‘ചെറിയ വീഴ്ചകളിൽ പോലും ഗുരുതരമായ എല്ല് പൊട്ടലുകൾ..’; നട്ടെല്ലിന്റെയും എല്ലുകളുടെയും ആരോഗ്യ സംരക്ഷണം അറിയാം Expert Insights on Bone and Spinal Health Shared
വനിത മാഗസിനും സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ & റിസർച്ച് സെന്ററും സംയുക്തമായി കൂത്താട്ടുകുളത്ത് സംഘടിപ്പിച്ച സെമിനാർ, നട്ടെല്ലിന്റെയും എല്ലുകളുടെയും ആരോഗ്യസംരക്ഷണം, രോഗങ്ങൾക്കെതിരെയുള്ള മുൻകരുതലുകൾ, ചികിത്സാരീതികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. സ്മിത ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജൻ ഡോ. വർക്കി എസ്. കുളങ്ങര അസ്ഥിക്ഷയം, ന്യൂറോ സർജൻ ഡോ. ആദർശ് മാനുവൽ നടുവേദന, ചീഫ് ഡയറ്റീഷൻ ധന്യ ജോർജ് ഭക്ഷണക്രമം, ഫിസിയോതെറപ്പിസ്റ്റ് ബേസിൽ ബെന്നി വ്യായാമം എന്നിവയെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തി. പ്രായത്തിനനുസരിച്ച് ഉണ്ടാകാവുന്ന എല്ലുകളുടെയും നട്ടെല്ലിന്റെയും പ്രശ്നങ്ങളെക്കുറിച്ചും അവയുടെ പരിഹാരങ്ങളെക്കുറിച്ചും പങ്കുവെച്ച ഈ സെമിനാറിൽ സൗജന്യ വനിത സബ്സ്ക്രിപ്ഷനും സ്മിത ഹോസ്പിറ്റലിൽ ചികിത്സാ കിഴിവുകളും ലഭ്യമാക്കി.

അറിവ് പകർന്ന് വനിത മാഗസിനും സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ & റിസർച്ച് സെന്ററും ചേർന്ന് നടത്തിയ സെമിനാർ
ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള മാഗസിൻ വനിതയും സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററും ചേർന്നു നടത്തിയ സെമിനാർ ജൂൺ ആറിന് രാവിലെ 10. 30 മുതൽ 12. 30 വരെ കൂത്താട്ടുകുളം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ അരങ്ങേറി. നട്ടെല്ലിന്റെയും എല്ലുകളുടെയും ആരോഗ്യസംരക്ഷണം, രോഗ ങ്ങൾക്കെതിരേയുള്ള മുൻകരുതലുകൾ, ചികിത്സാരീതികൾ എന്നിവയെക്കുറിച്ച് അറിവ് പകർന്ന് സ്മിത ഹോസ്പിറ്റൽ എല്ലുരോഗ വിഭാഗത്തിലെ വിദഗ്ധർ കൺസൽറ്റന്റ് ഓർത്തോപീഡിക് സർജൻ ഡോ. വർക്കി എസ്. കുളങ്ങര, കൺസൽറ്റന്റ് ന്യൂറോ സർജൻ ഡോ. ആദർശ് മാനുവൽ,ചീഫ് ഡയറ്റീഷൻ ധന്യ ജോർജ്, ഫിസിയോതെറപ്പിസ്റ്റ് ബേസിൽ ബെന്നി എന്നിവർ ക്ലാസുകൾ നയിച്ചു. സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ഡിജിഎം മാർക്കറ്റിങ് സന്ദീപ് ലാൽ പങ്കെടുത്തു.
അസ്ഥി ബലക്ഷയം: പ്രായം സമ്മാനിക്കുന്ന ആരോഗ്യ പ്രശ്നം
എല്ലുകളുടെ ബലക്ഷയം എന്ന വിഷയത്തിൽ ക്ലാസെടുത്ത ഡോ. വർക്കി എസ്. കുളങ്ങര അസ്ഥി ബലക്ഷയം നിശ്ശബ്ദമായി ബാധിക്കുന്ന രോഗമായതിനാൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നി പറഞ്ഞു. സ്ത്രീകൾക്ക് ആർത്തവവിരാമം ആകുന്നതോടെയും പുരുഷന്മാർക്ക് എഴുപത് വയസ്സിനോട് അടുക്കുന്നതോടെയുമാണ് അസ്ഥിബലക്ഷയം പിടിപെടാൻ സാധ്യത. പൊക്കം കുറയുക, വിട്ടു മാറാത്ത പുറം വേദന എന്നിവയുണ്ടെങ്കിൽ രോഗാവസ്ഥയുണ്ടോ എന്ന് ഉറപ്പുവരുത്തണം. ചികിത്സ വൈകുന്നത് ചെറിയ വീഴ്ചകളിൽ പോലും ഗുരുതരമായ എല്ല് പൊട്ടലുകൾ സംഭവിക്കാനും ചലനശേഷിയെ സാരമായി ബാധിക്കാനും വഴിയൊരുക്കും. ഡെക്സാ സ്കാൻ, ബോൺ മാരോ സ്കാൻ എന്നിവയിലൂടെ രോഗസാധ്യത നേരത്തേ കണ്ടെത്തി ചികിത്സയിലൂടെ അസ്ഥിബലക്ഷയത്തെ നിയന്ത്രണത്തിലാക്കാനാകുമെന്നും ഡോ. വർക്കി എസ്. കുളങ്ങര ചൂണ്ടിക്കാട്ടി.
നടുവേദന: ഏതു പ്രായത്തിലുള്ളവർക്കും വേണം കരുതൽ
ദിനചര്യകൾ മുതൽ അപകടങ്ങളും വീഴ്ചകളും പ്രായക്കൂടുതലും വരെ നട്ടെല്ലിന്റെ ആരോഗ്യത്തെ ബാധിക്കാമെന്ന് ഡോ. ആദർശ് മാനുവലിന്റെ ക്ലാസ് ബോധ്യപ്പെടുത്തി. കംപ്യൂട്ടറിന് മുന്നിലിരുന്നുള്ള ജോലികൾ ചെറുപ്പക്കാരിൽ പോലും നടുവേദയ്ക്ക് കാരണമാകുന്നുണ്ട്. നട്ടെല്ലിന്റെ ഘടന, കശേരുക്കളുടെയും അവയ്ക്കിടയിലുള്ള ഡി സ്ക്കുകളുടെയും പ്രവർത്തനം, അതിന്റെ ആരോഗ്യാവസ്ഥ, അനാരോഗ്യം എന്നിവ ചിത്രങ്ങളുടെ സഹായത്തോടെ വിശദീകരിച്ചു ഡോ. ആദർശ്. നട്ടെല്ല് രോഗങ്ങൾക്കുള്ള ശസ്ത്രക്രിയ ചലനശേഷി നഷ്ടപ്പെടുത്തും എന്നതു പോലുള്ള മിഥ്യാ ധാരണകളെ അകറ്റി ശസ്ത്രക്രിയയുടെ സുരക്ഷിതത്വത്തെക്കുറിച്ച് പങ്കെടുത്തവർക്ക് ശരിയായ അറിവു നൽകുന്നതായി സെമിനാർ.
രോഗപ്രതിരോധത്തിന് ഡയറ്റും വ്യായാമവും പ്രധാനം
നട്ടെല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിലും മറ്റ് എല്ലുരോഗങ്ങളെ അകറ്റി നിർത്തുന്നതിലും ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും എത്രത്തോളം പങ്ക് വഹിക്കുന്നുണ്ട് എന്ന് സ്മിത ഹോസ്പിറ്റൽ ചീഫ് ഡയറ്റീഷൻ ധന്യ ജോർജ്, ഫിസിയോതെറപ്പിസ്റ്റ് ബേസിൽ ബെന്നി എന്നിവരുടെ ക്ലാസുകൾ ബോധ്യപ്പെടുത്തി. എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണങ്ങൾ, അമിതമായി കഴിക്കരുതാത്ത ഭക്ഷണങ്ങൾ, കഴിക്കാവുന്ന സപ്ലിമെന്റുകളും വൈറ്റമിനുകളും, വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകത, ഭാരം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പോസ്ചറുകൾ, എന്നിവയെക്കുറിച്ച് ധന്യ ജോർജും ബേസിൽ ബെന്നിയും വിശദീകരിച്ചു.
സെമിനാറിൽ പങ്കെടുത്തവർക്ക് ആറു മാസത്തെ വനിതാ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭ്യമാക്കി. സെമിനാറിൽ പങ്കെടുത്തവർക്ക് സ്മിത ഹോസ്പിറ്റലി ൽ ഏതു വിഭാഗത്തിൽ ചികിത്സ തേടി എത്തിയാലും ലഭ്യമാകുന്ന പ്രത്യേക കിഴിവുകളെക്കുറിച്ചു സ്മിത ഹോസ്പിറ്റൽ ഡിജിഎം മാർക്കറ്റിങ് സന്ദീപ് ലാൽ വിശദീകരിച്ചു.