‘ആദ്യ മത്സരത്തില് ലഭിച്ച പത്താം സ്ഥാനം എന്റെ ആത്മവിശ്വാസം ഉയർത്തി’; ചെസ്സില് വേൾഡ് ടോപ് ടെൻ സ്വപ്നം കണ്ട് കല്യാണി
അഞ്ചാം വയസ്സിൽ അച്ഛൻ നൽകിയ ബോർഡ് ഗെയിമിൽ തുടങ്ങി ലോക റാങ്കിങ് വരെ എത്തിനിൽക്കുന്ന കൊടകര സ്വദേശിനിയായ കല്യാണിയുടെ ചെസ് വിശേഷങ്ങൾ കായിക ലോകത്തിന് വലിയ പ്രചോദനമാണ്. കഠിനാധ്വാനത്തിലൂടെയും മികച്ച പരിശീലനത്തിലൂടെയും മുന്നേറിയ ഈ കൊച്ചുമിടുക്കി ഫിഡേ റേറ്റിങ്ങിൽ 2400 പോയിന്റ് മറികടക്കുന്ന ആദ്യ മലയാളി പെൺകുട്ടിയെന്ന ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. നിലവിൽ ദേശീയ വനിതാ റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള കല്യാണി, ചെസ്സിലെ കരിയർ ലക്ഷ്യമിട്ടാണ് തന്റെ പഠനം ഓപ്പൺ സ്കൂളിങ് രീതിയിലേക്ക് മാറ്റിയത്. കോമൺവെൽത്ത് ഗെയിംസിൽ മൂന്ന് സ്വർണ മെഡലുകൾ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള താരം, ലോക റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടംപിടിക്കുക എന്നതാണ് തന്റെ അടുത്ത ലക്ഷ്യമായി കാണുന്നത്. വിദേശ ടൂർണമെന്റുകൾക്കും പരിശീലനത്തിനുമുള്ള വലിയ സാമ്പത്തിക ചെലവുകൾ തരണം ചെയ്യാൻ മികച്ചൊരു സ്പോൺസർഷിപ്പിന്റെ പിന്തുണയ്ക്കായുള്ള കാത്തിരിപ്പിലാണ് കല്യാണിയും കുടുംബവും.

അഞ്ചാം വയസ്സിലെ പാഠങ്ങളിൽ തുടങ്ങി ലോക റാങ്കിങ് വരെ, കല്യാണിയുടെ ചെസ് വിശേഷങ്ങൾ.
അഞ്ചു വയസ്സു മാത്രം പ്രായമുള്ള മകൾക്ക് അച്ഛൻ പാമ്പും കോണിയും ലൂഡോയും ചെക്കറും ചെസ്സും അടങ്ങിയ ബോർഡ് ഗെയിം സെറ്റ് സമ്മാനിച്ചു. ആദ്യം പാമ്പും കോണിയും കളിക്കട്ടേ എന്നോർത്തു കൊണ്ട്... അവളതിലെ ചെക്കർ എന്ന കളിയാണ് ആദ്യം തിരഞ്ഞെടുത്തത്. ആദ്യ കളികളിൽ തോൽവി നേരിട്ടപ്പോൾ കല്യാണിയെന്ന് പേരുള്ള ആ കുട്ടി കൂടെ കളിച്ചവരോടു പിണങ്ങി... പ്രതിഷേധിച്ചു.
‘തോൽക്കുമ്പോൾ വഴക്കിടാതെ ക്ഷമയോടെ കളിച്ചു ജയിക്കാൻ പഠിക്കൂ... ’ എന്ന് അച്ഛനവളെ സമാധാനിപ്പിച്ചു. ഒരു ജീവിതപാഠമായേ അദ്ദേഹമതിനെ കരുതിയുള്ളൂ. പിന്നെക്കണ്ടത് മറ്റൊരു കളിയാണ്.
കല്യാണിയെന്ന കൊച്ചുമിടുക്കി ചെക്കറിൽ നിന്ന് ചെസ്സിലേക്കു മാറി. അച്ഛൻ പഠിപ്പിച്ച ബാലപാഠങ്ങൾ കൊണ്ടു തന്നെ അവൾ തോൽവിയെ തോൽപിച്ചു തുടങ്ങി. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ പറവൂരിലെ രഘുനാഥ് മേനോന്റെ അക്കാദമിയിൽ ചേർന്ന് ചെസ് പഠനം ആരംഭിച്ചു.
കഴിഞ്ഞ സെപ്റ്റംബർ മാസം രാജ്യാന്തര ചെസ് ഫെഡറേഷന്റെ ഇന്ത്യൻ വനിതാ താരങ്ങളുടെ ദേശീയ റാങ്കിങ്ങിൽ ആറാം സ്ഥാനവും ഫിഡേ റേറ്റിങ്ങിൽ 2400 റേറ്റിങ് പോയിന്റ് മറികടക്കുന്ന ആദ്യ മലയാളി പെൺകുട്ടി എന്ന ചരിത്ര നേട്ടവും പത്താം ക്ലാസ് വിദ്യാർഥിയായ കല്യാണി സ്വന്തമാക്കി. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ പുല്ലൂറ്റ് നായിക്കുളം വട്ടപ്പറമ്പിൽ വി. ജി. സിരിന്റെയും ധന്യയുടെയും മകളാണു കല്യാണി.
സിരിൻ തിരുവനന്തപുരം ടെക്നോപാർക്ക് ആർഎം എജ്യൂക്കേഷൻ സൊല്യൂഷ ൻസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനും ധന്യ കുഴൂർ ജി. എച്ച്. എസ്. എസ്. അധ്യാപികയുമാണ്.
ചെറിയ തുടക്കം
‘‘അക്കാലത്തു തൃശൂരിലെ ശക്തൻ കോളജിൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും ഒളിംപ്യൻ അനിൽകുമാറിന്റെ നേതൃത്വത്തിൽ ചെസ് മത്സരം നടത്തിയിരുന്നു. ആദ്യമായി പങ്കെടുത്ത ദിവസം തന്നെ എനിക്ക് പത്താം സ്ഥാനവും 100 രൂപയുടെ ക്യാഷ് പ്രൈസും ലഭിച്ചു. അതെന്റെ ആത്മവിശ്വാസം ഉയർത്തി. എറണാകുളത്തെ ശുഭ രാകേഷിന്റെ ‘ലിറ്റിൽ സ്റ്റാർസ്’ പോലെയുള്ള കേരളത്തിലെ ആഴ്ചയവസാന ചെസ് മത്സരങ്ങളിലെല്ലാം അക്കാലത്തു പങ്കെടുത്തു.’’ കല്യാണി ഉത്സാഹത്തോടെ പറയുന്നു.
‘‘നാലാം ക്ലാസിൽ പഠിക്കുമ്പോൾ കോഴി ക്കോടു നടന്ന സംസ്ഥാന സ്കൂൾ ചെസ് ചാംപ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയതോടെ ‘കല്യാണി ചെസ് പ്ലേയർ ആണ് അതിലാണവൾ ശ്രദ്ധിക്കേണ്ടത്’ എന്നു ഞങ്ങൾക്കു ബോധ്യപ്പെട്ടു. കല്യാണിയെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാനായി തിരുവനന്തപുരത്തെ ജോലിസ്ഥലത്തു നിന്നു ഞാൻ ശനിയാഴ്ച വെളുപ്പിന് തൃശൂർ എത്തും. പിന്നെ, ടൂർണമെന്റുകൾക്കു ശേഷം തിങ്കളാഴ്ച തിരുവനന്തപുരത്തേക്കു മടങ്ങിപ്പോകും. മത്സരിക്കാനുള്ള ഒരവസരം പോലും നഷ്ടമാകരുതെന്ന് ഞങ്ങൾക്കു നിർബന്ധമായിരുന്നു.’’ അച്ഛൻ സിരിൻ പറയുന്നു.
‘‘ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കോവിഡ് വന്നത്. ഓൺലൈൻ ക്ലാസുകൾ രഘു സാറിന് ബുദ്ധിമുട്ടായപ്പോൾ ഇ.പി. നിർമൽ സാറിന്റെ ഓൺലൈൻ ക്ലാസുകളിലേക്ക് മാറി. കോവിഡിനു ശേഷമുള്ള ഇന്ത്യയിലെ ആദ്യത്തെ ഫിഡെ റേറ്റഡ് ടൂർണമെന്റ് ഹൈദരാബാദിൽ നടന്നപ്പോൾ അതിൽ പങ്കെടുക്കുകയും റേറ്റിങ് ലഭിക്കുകയും ചെയ്തു. അതിനുശേഷം നിർമൽ സാറിന്റെ നിർദേശപ്രകാരം കർണാടക ഗ്രാന്റ് മാസ്റ്റർ ആയ ജി. എ. സ്റ്റാനി സാറിന്റെ കീഴിൽ പരിശീലനം ആരംഭിച്ചു.’’ കല്യാണി തന്റെ വളർച്ചയുടെ വഴികൾ ഓർത്തെടുത്തു.
‘‘സ്റ്റാനി സാറിന്റെ കീഴിൽ ഏകദേശം നാലു വർഷത്തോളം പരിശീലനത്തിൽ നിന്ന കാലഘട്ടത്തിലാണ് ക ല്യാണി വുമൺ ഇന്റർനാഷനൽ മാസ്റ്റർ പദവിയിലേക്ക് ഉയർന്നത്. ഇപ്പോൾ ഒറീസയിലെ ഗ്രാന്റ് മാസ്റ്റർ സ്വയംസ് മിശ്രയുടെ കീഴിലാണു പരിശീലനം. പഠനം ഓപ്പൺ സ്കൂളിങ്ങിലേക്കു മാറുകയും ചെയ്തു,’’ എന്ന് അമ്മ ധന്യ.
ചെസ്സിനു വേണ്ടി ഓപ്പൺ സ്കൂളിലേക്ക്
അഞ്ചാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ കൊടുങ്ങല്ലൂ ർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണു കല്യാണി പഠിച്ചിരുന്നത്. ഒരു ഫിഡേ റേറ്റഡ് ടൂർണമെന്റ് കളിക്കുന്നതിന് ഏകദേശം 12 –13 ദിവസത്തോളം അവധി എടുക്കേണ്ടി വരും. പരീക്ഷകൾ കൃത്യമായി അറ്റൻഡ് ചെയ്തിരുന്നുവെങ്കിലും കൃത്യമായി ക്ലാസുകളിൽ ഹാജരാകാൻ സാധിക്കാതെ വന്നു. പത്താം ക്ലാസ്സിൽ റെഗുലർ പഠനം നിർബന്ധമായപ്പോൾ ഓപ്പൺ സ്കൂൾ തിരഞ്ഞെടുത്തു.
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കോമൺവെൽത്ത് ഗെയിംസിൽ മൂന്നു സ്വർണ മെഡലുകൾ നേടി. ‘‘അന്ന് സ്കൂൾ അസംബ്ലിയിൽ നടന്ന അനുമോദന ചടങ്ങ് ഇന്നും അഭിമാന നിമിഷമാണ്.’’ കല്യാണി പറയുന്നു.
കല്യാണിയുടെ അനിയത്തി ഗോപിക സിരിൻ ഡോക്ടർ രാജു ഡേവിസ് സൈനിക് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ്. തൃശൂർ സെൻട്രൽ സഹോദയ ചെസ് മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗം ചാംപ്യൻ ആകുകയും അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ മത്സരിക്കാൻ യോഗ്യത നേടുകയും ചെയ്തിട്ടുണ്ടു ഗോപിക. പക്ഷേ, വലുതാകുമ്പോൾ എയർഫോഴ്സിൽ ചേരണമെന്നാണ് ഗോപികയുടെ മോഹം. ചെസ്സിന്റെ ലോകത്തു തുടരാനാണ് കല്യാണിക്ക് ഇഷ്ടം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് വേണ്ടിയാണു കല്യാണി ഇപ്പോൾ കളിക്കുന്നത്.
സ്വപ്നത്തിനു വേണം ചിറകുകൾ
2021 ഡിസംബർ മാസത്തിലാണു കല്യാണിക്ക് ആദ്യമായി 1155 എന്ന ഫിഡേ റേറ്റിങ് ലഭിക്കുന്നത്. 2024 വരെ പടിപടിയായുള്ള റേറ്റിങ് ഉയർച്ച നേടി. ഈ കാലയളവിലാണ് വുമൺ ഫിഡേ മാസ്റ്റർ, വുമൺ ഇന്റർനാഷനൽ മാസ്റ്റർ എന്നീ ടൈറ്റിലുകൾ കല്യാണി സ്വന്തമാക്കുന്നത്. ഈ വർഷം ഓഗസ്റ്റിൽ നടന്ന ഇൻറർനാഷനൽ മത്സരങ്ങളിലൂടെ ഫിഡേ റേറ്റിങ് 2400 ആയി ഉയർത്തി.
വേൾഡ് ടോപ് ടെൻ റാങ്കിനുള്ളിൽ എത്തിച്ചേരുക എന്നതാണു കല്യാണിയുടെ ഇപ്പോഴത്തെ സ്വപ്നം. എന്നാൽ സാമ്പത്തികം പ്രധാന പ്രശ്നമാണ്. പരിശീലനത്തിനും ക്യാംപുകൾ അറ്റൻഡ് ചെയ്യുന്നതിനും മത്സരങ്ങൾക്കായി ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള സ്ഥലങ്ങളിൽ പോകുന്നതിനും വലിയ തുക അത്യാവശ്യമാണ്.
കോച്ചിങ് ഉൾപ്പെടെ ഏകദേശം 20 ലക്ഷത്തോളം രൂപ കഴിഞ്ഞ വർഷം ചെലവായി. ടൈറ്റിലുകൾ നേടുക എന്നതു കല്യാണിയുടെ ലക്ഷ്യമാണ്. ഇതിനുവേണ്ട മത്സരങ്ങൾ ഇന്ത്യയിൽ നാലോ അഞ്ചോ മാത്രമേ ഒരു വർഷത്തിൽ ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ വിദേശത്തു പോയി ടൂർണമെന്റുകൾ കളിക്കുക എന്നത് അനിവാര്യമാണ്. മൂന്ന് ടൂർണമെന്റ് ഉൾപ്പെടുന്ന വിദേശയാത്രയ്ക്ക് മൂന്നര ലക്ഷത്തോളം രൂപ ചെലവ് വരും.
എയർപോർട്ട് അതോറിറ്റിയുടെ മാസം 30,000 രൂപ വച്ച് ഒരു വർഷം നീളുന്ന കോൺട്രാക്റ്റും ചെസ് ബേസ് ഇന്ത്യയുടെ അഞ്ചു ലക്ഷം രൂപയും കല്യാണിക്കു ലഭിച്ചിട്ടുണ്ട്. നല്ലൊരു സ്പോൺസർഷിപ്പ് കൂടി കിട്ടിയാൽ കല്യാണിക്ക് കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായി മുന്നോട്ട് കുതിക്കാനാകും.