‘മോഹൻലാലിന്റെ മകളല്ലേ, ഒതുങ്ങി ജീവിച്ചൂടേ ? സ്വന്തമായി അഭിപ്രായം പറയാൻ ഇവൾക്കത്ര ധൈര്യമോ ?’ എന്നു പറയുന്നവരോട്: സരിതയുടെ കുറിപ്പ് Vismaya Mohanlal's Debut 'Thudakkam' Faces Social Media Scrutiny; Saritha Balakrishnan Defends Actress
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന 'തുടക്കം' എന്ന ചിത്രം നാളെ തിയേറ്ററുകളിൽ എത്താനിരിക്കെ, നടിയും സംവിധായകയുമായ സരിത ബാലകൃഷ്ണൻ വിസ്മയക്ക് പിന്തുണയുമായി രംഗത്തെത്തി. സിനിമ കണ്ടതിന് ശേഷം മാത്രമേ വിമർശനം നടത്താവൂ എന്നും, സൈബർ ലോകത്തെ അനാവശ്യ ചർച്ചകളെ അവഗണിച്ച് മുന്നോട്ട് പോകണമെന്നും സരിത കുറിച്ചു. വിസ്മയയുടെ അരങ്ങേറ്റത്തെയും ആദ്യ പ്രൊമോഷൻ സമയത്തെ പരിഭ്രമങ്ങളെയും വിമർശിക്കുന്നവർക്ക് മറുപടിയായാണ് സരിതയുടെ കുറിപ്പ്. ഒരു പുതുമുഖ നടിയുടെ സ്വാഭാവികമായ ടെൻഷനെ 'അഭിനയമില്ലായ്മ'യായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും, സോഷ്യൽ മീഡിയയിലെ ആൾക്കൂട്ട ആക്രമണങ്ങൾ തകർക്കുന്നത് വ്യക്തികളുടെ ആത്മവിശ്വാസമാണെന്നും സരിത ഓർമ്മിപ്പിച്ചു. വിസ്മയയുടെ കഴിവ് തിയേറ്ററിൽ തെളിയിക്കപ്പെടുമെന്നും, അനാവശ്യ വിമർശനങ്ങൾക്ക് വഴങ്ങാതെ മുന്നോട്ട് പോകാൻ വിസ്മയക്ക് പ്രചോദനമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ‘തുടക്കം’ നാളെ തിയറ്ററിലെത്തുമ്പോൾ, വിസ്മയയെ പിന്തുണച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി സരിത ബാലകൃഷ്ണൻ.
വിമർശനം ആകാമെന്നും എന്നാൽ അത് തുടക്കം കണ്ടിട്ട് ആകണമെന്നും സരിത കുറിച്ചു. ഈ സൈബർ കുരച്ചുചാട്ടക്കാർക്ക് മുന്നിൽ തോറ്റുകൊടുക്കാനുള്ളതല്ല ഈ തുടക്കം എന്നും സരിത പറയുന്നു.
സരിത ബാലകൃഷ്ണന്റെ കുറിപ്പ് –
പണ്ടൊക്കെ ഒരു സിനിമ കണ്ടു കഴിഞ്ഞാൽ , കഥ കൊള്ളാമോ എന്ന് നോക്കണം, അഭിനയം എങ്ങനെയുണ്ടെന്ന് വിലയിരുത്തണം. എത്ര ബോറായിരുന്നു ആ കാലം! പക്ഷെ ഇപ്പോൾ കഥ മാറി! പടം റിലീസ് ചെയ്യാൻ ഇനിയും ദിവസമെടുക്കും. അതിന് മുന്നേ ഇറങ്ങിയ ഒരു കുഞ്ഞു വീഡിയോയിൽ പെൺകുട്ടി കൈ ഒന്നു പൊക്കിയപ്പോൾ തല ഒന്ന് ചരിച്ചപ്പോൾ തന്നെ, ‘അയ്യോ! ഇത് കൈവെട്ടലല്ല, തലവെട്ടലാണ്’ എന്ന് അളവുനാട വെച്ച് അളന്നു തിട്ടപ്പെടുത്തിയ സർവ്വവിജ്ഞാനികളായ സൈബർ പണ്ഡിതന്മാരോട് ഒന്നു ചോദിച്ചോട്ടെ – ഇത്രയും വലിയ നിരീക്ഷണ പാടവം കൈയിലുവെച്ചുകൊണ്ടാണോ നിങ്ങളൊക്കെ രാത്രി ഒൻപത് മണിക്ക് മുന്നേ ഭക്ഷണം കഴിച്ച് കിടന്നുറങ്ങുന്നത്?
ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്ന് സംസാരിക്കുമ്പോൾ ഏതൊരു സാധാരണ മനുഷ്യനും ഉണ്ടാകുന്ന ഒരു ലൈറ്റ് പേടിയുണ്ട്, അതിനെയാണ് നമ്മൾ ‘സ്റ്റേജ് ഫിയർ’ എന്ന് വിളിക്കുന്നത്. എന്നാൽ നമ്മൾ മലയാളികൾ അത്ര പാവങ്ങളല്ലല്ലോ! ‘സ്വാഭാവികതയോ ? അത് ഞങ്ങൾക്ക് വേണ്ട, നാടകം കളിച്ചാൽ മതിയെന്ന്’ പറയുന്ന കുറച്ച് കുരുപൊട്ടൽ ജീവികൾ കമന്റ് ബോക്സിൽ ചാടിവീണു. ഒരു പെൺകുട്ടി, അതും സിനിമയിലേക്ക് കാലെടുത്ത് വെക്കുന്ന ഒരു പുതുമുഖം, അവൾ അഭിനയിച്ച സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്യാമറയ്ക്ക് മുന്നിൽ അവളുടെ ഉള്ളിലെ സകല സന്തോഷവും പരിഭ്രമവും അങ്ങനെ തന്നെ തുറന്നുകാട്ടിയതാണ് ഇവിടെ വലിയ ‘ദേശീയ അപരാധം’!
ഇനി ഇതിന്റെ യഥാർത്ഥ ലോജിക് നോക്കാം. പെൺകുട്ടിയുടെ കൈയനക്കം കണ്ടിട്ടല്ല ഇവിടെ ചിലർക്ക് വയറിളക്കം വന്നത്. ആ കുട്ടി ജെൻ-സി (Gen Z) പിള്ളേരുടെ പ്രക്ഷോഭത്തിന് പിന്തുണ കൊടുത്ത് എന്നു രണ്ട് വാക്ക് പറഞ്ഞോ, അന്നേ തുടങ്ങിയതാണ് ചിലരുടെ ഉറക്കംകെടൽ! ‘മോഹൻലാലിന്റെ മകളല്ലേ, ഒതുങ്ങി ജീവിച്ചൂടേ ? സ്വന്തമായി അഭിപ്രായം പറയാൻ ഇവൾക്കത്ര ധൈര്യമോ ?’ എന്ന ആറാം തമ്പുരാൻ കാലത്തെ അസഹിഷ്ണുതയാണ് ഈ ‘കൈവെട്ടൽ-തലവെട്ടൽ’ ട്രോളുകളായി ഒലിച്ചിറങ്ങുന്നത്!
മറ്റുള്ളവരുടെ വീട്ടിലെ പെൺകുട്ടികൾ ക്യാമറയ്ക്ക് മുന്നിൽ വന്നാൽ പെണ്ണെന്ന പരിഗണന പോയിട്ട് ഒരു മനുഷ്യനെന്ന മര്യാദ പോലും കൊടുക്കാതെ തെറിവിളിക്കുന്ന ഈ ‘ബോധമുള്ള പൗരന്മാർക്ക്’ വേറെ പണിയൊന്നുമില്ലേ സഹോദരങ്ങളേ ? ‘അവൾക്ക് അഭിനയിക്കാൻ അറിയില്ല, പടം പൊട്ടും’ എന്ന് സിനിമ കാണുന്നതിന് മുന്നേ ജാതകം എഴുതുന്ന ഈ ജോത്സ്യന്മാരെ നമ്മൾ മ്യൂസിയത്തിൽ വെച്ച് സംരക്ഷിക്കേണ്ടതാണ്.
ലാലേട്ടന്റെ മകളായതുകൊണ്ട് മാത്രം വണ്ടികയറി വന്നതാണെന്ന് ലേബലൊട്ടിക്കുന്നവരോട് ഒന്നുമാത്രം: വിസ്മയയുടെ എഴുത്തും വരയും മാർഷൽ ആർട്സുമൊക്കെ അവിടെ നിൽക്കട്ടെ, ആ പെൺകുട്ടിക്ക് അഭിനയിക്കാൻ അറിയാമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളുടെ ഈ അഴുകിയ കമന്‍റ് ബോക്സല്ല, തിയേറ്ററിലെ വെള്ളിത്തിരയാണ്!
മറ്റുള്ളവരുടെ ആത്മവിശ്വാസം തകർത്ത് സ്വയം വിജയികളാണെന്ന് കരുതുന്ന അല്പന്മാർക്ക് മുന്നിൽ, സ്വന്തം ശൈലിയിലും നിലപാടുകളിലും ഉറച്ചുനിൽക്കുന്ന വിസ്മയയ്ക്ക് തന്നെയാണ് കയ്യടി.
വിമർശനം ആകാം, പക്ഷെ അത് പടം കണ്ടിട്ടാവാം. സോഷ്യൽ മീഡിയ ആൾക്കൂട്ട ആക്രമണങ്ങളെ വലിച്ച് താഴെയിട്ട്, വിസ്മയയുടെ ‘തുടക്കം’ തിയേറ്ററുകളിൽ തന്നെ തകർക്കട്ടെ! മുന്നോട്ട് പോകൂ വിസ്മയ... ഈ സൈബർ കുരച്ചുചാട്ടക്കാർക്ക് മുന്നിൽ തോറ്റുകൊടുക്കാനുള്ളതല്ല ഈ ‘തുടക്കം’!