ചിത്രകാരനും സാഹിത്യപ്രവർത്തക സഹകരണ സംഘം മുൻ പബ്ലിക്കേഷൻ മാനേജരുമായിരുന്ന മോപ്പസാങ് വാലത്തിന്റെ ഓർമ്മകൾ സഹോദരനും കഥാകൃത്തുമായ സോക്രട്ടീസ് കെ. വാലത്ത് പങ്കുവെക്കുന്നു. 'വരയെഴുത്തുകൾ' എന്ന പേരിൽ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം അടുത്തിടെ പുറത്തിറങ്ങി. ഈ പുസ്തകം മോപ്പസാങ്ങിന്റെ വിവിധ ചിത്രശൈലികൾ, ജീവിതാനുഭവങ്ങൾ, വ്യക്തിത്വത്തിലെ വൈരുദ്ധ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു. ഓയിൽ പെയിന്റിംഗിൽ നിന്ന് വാട്ടർ കളറിലേക്ക് മാറിയ അദ്ദേഹത്തിന്റെ കലാജീവിതത്തിലെ പരിണാമം, പ്രകൃതിയോടുള്ള സ്നേഹം, നർമ്മബോധം എന്നിവ പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നു. 1982-ൽ ലളിതകലാ അക്കാദമിയുടെ പ്രത്യേക ബഹുമതി നേടിയ മോപ്പസാങ് 5000-ൽ അധികം ചിത്രങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കലാസാംസ്കാരിക സംഭാവനകളെ സ്മരിക്കുന്ന ഈ പുസ്തകം, വായനക്കാർക്ക് സന്തോഷവും ആശ്വാസവും നൽകുന്ന ഒന്നായിരിക്കും.

ചിത്രകാരനും സാഹിത്യപ്രവർത്തക സഹകരണ സംഘം മുൻ പബ്ലിക്കേഷൻ മാനേജരുമായിരുന്ന മോപ്പസാങ് വാലത്തിന്റെ ഓർമ്മകൾ സഹോദരനും കഥാകൃത്തുമായ സോക്രട്ടീസ് കെ. വാലത്ത് പങ്കുവെക്കുന്നു. 'വരയെഴുത്തുകൾ' എന്ന പേരിൽ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം അടുത്തിടെ പുറത്തിറങ്ങി. ഈ പുസ്തകം മോപ്പസാങ്ങിന്റെ വിവിധ ചിത്രശൈലികൾ, ജീവിതാനുഭവങ്ങൾ, വ്യക്തിത്വത്തിലെ വൈരുദ്ധ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു. ഓയിൽ പെയിന്റിംഗിൽ നിന്ന് വാട്ടർ കളറിലേക്ക് മാറിയ അദ്ദേഹത്തിന്റെ കലാജീവിതത്തിലെ പരിണാമം, പ്രകൃതിയോടുള്ള സ്നേഹം, നർമ്മബോധം എന്നിവ പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നു. 1982-ൽ ലളിതകലാ അക്കാദമിയുടെ പ്രത്യേക ബഹുമതി നേടിയ മോപ്പസാങ് 5000-ൽ അധികം ചിത്രങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കലാസാംസ്കാരിക സംഭാവനകളെ സ്മരിക്കുന്ന ഈ പുസ്തകം, വായനക്കാർക്ക് സന്തോഷവും ആശ്വാസവും നൽകുന്ന ഒന്നായിരിക്കും.

ചിത്രകാരനും സാഹിത്യപ്രവർത്തക സഹകരണ സംഘം മുൻ പബ്ലിക്കേഷൻ മാനേജരുമായിരുന്ന മോപ്പസാങ് വാലത്തിന്റെ ഓർമ്മകൾ സഹോദരനും കഥാകൃത്തുമായ സോക്രട്ടീസ് കെ. വാലത്ത് പങ്കുവെക്കുന്നു. 'വരയെഴുത്തുകൾ' എന്ന പേരിൽ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം അടുത്തിടെ പുറത്തിറങ്ങി. ഈ പുസ്തകം മോപ്പസാങ്ങിന്റെ വിവിധ ചിത്രശൈലികൾ, ജീവിതാനുഭവങ്ങൾ, വ്യക്തിത്വത്തിലെ വൈരുദ്ധ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു. ഓയിൽ പെയിന്റിംഗിൽ നിന്ന് വാട്ടർ കളറിലേക്ക് മാറിയ അദ്ദേഹത്തിന്റെ കലാജീവിതത്തിലെ പരിണാമം, പ്രകൃതിയോടുള്ള സ്നേഹം, നർമ്മബോധം എന്നിവ പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നു. 1982-ൽ ലളിതകലാ അക്കാദമിയുടെ പ്രത്യേക ബഹുമതി നേടിയ മോപ്പസാങ് 5000-ൽ അധികം ചിത്രങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കലാസാംസ്കാരിക സംഭാവനകളെ സ്മരിക്കുന്ന ഈ പുസ്തകം, വായനക്കാർക്ക് സന്തോഷവും ആശ്വാസവും നൽകുന്ന ഒന്നായിരിക്കും.

അന്തരിച്ച പ്രശസ്ത ചിത്രകാരൻ മോപ്പസാങ് വാലത്തിന്റെ ഓർമകൾ ഇപ്പോഴും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ഹൃദയത്തിൽ നിറം മങ്ങാത്ത ഒരു ചിത്രം പോലെ നിറഞ്ഞു നിൽക്കുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് 68 വയസ്സിൽ മൊപ്പസാങ്ങിന്റെ വിയോഗം. പ്രശസ്ത ചരിത്രകാരനും കവിയുമായ വി.വി.കെ.വാലത്തിന്റെ മകനാണ്.

നാലു പതിറ്റാണ്ടിനിടെ 5000 – ത്തിൽ അധികം ചിത്രങ്ങൾ പൂർത്തിയാക്കിയ മോപ്പസാങ് 1982– ൽ ലളിതകല അക്കാദമിയുടെ പ്രത്യേക ബഹുമതി നേടി. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ പബ്ലിക്കേഷൻ മാനേജരായി ഏറെക്കാലം പ്രവർത്തിച്ചു.

ADVERTISEMENT

ഇപ്പോഴിതാ, മോപ്പസാങ്ങിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരം ‘വരയെഴുത്തുകൾ’ എന്ന പേരിൽ പുസ്തകമായിരിക്കുന്നു.

ഈ പശ്ചാത്തലത്തിൽ മോപ്പസാങ് വാലത്തിനെ ഓർക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരനും പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തുമായ സോക്രട്ടീസ് കെ. വാലത്ത്.

ADVERTISEMENT

ദ്വന്ദ ഭാവങ്ങളുടെ വർണ്ണക്കാഴ്ചകൾ’ എന്ന പേരിൽ സോക്രട്ടീസ് കെ. വാലത്ത് ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം.

മോപ്പസാങ് വാലത്ത്. ചിത്രകാരൻ. എന്റെ മൂത്ത സഹോദരൻ. ഇന്നില്ല. ഉള്ളത് അദ്ദേഹം വരച്ചിട്ട ചിത്രങ്ങളാണ്. വാട്ടർ കളറിൽ വരച്ചത്! ഓരോന്നിലും നിറഞ്ഞ പ്രകൃതിയുടെ ഭാവഭേദങ്ങൾ. പ്രഭാതം, പ്രദോഷം, ഉച്ചവെയിൽ, മഞ്ഞ്, മഴ, മിന്നൽ, വർഷപാതങ്ങൾ, താഴ്‌വരകൾ, മലനിരകൾ, ചായ തോട്ടങ്ങൾ, നാട്ടുവഴികൾ, ഊഞ്ഞാലാടുന്ന, പുഴയിൽ നീന്തി തുടിക്കുന്ന, ഇടവഴിയെ സൈക്കിൾ ടയർ തട്ടിപ്പോകുന്ന ബാല്യം, വഴിയോരപ്പച്ചയുടെ ഇല നുള്ളി നിൽക്കുന്ന പ്രണയ താരുണ്യം, സാന്ധ്യ പ്രകാശത്തിൽ ഉമ്മറ വരാന്തയിൽ കാൽ നീട്ടിയിരുന്നു സന്ധ്യാനാമം ജപിക്കുന്ന ഐശ്വര്യം - അങ്ങനെ അങ്ങനെ പ്രകൃതിയും ജീവിതവും വിരലുകളിലൂടെ ഇടകലർന്ന വിസ്മയരങ്ങളായ ചിത്രങ്ങളേറെ.

ADVERTISEMENT

രണ്ടു ദേശങ്ങളിലായി പൂർത്തിയായ ജീവിതമായിരുന്നു മോപ്പസാങ് വാലത്ത് എന്ന ചിത്രകാരന്റേത്. ജന്മം കൊണ്ട് എറണാകുളത്തിനടുത്തെ ചേരാനല്ലൂരിലും കർമ്മം കൊണ്ട് കോട്ടയത്തും ജീവിച്ചു. ഒടുവിൽ ചേരാനല്ലൂരിനടുത്ത് തെക്കൻ ചിറ്റൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്ത്യം. നേർത്തൊരു ശ്വാസത്തിന്റെ നൂൽബലത്തിൽ രണ്ടാഴ്ചയോളം തൂങ്ങിയാടിക്കിടന്ന ശേഷം.

ആ ദിവസങ്ങളിൽ, സായാഹ്നങ്ങളിൽ ആശുപത്രിയുടെ പടിഞ്ഞാറ്, ആകാശത്ത് അസ്തമയത്തിന്റെ നിറക്കൂട്ടുകൾ തെളിഞ്ഞും മാഞ്ഞും മൂർത്താമൂർത്ത രൂപങ്ങൾ ചമയ്ക്കുന്നത് ഞാൻ കണ്ടിരുന്നു. എഫ് ബി ലൈവിൽ ചേട്ടൻ വരക്കാറുള്ള വാട്ടർക്കളർ ചിത്രങ്ങളിലെ പ്രകൃതിദൃശ്യങ്ങൾ അപ്പോൾ ഉള്ളിൽ നിറയും. ഇനി ആ വിരലുകൾക്ക് അങ്ങനെയൊക്കെ വരയ്ക്കാനാവുമോ എന്നോർത്തു. കേരളത്തിനകത്തും പുറത്തുമുള്ള ദേശക്കാഴ്ചകൾ ആ വിരലുകളിലൂടെ ചാരുതയാർന്ന എത്രയെത്ര വാട്ടർ കളർ ചിത്രങ്ങളായി എത്രയോ ആസ്വാദകരുടെ മനസ്സിൽ പതിഞ്ഞു!

രണ്ടു ദേശങ്ങൾ എന്നതുപോലെ രണ്ട് വ്യത്യസ്ത പെയിൻറിംഗ് മാധ്യമങ്ങളും ആ ചിത്രകാരന്റെ ജീവിതത്തെ ഭാഗിച്ചെടുത്തിട്ടുണ്ട്. ഓയിൽ പെയിന്റും വാട്ടർ കളറും.

ഏഴു വയസ്സുകൾക്ക് താഴെ ഉള്ള എന്റെ ഓർമ്മയിൽ മോപ്പസാങ്ങ് ചേട്ടൻ ആദ്യമൊക്കെ വരച്ചിരുന്നത് ഓയിൽ പെയിന്റിലാണ്. ബ്രഷ് കൊണ്ടും പേനാക്കത്തി പോലുള്ള ഉപകരണം കൊണ്ടും ഓയിൽ മാധ്യമത്തിൽ ആധുനിക ചിത്രങ്ങളാണ് ആദ്യമൊക്കെ വരച്ചിരുന്നത്. പലതും എനിക്ക് മനസ്സിലാകുമായിരുന്നില്ല. എങ്കിലും വരച്ചു തീർന്നു കഴിയുമ്പോൾ അഭിപ്രായം ചോദിക്കുമായിരുന്നു. അന്നു വരച്ച ചിത്രങ്ങളിൽ ഒന്നിന് കേരള ലളിതകലാ അക്കാദമിയുടെ ഹൈലി കമന്റബ്ൾ സർട്ടിഫിക്കറ്റ് നേടാനായി. അന്നൊന്നും ചേട്ടൻ വാട്ടർ കളറിലേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. എന്നല്ല ആ മാധ്യമത്തോട് ഒരു അകലം തന്നെ ഉണ്ടായിരുന്നു. വാട്ടർ കളറിലെ വാട്ടർ പിടിച്ചാൽ കിട്ടാത്ത ഒന്നാണെന്നും പിടിവിട്ടാൽ ചിത്രം വല്ലതുമൊക്കെയായി പോകും എന്നും പലരെയും പോലെ ചേട്ടനും കരുതിയിരുന്നു. ഏതാണ്ട് 2002 വരെ. ഉണ്ടായിരുന്ന ഒരു ജോലി ഉപേക്ഷിച്ച് ചിത്രകലയിലേക്ക് ഇറങ്ങി അതിന്റെ വിപണന സാധ്യതകൾ കൊണ്ട് ഉപജീവനം കഴിക്കാമെന്ന് വച്ചത് ആയിടെയാണ്. ആരോടും ആലോചിക്കാൻ നിൽക്കാതെ ജോലി രാജിവച്ച് ഇറങ്ങിയത് വാട്ടർ കളർ എന്ന സുന്ദരവും എന്നാൽ കയ്യിൽ ഒതുക്കാൻ ഏറെ പ്രയാസവുമുള്ള മാധ്യമത്തിലേക്കാണ്. എങ്ങനെ അതിലേക്ക് ചേട്ടന് മാറാനായി ? അതിൽ എണ്ണമില്ലാത്ത ചിത്രങ്ങൾ വരയ്ക്കാനായി ? വിശ്വസിക്കാനാവുന്നില്ല. വളരെ പെട്ടെന്ന് അതിന്റെ സാധ്യതകൾ എല്ലാം മനസ്സിലാക്കി എടുക്കാൻ രാപ്പകൽ കഷ്ടപ്പെട്ടു. വരച്ച ചിത്രങ്ങൾക്ക് വിപണി കണ്ടെത്താനും ക്യൂറേറ്ററായി ഗ്രൂപ്പ് ഷോകൾ സംഘടിപ്പിക്കാനും ഒക്കെ തെല്ലും മടിയാതെ ഏത് കാലാവസ്ഥയിലും രാവെന്നോ പകലെന്നോ ഇല്ലാതെ ഒറ്റയ്ക്ക് തന്നെ ഇറങ്ങിത്തിരിച്ചു.

ജലച്ചായ മാധ്യമത്തിലേക്ക് വന്ന ശേഷം അപൂർവത്തിൽ അപൂർവമായി മാത്രമേ ചേട്ടൻ ഓയിൽ കളറിൽ പടങ്ങൾ ചെയ്തിട്ടുള്ളൂ. കലാജീവിതത്തിന്റെ രണ്ടാം ഭാഗം ഏറെക്കുറെ പൂർണ്ണമായും തന്നെ വാട്ടർ കളറിന് വേണ്ടിയാണ് മാറ്റിവെച്ചത്.

രണ്ട് വിരുദ്ധ സ്വഭാവങ്ങളുടെ പകർനാട്ടങ്ങളും ആ വ്യക്തിത്വത്തിൽ ഞാൻ കണ്ടിട്ടുണ്ട്. ഓയിൽ പെയിന്റിങ്ങിൽ അത്യാധുനിക ചിത്രങ്ങൾ വരച്ചിരുന്ന ഒരു കാലത്ത് ചേട്ടനെ അമ്മിച്ചി വിളിച്ചിരുന്നത് ദുർവാസാവ് എന്നാണ്. അസമയത്ത് ഉറക്കമിളച്ചിരുന്ന് വെളുക്കും വരെ ചിത്രം വരയ്ക്കുകയും നേരം വെളുത്ത് വെയില്‍ മൂത്തുകഴിയുമ്പോൾ മാത്രം എഴുന്നേറ്റു വരികയും വല്ലതും കഴിച്ച് പിന്നെ നഗരത്തിലേക്ക് പോയാൽ പത്തുമണി കഴിയാതെ വീട്ടിൽ തിരിച്ചു വരാതിരിക്കുകയും ചെയ്യുന്ന ആ ശീലങ്ങളെ അധ്യാപകരായിരുന്ന അച്ഛനും അമ്മിച്ചിയ്ക്കും തീരെ പിടുത്തമായിരുന്നില്ല. വീട്ടിൽ കശപിശ പതിവായിരുന്നു. ഞാനുമായിട്ടും പലതവണ തെറ്റിയിട്ടുണ്ട്. മാംസാഹാരം വെറുപ്പായിരുന്നു എന്ന് മാത്രമല്ല അത് അമ്മച്ചിയോ അനിയന്മാരോ അടുത്തിരുന്നു കഴിക്കുന്നതും ഇഷ്ടമായിരുന്നില്ല. ചാളയോ, അയലയോ, ചെമ്മീനോ - കറിയുള്ള ദിവസങ്ങളിൽ അമ്മച്ചി ചേട്ടനെ ആദ്യം ഭക്ഷണം കഴിപ്പിച്ചു വിടാൻ നോക്കും. എന്നാൽ എത്ര വിളിച്ചാലും ചേട്ടൻ വര നിർത്തി വരികയുമില്ല. സഹികെട്ട് ഞങ്ങൾ ആവശ്യമുള്ളത് എടുത്ത് മേശപ്പുറത്ത് വച്ച് കഴിക്കും. ചേട്ടന്റെ സമയം ഒത്തു വരുമ്പോൾ മേശയ്ക്ക് മീനിന്റെ മണം. പാത്രങ്ങൾക്ക് നാറ്റം. പിന്നെ പുകിലാണ്. അച്ഛന്റെ ഇതേ രീതിയിലുള്ള കർക്കശ്യങ്ങളുമായി നല്ലവണ്ണം പൊരുത്തപ്പെട്ട് ശീലമുള്ള അമ്മിച്ചി കുറെയൊക്കെ സഹിക്കും. പിന്നെ നല്ലത് നാലങ്ങു പറയും. ഭദ്രകാളിയുടെ നേർരൂപം കണ്ട് ദുർവാസാവ് രംഗം വിടും.

ചേട്ടൻറെ കട്ടിലിൽ എനിക്കൊക്കെ കിടക്കാൻ പോയിട്ട് ഒന്ന് ഇരിക്കാൻ പോലും പാടില്ല. വരക്കുമ്പോൾ മേശയുടെ ഒരടിക്ക് മാറി നിന്ന് വേണം വല്ലതും ചോദിക്കാനോ പറയാനോ. ഞാൻ മുറിക്ക് പുറത്തുപോയി ജനാലയിലൂടെ ‘മൂപ്പൻ’ എന്ന ഇരട്ടപ്പേര് വിളിച്ചു ഓടിക്കളയും. ഓയിൽ കളറിലൂടെ അങ്ങനെ ഒരു പരുക്കൻ ക്യാൻവാസ് ആയി മാറിപ്പോയ ആ ജീവിതത്തിലേക്ക് പിന്നീട് വാട്ടർ കളർ ഒഴുകിയെത്തി. അത് അതിന്റെ ലളിത സുന്ദരമായ സാധ്യതകളിലൂടെ ആ വ്യക്തിത്വത്തിന്റെ കൂർത്ത മുനകളും പരുപരുത്ത പ്രതലങ്ങളും മിനുക്കി മിനുസപ്പെടുത്തി സുന്ദരമാക്കി തീർത്തു. കയ്യിലിണങ്ങിയ ആ മാധ്യമത്തിലൂടെ അലച്ചാർത്തുള്ള ഒരു ഒഴുക്കായിരുന്നു പിന്നീട് മോപ്പസാങ് ചേട്ടന്റെ കലാജീവിതം. പ്രകൃതിയുടെ വിവിധ ഭാവങ്ങളുമായുള്ള ആത്മസംവേദനം ചേട്ടനെ സദാ കർമ്മനിരതനും ഒപ്പം തന്നെ പ്രസാദവാനുമാക്കി തീർത്തു. ഓരോ ചലനങ്ങളിലും മുഖഭാവങ്ങളിലും ആനന്ദം നിറഞ്ഞു. സമയം തെല്ലും കളയാതെ ചിത്രങ്ങൾ വരച്ചു കൂട്ടി. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പല പല സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വരച്ച ചിത്രങ്ങൾ ചെന്നെത്തി. കഥകളി എന്ന് കേട്ടാൽ പിന്നെ ആ വഴിക്ക് പോകാതിരുന്ന ചേട്ടൻ കഥകളിയുടെ ഉപാസകനായി. വർണ്ണങ്ങളുടെ ഒരു നിറസങ്കലനം തന്നെയായ കലയായത് കൊണ്ട് കൂടിയാണോ അതിലേക്ക് ആകൃഷ്ടനായത് എന്നറിഞ്ഞുകൂടാ. അരങ്ങിൽ കളി നടക്കുമ്പോൾ ആ കളിയുടെ ആശയം അതേ അരങ്ങിൽ തന്നെ നിന്ന് കാണികൾക്ക് മുമ്പിൽ വരച്ച് കാണിക്കുക എന്ന എത്രയും ശ്രമകരമായ കർമ്മം അനായാസം തീർത്തിട്ട് ശാന്ത ഭാവത്തിൽ കൈകൾ പിന്നിൽ കെട്ടി മാറിനിന്ന് കളി കാണുന്ന ചേട്ടനെ ആ പഴയ എണ്ണച്ചായ ചിത്രകാരന്റെ ഓർമ്മയുമായി ചേർത്ത് വെച്ച് ചിന്തിക്കാനേ പറ്റിയിരുന്നില്ല. എന്തൊരു അന്തരം.

രണ്ട് ചിത്രകല മാധ്യമങ്ങളും പങ്കുവെച്ച ആ കലാജീവിതത്തിന്റെ രണ്ടാം ഭാഗത്താണ് എത്രയും ശ്രേഷ്ഠമെന്ന് ചേട്ടന് തോന്നിയിരുന്ന മഹത്തായ ഒരു കർമ്മം നിവൃത്തിയായത്. കലാമണ്ഡലം ഗോപി ആശാന്റെ വിഖ്യാതമായ നവരസഭാവങ്ങൾ വരച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് നൽകിയത്.

പിന്നെയും ഏറെ കാര്യങ്ങൾ ചെയ്യാൻ ഉണ്ടായിരുന്നു. ചെയ്യുമായിരുന്നു. 67 വയസ്സ് ഒരു വയസ്സ് അല്ല. പക്ഷേ അത് മോപ്പസാങ് വാലത്ത് എന്ന ചിത്രകാരന്റെ ജീവിതത്തിന് വിരാമ ചിഹ്നമിട്ടു.

അപ്രതീക്ഷിതമായി അത് സംഭവിച്ചു. വിദഗ്ധ ചികിത്സയ്ക്ക് കൊച്ചിയിലേക്ക് എത്തിക്കും മുൻപ് കോട്ടയം നാഗമ്പടത്തെ സ്വകാര്യ ആശുപത്രിയിൽ വെളുപ്പാൻ കാലത്ത് ഐസിയുവിൽ ചേച്ചിയോടൊപ്പം എനിക്കും കടന്നു ചെല്ലാൻ പറ്റി. ശ്വാസം എടുക്കാൻ ചേട്ടൻ വല്ലാതെ കഷ്ടപ്പെടുന്നത് കണ്ടു. പരിചയ ക്കുറവുള്ള ഡോക്ടറും മറ്റുള്ളവരും എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിക്കുന്നതും.

എല്ലാം നിവൃത്തിയാകുന്നു എന്ന് തോന്നിയിട്ടുണ്ടോ എന്തോ ചേട്ടൻ അതിനകം പുറത്തേക്ക് ആനയിക്കപ്പെട്ടു കൊണ്ടിരുന്ന ഞങ്ങളെ നോക്കി കൈവീശി. അതെ ചേച്ചിയെയും എന്നെയും കൈവീശി യാത്രയച്ചാണ് മോപ്പസാങ്ങ് ചേട്ടൻ പോയത്. അന്ത്യം മുന്നിൽക്കണ്ട് ഉറ്റവരോട് കൈവീശി യാത്ര പറയുക.

പിന്നീട് ഇങ്ങോട്ട് 14 ദിവസത്തോളം സ്വബോധമില്ലാതെ അടഞ്ഞ കണ്ണുകളുമായി കിടക്കുന്ന ചേട്ടനെയാണ് ഞങ്ങൾ കണ്ടത്. തണുത്ത് വിറങ്ങലിച്ച മുറിയിൽ നേർത്ത ശ്വാസമായി ആ ശരീരം കിടക്കുമ്പോൾ പുറത്ത് പ്രഭാതങ്ങളും സന്ധ്യകളും ആ ചിത്രകാരനെ എന്നും പ്രലോഭിപ്പിച്ചിരുന്ന വർണ്ണ വ്യതിയാനങ്ങളിലൂടെ വിമൂകം കടന്നുപോയി. വർഷം ഒന്നര കഴിയുന്നു. ഇപ്പോൾ ഈ കുറിപ്പ് എഴുതാൻ കാരണം ഒരു പുസ്തകമാണ്. ‘വരയെഴുത്തുകൾ’. കോട്ടയത്തെ എസ്പിസിഎസ് പ്രസിദ്ധീകരിച്ചത്. ചേട്ടൻ മുൻപ് പബ്ലിക്കേഷൻ മാനേജർ ആയി ജോലി ചെയ്തിരുന്ന സ്ഥാപനം.

തിരക്കിട്ട ചിത്രകല ജീവിതത്തിനിടയിലും എഴുതിയിട്ട ഓർമ്മകളും അനുഭവങ്ങളും ഉൾപ്പെടുന്ന പുസ്തകം. നൂറിലേറെ രസകരങ്ങളായ കുറിപ്പുകൾ ഉണ്ടായിരുന്നു. അതൊക്കെ ചേർത്ത് പുസ്തകമാക്കണം എന്ന് ചേട്ടനോട് പലപ്പോഴും പറഞ്ഞിരുന്നു. പക്ഷേ മാധ്യമം ചിത്രകല തന്നെ എന്നുറപ്പിച്ച ചേട്ടൻ ആദ്യം ഒന്നും അതിനു താൽപര്യം കാണിച്ചില്ല. താൽപര്യം കാണിച്ചപ്പോൾ ഏറെ വൈകിയും പോയി.

വരയിൽ എന്നപോലെ എഴുത്തിലും തെളിഞ്ഞു നിൽക്കുന്ന സർഗ്ഗ ലാവണ്യം പുസ്തകരൂപത്തിൽ അടയാളപ്പെടുത്തണമെന്ന് ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ അതെല്ലാം ഒന്ന് അടുക്കിയെടുത്ത് ഇങ്ങനെയൊരു ശീർഷകത്തോടെ ചേട്ടന്റെ മുൻ സ്ഥാപനമായ എസ് പി സി എസിനെ തന്നെ ഏൽപ്പിച്ചു. ചേട്ടന്റെ ഏതാണ്ട് 60 വർഷങ്ങളുടെ ഓർമ്മ ചാർത്തുകൾ. പേരിന്റെ പേരിലും മറ്റും ഉള്ള തമാശ കലർന്ന പലപല അനുഭവങ്ങളുടെ ഒരു വാഗമയരൂപം. 93 കുറിപ്പുകൾ. നർമ്മമൂറുന്ന ഭാഷയിൽ എഴുതിയ ഓരോന്നും ഇളം ചിരി ഉണർത്തും. ചിരിപ്പിക്കും. ചിലപ്പോൾ പൊട്ടിച്ചിരിപ്പിക്കും. സരളവും സരസവുമായ ഭാഷയിൽ ചിത്രകലയുമായി ചേർത്തു തന്നെ വ്യക്തിജീവിതത്തിലെ കാഴ്ചകളെയും കണ്ടറിഞ്ഞ വ്യക്തിത്വങ്ങളെയും ചേട്ടൻ സുന്ദരമായ വാക്കുകൾ കൊണ്ട് വരച്ചു വച്ചിരിക്കുന്നു.

2025 ഫെബ്രുവരി 11നാണ് ആ ജീവിതത്തിന്റെ ചായക്കൂട്ട് എന്നേക്കുമായി മറിഞ്ഞു പോയത്. ഓരോ മാസവും അതേ ദിവസം ഉള്ളിൽ ഒരു വിങ്ങലാണ്. എനിക്ക് മാത്രമല്ല. മോപ്പസ്വാങ്ങ് വാലത്ത് എന്നാൽ ചിത്രകാരന്റെ പെയിൻറിങ്ങുകളെ ഏറെ സ്നേഹിച്ചവർക്കെല്ലാം. ആ കണ്ണീരോർമ്മയെ ഇനി ഈ ചിരിയോർമ്മപ്പുസ്തകം തുടച്ചു കളയും. രസകരങ്ങളായ ഓർമ്മക്കുറിപ്പുകളുടെ ഈ സമാഹാരം,‘വരയെഴുത്തുകൾ’ ആ ആത്മാവ് നമുക്ക് പകരുന്ന സാന്ത്വനമാകാം.

കരയിപ്പിച്ചു പോയവൻ. മോപ്പൻ, മോപ്പൻ ചേട്ടൻ, മോപ്പസാങ് എന്ന കലാകാരൻ ഇനി നമ്മിൽ ഒരു ചെറു ചിരി എങ്കിലും ഉണർത്തിക്കൊണ്ടേയിരിക്കും – ചിരിയിലൂടെ ചിരസ്മരണ.

Remembering Moppasang Valath: A Master Artist's Life and Legacy:

Moppasang Valath, a renowned Malayalam artist, passed away at 68, leaving behind a rich legacy of over 5000 paintings. His brother, Socrates K. Valath, reminisces about his life and artistic journey, highlighting his transition from oil paints to watercolors and his multifaceted personality. A new book titled 'Varayezhuthukal', a compilation of Moppasang's memoirs, has been released, offering insights into his creative process and life experiences. This collection aims to bring smiles and solace to those who cherished his art, transforming memories of tears into laughter. His unique artistic style, deeply influenced by nature and life, continues to inspire.

ADVERTISEMENT