പോൾ തോന്നുന്നു. ഇപ്പോഴും ആ പ്രേമം തീർന്നിട്ടില്ല
‘The only thing that overcomes hard luck is hardwork’
അന്ന് കുളമാക്കിയെങ്കിലും എന്റെ സുഹൃത്ത് എന്നെ കൈവിടാൻ തയ്യാറായില്ല. വീണു വീണ് പരിക്കു പറ്റിയും അപമാനിതയായും മെല്ലെമെല്ലെ ഞാൻ പിച്ചവച്ചു. മാത്രമല്ല വളരെ പതിയെ എനിക്കു മനസ്സിലായി, എന്നിലൊരു പെർഫോമറുണ്ടെന്ന്. പിന്നെ, പഠനവും തുടരാം. പക്ഷേ, ആ സമയത്ത് എനിക്ക് പി. ജി. മുഴുമിപ്പിക്കാനായില്ല. പിന്നീട് വർഷങ്ങൾക്കു ശേഷമാണ് ഞാനത് ചെയ്തത്. പണമൊക്കെ വന്ന് തുടങ്ങിയെങ്കിലും ഭീകരമായ അനാഥത്വം, ഇമോഷണൽ ഇംബാലൻസ്, പ്രണയമുണ്ടായതും അതിന്റെ ഒരു രക്ഷയുമില്ലാത്ത രൂപപ്പെടലും, പല തരത്തിലുള്ള പരുവപ്പെടലുകൾ, ഓട്ടങ്ങൾ, സംശയങ്ങൾ... ഒടുവിൽ പഠനത്തിൽ നിന്നു തൽക്കാലം മാറിനിൽക്കാമെന്നു തന്നെ തീരുമാനിച്ചു. എങ്കിലും വിദ്യാഭ്യാസത്തിനും അതിലൂടെയുള്ള ഉന്നമനത്തിനും ഏറെയാഗ്രഹിച്ച് ഇറങ്ങിത്തിരിച്ചവളായതിനാൽ തന്നെ അത് വിട്ടുകളഞ്ഞത് എനിക്ക് വലിയ വേദനയായിരുന്നു പിന്നീട് മുന്നോട്ട് പോകുംതോറും ആ വേദന കുറയാനും ഈ പ്രൊഫഷൻ കാരണമായി എന്നുള്ളതാണ് സത്യം.
‘Bigning is always hard, But once you start running nobody can stop you!’
മെഡിക്കൽ കോൺഫറൻസുകൾ, അക്കാദമിക് കോൺഫറൻസുകൾ, വിവിധ കമ്പനികളുടെ - സെലിബ്രേഷൻസ്, കോർപ്പറേറ്റ് മീറ്റുകൾ, സെലിബ്രിറ്റികൾ നിറഞ്ഞ മെഗാഷോസ്, ഇന്റർവ്യൂസ്, ചാനൽ ഷോകൾ, പ്രൊഡക്ട് ലോഞ്ചുകൾ, ബാങ്കിങ്ങ് മേഖല, ഇന്ത്യയിലും വിദേശത്തുമുള്ള കോഴ്സുകളെ സംബന്ധിച്ച കരിയർ ഗൈഡൻസ് ക്ലാസ്സുകൾ, ഗവൺമെൻറ് പ്രൊജക്ടുകളുടെ ഉദ്ഘാടന വേദികൾ, ബിസിനസ്സ് കോൺക്ലേവുകൾ, സംരഭകമീറ്റുകൾ... ഇങ്ങനെ ഈ ഏരിയ, തുറന്നിട്ടിരിക്കുന്ന വിജ്ഞാന സമ്പാദനത്തിന്റേത് കൂടിയാണെന്ന് വൈകാതെ മനസ്സിലായി. ചുറ്റിലും നടക്കുന്ന സാമൂഹിക – രാഷ്ട്രീയ - സാമ്പത്തിക കാര്യങ്ങൾ എപ്പോഴും തൊട്ടടുത്തുകൂടെ കടന്നുപോകും.
ആയിരത്തോളം സ്റ്റേജുകൾ ചെയ്തിട്ടുണ്ട്. മൊത്തത്തിൽ, നമ്മൾ നിരന്തരം ആർജിച്ചെടുക്കേണ്ട സോഷ്യൽ അപ്ഡേഷൻസ്. ഗൗരവമാർന്ന നിരീക്ഷണവും കാര്യപ്രാപ്തിയും പെട്ടെന്ന് പഠിച്ചെടുക്കാനുള്ള കഴിവും മെല്ലെ മെല്ലെ ആർജിക്കും. ജോലി കിട്ടിയാൽ പിന്നെ പത്രവായന പോലും ഉപേക്ഷിക്കുന്ന മനുഷ്യരെപ്പോലെയായാൽ ഞങ്ങൾക്ക് നിലനിൽപ്പില്ല. ദിവസവും കമ്പനി മാറും, അജണ്ടകൾ മാറും. പക്ഷേ, അര മണിക്കൂർ കൊണ്ടോ ഒരു മണിക്കൂർ കൊണ്ടോ മുഴുവൻ കാര്യങ്ങളും പിടിച്ചെടുത്ത് ഏത് ഒഫിഷ്യൽസിനേക്കാളും മുന്നിൽ നിൽക്കണം ഞങ്ങൾ. ഇതിത്രയും പറഞ്ഞത് അവതാരക ജോലി എന്നാൽ കോലം കെട്ടി ആറാടലല്ല എന്ന് ഈ ഏരിയയിൽ വിവരമില്ലാത്തവർക്ക് മനസ്സിലാക്കാനാണ്. അങ്ങനെയൊരു ധാരണയുണ്ടെങ്കിൽ അത് തീർത്തും തെറ്റാണ്. ഇനി മറ്റൊരു വിമർശനം, വലിയ രാഷ്ട്രീയമൊക്കെ പറയുമ്പോഴും ‘കോർപ്പറേറ്റുകളുടെ മുഖം’ എന്ന നിലയിൽ പോയിനിന്ന് അവർക്ക് വേണ്ടി പണിയെടുക്കില്ലേ എന്നതാണ്. അപ്പോൾ ഓർക്കുക, ഇവിടത്തെ പത്ര - ദൃശ്യ – മാധ്യമങ്ങൾ, എന്തിന് സാഹിത്യോത്സവങ്ങൾ, അക്കാദമിക് മേഖലകൾ പോലും എങ്ങനെ നിലനിൽക്കുന്നു എന്ന്.
‘There is no substitute for hard work, & As a cure for worring, work is better than whiskey’