വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കൊച്ചി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന വീട്ടുനിർമാണ പ്രദർശനം കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ 13 മുതൽ ആരംഭിക്കുന്നു. പരമ്പരാഗത ശൈലി മുതൽ ആധുനിക കന്റെംപ്രറി രീതികൾ വരെയുള്ള വീടുകൾ നിർമിക്കാൻ ആവശ്യമായ ഉൽപന്നങ്ങളും സേവനങ്ങളും നൂറോളം സ്റ്റാളുകളിലൂടെ ഇവിടെ ലഭ്യമാകും. ഹോം ഓട്ടമേഷൻ, ഹോം തിയേറ്റർ, സോളർ പ്ലാന്റുകൾ, സാനിറ്ററി വെയറുകൾ തുടങ്ങിയവയുടെ പുതിയ മോഡലുകൾ അടുത്തറിയാനും സ്പോട്ട് ബുക്കിങ് ഓഫറുകൾ പ്രയോജനപ്പെടുത്താനും സന്ദർശകർക്ക് അവസരമുണ്ട്. വിദഗ്ധരുമായി സംസാരിച്ച് വീട്ടുനിർമാണ സംശയങ്ങൾ ദൂരീകരിക്കാൻ ആർക്കിടെക്ട് പവലിയനും വിവിധ വിഷയങ്ങളിലുള്ള ഡിസൈൻ ടോക്കുകളും പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. പൂർണമായും ശീതീകരിച്ച വേദിയിലേക്ക് പ്രവേശനം സൗജന്യമാണ്.

കൊച്ചി ∙ തനി നാടനിൽ തുടങ്ങി ഇറക്കുമതി ചെയ്ത നിർമാണവസ്തുക്കൾ വരെ ഒന്നിച്ചു കാണാൻ അവസരമൊരുക്കി വനിത വീട് പ്രദർശനം 13 ന് തുടങ്ങും. കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാവിലെ 11 മുതൽ രാത്രി എട്ട് വരെ പ്രദർശനം കാണാം. വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കൊച്ചി സെന്ററും സംയുക്തമായാണ്  പ്രദർശനം സംഘടിപ്പിക്കുന്നത്. മോട്ടോ അസോഷ്യേറ്റ് സ്പോൺസറും ജെപ്സ് സോളർ എനർജി പാർട്നറുമാണ്.

ട്രോപ്പിക്കൽ മുതൽ കന്റെംപ്രറി വരെ ഏത് ശൈലിയിലും വീടൊരുക്കാൻ വേണ്ട ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയുമായി നൂറോളം സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. മുടക്കുന്ന പണത്തിന് പരമാവധി മൂല്യം ലഭിക്കും വിധം മികച്ച വീട് നിർമിക്കാൻ വേണ്ട അറിവുകൾ പകർന്നു നൽകുന്ന സെമിനാറുകളും പ്രദർശനത്തിന്റെ ഭാഗമായുണ്ടാകും.

ADVERTISEMENT

ഭംഗിയും ഗുണനിലവാരവും ഒത്തുചേരുന്ന  സാനിറ്ററിവെയർ ഉൽപന്നങ്ങളുടെ നീണ്ടനിര പ്രദർശനത്തിൽ കാണാം. ആകർഷകമായ ഡിസൈനിലുള്ള വാഷ്ബേസിൻ, സിങ്ക് തുടങ്ങിയവ കൂടാതെ ജക്കൂസി, റെയിൻ ഷവർ എന്നിവയുടെ പുതിയ മോഡലുകളും പ്രദർശനത്തിൽ കണ്ടറിയാം.

ലോകത്ത് എവിടെയിരുന്നും വീട്ടുപകരണങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന ഹോം ഓട്ടമേഷൻ സംവിധാനത്തിന്റെ സാധ്യതകൾ നേരിട്ടു മനസ്സിലാക്കാൻ പ്രദർശനം അവസരമൊരുക്കും. കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഹോം ലിഫ്റ്റ്, വീട്ടുമുറ്റത്തും ടെറസിലും എളുപ്പത്തിൽ സജ്ജീകരിക്കാവുന്ന സ്വിമ്മിങ് പൂൾ എന്നിവയും അടുത്തറിയാം.

ADVERTISEMENT

സിനിമാ തിയേറ്ററിനോട് കിട പിടിക്കുന്ന ഹോം തിയേറ്ററിന്റെ ദൃശ്യശ്രാവ്യ മികവ് പരിശോധിച്ചു ബോധ്യപ്പെടാനുള്ള അവസരവും പ്രദർശനത്തിലുണ്ട്. 78,000 രൂപ ഗവൺമെന്റ് സബ്സിഡിയോടെ സോളർ പ്ലാന്റ് സ്ഥാപിക്കാനാവശ്യമായ മുഴുവൻ സേവനങ്ങളും പ്രദർശനത്തിൽ ലഭിക്കും.

ഫർണിച്ചർ, ഫ്ലോറിങ് മെറ്റീരിയൽ, റെഡിമെയ്ഡ് വാതിൽ, റൂഫിങ് തുടങ്ങിയവയുടെയെല്ലാം മുൻനിര കമ്പനികളുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും. സ്പോട്ട് ബുക്കിങ്ങിന് ആകർഷകമായ വിലക്കിഴിവുകളും ഓഫറുകളും ഉണ്ടാകും.

ADVERTISEMENT

വീടിന്റെ ഡിസൈൻ തയാറാക്കൽ, അറ്റകുറ്റപ്പണി തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം ലഭിക്കാനുള്ള സൗകര്യവും പ്രദർശനത്തിലുണ്ട്. ആർക്കിടെക്ട് പവലിയനിലുള്ള കൺസൽറ്റേഷൻ ഡെസ്കിലെത്തിയാൽ ഐഐഎ കൊച്ചി സെന്ററിലെ വിദഗ്ധരെ നേരിട്ടുകണ്ട് സംശയനിവാരണം വരുത്താം.

ശനി, ഞായർ ദിവസങ്ങളിൽ പ്രാക്ടീസ് ബിയോണ്ട് ബിൽഡിങ്സ് (ജിൻസി ജോർജ്), ബിസിനസ് ഓഫ് ആർക്കിടെക്ചർ (യെബിൻ ശ്രീനിവാസൻ), ആർട്ഫുൾനസ്; ലിസൺ, ഫീൽ (സജി ഊരാളി) എന്നീ വിഷയങ്ങളിൽ ഡിസൈൻ ടോക്ക് നടക്കും. ടെറാറിയം നിർമാണ പരിശീലനം, വീടുനിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സെമിനാർ എന്നിവയും ഉണ്ടായിരിക്കും.

പൂർണമായി ശീതീകരിച്ച വേദിയിലാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. കാർ പാർക്കിങ് സൗകര്യവും ഫൂഡ് കോർട്ടും ഉണ്ടാകും.  വിശദ വിവരങ്ങൾക്ക് 9895115692 എന്ന വാട്സാപ് നമ്പരിൽ ബന്ധപ്പെടാം.

Vanitha Veedu Exhibition Begins on 13th in Kochi:

Exhibition is scheduled to begin on the 13th at the Kaloor Jawaharlal Nehru International Stadium in Kochi, organized by Vanitha Veedu magazine and IIA Kochi Center. Visitors can explore around one hundred stalls showcasing diverse architectural styles ranging from traditional to contemporary homes. Advanced technological solutions such as home automation systems, energy-efficient home lifts, and immersive home theaters will be prominently featured. Attendees can also learn about government-subsidized solar power plants, premium sanitary ware, and modern swimming pool setups. Architectural consultation desks will be available for expert guidance on home design, construction, and renovation doubts. Informative design talks, workshops, and attractive spot-booking discounts are planned during the air-conditioned weekend event. Free entry, ample car parking, and dedicated food courts ensure a convenient and engaging experience for all visitors.

ADVERTISEMENT