‘കുട്ടിക്കർഷകനെ അദ്ദേഹം കൈകളിൽ കോരിയെടുത്തു; അവൻ മണ്ണിൽ കളിച്ചു വളരട്ടേ...’: ആറാം ക്ലാസുകാരൻ ആദിത്യന്റെ വിശേഷങ്ങൾ
ആറാം ക്ലാസുകാരനായ കെ.എ. ആദിത്യൻ മികച്ച വിദ്യാർഥി കർഷകനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കി. 40 സെന്റ് സ്ഥലത്ത് വിവിധ പച്ചക്കറികളും കൃഷികളും വളർത്തുമൃഗങ്ങളുമായി മാതൃകാപരമായ രീതിയിലാണ് ആദിത്യൻ കൃഷി ചെയ്തുവരുന്നത്. ആദിത്യന്റെ ഈ നേട്ടത്തെ തുടർന്ന് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പുതിയ വീട് നിർമ്മിച്ചു നൽകുമെന്ന് അധികൃതർ പ്രഖ്യാപിക്കുകയും ഇതിനായുള്ള തറക്കല്ലിടൽ കർമ്മം നിർവഹിക്കുകയും ചെയ്തു. മണ്ണുമായി ഇണങ്ങി വളർന്ന ആദിത്യന്റെ ഭാവി ലക്ഷ്യം കൃഷിയിൽ ബിഎസ്സി പഠിച്ച് ഗവേഷണം നടത്തുക എന്നതാണ്.

മികച്ച വിദ്യാർഥി കർഷകനുള്ള സംസ്ഥാന പുരസ്കാരം നേടിയ ആറാം ക്ലാസുകാരൻ ആദിത്യന്റെ കൃഷിവിശേഷങ്ങൾ...
ആദിത്യന്റെ സ്വപ്നങ്ങളിൽ റേസിങ് കാറുകളും വിഡിയോ ഗെയിമുകളുമില്ല. കൃഷിയിലെ അറിവിന്റെ പുതുനാമ്പുകളാണ് ഈ ആറാം ക്ലാസുകാരന്റെ മനസ്സു നിറയെ. ചേർത്തല അരീപ്പറമ്പിലുള്ള തകര ഷീറ്റ് കൊണ്ടു കെട്ടിമേഞ്ഞ ഒറ്റമുറി വീട്ടിലേക്കു ചെന്നാൽ ആദിത്യന്റെ സ്വപ്ന ലോകം കാണാം.
40 സെന്റ് ഭൂമിയിൽ, നടക്കാനുള്ള വഴി മാത്രം ഒഴിച്ചിട്ട് ബാക്കി സ്ഥലത്താകെ പാവലും പടവലവും പീച്ചിലും കാച്ചിലും ചേമ്പും ചേനയും വാഴയും വഴുതനയും തലയാട്ടി നിൽക്കുന്നു. അതിനിടയിൽ പശുവും ആടും കോഴിയും താറാവും മുയലും മീനും കഴിഞ്ഞു കൂടുന്നു.
ഈ വർഷത്തെ മികച്ച വിദ്യാർഥി കർഷകനുള്ള സംസ്ഥാന പുരസ്കാരം കെ. എ. ആദിത്യൻ എന്ന കൊച്ചു മിടുക്കനു നേടിക്കൊടുത്തത് അംഗീകാരത്തിന്റെ തിളക്കം മാത്രമല്ല, കയറിക്കിടക്കാനൊരു നല്ല വീട് കൂടിയാണ്.
വീടില്ലാത്ത ആദിത്യന് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വീടു വച്ചു നൽകുമെന്നു കൃഷിമന്ത്രി ടി. സിദ്ധിഖ് പുരസ്കാര ദാനത്തിനൊപ്പം പ്രഖ്യാപിച്ചിരുന്നു. കുട്ടിക്കർഷകനെ പുരസ്കാര ചടങ്ങിനിടെ അദ്ദേഹം കൈകളിൽ കോരിയെടുത്തു.
മന്ത്രി ടി. സിദ്ധിഖും കെ. സി. വേണുഗോപാൽ എംപിയും ചേർന്നാണു വീടിനു തറക്കല്ലിടൽ നിർവഹിച്ചത്. ആറു മാസത്തിനുള്ളിൽ ആദിത്യനു വീടൊരുങ്ങും. ഭാവിയിൽ ആരാകണം എന്നു ചോദിച്ചാൽ ആദിത്യൻ പറയും.
‘‘ബിഎസ്സി അഗ്രിക്കൾച്ചർ പഠിക്കണം. കൃഷിയിൽ ഗവേഷണം നടത്തണം. ഒപ്പം നല്ല കർഷകനുമായിരിക്കും ഞാൻ.’’
പച്ചക്കറി കളിപ്പാട്ടങ്ങളുള്ള കുട്ടി
സജിത പി. വിയുടെയും കെ. പി. അജയന്റെയും ഒറ്റ മകനാണ് ആദിത്യൻ. ‘‘അജയനു കൃഷിയോടായിരുന്നു ഇഷ്ടം. ആദിത്യൻ കുഞ്ഞായിരുന്നപ്പോൾ അജയൻ അവനു കളിക്കൂട്ടുകാരായി നൽകിയതു മുയൽക്കുഞ്ഞുങ്ങളെയും കോഴിക്കുഞ്ഞുങ്ങളെയുമായിരുന്നു. പന്തിനും പാവയ്ക്കും പകരം മത്തനും കുമ്പളവും വെണ്ടയ്ക്കയും വഴുതനയുമായിരുന്നു കളിപ്പാട്ടങ്ങൾ. ആദിത്യനു കൃഷിയോടു താത്പര്യം വളർത്തിയെടുക്കണം എന്നു കരുതി ചെയ്തതൊന്നുമല്ല.
വീട്ടിലെ മുതിർന്നവർ കുഞ്ഞിനെ മണ്ണിൽ കളിക്കാൻ വിടരുതെന്നു വിലക്കുമ്പോൾ ‘അവൻ മണ്ണിൽ കളിച്ചു വളരട്ടേ...’ എന്നാണ് അജയൻ പറഞ്ഞിരുന്നത്.’’ ആദിത്യന്റെ അമ്മ സജിത പറയുന്നു.
ആദിത്യന്റെ കഥ പൂര്‍ണ്ണമായും പുതിയ ലക്കം വനിതയില്‍ വായിക്കാം...