എംബിബിഎസ് പഠനത്തിന് ശേഷം സിനിമയിലെത്തിയ ഐശ്വര്യ ലക്ഷ്മി തന്റെ അഭിനയജീവിതത്തെക്കുറിച്ചും നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ചും മനസ്സ് തുറക്കുന്നു. സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങൾ ചൊരിയുന്നവർ യഥാർത്ഥ ഫാൻസ് അല്ലെന്നും മോശം പ്രവണതകളാണ് അവിടെ നടക്കുന്നതെന്നും താരം അഭിപ്രായപ്പെടുന്നു. ഉർവശിയോടൊപ്പമുള്ള അഭിനയ അനുഭവങ്ങളും നടിമാർ തമ്മിലുള്ള സൗഹൃദവും പങ്കുവെച്ച ഐശ്വര്യ, ബോഡി ഷെയ്മിംഗിനെയും സൈബർ ആക്രമണങ്ങളെയും ധൈര്യത്തോടെ നേരിട്ട അനുഭവവും വ്യക്തമാക്കി. ഷൂട്ടിംഗ് അനുഭവങ്ങളും മാതാപിതാക്കളുടെ ശാസനങ്ങളും സന്തോഷത്തോടെ ഓർക്കുന്ന താരം, മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയിൽ സജീവമായി തുടരാൻ ആഗ്രഹിക്കുന്നു.

എംബിബിഎസ് പഠനത്തിന് ശേഷം സിനിമയിലെത്തിയ ഐശ്വര്യ ലക്ഷ്മി തന്റെ അഭിനയജീവിതത്തെക്കുറിച്ചും നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ചും മനസ്സ് തുറക്കുന്നു. സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങൾ ചൊരിയുന്നവർ യഥാർത്ഥ ഫാൻസ് അല്ലെന്നും മോശം പ്രവണതകളാണ് അവിടെ നടക്കുന്നതെന്നും താരം അഭിപ്രായപ്പെടുന്നു. ഉർവശിയോടൊപ്പമുള്ള അഭിനയ അനുഭവങ്ങളും നടിമാർ തമ്മിലുള്ള സൗഹൃദവും പങ്കുവെച്ച ഐശ്വര്യ, ബോഡി ഷെയ്മിംഗിനെയും സൈബർ ആക്രമണങ്ങളെയും ധൈര്യത്തോടെ നേരിട്ട അനുഭവവും വ്യക്തമാക്കി. ഷൂട്ടിംഗ് അനുഭവങ്ങളും മാതാപിതാക്കളുടെ ശാസനങ്ങളും സന്തോഷത്തോടെ ഓർക്കുന്ന താരം, മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയിൽ സജീവമായി തുടരാൻ ആഗ്രഹിക്കുന്നു.

എംബിബിഎസ് പഠനത്തിന് ശേഷം സിനിമയിലെത്തിയ ഐശ്വര്യ ലക്ഷ്മി തന്റെ അഭിനയജീവിതത്തെക്കുറിച്ചും നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ചും മനസ്സ് തുറക്കുന്നു. സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങൾ ചൊരിയുന്നവർ യഥാർത്ഥ ഫാൻസ് അല്ലെന്നും മോശം പ്രവണതകളാണ് അവിടെ നടക്കുന്നതെന്നും താരം അഭിപ്രായപ്പെടുന്നു. ഉർവശിയോടൊപ്പമുള്ള അഭിനയ അനുഭവങ്ങളും നടിമാർ തമ്മിലുള്ള സൗഹൃദവും പങ്കുവെച്ച ഐശ്വര്യ, ബോഡി ഷെയ്മിംഗിനെയും സൈബർ ആക്രമണങ്ങളെയും ധൈര്യത്തോടെ നേരിട്ട അനുഭവവും വ്യക്തമാക്കി. ഷൂട്ടിംഗ് അനുഭവങ്ങളും മാതാപിതാക്കളുടെ ശാസനങ്ങളും സന്തോഷത്തോടെ ഓർക്കുന്ന താരം, മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയിൽ സജീവമായി തുടരാൻ ആഗ്രഹിക്കുന്നു.

ആശ എന്ന ചിത്രത്തിൽ ഉർവശിയുടെ അമ്മ കഥാപാത്രം പറയുന്നു, സ്വപ്നം കാണുന്നതുപോലെ ഒന്നുമല്ല ജീവിതം. അപ്പോൾ െഎശ്വര്യലക്ഷ്മി എന്ന മകളുടെ മറുപടി, സ്വപ്നം കാണുന്നതുപോലെ തന്നെയാണു ജീവിതം.

‘‘ഇത്ര സിനിമാറ്റിക് അല്ല എന്നേ ഉള്ളൂ, ഞാനും അമ്മയും എപ്പോഴും വീട്ടിൽ പറയുന്ന ഡയലോഗ് തന്നെയാണത്. നീ ഇങ്ങനെ ഒാരോന്നു പ്ലാൻ ചെയ്ത് ഇ രിക്കും. ജീവിതം അതിന്റെ വഴിക്കു പോകും എന്നൊക്കെ അമ്മ പറയും. ‘ഒന്നുമില്ല അമ്മാ, ഞാൻ വിചാരിക്കുന്നിടത്തു തന്നെ വരും ജീവിതം’ എന്നു ഞാനും.’’  

ADVERTISEMENT

ഒൻപതു വർഷം മുൻപ് എംബിബിഎസ് പഠിച്ചു ഡോക്ടർ ആകാൻ തയാറെടുത്ത െഎശ്വര്യലക്ഷ്മിയാണ് ഇന്നു  തമിഴും തെലുങ്കും കടന്ന് ബോളിവുഡിലേക്കു പ്രവേശിക്കാൻ പോകുന്നത്.  

ആഗ്രഹിച്ചതു നേടിയ ആളാണ്?

ADVERTISEMENT

സ്വന്തം ജീവിതത്തെക്കുറിച്ച് ഡിസിഷൻ എടുക്കേണ്ടതു നമ്മൾ തന്നെയാണ് എന്നതാണല്ലോ അ തിന്റെ ശരി. മറ്റുള്ളവരുടെ താൽപര്യങ്ങൾക്കനുസരിച്ചു മുന്നോട്ടു പോകാൻ ശ്രമിച്ചാൽ ഡിപ്രഷ ൻ അടിച്ച് ഒരു വഴിയാകും. ചിന്തകൾക്ക് പവർ ഉണ്ടെന്നു തന്നെയാണ് ഞാൻ  വിശ്വസിക്കുന്നത്.  എറണാകുളത്തെ എംബിബിഎസ് പഠനകാലത്ത്, നമ്മുടെ കെഎസ്ആർടിസിയുടെ ഒാറഞ്ച് ക ളറുള്ള ലോഫ്ലോർ ബസ്സില്ലേ, അതിലാണ് കോളജിലേക്കു പോകുക. ആലുവ പാലം കയറുമ്പോൾ കാണാം വലിയ ഹോർഡിങ്ങുകളിൽ സുന്ദരിമാരായ മോഡൽസ് സ്റ്റൈൽ ആയി നി ൽക്കുന്നത്. എന്നാണ് എന്റെ ചിത്രം ഇവിടെ വരിക എന്നു ദിവസവും അതുനോക്കി ആഗ്രഹിക്കുമായിരുന്നു. മോഡലിങ് തുടങ്ങിയ ശേഷം പെട്ടെന്നൊരുനാൾ ആ ഹോർഡിങ്ങിലേക്കു നോക്കുമ്പോൾ ‘ങ്ഹേ, ഇതു ഞാനല്ലേ’ എന്നങ്ങു ത്രില്ലിൽ ആയി. ഒരുപാട് ആഗ്രഹിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ വന്നുചേരുന്നത് എനിക്കു പുതിയ കാര്യമല്ല. 

െഎശ്വര്യ ജനിക്കും മുൻപേ അഭിനയം തുടങ്ങിയ പ്രതിഭയാണ് ഉർവശി. ഒരുമിച്ച് അഭിനയിക്കുമ്പോൾ ടെൻഷൻ ഉണ്ടായില്ലേ?

ADVERTISEMENT

സിനിമയുടെ  ഡിഒപി  മധുച്ചേട്ടൻ  ഇടയ്ക്കിടെ പറയും, നോക്ക്, ഒരു ലെജന്റ് ആണ് ആ നടന്നു വരുന്നത്. അതു കേൾക്കുമ്പോൾ ശ്ശോ, എന്താല്ലേ.. എന്ന മട്ടിൽ ഞങ്ങളൊക്കെ ആ വരവ് നോക്കി നിൽക്കും.  ലെജന്റിന്റെ ഒപ്പം നിൽക്കുമ്പോൾ ഞാൻ മോശമാകുമോ എന്ന ചെറിയൊരു ടെൻഷ ൻ ഉണ്ടായിരുന്നു. 

ചേച്ചിയാണെങ്കിൽ സെറ്റിൽ കിട്ടുന്ന എല്ലാ പരിഗണനയും കരുതലും എനിക്കു കൂടി പങ്കുവച്ചു തരുമായിരുന്നു. എന്തു കാര്യത്തിലും ദാ, ഈ കുട്ടിക്കു കൂടി എന്നു പറഞ്ഞ് ഒരു സ്പേസ് ഉണ്ടാക്കിത്തരുന്ന രീതി. ഉർവശിച്ചേച്ചി പലപ്പോഴും ഉള്ളുകൊണ്ട് ഒരു കുഞ്ഞുകുട്ടിയാണ് എന്നു തോന്നും. അമ്മ അഭിനന്ദിക്കുന്നതു കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു പ്രായം ഉണ്ടല്ലോ, ആ പ്രായമേയുള്ളൂ  ഉർവശിച്ചേച്ചിയുടെ മനസ്സിന് ഇന്നും. 

പല ഭാഷകളിലും ബോളിവുഡിലും ഒക്കെ ആയി ആരാധകർ കൂടുകയാണല്ലോ?

അറിയാത്ത ആളുകൾ സ്നേഹിക്കുക എന്നതു ശരിക്കും ബ്ലെസ്സിങ് അല്ലേ? നമ്മൾ ചെയ്യുന്നതു ശരിയാകുന്നുണ്ട് എന്നല്ലേ അതിന്റെ അർഥം. എനിക്കത് ഒരുതരം വാലിഡേഷനും കൂടിയാണ്. കൂടുതൽ ആരാധകരുള്ളവരെയാണല്ലോ ഫിലിം മേക്കേഴ്സ് കാസ്റ്റ് ചെയ്യാൻ ഇഷ്ടപ്പെടുക. 

തിയറ്ററിൽ അത്ര ശ്രദ്ധിക്കാതെ പോയ ചിത്രങ്ങളാണ് അർച്ചന 31, ഹലോ മമ്മി ഇതെല്ലാം. ഈ സിനിമകളിൽ ആ ണ് എന്നെ ഏറെ ഇഷ്ടം എന്നു ചിലർ പറയാറുണ്ട്. അതു  കൂടുതൽ സന്തോഷം തരാറുണ്ട്. പക്ഷേ, സോഷ്യൽ മീഡിയയിൽ ഉള്ളവരെല്ലാം യഥാർഥ ആരാധകരാണെന്നു കരുതുന്നില്ല. മോശം എെഎ ഇമേജ് ഉണ്ടാക്കുക, മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുക.. സ്നേഹമില്ലാത്തവർക്കു മാത്രമേ അങ്ങനെയൊക്കെ ചെയ്യാനാകൂ. 

പബ്ലിക് സ്പേസിൽ നടിയുടെ ശരീരഭാഗങ്ങളിലേക്ക് സൂം ചെയ്ത് ചിത്രങ്ങൾ എടുത്ത് പോസ്റ്റ് ചെയ്യുന്നവരുണ്ട്. അവരുടെ പോസ്റ്റിനു താഴെ ചെന്നു നിങ്ങൾ ചെയ്യുന്നതു തെമ്മാടിത്തരമാണെന്നു പറയാൻ ആരുമില്ല. ഇതേ നടി തനിക്കിഷ്ടമുള്ള വെസ്റ്റേൺ ഉടുപ്പിടുമ്പോൾ അതിനു താഴെ വന്ന് സംസ്കാരം പഠിപ്പിക്കാൻ എത്ര പേരാണ്.  

ഇതെല്ലാം മടുത്തിട്ടാണോ സോഷ്യൽ മീഡിയ ഉപേക്ഷിച്ചത്? ഇൻസ്റ്റയിൽ െഎശ്വര്യലക്ഷ്മിക്കു സ്വന്തം പേജ് ഇല്ലല്ലോ?

രണ്ടു തവണയാണ് സൈബർ ആക്രമണം ഉണ്ടായത്. ആ ദ്യത്തേത് ഏറെ ഇഷ്ടപ്പെട്ട ഒരു വസ്ത്രം അണിഞ്ഞപ്പോഴാണ്. സ്റ്റൈലിസ്റ്റ് അടക്കം കൂട്ടുകാരെല്ലാം നിരുത്സാഹപ്പെടുത്തിയതാണ്. എങ്കിലും ഞാൻ കോൺഫിഡന്റ് ആ യിരുന്നു. കയ്യിൽ നിന്നുപോയ സംഭവമായി അതു മാറി. പക്ഷേ, അന്നുണ്ടായ ബോഡി ഷെയ്മിങ് എന്നെ ബാധിച്ചില്ല. ചില തിരിച്ചറിവുകൾ കിട്ടുകയും ചെയ്തു. അടുപ്പിച്ചുള്ള നൈറ്റ് ഷൂട്ടും ഉറക്കമിളപ്പും മൂലം ശരീരത്തിൽ നീർക്കെട്ട് ഉണ്ടായിട്ടുണ്ട്. ശരീരഭാരം കൂടിയിട്ടുണ്ട്. അതെല്ലാം ശ്രദ്ധിക്കണം എന്ന്. 

രണ്ടാമത്തെ തവണ എനിക്കെതിരെ ഉണ്ടായ ആക്രമണം ഒരു ഡിസ്കഷനു തന്നെ തുടക്കമിട്ടു. സംസ്കാരം പഠിപ്പിക്കാൻ വന്നവരോട് ‘അവരുടെ വസ്ത്രം അവരുടെ ഇഷ്ടമല്ലേ’ എന്ന് ചോദിച്ച് സപ്പോർട്ട് ചെയ്യാൻ ഒരുപാടുപേർ വന്നു. എങ്കിലും പലരും നമുക്കെതിരെ ഉപയോഗിക്കുന്ന വാക്കുകൾ,  ആക്രമിച്ച് ഇല്ലാതാക്കാനുള്ള ത്വര... ഇതൊക്കെ കാണുമ്പോൾ മടുപ്പുണ്ടാകുമല്ലോ.

സിനിമകളിറങ്ങുമ്പോൾ പോസ്റ്റർ ഷെയർ ചെയ്യാനും മരണങ്ങളിൽ  ആദരാഞ്‍ജലി നേരാനും പ്രശ്നങ്ങളുണ്ടാകുമ്പോൾ വിശദീകരണം കൊടുക്കാനുമായി മാത്രം എന്തിനാണ് സോഷ്യൽ മീഡിയ പേജ് എന്നൊരു ചിന്ത വ ന്നു. ഹൃദയത്തിൽ തൊട്ട് എനിക്കെന്തെങ്കിലും പറയണം എന്നു തോന്നിയാൽ  അതിന് ഒരു ടീംപേജ് മതി എന്നു തീരുമാനിച്ചു. ലാലേട്ടനെയും മമ്മൂക്കയെയും ജനങ്ങൾ നെഞ്ചിലേറ്റിയത് സോഷ്യൽമീഡിയ വഴിയൊന്നുമല്ലല്ലോ.

െഎശ്വര്യയുടെ ഒരു കഥാപാത്രം മറ്റൊന്നുപോലെയല്ല. എ ങ്ങനെയാണ് ടൈപ്കാസ്റ്റ് ചെയ്യപ്പെടാതെ നിൽക്കുന്നത്?

സ്വന്തമായി കഥ ക്രിയേറ്റ് ചെയ്തെടുക്കാൻ ശ്രമിച്ചെങ്കിലും അത്രയൊന്നും എനിക്കു പറ്റില്ല എന്നു മനസ്സിലായി. അപ്പോൾ തേടിവരുന്ന കഥാപാത്രങ്ങളിൽ നിന്നു ചാലഞ്ചിങ് ആയി തോന്നുന്നവ തിരഞ്ഞെടുത്തു തുടങ്ങി. നല്ല ടീം, നല്ല സ്റ്റോറി... ഇത്രയൊക്കെയേ ശ്രദ്ധിക്കാറുള്ളൂ.

ആദ്യത്തെ രണ്ടുമൂന്നു ചിത്രങ്ങൾക്കു ശേഷം എനിക്ക് അർബൻ കഥാപാത്രങ്ങൾ മാത്രമേ ഇണങ്ങു എന്നൊരു സംസാരം വന്നു. എങ്കിൽ അതൊന്നു മാറ്റി  എടുക്കണമല്ലോ എന്നു കരുതുമ്പോഴാണ് ‘അർച്ചന 31’ നാടൻ കഥാപാത്രവുമായി വന്നത്. ഇതിനിടയിൽ നിർമാണത്തിലേക്കു കടന്നതൊക്കെ ശരിക്കും എടുത്തുചാട്ടമായിരുന്നു. എന്റെ ഒരുകൂട്ടം സുഹൃത്തുക്കളുടെ  കൂട്ടായ്മയായിരുന്നു ആ സിനിമ. ഡിസ്കഷൻ സമയത്ത് എന്റെ ലൈഫിൽ സംഭവിച്ച ചില കാര്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്യുകയും അത് കഥയിൽ ഉൾപ്പെടുത്തുകയും ചെയ്തു. പോകെപ്പോകെ ആ സിനിമ എന്റെയായി മാറി. അവസാനം എല്ലാവരും കൂടി പിടിച്ചു പ്രൊഡ്യൂസറാക്കുകയായിരുന്നു.

ഈയിടെയായി കുറച്ച് കനമുള്ള കഥാപാത്രങ്ങളാണ് ചെയ്യുന്നത്. ലൈറ്റർ ആയ, വെട്ടം സിനിമയിലെ പോലെയൊക്കെയുള്ള കഥാപാത്രങ്ങൾ ആഗ്രഹിക്കുന്നുണ്ട്.

പുതുതലമുറ നടന്മാർ അവരുടെ ചിത്രങ്ങൾ ഇറങ്ങുമ്പോൾ പരസ്പരം പ്രമോട്ട് ചെയ്യുമെന്ന് പറയുന്നു. നടിമാരോ? 

സിനിമയിൽ വരും മുൻപു  ഞാൻ കേട്ടിട്ടുള്ളത് നടിമാർ ത മ്മിൽ ക്യാറ്റ് ഫൈറ്റ് ഉണ്ടെന്നൊക്കെയാണ്. പക്ഷേ, സിനിമയെ അടുത്തറിഞ്ഞ സമയത്തുതന്നെ അങ്ങനെയല്ല എന്നു മനസ്സിലാക്കിയിരുന്നു. ‘ആശ’യുടെ ട്രെയിലർ   ഇറങ്ങിയപ്പോൾ അനുപമ പരമേശ്വരൻ, കല്യാണി, കീർത്തി സുരേഷ്, സായി പല്ലവി, മഡോണ... എല്ലാവർക്കും ഞാൻ അയച്ചു. പലരും അത് അവരുടെ സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്തു. കീർത്തിയുടെ കല്യാണത്തിൽ പങ്കെടുത്തതൊക്കെ ജീവിതത്തിലെ അതീവസുന്ദരനിമിഷങ്ങളിലൊന്നാണ്. താലികെട്ടിന് കല്യാണച്ചെക്കനും പെണ്ണും വിതുമ്പി കരയുമ്പോൾ ചുറ്റും എല്ലാവരും സന്തോഷാശ്രുക്കൾ പൊഴിക്കുന്നതു ഞാൻ കൺനിറയെ കണ്ടു. 

ഒപ്പമുള്ള പലരോടും ഒരു സോൾ കണക്ട് ഉണ്ട് എന്നതാണ് സത്യം. പൊതുവായി ബാധിക്കുന്ന പല കാര്യങ്ങളും ഞങ്ങൾ ചർച്ചചെയ്യാറുണ്ട്.

അനുപമയെപ്പോലെ ഒരു തുറന്നുപറച്ചിലിനു ധൈര്യം ഉണ്ടോ?

നാർസിസിസ്റ്റിക് പേർസാണാലിറ്റിയുള്ള ആളുകളിൽനിന്ന് ദുരനുഭവം ഉണ്ടാകുന്നതു പെൺകുട്ടികൾക്കാണെങ്കിൽ പൊതുവെ അവർ അതു തുറന്നു പറയാൻ മടിക്കും. ഇല വന്നു മുള്ളിൽ വീണ കഥയൊക്കെ പറഞ്ഞുള്ള കണ്ടീഷനിങ് കാരണമാണത്. പൊള്ളിച്ച അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോൾ അനുപമയ്ക്ക് ആരും സഹായിക്കാൻ ഇല്ലായിരുന്നു. ഒറ്റയ്ക്കു പൊരുതി അതിൽ നിന്നു പുറത്തുവന്നപ്പോൾ തന്റെ അനുഭവ പാഠങ്ങൾ തുറന്നു പറഞ്ഞാൽ പലർക്കും ഉപകാരപ്പെടുമെന്ന് അവൾക്കു തോന്നി. എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ഉണ്ടെങ്കിൽ ഉറപ്പായും ഉറക്കെ സംസാരിക്കാൻ ഒട്ടും മടിക്കില്ല.      

ഡോക്ടർ ബിരുദം ഷൂട്ടിനിടയിൽ പ്രയോജനപ്പെട്ടോ? ആരെയെങ്കിലും ചികിത്സിച്ചിരുന്നോ?

തമിഴ്നാട്ടിൽ ഈറോഡിലുള്ള ഉൾനാടൻ ഗ്രാമത്തിലായിരുന്നു ഗാട്ടഗുസ്തി 2 ചിത്രീകരണം. നൈറ്റ്ഷൂട്ട് ആയിരുന്നു. ദേഹമാസകലം പൂഴിമൂടി നിൽക്കണം. ആവേശത്തോടെ ഞാൻ  തന്നെ ദേഹത്ത് മണ്ണ് വാരിപ്പൊത്തി.  കുറച്ചു കഴിഞ്ഞപ്പോൾ ശരീരമാസകലം തിണർത്തുവന്നു. അവസാനം മരുന്നു സ്വയം കുറിച്ചു, രാത്രിതന്നെ സഹായിയെ അകലെയുള്ള ടൗണിലെ മെഡിക്കൽ സ്റ്റോറിൽ വിട്ട് വാങ്ങുകയായിരുന്നു. എന്തായാലും പിറ്റേന്ന് സ്കിൻ സാധാരണ നിലയിലായി. സ്വയം ചികിത്സിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവരെ ചികിത്സിക്കാനൊന്നും ഇതുവരെ ധൈര്യപ്പെട്ടിട്ടില്ല.   

ലൈംലൈറ്റിൽ നിൽക്കുമ്പോഴും സിനിമ വിട്ട് ഡോക്ടർ പ്ര ഫഷനിലേക്കു തിരിച്ചുപോകണമെന്നു ചിന്തിക്കാറുണ്ടോ?

ഉർവശിച്ചേച്ചിയെ  ഒക്കെപ്പോലെ  സിനിമയിൽ നല്ല കഥാപാത്രങ്ങൾ ചെയ്തു ദീർഘകാലം നിലനിൽക്കണം എന്നാഗ്രഹിക്കുന്നുണ്ട്. എങ്കിലും നല്ല കഥ കിട്ടാതെ വന്നാൽ അല്ലെങ്കിൽ എനിക്കു തന്നെ മടുപ്പു തോന്നിയാൽ മറ്റൊരു ജോലിയോ ബിസിനസോ ഒക്കെയായി ഒതുങ്ങി കഴിയണം. ഈ ഒാട്ടം എന്നും ഒാടാൻ കഴിയില്ലല്ലോ? എന്നെക്കാൾ കൂടുതൽ എന്റെ പേരന്റ്സ് ആണ് കോട്ടും സ്റ്റെത്തും അണിഞ്ഞ് എന്നെ കാണാൻ ഏറെ ആഗ്രഹിക്കുന്നത്.

വീട്ടിൽ ഇപ്പോഴും വഴക്കുപറയാറുണ്ടോ? 

പിന്നേ... ഇന്നും കിട്ടി. രാവിലെ മുതൽ അമ്മ ഭക്ഷണം കഴിച്ചോ എന്നു വിളിച്ചു ചോദിക്കുന്നു. ജെറ്റ് ലാഗ് ആണ് വിശപ്പില്ല എന്നൊക്കെ പറഞ്ഞു. വീണ്ടും വിളിച്ചപ്പോൾ കൊച്ചിയിലെ ഒരു മാളിൽ ഫങ്ഷനിൽ പങ്കെടുക്കുകയാണ്. സമയത്ത് ഭക്ഷണം കഴിക്കാത്തതിനാണു കൂടുതലും വഴക്കു കിട്ടുക. ഈയിടെ അച്ഛനെ വിഡിയോ കോൾ ചെയ്തത് ഷൂട്ടിനു മുൻപുള്ള സുന്ദരമായ െഎമേക്കപ് കാണിച്ചു കൊടുക്കാനാണ്. പക്ഷേ, അച്ഛൻ ചോദിച്ചത്  എന്താ നിന്റെ മുഖം വല്ലാതിരിക്കുന്നത്, വയ്യേ? എന്നാണ്. ഇപ്പോൾ ഏതു ഫങ്ഷന് പോകും മുൻപും ധരിച്ചിരിക്കുന്ന വേഷം രണ്ടു പേർക്കും കാണിച്ചു കൊടുത്ത് പെർമിഷൻ വാങ്ങണം. നീ നിനക്കിഷ്ടമുള്ള  ഉടുപ്പിട്ടാൽ നാട്ടുകാർ ഞങ്ങളോടല്ലേ ചോദിക്കുന്നേ എന്നു പറയും. എനിക്ക് ഇഷ്ടമാണ് ഈ വഴക്കുപറച്ചിലുകൾ. അത് അവരുടെ അവകാശമല്ലേ?

From MBBS Graduate to Pan-Indian Star: Aishwarya Lekshmi's Journey:

Aishwarya Lekshmi believes that individuals who spread abuse on social media are not true fans of artists. The versatile actress recently opened up about her transition from studying medicine to making a mark in Tamil, Telugu, and upcoming Bollywood films. Reflecting on her journey, she shared memorable experiences of working alongside legendary actors like Urvashi on film sets. Despite facing severe cyberbullying and body shaming regarding her clothing choices, she remains resilient and focused on her craft. She also highlighted the strong bonds and mutual support that exist among contemporary female actors in the film industry. Furthermore, she discussed how her MBBS background occasionally helped her manage minor health issues during hectic night shoots. Ultimately, she values genuine appreciation from audiences far more than toxic online interactions.