ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് 'കഥാപുരുഷൻ' എന്ന സിനിമയിലൂടെ ഒരു പുതുമുഖം ക്യാമറയ്ക്കു മുന്നിലെത്തിയപ്പോൾ മലയാളികൾ ഒന്നുറപ്പിച്ചു - ഈ കണ്ണുകളിൽ പ്രേക്ഷകരെ തളച്ചിടാനുള്ള മാസ്മരികതയുണ്ട്. ആ വിചാരം വെറുതെയായില്ല. തമിഴിലും മലയാളത്തിലും നായികാ വേഷങ്ങൾ അഭിരാമിയുടെ കോൾ ഷീറ്റിനു വേണ്ടി മാസങ്ങൾ

ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് 'കഥാപുരുഷൻ' എന്ന സിനിമയിലൂടെ ഒരു പുതുമുഖം ക്യാമറയ്ക്കു മുന്നിലെത്തിയപ്പോൾ മലയാളികൾ ഒന്നുറപ്പിച്ചു - ഈ കണ്ണുകളിൽ പ്രേക്ഷകരെ തളച്ചിടാനുള്ള മാസ്മരികതയുണ്ട്. ആ വിചാരം വെറുതെയായില്ല. തമിഴിലും മലയാളത്തിലും നായികാ വേഷങ്ങൾ അഭിരാമിയുടെ കോൾ ഷീറ്റിനു വേണ്ടി മാസങ്ങൾ

ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് 'കഥാപുരുഷൻ' എന്ന സിനിമയിലൂടെ ഒരു പുതുമുഖം ക്യാമറയ്ക്കു മുന്നിലെത്തിയപ്പോൾ മലയാളികൾ ഒന്നുറപ്പിച്ചു - ഈ കണ്ണുകളിൽ പ്രേക്ഷകരെ തളച്ചിടാനുള്ള മാസ്മരികതയുണ്ട്. ആ വിചാരം വെറുതെയായില്ല. തമിഴിലും മലയാളത്തിലും നായികാ വേഷങ്ങൾ അഭിരാമിയുടെ കോൾ ഷീറ്റിനു വേണ്ടി മാസങ്ങൾ

ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് 'കഥാപുരുഷൻ' എന്ന സിനിമയിലൂടെ ഒരു പുതുമുഖം ക്യാമറയ്ക്കു മുന്നിലെത്തിയപ്പോൾ മലയാളികൾ ഒന്നുറപ്പിച്ചു - ഈ കണ്ണുകളിൽ പ്രേക്ഷകരെ തളച്ചിടാനുള്ള മാസ്മരികതയുണ്ട്. ആ വിചാരം വെറുതെയായില്ല. തമിഴിലും മലയാളത്തിലും നായികാ വേഷങ്ങൾ അഭിരാമിയുടെ കോൾ ഷീറ്റിനു വേണ്ടി മാസങ്ങൾ കാത്തിരിക്കാൻ തയാറായി. എന്നാൽ, 'വിരുമാണ്ടി'യിലെ അന്നലക്ഷ്മിയായി തെന്നിന്ത്യയെ വിറപ്പിച്ചു നിൽക്കുമ്പോൾ ഒട്ടും നാടകീയതയില്ലാതെ ആ നടി വെള്ളിത്തിരയോടു വിട പറഞ്ഞു! 'അഭിരാമി അന്നു കാണിച്ച ചങ്കൂറ്റം തെന്നിന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ മറ്റൊരാൾക്കും ചിന്തിക്കാനാവാത്ത കാര്യമാണ്. പിന്നീടു രാഹുലിനെ വിവാഹം കഴിച്ചതും മകളായി കൽക്കിയെ സ്വന്തം ജീവിതത്തിലേക്കു കൊണ്ടുവന്നതും ലൈംലൈറ്റിനു വെളിയിൽ അഭിരാമിയുടെ നിലപാടുകളെ ഫയർ ബ്രാൻഡ് ആക്കി.

‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിൽ നായികയായി വേണിയുടെ റോളിൽ മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോൾ അഭിരാമിക്കു പറയാനുള്ളതു കഴിഞ്ഞു പോയ നാളുകളിൽ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളാണ്. മേക്കോവറിനെക്കുറിച്ചു ചോദിച്ചപ്പോൾ അഭിരാമി പറഞ്ഞത് ഇങ്ങനെ: ‘‘സ്ലിപ്പ് ഡിസ്ക് ഇഷ്യൂ ആണ് എന്നെ മാറ്റിയത്. നടക്കാനും ഇരിക്കാനും പ്രയാസമായിരുന്നു. അപ്പോഴാണ് ഡോക്ടർ പറഞ്ഞത് Ð പേശികൾക്കു കരുത്തു കൂട്ടണം, ഭാരം കുറയ്ക്കണം... ഏഴെട്ടു മാസം കൊണ്ടു ലക്ഷ്യത്തിലെത്തി. ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം ഭാരം കുറഞ്ഞതിലല്ല, മറിച്ച് ഈ കാലഘട്ടത്തിൽ എനിക്കു പകർന്നു കിട്ടിയ ഊർജമാണ്.’’

ADVERTISEMENT

ചികഞ്ഞു നോക്കിയിട്ടേ കൂട്ടുകൂടാറുള്ളൂ

‘മേലേവാര്യത്തു’ നിന്നു നമ്മുടെ മുന്നിലെത്തിയ ‘മാലാഖക്കുട്ടി’ പക്വതയുള്ള താരമായി മാറിയിക്കുന്നു. സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം ജീവിതപങ്കാളിയായപ്പോൾ, ഒരു കുഞ്ഞിനെ ദത്തെടുത്തു മാതൃത്വത്തിനു പുതിയ അർഥങ്ങൾ തേടുമ്പോൾ, വെല്ലുവിളികളെ മറികടന്നു വീണ്ടും വെള്ളിത്തിരയിൽ വിസ്മയമാകുമ്പോൾ അഭിരാമി പങ്കുവയ്ക്കുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ 'അഡ്വഞ്ചറുകളാ'ണ്.

ADVERTISEMENT

2004-ൽ അഭിരാമി അമേരിക്കയിലേക്കു പറന്നപ്പോൾ അത് വലിയ നഷ്ടമായി അന്നത്തെ ആരാധകർ കരുതിയെങ്കിലും ആ ഇടവേളയെ വേറൊ രു രീതിയിലാണ് അഭിരാമി വിശദീകരിക്കുന്നത്. ‘‘സിനിമ എന്നോടൊപ്പം എന്നും ഉണ്ടാകണമെന്നില്ല. അവസരങ്ങൾ വരാം, ചിലപ്പോൾ വരാതിരിക്കാം. അതിനാൽത്തന്നെ ‘പ്ലാൻ ബി’ വേണമെന്നു തോന്നി. നിലനിൽക്കാൻ മറ്റൊരു പ്രഫഷൻ സ്വന്തമാക്കണം. അത് എപ്പോ എന്നുള്ളത് ഒരു ക്വസ്റ്റ്യൻ മാർക്ക് ആയി മുന്നിലുണ്ടായിരുന്നു. വിരുമാണ്ടി കഴിഞ്ഞ് ഒരു തെലുങ്ക് സിനിമ കൂടി ചെയ്തു. 2004 ജൂലൈയിൽ അതിന്റെ ഷൂട്ടിങ് അവസാനിച്ചു. ഓഗസ്റ്റിൽ യുഎസിലേക്കു പോയി. ഒഹായോയിലുള്ള കോളേജ് ഓഫ് വൂസ്റ്ററിൽ ചേർന്നു. സൈക്കോളജി ആൻഡ് കമ്യൂണിക്കേഷൻസ് ആയിരുന്നു സബ്ജക്ട്.

ആറു വർഷം അമേരിക്കയിൽ താമസിച്ചു. പഠനം കഴിഞ്ഞ് അവിടെയൊരു കോർപറേറ്റ് കമ്പനിയിൽ ജോലി ചെയ്തു. സിനിമയുടെ തിളക്കമില്ലാതെയും ജീവിക്കാനാകുമെന്നു മനസ്സിലായി. പ്രശസ്തി ഇല്ലെങ്കിലും കുടുംബവും സുഹൃത്തുക്കളും ആരോഗ്യവുമുണ്ടെങ്കിൽ ഞാൻ ഹാപ്പിയാണ്."

ADVERTISEMENT

സിനിമാ ബാക്ക്ഗ്രൗണ്ടിൽ നിന്നു സിനിമയിൽ എത്തിയ ആളല്ല ഞാൻ. ജനിച്ചതും പഠിച്ചതുമൊക്കെ തിരുവനന്തപുരത്താണ്. എന്റെ അച്ഛൻ ഗോപികുമാർ. അമ്മ പുഷ്പ. അവരുടെ ഏക മകളാണു ഞാൻ. അച്ഛനും അമ്മയും ബാങ്ക് ഉദ്യോഗസ്ഥരായിരുന്നു. ഓരോ നാലു വർഷം കൂടുമ്പോഴും അവർക്കു ട്രാൻസ്ഫർ വരും. അങ്ങനെ കുറച്ചുകാലം കൊച്ചിയിലും താമസിച്ചിട്ടുണ്ട്.

കുട്ടിക്കാലത്ത് എന്നെ വളർത്തിയ രീതിയിലുള്ള ഗ്രൗണ്ടഡ്നെസ്സ് പിൽക്കാലത്ത് എന്നെ ഒത്തിരി ഹെൽപ്പ് ചെയ്തു. ലൈം ലൈറ്റ് ഇല്ലെങ്കിലും ഹാപ്പിയാണ്. എന്റെ ഹെൽത്ത്, ഫാമിലി, പിന്നെ, സുഹൃത്തുക്കൾ... അങ്ങനെ ചെറിയൊരു സർക്കിൾ ഉണ്ട്. എനിക്കു സന്തോഷിക്കാൻ അതൊക്കെ മതി.

ബാല്യകാലം മുതൽ എന്റെ സുഹൃത്തുക്കളുടെ കൂട്ടത്തിലുള്ളയാളാണു രാഹുൽ. ഒൻപതാം ക്ലാസ് മുതൽ പരിചയക്കാരാണ്. ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വീടുകളിൽ പോകു മായിരുന്നു. ക്യാരംസും ചീട്ട് കളിയും പുറത്തുപോയി കോഫി കുടിക്കലും സിനിമയ്ക്കു പോകലുമൊക്കെ ഒരുമിച്ചായിരുന്നു. പിന്നീട്, ഞങ്ങൾ തമ്മിൽ സൗഹൃദത്തേക്കാളും കൂടുതൽ എന്തോ ഒരു പൊട്ടൻഷ്യൽ ഉണ്ടെന്ന് തോന്നി. ഇറ്റ് ഫെൽറ്റ് ലൈക്....

സിനിമയിൽ സജീവമായിക്കഴിഞ്ഞാണു രാഹുലിനെ വീണ്ടും കാണുന്നത്. ഞങ്ങൾ സമപ്രായക്കാരാണ്. കോർപറേറ്റ് മാനേജ്മെന്റും ഡിജിറ്റൽ ഹെൽത്ത് സ്റ്റാർട്ട് അപ്പുമാണ് രാഹുൽ പ്രവർത്തിക്കുന്ന മേഖല. അദ്ദേഹത്തിന്റെ ഫീൽഡ്, ഇഷ്ടാനിഷ്ടങ്ങൾ എല്ലാം എനിക്കു മനസ്സിലാക്കാനാകും. സൗഹൃദം മൂന്നു പതിറ്റാണ്ടു തികയുമ്പോഴും ഞങ്ങൾക്കു പരസ്പരം പറയാനുള്ള കഥകളിനിയും അവ സാനിച്ചിട്ടില്ല. ഐ തിങ്ക് ദാറ്റ് ഈസ് പ്രോബബ്ലി മൈ ബിഗ്ഗസ്റ്റ് ബ്ലെസ്സിങ്.

ഞാൻ അമേരിക്കയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു വിവാഹം. സിനിമയിൽ നിന്നു മാറി അമേരിക്കയിലേക്കു പോകാനുള്ള തീരുമാനം എന്റേതായിരുന്നു. അയാം ജസ്റ്റ് ലുക്കിങ് ഫോർ അഡ്വഞ്ചേഴ്സ് ഇൻ ലൈഫ്. കൽക്കിയെ മകളായി സ്വീകരിച്ചതും അങ്ങനെയൊരു തീരുമാനമായിരുന്നു. ഒരു കുഞ്ഞ് ജീവിതത്തിലേക്കു വരുമ്പോൾ നമ്മുടെ മസ്തിഷ്കം മൊത്തം റീവയർ ചെയ്യപ്പെടും. ഇപ്പോൾ എന്റെ പ്രയോറിറ്റികൾ മാറി. എന്തു തീരുമാനമെടുക്കുമ്പോഴും ആദ്യം കൽക്കിയെക്കുറിച്ചാണു ചിന്തിക്കുക. ഷീ ഈസ് എ വെരി ഹാപ്പി ചൈൽഡ്. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. അമ്മയാണ് അവളുടെ ഫേവറിറ്റ്. മമ്മ എന്നാണു വിളിക്കാറുള്ളത്. വീട്ടിലാണെങ്കിൽ ഞങ്ങൾ ഒരുമിച്ചു ദോശ ചുടും അല്ലെങ്കിൽ പാൻകേക്ക് ഉണ്ടാക്കും. മഴ നനയാനും മഴയത്തു കുളിക്കാനുമൊക്കെയാണ് അവൾക്കിഷ്ടം. അവളുടെ കൂടെയിരിക്കുമ്പോൾ ഞാനുമൊരു കുട്ടിയായി മാറുന്നു.

കുഞ്ഞിനെ ദത്തെടുത്തതു മറ്റു ചിലർക്കു മാതൃകയായി എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം തോന്നി. ഇ പ്പോൾ എനിക്കൊരു കാര്യം വ്യക്തമായി പറയാൻ കഴിയും Ð നമ്മൾ എന്ത് ചെയ്താലും വിമർശിക്കാനും പ്രോത്സാഹിപ്പിക്കാനും ആൾക്കാർ വരും. നമുക്കു നമ്മുടെ തീരുമാനത്തിൽ കോൺഫിഡൻസ് ഉണ്ടോ എന്നു മാത്രം നോക്കിയാൽ മതി.

ഇപ്പോൾ അവളാണ് എന്റെ ലോകം

സിനിമയിലേക്കു ഞാൻ തിരിച്ചുവരണമെന്നു രാഹുൽ ആഗ്രഹിച്ചിരുന്നു. നിയോഗം പോലെ അതു സാധ്യമായി. 2014ൽ അപ്പോത്തിക്കിരി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി.

ചുമ്മാ പത്തോ മുപ്പതോ ദിവസം ഒരു സിനിമാ സെറ്റി ൽ പോയി പണിയെടുക്കുന്നതിൽ എനിക്കു താൽപര്യമില്ല. സംതിങ് ഇൻ ഇറ്റ് ടു ചലഞ്ച് മീ Ð. ഞാൻ ചെയ്തിട്ടില്ലാത്ത ക്യാരക്ടർ, അല്ലെങ്കിൽ എന്നെ ഇൻസ്‌പയർ ചെയ്യുന്ന ഗ്രൂപ്പ് അതുമല്ലെങ്കിൽ നല്ല കാശ്... ഇതിലേതെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഓകെ പറയാറുള്ളൂ.

പടങ്ങളുടെ എണ്ണം കൂട്ടണം എന്നല്ല ലക്ഷ്യം. ക്വാളിറ്റിയുള്ള വർക്ക് ചെയ്യണം. വർഷങ്ങൾ കഴിഞ്ഞ് എന്റെ ലെഗസി എടുത്തു നോക്കുകയാണെങ്കിൽ അതിൽ നിന്നു മറ്റുള്ളവർക്ക് ഇൻസ്പിരേഷൻ കിട്ടണം.

പുറമേ നിന്നു നോക്കുമ്പോൾ സിനിമാക്കാരുടേത് വളരെ സുഖകരമായ ജീവിതമാണെന്നു തോന്നും. ഓഫിസി ൽ പോയി ജോലിയെടുക്കുന്ന പോലെ പ്രെഡിക്റ്റബിൾ ആയിട്ടുള്ള ജോലിയല്ല ഇത്. വീടും കുടുംബവുമൊക്കെ മിസ്സാകും. ദിസ് ഈസ് ട്രൂ ഫോർ എവരിബഡി വർക്കിങ് ഇൻ സിനിമ.

കഷ്ടപ്പെട്ട് ഓടുന്നതു നമ്മുടെ ഫാമിലിക്കു വേണ്ടിയിട്ടാണ്. അതിനെക്കുറിച്ച് കംപ്ലെയ്ന്റ് പറഞ്ഞിട്ടു കാര്യമില്ലല്ലോ. പിന്നെ, നായികയായി തുടരണമെങ്കിൽ ലുക്ക് നിലനിർത്തണം. വർക്കൗട്ടിന്റെയും ഡയറ്റിന്റെയുമൊക്കെ ബലത്തിലാണു മുന്നോട്ടു പോകുന്നത്. നമുക്കു വരുന്ന കഥാപാത്രങ്ങൾക്കനുസരിച്ച് ഒരുങ്ങിയേ പറ്റൂ. ഇപ്പോൾ തമിഴി ൽ ഒരു പടം ചെയ്യുന്നുണ്ട്. അതിലൊരു ഏജ് വൈഡ് റേഞ്ച് ഉണ്ട്. പടത്തിന്റെ വർക്കിങ് ടൈറ്റിൽ മാത്രമേ ആയിട്ടുള്ളൂ. നരേൻ, ഗൗതം കാർത്തിക് എന്നിവരാണു മറ്റു താരങ്ങൾ.

രണ്ടു വർഷങ്ങൾക്കു ശേഷം മലയാളത്തിൽ നിന്നു ല ഭിച്ച അവസരമാണ് ലോ ആൻഡ് ഓർഡറിലെ വേണി. ര ഞ്ജിത്തിന്റെ സംവിധാനത്തിൽ ഉദയകൃഷ്ണ തിരക്കഥ എഴുതിയ സിനിമയിൽ പ്രകാശ് വർമയാണു നായകൻ. വേ ണി അഭിഭാഷകയാണ്. നമ്മുടെ നാട്ടിലെ ഒരു കുടുംബത്തിനു ലഹരിയുടെ വിപത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളിലൂടെയാണു കഥ മുന്നോട്ടു പോകുന്നത്.

മലയാളത്തിൽ നിന്നു വീണ്ടുമൊരു നല്ല അവസരം വ ന്നപ്പോൾ സന്തോഷം തോന്നി. അതേസമയം, എപ്പോഴും സന്തോഷമാണെന്നു പറയാൻ ഒരാൾക്കും കഴിയില്ലല്ലോ. സുഖങ്ങളും ദുഃഖങ്ങളും ഫ്രസ്ട്രേഷനുമെല്ലാം മറികടന്നു കൊണ്ടാണ് മുന്നോട്ടു പോകുന്നത്. ‘ലോസ് ഓഫ് സംബഡി ദാറ്റ് ഐ ട്രൂലി ലവ് ’ പ്രിയപ്പെട്ടവരുടെ വേർപാട് എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.

കുട്ടിക്കാലത്ത് ഗ്രാൻഡ് പേരന്റ്സാണ് എന്നെ വളർത്തിയത്. ശാരദ എന്നാണ് അമ്മമമ്മയുടെ പേര്. വനജാമ്മ എന്നാണു ഞാൻ വിളിച്ചിരുന്നത്. അമ്മമ്മ പോയിട്ടു പത്തു വർഷത്തിലേറെയായി. അപ്പൂപ്പൻ രാമയ്യർ. അദ്ദേഹം മരിച്ചിട്ട് അഞ്ചു വർഷം. തിരുവനന്തപുരത്തെ വീട്ടിൽ പോകുമ്പോൾ അവരുടെ ഓർമകൾ സങ്കടപ്പെടുത്താറുണ്ട്...

ഇപ്പോൾ എല്ലാ വേദനകളും അലിയിക്കുന്ന മധുരമായി കൽക്കി കൂടെയുണ്ട്. ചോക്‌ലേറ്റ് കാണുമ്പോൾ അവൾ ഓടി വരും. കുഞ്ഞിക്കൈകൾ കോർത്തു കഴുത്തിൽ ചുറ്റിപ്പിടിക്കും. എല്ലാ വർണങ്ങൾക്കുമപ്പുറം അവളായി മാറിയിരിക്കുന്നു എന്റെ ലോകം...

ADVERTISEMENT