‘ഒരു ചാൻസ് എന്റെ സ്വന്തം കുനാഫയും അർഹിക്കുന്നു’: കഴിക്കാൻ പോകുന്നവർ ഒന്നോ രണ്ടോ പേരെ കൂടെ കൂട്ടുന്നത് നന്നായിരിക്കും
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ദിയ സ്മിതാ അൻവർ എഴുതുന്ന 'ജെൻ സി ഡയറി' കോളത്തിൽ കുനാഫ എന്ന അറേബ്യൻ മധുരപലഹാരത്തോടുള്ള തന്റെ പ്രണയത്തെക്കുറിച്ചാണ് പങ്കുവെക്കുന്നത്. 2022-ൽ ഒമാനിൽ വെച്ച് ആദ്യമായി കഴിച്ച കുനാഫയോട് ആദ്യം താൽപ്പര്യമില്ലായിരുന്നെങ്കിലും, പിന്നീട് കോഴിക്കോട് പഠിക്കുന്ന കാലത്ത് അതിന്റെ കടുത്ത ആരാധകയായി മാറുകയായിരുന്നു. കേരളത്തിൽ കുനാഫ അടക്കമുള്ള അറേബ്യൻ വിഭവങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും, മധുരപ്രേമികൾ ഈ പലഹാരത്തെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും ഈ കുറിപ്പ്ത്തിലൂടെ രസകരമായി വിവരിക്കുന്നു.

സിനിമയിലും സംഗീതത്തിലും രുചിയിലും വായനയിലും യാത്രയിലും പഠനത്തിലും സൗഹൃദത്തിലുമൊക്കെ പുതിയ തലമുറയുടെ ഇഷ്ടങ്ങളും ചിന്തകളും ഇങ്ങനെയൊക്കെയാണ്...
‘ജെൻ സി’ കളുടെ ലോകം ‘ജെൻ സി’ എഴുത്തിലൂടെ... ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ദിയ സ്മിതാ അന്‍വര്‍ എഴുതുന്ന കോളം – ‘ജെൻ സി ഡയറി’.
*
പേജ് – മൂന്ന് : മധുരോത്സവം
*
മധുര പദാർത്ഥങ്ങൾ ഇഷ്ടപ്പെടുന്നതും, അത് കഴിക്കുന്നതിൽ സ്ഥിരത പുലർത്തുന്നതും ഒരു കഴിവാണ്. അതില്ലാത്തവർ, ഷുഗർ വരും, ആരോഗ്യം നഷ്ടപ്പെടും തുടങ്ങിയ തെറ്റായ ധാരണകൾ പറഞ്ഞു പരത്തി, മധുര സ്നേഹികളെ പിന്തിരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന പ്രവണത എത്രയും പെട്ടെന്ന് ഉപേക്ഷിക്കണം എന്ന് ഞാൻ അപേക്ഷിക്കുകയാണ്. കേരളത്തിലെ പലതരം കുനാഫ കടകളുടെ വളർച്ചയിൽ, നിക്ഷേപിക്കാൻ പോന്നത്രയും തുക, കുനാഫ കഴിച്ചു ചിലവഴിച്ച ഒരു വ്യക്തി എന്ന നിലയിലും, ആരോഗ്യദാഹികളുടെ ഏറ്റവും പ്രിയപ്പെട്ട ഇര എന്ന സ്ഥാനത്തിന്റെ ഉറപ്പിലും ആണ് എന്റെ അപേക്ഷ.
മേൽപ്പറഞ്ഞ കുനാഫ ഞാൻ ആദ്യമായി കഴിക്കുന്നത് 2022 ഡിസംബർ മാസത്തിൽ നടത്തിയ ഒരു ഒമാൻ യാത്രക്കിടയിലാണ്. വാപ്പയുടെ സുഹൃത്തും ,എന്റെ ബിജു മാമനുമായ വ്യക്തി ഇപ്പറഞ്ഞ ഭക്ഷ്യ വസ്തുവും വാങ്ങിക്കൊണ്ട് വന്ന് പറഞ്ഞു – ‘‘ഇനി കേരളത്തിൽ ഹിറ്റ് ആവാൻ പോവുന്ന സാധനമാണിത്. അപ്പോൾ ഇത് പണ്ടേ കഴിച്ചതാണെന്ന് നിനക്ക് വമ്പ് പറയാം’’. ആ പ്രോത്സാഹനത്തിന്റെ ഊർജ്ജത്തിൽ ഞാൻ അതു കഴിച്ചു. അപ്പോൾ തന്നെ തീരുമാനിക്കുകയും ചെയ്തു; ഈ വസ്തു ഇനി ഞാൻ കഴിക്കുകയില്ല. അത് പാലിക്കാനെന്നോണo, കോട്ടയത്തെ ഫുഡ് ഫെസ്റ്റിൽ, അത്ഭുത ഇറക്കുമതിയായി വന്ന കുനാഫ യെ ഞാൻ അവഗണിച്ചു നടന്നു (എന്റെ കസിൻ സഹോദരനെ അത് വാങ്ങുന്നതിൽ നിന്നും പിൻതിരിപ്പുക്കുകയും ചെയ്തു). പിന്നീട് നടന്നതു ചരിത്രം എന്ന മട്ടിലാണ് കുനാഫ എന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറിയത് (ഞാൻ കടകളിലേക്കും).
കോഴിക്കോട് ദേവഗിരിയിൽ പഠിക്കുന്ന കാലത്ത്, നടക്കാൻ പോന്ന ദൂരത്ത് കോവൂരിൽ ഒരു കുനാഫ കട വന്ന് അധികകാലം കഴിയുന്നതിന് മുന്നെ എന്റെ റൂം മേറ്റ് എനിക്കീ കടയെ പറ്റി ഗംഭീര റിവ്യൂയും, പ്രിവ്യൂയും തന്നു. അടുത്തദിവസം തന്നെ ഞാനും എന്റെ സുഹൃത്തുക്കളും അത് തപ്പി പോയി. പിന്നീട് തപ്പിയത് sales personനടുക്കൽ Salankatiya എന്ന് പറയാനായിരുന്നു. ഉച്ചാരണം ശരിയാണോ എന്നറിയാത്തതിനാൽ മെനു കാർഡിൽ തൊട്ടു കാണിച്ചതിനു സമാനമായാണ് എഴുത്തിൽ Salankatiya ഉച്ചരിക്കുന്നതിൽ നിന്നും ഞാനെന്നെ വിലക്കിയത്. റൂം മേറ്റ് റിവ്യൂ പോലെതന്നെ ഗംഭീര വിഭവം. ശേഷം കഴിച്ച ചീസ് ബോംബും ഹെബാ കേക്കുമെല്ലാം കേട്ടതിലു കേമം (ഉച്ചരിക്കാനും എളുപ്പം).
ഉച്ച തിരിഞ്ഞു മൂന്നരയ്ക്ക് തുറക്കുന്ന കോവൂരിലെ കടയ്ക്ക് മുന്നിൽ മൂന്ന് മണി കഴിയുമ്പോഴേക്കും ഞാൻ എത്തും. മിച്ചം അര മണിക്കൂർ ഒരു അത്യാഗ്രഹിയുടെ സത്യാഗ്രഹം. കോട്ടയത്തും വയനാട്ടിലും കുനാഫ കടകൾ ഔട്ട്ലെറ്റ് തുടങ്ങിയപ്പോൾ ഞാൻ സന്തോഷിച്ചു; ഒരു ഉൻമാദിയെപ്പോലെ. എന്റെ നേരിയ ഓർമ്മയ്ക്കിടയിൽ അവതരിച്ച കുഴിമന്തിയും, അൽ ഫഹമും ഷവർമ്മയുമെല്ലാം, മലയാളികൾക്ക് അറേബ്യൻ വിഭവങ്ങളോടുള്ള സംശയം സ്നേഹമായ പരിണമിച്ചത് കാണിച്ചതു പോലെ, ഈ കൊച്ചു മധുരപ്പെട്ടിയും കാണിച്ചേക്കാം. ഒരു വൻകടൽ താണ്ടിയ എത്രയോ മലയാളികൾ അറബ് വസന്തങ്ങൾ കണ്ടതു പോലെ, ഈ കുനാഫയും കേരളത്തിൽ കുടിയുറപ്പിച്ചേക്കാം; ഒരു തിരക്കപ്പുറമുള്ള വേര് പടർത്താൻ ശ്രമിച്ച്.
മധുരപ്രേമികൾക്കിടയിൽ മൈസൂർ പാക്കിനും പേടക്കും ജിലേബിക്കും ഉള്ള സ്ഥാനം അറിയാഞ്ഞിട്ടല്ല. കുനാഫയ്ക്കൊപ്പം പൊന്തി വന്ന മറ്റു മധുരങ്ങൾ ഇല്ലാഞ്ഞിട്ടുമല്ല, പക്ഷേ, ഒരു ചാൻസ്, എന്റെ സ്വന്തം കുനാഫയും അർഹിക്കുന്നു.
അടിക്കുറിപ്പുകൾ
1) ബിജു മാമൻ പറഞ്ഞതുപോലെ പിന്നീട് ഒരുപാട് കാലം ഈ വിഭവം ഞാൻ 2022 ലേ കഴിച്ചിട്ടുണ്ട് എന്ന് ഞാൻ വീമ്പ് പറഞ്ഞു നടന്നു - ഇപ്പോഴും പറയുന്നു.
2) ഇത് കഴിക്കാൻ പോകുന്നവർ ഒന്നോ രണ്ടോ പേരേ കൂടെ കൂട്ടുന്നത് നന്നായിരിക്കും. ഒരു കുനാഫ ഒറ്റക്ക് തീർക്കുക എന്നത് എന്നെ പോലെ പ്രഗത്ഭർക്ക് പറ്റിയ പണിയാണ്. സ്വപ്രാഗത്ഭത്തിൽ വിശ്വാസമുള്ളവർ എന്തെങ്കിലും കാണിച്ചോളൂ.