നടി നമിത പ്രമോദിന്റെ ഷിറ്റ്സൂ ഇനത്തിൽപ്പെട്ട വളർത്തുനായ് പോപ്പോ, താരത്തോടൊപ്പം സോഷ്യൽ മീഡിയയിലും ശ്രദ്ധേയനാണ്. 2025 ജൂലൈയിൽ വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ നമിത പോപ്പോയെക്കുറിച്ചും വീട്ടിലെ മറ്റ് വളർത്തുനായ്ക്കളെക്കുറിച്ചും സംസാരിച്ചു. മുമ്പ് നമിതയുടെ വീട്ടിൽ നാല് നായ്ക്കളുണ്ടായിരുന്നു, എന്നാൽ രോഗം മൂലം അവയെല്ലാം നഷ്ടപ്പെട്ടപ്പോൾ വളർത്തുനായ്ക്കളെ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. പിന്നീട് സഹോദരി പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് നേടിയപ്പോൾ പോപ്പോയെ വാങ്ങി. എട്ട് വർഷങ്ങൾക്ക് മുൻപാണ് പോപ്പോ വീട്ടിലെത്തിയത്. കഴിഞ്ഞ വർഷം പോപ്പോയ്ക്ക് ഗുരുതരമായ രോഗം പിടിപെട്ടിരുന്നു, എന്നാൽ ഗോകുൽ സുരേഷ് ഗോപിയുടെ നിർദ്ദേശപ്രകാരം ഡോ. ലോറൻസിനെ സമീപിച്ച് ചികിത്സ നൽകിയതോടെ പോപ്പോ രോഗമുക്തനായി. ഇപ്പോൾ വീട്ടിലെ താരമാണ് പോപ്പോ.

നടി നമിത പ്രമോദിന്റെ അരുമനായയാണ് പോപ്പോ എന്ന ഷിറ്റ്സൂ. നമിതയ്ക്കൊപ്പം സോഷ്യല്‍ മീഡിയയിലെ താരം കൂടിയാണ് പോപ്പോ. തന്റെ അരുമയ്ക്കൊപ്പമുള്ള വിശേഷങ്ങള്‍ നമിത ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 2025 ജൂലൈയില്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പോപ്പോയെ കുറിച്ചുള്ള വിശേഷം താരം പങ്കുവച്ചപ്പോള്‍..   

വീട്ടിലെ അഞ്ചാമത്തെ അംഗം

ADVERTISEMENT

വീട്ടിൽ എന്നേക്കാളും പാറുവിനേക്കാളും സ്ഥാനമുള്ള ഒരാളുണ്ട്, പോപ്പോ എന്ന ഷിറ്റ്സൂ. പോപ്പോ വീട്ടിലെത്തിയ കഥയ്ക്ക് ഫ്ലാഷ്ബാക്കുണ്ട്. തിരുവനന്തപുരത്തെ വീട്ടിൽ നാലു നായ്ക്കളുണ്ടായിരുന്നു. റോട്ട് വീലറും പോമറേനിയനും കോക്കർ സ്പാനിയനും ജർമൻ ഷെപ്പേർഡും ബ്രീഡുകളിലുള്ള അവരുടെ പേരുകൾ ബ്ലാക്കി, സ്വീറ്റി, ബെല്ല, ട്വിറ്റി എന്നിങ്ങനെയായിരുന്നു. 

ഒരു ദിവസം ഒരാൾക്കു ഫിറ്റ്സ് പോലെ വന്നു. ശരീരം വല്ലാതെ വിറച്ചു വിറച്ച് മൂന്നു ദിവസത്തിനുള്ളിൽ അവൾ മരിച്ചു. അടുത്ത ദിവസം അടുത്തയാൾക്കും അതേ അസുഖം വന്നു. അതോടെ ഞങ്ങൾക്കെല്ലാം വലിയ ഷോക്കായി. അന്ന് അച്ഛൻ തീരുമാനിച്ചു ഇനി വീട്ടിൽ പെറ്റ്സിനെ വളർത്തില്ല എന്ന്.

ADVERTISEMENT

അകിയ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഫുൾ എ പ്ലസ് വാങ്ങിയാൽ ഡോഗിനെ വാങ്ങി തരണമെന്ന് അവൾ ഡിമാൻഡ് വച്ചു. അത്രയും മാർക്ക് കിട്ടാനേ പോകുന്നില്ല എന്ന വിശ്വാസത്തിലാകും അച്ഛൻ സമ്മതിച്ചു. റിസൽറ്റ് വന്നപ്പോൾ ഫുൾ എ പ്ലസ്. അങ്ങനെ പോപ്പോ വീട്ടിലേക്കു വന്നു, എട്ടു വർഷം മുൻപ്. 

പോപ്പോയും കഴിഞ്ഞ വർഷം ഞങ്ങളെ വല്ലാതെ  പേടിപ്പിച്ചു. ഒരു ദിവസം പെട്ടെന്ന് അവൻ ഭക്ഷണം കഴിക്കാതായി, കൂടെ ഭയങ്കര ഛർദിയും. കണ്ണിൽ അൾസർ പോലെ വന്നതിനു മരുന്നു കൊടുക്കുന്നതിന്റെ ദഹന പ്രശ്നമാണെന്നാണു ഡോക്ടർമാരെല്ലാം പറഞ്ഞത്. പക്ഷേ, ദിവസം കഴിയും തോറും പോപ്പോയുടെ ആരോഗ്യം മോശമായി വന്നു. ‌

ADVERTISEMENT

ഗോകുൽ സുരേഷ് ഗോപി വലിയ പെറ്റ് ലവർ ആണ്. അവനാണു സീനിയർ വെറ്ററിനറി ഡോക്ടറായ ഡോ. ലോറൻസിനെ കാണിക്കാൻ പറഞ്ഞത്. രക്തം പരിശോധിച്ചു. സംഗതി എലിപ്പനിയാണ്. ‘രണ്ടു ദിവസം കൂടിയേ ജീവനോടെ ഇരിക്കൂ, നോക്കാം...’ എന്ന ആശ്വാസവാക്കു പറഞ്ഞു ഡോക്ടർ ചികിത്സ തുടങ്ങി. ഒരു മാസം ഞങ്ങൾ തിരുവനന്തപുരത്തു താമസിച്ചു. ഡ്രിപ്പും ഇൻജെക്‌ഷനുമൊക്കെയായി പോപ്പോ രോഗം മറികടന്നു. ഇപ്പോൾ പോപ്പോയാണു വീട്ടിലെ ഹീറോ.

Namitha Pramod's Adorable Shih Tzu, Poppo:

Namitha Pramod's Shih Tzu, Poppo, is a beloved pet who has become a social media star. The actress recently shared the heartwarming story of how Poppo came into their lives and his brave battle with leptospirosis.

ADVERTISEMENT