വനിതയിലെ ഫാഷൻ മോഡലായി അറിയപ്പെട്ടിരുന്ന ദീപ തോമസ്, തെലുങ്ക് സിനിമാ ലോകത്തേക്ക് ചുവടുവെച്ചുകൊണ്ട് തന്റെ അഭിനയ ജീവിതം വികസിപ്പിക്കുകയാണ്. ഹൈദരാബാദിൽ ഒരു ഫോട്ടോ ഷൂട്ടിനിടെ തെലുങ്ക് സിനിമയുടെ ലോകം കണ്ട് പ്രചോദനം ഉൾക്കൊണ്ട ദീപ, 'റാവു ബഹാദൂർ' എന്ന മഹേഷ് ബാബു നിർമ്മിച്ച ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. ഭാഷാപരമായ ബുദ്ധിമുട്ടുകൾക്കിടയിലും കഥാപാത്രങ്ങൾ ഹൃദിസ്ഥമാക്കി അഭിനയിച്ച ദീപ, നഴ്സ് വേഷം ചെയ്തതിലൂടെ വ്യക്തിപരമായും ഈ സിനിമയെ ഓർമ്മിക്കാനുള്ളതാക്കി. 'റാവു ബഹാദൂർ' കണ്ടതിന് ശേഷം അവളുടെ പിതാവ് നൽകിയ അഭിനന്ദനം അവളെ വികാരഭരിതയാക്കി. മലയാളത്തിൽ 'ഹോം' എന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയുടെ നായികയായി അഭിനയിച്ചതും അവളുടെ കരിയറിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു. സ്വന്തമായി ഒരു ക്ലോത്തിങ് ബ്രാൻഡ് നടത്തുന്ന ദീപ, മറ്റ് നടിമാർക്ക് സ്റ്റൈലിംഗ് റഫറൻസായി അവളുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് സന്തോഷം നൽകുന്നു. ഫഹദ് ഫാസിലിനൊപ്പം 'ട്രാൻസ്' എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തതിലൂടെ സിനിമാ രംഗത്ത് ആദ്യമായി മുഖം കാണിച്ചു. മോഡലിംഗ് രംഗത്തും ദീപയ്ക്ക് തിളക്കമാർന്ന അനുഭവങ്ങളുണ്ട്. സിനിമയിലെ ദുരനുഭവങ്ങളെ ധൈര്യപൂർവ്വം നേരിട്ടതും അനീതികൾക്കെതിരെ പ്രതികരിച്ചതും അവളുടെ വ്യക്തിത്വത്തിന്റെ തെളിവാണ്. മികച്ചൊരു സപ്പോർട്ട് സിസ്റ്റം ഈ രംഗത്തേക്ക് കടന്നു വരുന്ന എല്ലാവർക്കും അത്യാവശ്യമാണെന്നും, സ്വപ്നങ്ങളെ ഭയമില്ലാതെ പിന്തുടരണമെന്നും ദീപ ഉപദേശിക്കുന്നു. കോഴിക്കോടിനോടുള്ള ഇഷ്ടവും യാത്രകളോടുള്ള താല്പര്യവും അവൾ പങ്കുവെക്കുന്നു.

വനിതയിൽ ഫാഷൻ മോഡലായിരുന്ന ദീപ തോമസ് എന്ന പെൺകുട്ടി ഇപ്പോൾ മലയാള സിനിമയും കടന്നു യാത്ര തുടരുകയാണ്...    

മോഡലിങ് ചെയ്യുന്ന കാലത്താണു  ദീപ തോമസ് ഒരു ഫോട്ടോ ഷൂട്ടിനായി ഹൈദരാബാദ് ഫിലിം നഗറിൽ എത്തിയത്. ആ മായികലോകം കണ്ട് ത്രില്ലടിച്ച് എന്നെങ്കിലും ഒരു തെലുങ്കു സിനിമയിൽ അഭിനയിക്കുമെന്നും അന്ന് ഇവിടെ വീണ്ടും വരുമെന്നും മനസ്സിൽ ഉറപ്പിക്കുന്നു. ഇനി റാവു ബഹാദൂർ എന്ന തെലുങ്കു സിനിമയിലൂടെ ആ നാട്ടുകാരുടെ  ‘പ്രേമിക്കുഡു’ ആയിമാറിയ ദീപയോടു ചോദിക്കാം.

ADVERTISEMENT

എങ്ങനെയെത്തി മഹേഷ്ബാബുവിന്റെ ബാനറിൽ നിർമിച്ച ഈ വമ്പൻ തെലുങ്കു സിനിമയിൽ?

‘തംഗ്ലിഷി’ൽ ഉള്ള ചെറിയൊരു നരേഷനാണ് അ വർ ആദ്യം നൽകിയത്.  അതു ഗൂഗിൾ ട്രാൻസ്‌ലേറ്റ് ചെയ്തു മനസ്സിലാക്കി, ഒരു ചെറിയ വിഡിയോ തയാറാക്കി അയച്ചു കൊടുത്തു. രണ്ടു ദിവസത്തിനുള്ളി ൽ കൺഫർമേഷൻ ലഭിച്ചു. ഭാഷ തന്നെ വലിയ പ്രശ്നമായിരിക്കുമ്പോൾ  ഡയലോഗ് കാണാപ്പാഠം പഠിച്ച് സി
ങ്ക് സൗണ്ട് ആയി ഷൂട്ട് ചെയ്യുക എന്ന എഫർട്ട് വളരെ വലുതാണ്. സംവിധായകൻ വെങ്കിടേഷ് മഹാഗാരു, നായകൻ സത്യദേവ്... ഇവരെല്ലാം  ഇതു ചെറിയ അവസരമല്ലെന്നു മനസ്സിലാക്കി തന്നിരുന്നു. നൂറുശതമാനം കഷ്ടപ്പെടാൻ ഞാൻ റെഡിയായിരുന്നു.

ADVERTISEMENT

നായികാ കഥാപാത്രം ഒരു നഴ്സ് ആണ്. ജീവിതത്തിൽ ഞാനും നഴ്സിങ് പഠിച്ച ആളായതുകൊണ്ട് ആ സിനിമ എല്ലാ രീതിയിലും സ്പെഷൽ ആയിമാറി.

സിനിമയുടെ പ്രമോഷൻ പരിപാടിയിൽ വിതുമ്പിക്കരയുന്ന ദീപയെ കണ്ടിരുന്നു...

ADVERTISEMENT

എന്റെ അച്ചാച്ചൻ  റാവു ബഹാദൂർ കണ്ട്  ‘കൊള്ളാം, നീ നന്നായി ചെയ്തു’ എന്ന് അഭിനന്ദിച്ചിരുന്നു. അതു സ്റ്റേജിൽ വിവരിച്ചപ്പോൾ അറിയാതെ വിതുമ്പിപ്പോയി. കാരണം, ഞാൻ വളരെ കുറച്ചു സിനിമകളേ ചെയ്തിട്ടുള്ളൂ. അതെല്ലാം കണ്ടപ്പോൾ അച്ചാച്ചൻ പറഞ്ഞത് സിനിമ കൊള്ളാം, നീ ശരിയായിട്ടില്ല എന്നാണ്. റാവു ബഹാദൂറിനു ശേഷമാണ് അച്ചാച്ചൻ ആദ്യമായി എന്നെ മനസ്സു നിറഞ്ഞ് അഭിനന്ദിച്ചത്.

മലയാളത്തിൽ ഒരു പ്രധാന വേഷം കിട്ടിയത് ഹോം എ ന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയുടെ ജോടി ആയിട്ടായിരുന്നു. അന്നു വീടിനു മുന്നിൽ ഫ്ലെക്സ് വച്ചവരാണ് എന്റെ പേരന്റ്സ്. എന്റെ ഒാരോ വിജയവും അവർക്ക് വലിയ സെലിബ്രേഷൻ ആണ്.

പുതിയ ഭാഷ, മറ്റൊരു ദേശം... ഒാർമയിൽ സൂക്ഷിക്കാൻ ഒ രുപാടു രസങ്ങൾ ഇല്ലേ?

ഭാഷ അറിയാത്തതുകൊണ്ട്  ചില തമാശകളൊക്കെ ഉണ്ടായി. ‘ഇല്ലക്കഥം മഫിലിയ’ എന്നു സ്ക്രിപ്റ്റിൽ എഴുതിച്ചേർത്ത് അതു നായകനെ നോക്കി ശക്തമായി പറയണമെന്ന് ടീം ആവശ്യപ്പെട്ടു. ഞാൻ അങ്ങനെ പറഞ്ഞെങ്കിലും ഇതു പ്രാങ്ക് അല്ലേ എന്നു സംശയം തോന്നി. അപ്പോഴേക്കും സെറ്റി ൽ ചിരി പടർന്നു.  പിന്നീടു സംശയം തോന്നിയാൽ ഗൂഗിൾ സെർച് ചെയ്തു നോക്കിയിട്ടേ ഡയലോഗ് പറയുമായിരുന്നുള്ളൂ.

എനിക്കു സ്വന്തമായി ഒരു ക്ലോതിങ് ബ്രാൻഡ് ഉണ്ട്. സിനിമയുടെ പ്രമോഷൻ പരിപാടികളിൽ വ്യത്യസ്ത ലുക് വേണമെന്നുള്ളതുകൊണ്ട് വളരെ ശ്രദ്ധയോടെ സാരികളും മറ്റും സോഴ്സ് ചെയ്തു. തെലുങ്കിലെ ഒരു അറിയപ്പെടുന്ന നടി തന്റെ അടുത്ത സിനിമയിലേക്കുള്ള സ്റ്റൈലിങ് റഫറൻസ് ആയി നൽകിയത് എന്റെ ആ ഫോട്ടോസ് ആണ് എന്ന് അറിഞ്ഞപ്പോഴാണ് ഏറ്റവും സന്തോഷമുണ്ടായത്.

ട്രാൻസ് സിനിമയിൽ ആണ് ആദ്യം മുഖം കാണിച്ചത്. ഫഹദിനോടൊപ്പം സ്ക്രീൻ സ്പേസ് കിട്ടാൻ വേണ്ടി മാത്രം...

എനിക്ക് ഏറ്റവും ഇൻസ്പിരേഷൻ നൽകിയ ആക്ടർ ആണ് ഫഹദ്.  അദ്ദേഹത്തെ ഒന്നു കാണാനാണ് ട്രാൻസിന്റെ സെറ്റിൽ എത്തിയത്. പരിചയമുള്ള ഒരു അസിസ്റ്റന്റ് ഡയറക്ടർ വഴിയാണ് അന്ന് ഒരു സീനിൽ മുഖം കാണിക്കാൻ അവസരം കിട്ടിയത്. ഒരുമിച്ച് ഒരു ഫോട്ടോ എടുക്കുകയും ചെയ്തു. 

കോഴിക്കോട് ബേബി മെമ്മോറിയൽ നഴ്സിങ് കോളജിൽ പഠിക്കുമ്പോൾ മിസ് മില്ലനിയൽ മൽസരത്തിൽ പങ്കെടുത്തു. പിന്നീട് മിസ്. സൗത്ത് ഇ ന്ത്യ റണ്ണർ അപ് ആയി. അതോടെ മോഡലിങ്ങിൽ ധാരാളം അവസരങ്ങൾ വന്നു. അന്ന് വനിതയുടെ ഫാഷൻ പേജിലും   മോഡലായിരുന്നു.

സിനിമയിൽ ദുരനുഭവങ്ങൾ ഉണ്ടായപ്പോൾ ശക്തമായി പ്രതികരിച്ച ആളാണ് ദീപ...   

കരുണയില്ലാതെ വേദനിപ്പിക്കപ്പെട്ടപ്പോഴും മാനിപുലേറ്റ് ചെയ്യപ്പെട്ടപ്പോഴുമെല്ലാം ശക്തമായി പ്രതികരിച്ചിരുന്നു. ഏഴു വർഷമായി മലയാള സിനിമയിൽ വന്നിട്ട്. ഏഴു സിനിമകളേ ചെയ്തിട്ടുള്ളൂ. അനീതികൾക്കെതിരെ പ്രതികരിച്ചതുകൊണ്ടാണല്ലോ അവസരങ്ങൾ കുറഞ്ഞത് എന്ന് ചിന്തിച്ചിട്ടില്ല. എനിക്കു വേണ്ടി മാത്രമല്ല, എനിക്കൊപ്പമുള്ളവർക്കു വേണ്ടിയും സ്ട്രോങ് ആയി നിൽക്കാൻ ആണ് ഇനിയും ആഗ്രഹിക്കുന്നത്. അക്കാര്യത്തിൽ എനിക്ക് എന്നെക്കുറിച്ച് അഭിമാനമേയുള്ളൂ.

ധാരാളം കല്ലേറുകൾ ഉണ്ടായി. കനത്ത സൈബർ ആക്രമണം മറികടന്നു. ഇന്നിപ്പോൾ എനിക്ക് എന്നെത്തന്നെ പ്രൂവ് ചെയ്യാൻ കഴിഞ്ഞു. വ്യത്യസ്തമായ പുത്തൻ അവസരങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

ഇത്തരം അവസരങ്ങളിൽ പിടിച്ചുനിൽക്കാനാകാതെ പോകുന്ന പെൺകുട്ടികളുണ്ടല്ലോ?

ഭാഗ്യവശാൽ എനിക്ക് ഒരുകൂട്ടം നല്ല സുഹൃത്തുക്കളുണ്ടായിരുന്നു.  അച്ചാച്ചനും അമ്മയും ചേച്ചിയും ഒപ്പം നിന്നു.  നല്ല സപ്പോർട്ട് സിസ്റ്റം ഇല്ലാതായി പോകുമ്പോഴാണു പലരും വീണു പോകുന്നത്.

ഈ രംഗത്തേക്കെന്നല്ല ഏതു കരിയറിലേക്കും പുതിയതായി പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരോടു പറയാനുള്ളത് ഇതാണ്.  ഏതു മേഖലയാണോ സ്വപ്നം കാണുന്നത്,  അവിടുത്തെ നല്ലവശവും ചീത്തവശവും നന്നായി പഠിക്കുക.  ലൈഫിൽ ആഗ്രഹിക്കുന്നത് എന്തായാലും അതിനെ ധൈര്യത്തോടെ പിന്തുടർന്ന് സ്വപ്നം സ്വന്തമാക്കുക. മോശം അനുഭവം ഉണ്ടായാലും പിന്നോട്ടു പോകാതിരിക്കുക.

എല്ലാം കോഴിക്കോടുകാരെയും പോലെ നാടിനെ ഹൃദയത്തിലേറ്റുന്ന ആളാണോ?

കോഴിക്കോടു നഗരത്തിൽ സംഗീതപരിപാടികൾ ആസ്വദിച്ച് ലിറ്റററി ഫെസ്റ്റുകൾ കണ്ടും കേട്ടും ചുറ്റിത്തിരിഞ്ഞു നടക്കാനാണ് ഏറ്റവും ഇഷ്ടം. കടുക്ക വറുത്തതും ഉപ്പിലിട്ട മാങ്ങയും കഴിക്കാൻ എന്റെ കൊച്ചി ഫ്രണ്ട്സ് ഡ്രൈവ് ചെയ്തു വരാറുണ്ട്. അവരെത്തിയാൽ രാവിലെ മുതൽ രാത്രിവരെ എവിടെയൊക്കെ, എങ്ങനെയൊക്കെ അലഞ്ഞു നടക്കാമെന്ന് തീരുമാനിക്കുന്നതു ഞാനാണ്.

ഹൈദരാബാദിലും ചാർമിനാറിനു ചുറ്റും നടക്കാൻ പോകുമായിരുന്നു, ബൺ മസ്കയും ചായയും കഴിച്ച് ഷോപ്പിങ് ചെയ്ത്, ഫോട്ടോസ് ഒക്കെ എടുത്ത്....

ഇതൊക്കെയാണെങ്കിലും ഒറ്റക്ക് സ്വന്തം മുറിയിൽ വെറുതെ ഇരിക്കുന്നതും ഏറെ ആസ്വദിക്കാറുണ്ട്. ജേണലിങ് ചെയ്യുമ്പോഴും ഒരുപാടു സന്തോഷം അനുഭവിക്കാറുണ്ട്.   

Deepa Thomas: Breaking Barriers in Indian Cinema:

Deepa Thomas, a former fashion model for Vanitha, has transitioned from Malayalam cinema to making her mark in Telugu films, fulfilling a childhood dream sparked during a photoshoot in Hyderabad. Her debut in the grand Telugu film 'Rao Bahadur' under Mahesh Babu's banner was a significant achievement, especially after overcoming language barriers by memorizing dialogues and shooting in sync sound. Having studied nursing, she found her role as a nurse in the film particularly special, resonating with her personal background. The emotional moment of her father's sincere praise for her performance in 'Rao Bahadur' brought her to tears during promotions, a stark contrast to his previous critiques. Her journey in Malayalam cinema began with a prominent role opposite Sreenath Bhasi in 'Home', a milestone celebrated by her parents. Beyond her acting pursuits, Deepa also manages her own clothing brand, using her promotional events to showcase unique styles sourced with great care. She credits her ability to navigate professional challenges and past negative experiences to a strong support system of friends and family. Deepa's advice to aspiring artists is to thoroughly understand both the pros and cons of their chosen field and to pursue their dreams with courage, without backing down from setbacks. She cherishes her roots in Kozhikode, enjoying its cultural events and local delicacies, and also finds joy in exploring new cities and personal reflection.

ADVERTISEMENT