ആൺലോകമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പേപ്പർ നിർമാണ മേഖലയിൽ മികവു തെളിയിക്കുകയാണ് കേരള പേപ്പർ പ്രൊഡക്ട്സിലെ മാനേജർമാരായ നീലിമ രാജും വിദ്യാ വി. നായരും. കെമിക്കൽ എൻജിനീയറിങ് പഠനത്തിനുശേഷം കരിയർ ആരംഭിച്ച ഇരുവരും പൾപ്മേക്കിങ്, മെഷീൻ ഒാപ്പറേഷൻസ് എന്നീ നിർണായക വിഭാഗങ്ങളെയാണ് നയിക്കുന്നത്. രാത്രി ഷിഫ്റ്റുകളും കായികാധ്വാനവും നിറഞ്ഞ ഈ മേഖലയിലെ മുൻധാരണകളെയും വെല്ലുവിളികളെയും തദ്ദേശീയമായ ടീം വർക്കിലൂടെയും സാങ്കേതിക അറിവിലൂടെയും ഇവർ വിജയകരമായി നേരിടുന്നു. സ്ഥാപനം അടഞ്ഞു കിടന്ന പ്രതിസന്ധിഘട്ടങ്ങളെയും 2023 ലെ തീപിടുത്തത്തെയും അതിജീവിച്ച് കമ്പനിയെ തിരികെ കൊണ്ടുവരുന്നതിൽ ഈ വനിതാ എൻജിനീയർമാർ നിർണായക പങ്കുവഹിച്ചു. മാനേജർ തലത്തിൽ മാത്രമല്ല, ഷിഫ്റ്റ് ഇൻ ചാർജുകളായും ഒാപ്പറേറ്റർമാരായും കൂടുതൽ സ്ത്രീകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നത് യഥാർത്ഥ സ്ത്രീശാക്തീകരണത്തിന്റെ മാതൃകയായി മാറുകയാണ്.

ആൺലോകമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പേപ്പർ നിർമാണ മേഖലയിൽ മികവു തെളിയിക്കുകയാണ് കേരള പേപ്പർ പ്രൊഡക്ട്സിലെ മാനേജർമാരായ നീലിമ രാജും വിദ്യാ വി. നായരും. കെമിക്കൽ എൻജിനീയറിങ് പഠനത്തിനുശേഷം കരിയർ ആരംഭിച്ച ഇരുവരും പൾപ്മേക്കിങ്, മെഷീൻ ഒാപ്പറേഷൻസ് എന്നീ നിർണായക വിഭാഗങ്ങളെയാണ് നയിക്കുന്നത്. രാത്രി ഷിഫ്റ്റുകളും കായികാധ്വാനവും നിറഞ്ഞ ഈ മേഖലയിലെ മുൻധാരണകളെയും വെല്ലുവിളികളെയും തദ്ദേശീയമായ ടീം വർക്കിലൂടെയും സാങ്കേതിക അറിവിലൂടെയും ഇവർ വിജയകരമായി നേരിടുന്നു. സ്ഥാപനം അടഞ്ഞു കിടന്ന പ്രതിസന്ധിഘട്ടങ്ങളെയും 2023 ലെ തീപിടുത്തത്തെയും അതിജീവിച്ച് കമ്പനിയെ തിരികെ കൊണ്ടുവരുന്നതിൽ ഈ വനിതാ എൻജിനീയർമാർ നിർണായക പങ്കുവഹിച്ചു. മാനേജർ തലത്തിൽ മാത്രമല്ല, ഷിഫ്റ്റ് ഇൻ ചാർജുകളായും ഒാപ്പറേറ്റർമാരായും കൂടുതൽ സ്ത്രീകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നത് യഥാർത്ഥ സ്ത്രീശാക്തീകരണത്തിന്റെ മാതൃകയായി മാറുകയാണ്.

ആൺലോകമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പേപ്പർ നിർമാണ മേഖലയിൽ മികവു തെളിയിക്കുകയാണ് കേരള പേപ്പർ പ്രൊഡക്ട്സിലെ മാനേജർമാരായ നീലിമ രാജും വിദ്യാ വി. നായരും. കെമിക്കൽ എൻജിനീയറിങ് പഠനത്തിനുശേഷം കരിയർ ആരംഭിച്ച ഇരുവരും പൾപ്മേക്കിങ്, മെഷീൻ ഒാപ്പറേഷൻസ് എന്നീ നിർണായക വിഭാഗങ്ങളെയാണ് നയിക്കുന്നത്. രാത്രി ഷിഫ്റ്റുകളും കായികാധ്വാനവും നിറഞ്ഞ ഈ മേഖലയിലെ മുൻധാരണകളെയും വെല്ലുവിളികളെയും തദ്ദേശീയമായ ടീം വർക്കിലൂടെയും സാങ്കേതിക അറിവിലൂടെയും ഇവർ വിജയകരമായി നേരിടുന്നു. സ്ഥാപനം അടഞ്ഞു കിടന്ന പ്രതിസന്ധിഘട്ടങ്ങളെയും 2023 ലെ തീപിടുത്തത്തെയും അതിജീവിച്ച് കമ്പനിയെ തിരികെ കൊണ്ടുവരുന്നതിൽ ഈ വനിതാ എൻജിനീയർമാർ നിർണായക പങ്കുവഹിച്ചു. മാനേജർ തലത്തിൽ മാത്രമല്ല, ഷിഫ്റ്റ് ഇൻ ചാർജുകളായും ഒാപ്പറേറ്റർമാരായും കൂടുതൽ സ്ത്രീകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നത് യഥാർത്ഥ സ്ത്രീശാക്തീകരണത്തിന്റെ മാതൃകയായി മാറുകയാണ്.

പേപ്പർ മേക്കിങ് സ്ഥാപനമായ കേരള േപപ്പർ പ്രൊഡക്ട്സിലെ രണ്ടു ഡിപ്പാർട്മെന്റുകളുടെ മാനേജർമാരാണ് നീലിമാ രാജും  വിദ്യാ വി. നായരും...

‘പേപ്പർ മേക്കിങ് ഈസ് ആൻ ആർട്.’ കടലാസ് നിർമാണത്തെക്കുറിച്ചുള്ള പ്രശസ്തമായ ചൊല്ലാണിത്. കാടിനുള്ളിൽ തഴച്ചുവളരുന്ന ഈറ്റയിൽ നിന്നും മുളയിൽ നിന്നും ഈ അക്ഷരങ്ങൾ പതിഞ്ഞ കടലാസ് പിറക്കുന്നതിൽ ഒരു കലയുണ്ട്. ഒരു ടീം വർക്കിന്റെ കഥയുണ്ട്. 

ADVERTISEMENT

പൾപ്പിൽ നിന്ന് പേപ്പറിലേക്കുള്ള മാറ്റം പ്രണയത്തിൽ നിന്ന് വിവാഹത്തിലേക്കുള്ള യാത്ര പോലെയാണ്.  പൾപ്പിൽ ചേർക്കുന്ന രാസവസ്തുക്കൾ ഒരിറ്റു കൂടിയാൽ, വലിയ മെഷീനുകളുടെ ഭീമൻ റോളുകളിലൂടെ ഞെങ്ങിഞെരുങ്ങി യാത്ര ചെയ്യുന്നതിനിടയിൽ അബദ്ധത്തിൽ കടലാസിലെങ്ങാനും ഒരു തുള്ളി വെള്ളം വീണാൽ, ഡ്രയറിന്റെ ചൂടൊന്നു കൂടിയാൽ ഒക്കെ പ്രണയത്തിലെ ബ്രേക്കപ് പോലെ പേപ്പറിനും ബ്രേക്ക് സംഭവിക്കാം.  കടലാസ് കീറിപ്പോവാം. എല്ലാം തകിടം മറിയാം.

ഇതൊന്നും സംഭവിക്കാതിരിക്കാൻ കടലാസിനു കാവൽ നിൽക്കുന്ന രണ്ടു വനിതകളുണ്ട് കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട്സിൽ. കടലാസ് നിർമാണത്തിലെ രണ്ടു പ്രധാന ഡിപ്പാർട്മെന്റുകളായ പൾപ്മേക്കിങും മെഷീൻ ഒാപ്പറേഷൻസും. കെപിപിഎല്ലിലെ ഈ രണ്ട് ഡിപ്പാർട്മെന്റുകളുടെ മാനേജർമാരാണ്  പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ നീലിമ രാജും  കോട്ടയം ഏറ്റൂമാനൂർ സ്വദേശിയായ വിദ്യാ വി. നായരും

ADVERTISEMENT

‘സ്ത്രീകൾക്ക് ഈ ജോലി പറ്റുമോ?’ വ്യവസായ മേഖലയിൽ സ്ത്രീകളെക്കുറിച്ചുള്ള പഴയ ചോദ്യങ്ങളിൽ ഒന്നാണിത്. ഓഫീസിൽ ജോലി ചെയ്യാം. ബാങ്കിൽ ജോലി ചെയ്യാം. ഐടി മേഖലയിൽ ജോലി ചെയ്യാം. 

പക്ഷേ, പ്ലാന്റിൽ? രാത്രി ഷിഫ്റ്റിൽ? മെഷീനുകൾക്കിടയിൽ? ഇതൊന്നും സ്ത്രീകൾക്കു പറ്റില്ലെന്ന ധാരണ ഒരുകാലത്തുണ്ടായിരുന്നു. ആ തെറ്റിധാരണ തിരുത്തിയ നീലിമയുടെയും വിദ്യയുടെയും യാത്രയെക്കുറിച്ച്... 

ADVERTISEMENT

മാറി നിൽക്കേണ്ടവരല്ല

‘‘പഠിക്കേണ്ട വിഷയങ്ങളെക്കുറിച്ചും  തൊഴിൽ സാധ്യതകളെക്കുറിച്ചും വിവരങ്ങൾ വിരൽത്തുമ്പിൽ  കിട്ടുന്ന കാലത്തല്ല ഞങ്ങൾ‌  കെമിക്കൽ എൻജിനീയറിങ് പഠിച്ചത്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ,കെമിക്കൽ ഇതെല്ലാം ആൺകുട്ടികളുടെ തട്ടകമാണ് എന്ന കാഴ്ചപ്പാട് അന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ മേഖലയിലേക്കു  പെൺകുട്ടികളെത്തുന്നതു വളരെ കുറവായിരുന്നു. ചില പ്രമുഖ വ്യവസായശാലകൾ പോലും  ‘ഈ ജോലിക്ക് പെൺകുട്ടികൾ അപേക്ഷിക്കേണ്ടതില്ല’ എന്ന നിബന്ധന വയ്ക്കാറുമുണ്ടായിരുന്നു.‌’ മുൻ ധാരണകളെ തോൽപ്പിച്ച് കരിയർ തുടങ്ങിയതിനെക്കുറിച്ചു നീലിമ പറയുന്നു.

നീലിമ കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ നിന്നും വിദ്യ  കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജിൽ നിന്നും  പഠനം പൂർത്തിയാക്കി രണ്ടുപേരും എത്തിച്ചേർന്നത് ന്യൂസ്പേപ്പർ നിർമാണ കമ്പനിയിലാണ്.  ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന്റെ അസം യൂണിറ്റിൽ രണ്ടു പേരും എൻജിനീറിങ് ട്രെയിനിയായി കരിയർ ആരംഭിച്ചു. ട്രെയിനിങ് പൂർത്തിയാക്കിയ ശേഷം വെള്ളൂരിലെ  ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റിലും പിന്നെ ‌കെപിപിഎല്ലിലും എത്തി.

വിദ്യ–‘‘ ഈ ജോലി ചെയ്യാൻ പറ്റുമോ എന്ന സംശയമാണ് ആരെയും പിന്നോട്ടു നിർത്തുന്നത്. കായികാധ്വാനം വേണ്ട ജോലിയാണ്, രാത്രി ഷിഫ്റ്റിൽ നിൽക്കേണ്ടി വരും, പുരുഷന്മാരുടെ മേഖലയാണ്... ഇത്തരം പിന്നോട്ടു വലിക്കുന്ന ചിന്തകൾ മാറ്റിവച്ചാൽ മതി.  ചെറിയൊരു പെൺകുട്ടിയല്ലേ, അവൾക്കൊന്നും അറിയാൻ സാധ്യതയില്ല എന്ന മട്ടിൽ മാറ്റി  നിർ‌ത്തലുകൾ തുടക്ക കാലത്തു പോലും ഉണ്ടായിട്ടില്ല. നമ്മുടെ സീനിയേഴ്സ് ഒപ്പം നിന്നു ജോലിയെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞു തന്നു.

 എൻജിനീയറുടെ ജോലി തീരുമാനമെടുക്കാനുള്ള കഴിവാണ്. മെഷീൻ ഓടുന്നതിന് പിന്നിലെ സാങ്കേതികത മനസ്സിലാക്കുക, പ്രശ്നം കണ്ടെത്തുക, പരിഹാരം കാണുക, വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കുക– ഇതാണ് യഥാർഥ ഉത്തരവാദിത്തം.’’  

സമയം മറന്നേക്കൂ...

ഈ മേഖലയിൽ സ്ത്രീകൾക്കുള്ള പ്രധാന വെല്ലുവിളി സ മൂഹം മനസ്സിൽ വച്ചിരിക്കുന്ന അതിരുകളാണ്. മെഷീനു രാത്രിയെന്നോ പകലെന്നോ ഇല്ലല്ലോ. അതുകൊണ്ടു തന്നെ  സമയം നോക്കി ജോലി ചെയ്യാൻ പറ്റില്ലെന്നു നീലിമ. 

പോരെങ്കിൽ പത്രത്തിന്റെ പ്രസ് പ്രവർത്തിക്കുന്നത് രാത്രികളിലാണ്. പ്രസിൽ പത്രം അച്ചടിക്കുമ്പോൾ  നേരിടുന്ന സാങ്കേതിക ബുദ്ധിമുട്ടുകളിലൊന്നാണ് പേപ്പർ ബ്രേക്ക്. പുതിയ പ്രസുകളിൽ ഒരു മിനിറ്റിനുള്ളിൽ തന്നെ ആയിരക്കണക്കിന് കോപ്പികൾ അച്ചടിക്കാം. അതിനിടിയിൽ പേപ്പർ കീറുന്നത്  സമയ നഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കും.  ഇത്തരം സംഭവങ്ങൾ തുടർച്ചയായുണ്ടായാൽ പേപ്പർ നിർമാണ കമ്പനിയിൽ നിന്ന് പ്രസുകളിൽ ചെന്നു  പരിശോധനകൾ നടത്തും. കാരണങ്ങൾ കണ്ടെത്തും. 

നീലിമ– ഇന്ത്യയിലെ പല പ്രസുകളിലും പേപ്പർ ബ്രേക്കിന്റെ കാരണങ്ങൾ തിരഞ്ഞു  പോയിട്ടുണ്ട്. പ്രസിൽ ജോലി ചെയ്യുന്നവരിൽ 99 ശതമാനവും പുരുഷന്മാരായിരിക്കും. അവിടെയൊന്നും ഞാനൊരു സ്ത്രീ ആയതു കൊണ്ടു മാറ്റി നിർത്തലുകളോ സ്ത്രീയല്ലേ എന്ന പരിഗണനകളോ ഉണ്ടായിട്ടില്ല. അവരെയൊക്കെ പോലെ തന്നെയുള്ള ഒരു ജീവനക്കാരി, അങ്ങനെയേ കണ്ടിട്ടുള്ളൂ. പേപ്പർ ബ്രേക്ക്  പത്രത്തിന്റെ പ്രസിൽ മാത്രമല്ല കടലാസ് നിർമാണത്തിനിടയിലും ഉണ്ടാവാറുണ്ട്. ചുരുൾ അഴിയാത്ത രഹസ്യം എന്നൊക്കെ കേട്ടിട്ടില്ലേ... പേപ്പർ ബ്രേക്കിന്റെ യഥാർഥ കാരണം പലപ്പോഴും അതുപോലെയാണ്. 

ഒറ്റനോട്ടത്തിൽ അതു കണ്ടുപിടിക്കാൻ ചിലപ്പോൾ ആവില്ല. ഈ ജോലിയിലെ ഒരു വെല്ലുവിളിയാണത്. ഒാരോ പ്രാവശ്യവും കാരണങ്ങൾ ഒാരോന്നായിരിക്കും.  കൂട്ടായ്മയിലൂടെ അതു കണ്ടുപിടിച്ചു മുന്നോട്ടു പോവും. ഒാരോ പ്രാവശ്യവും പുതിയ കാരണങ്ങൾ വരും.  അതു പരിഹരിച്ചു മുന്നോട്ടു പോവുന്നതാണ് ഞങ്ങളുടെ രീതി.’’

ഞാൻ എന്നതിനപ്പുറം ഞങ്ങൾ

പൾപ് പേപ്പറായി മാറുന്ന കാഴ്ച നീലിമയും വിദ്യയും വിശദീകരിച്ചു തന്നു. ഈറ്റയും  മുളയും യൂക്കാലിയും പോലുള്ള മരങ്ങളിൽ നിന്നും പഴയ പേപ്പർ പ്രൊഡക്ടുകൾ റീ സൈക്കിൾ ചെയ്തുമാണ് പൾപ് ഉണ്ടാക്കുന്നത്. ആ പൾപ് പേപ്പർ മെഷീനിലേക്ക് ‌വരുന്നു.

പിന്നെ നടക്കുന്നതു ‘പൊരിഞ്ഞ യുദ്ധമാണ്’. ഞെക്കിപ്പിഴിഞ്ഞ്, വെള്ളം കളഞ്ഞ്, ചൂടുകയറ്റി, കനംകുറച്ച്... ചുരുക്കത്തിൽ, ഏഴു മീറ്റർ‌ വീതിയുള്ള ഭീമാകാരന്‍ പേപ്പർ റോളായും അവിടെ നിന്നു  കൃത്യമായ അളവിലുള്ള ചെറിയ റീലുകളുമായും മാറുന്നു.

വിദ്യ– ‘‘നല്ല ബിരിയാണിയുണ്ടാക്കാൻ ആദ്യം വേണ്ടത് ഗുണമേന്മയുള്ള ബിരിയാണി അരിയാണല്ലോ. അതു പോലെ യാണ് കടലാസും.’’ പേപ്പർ നിർമാണത്തെക്കുറിച്ച് ഞങ്ങ ൾ കേട്ട വരികളാണിത്.  

നല്ല കടലാസ് ഉണ്ടാവണമെങ്കിൽ പൾപ്പിന്റെ ഗുണനിലവാരത്തിൽ ഒരു കുഴപ്പവും ഉണ്ടാവരുത്. അനുഭവപരിചയത്തിന്  പേപ്പർ നിർമാണത്തിൽ വലിയ വിലയുണ്ട്. 

ഇന്ന് മെഷീൻ ചെയ്യുന്ന പലകാര്യങ്ങളും ഒട്ടും െതറ്റാതെ ചെയ്ത മിടുക്കരായ ജോലിക്കാരുണ്ടായിരുന്നു. അവർ‌ ‍ഞങ്ങൾക്കു തന്ന പരിശീലനം വലുതാണ്. ഇതൊരു ‍ടീം വർക്കാണ്. എല്ലാവരോടും സംസാരിച്ച് കാര്യങ്ങൾ കോർഡിനേറ്റ് ചെയ്യേണ്ടിവരും ഏതു രാത്രിയിലും ഒരു പ്രശ്നമുണ്ടായാൽ ഇങ്ങോട്ട് വരേണ്ടി വരും.’’

ഒാഫിസും വീടും തമ്മിലുള്ള ബാലൻസ് തെറ്റാതെ കൊണ്ടു പോവാൻ  കഴിയുന്നതു കുടുംബത്തിന്റെ പിന്തുണകൊ ണ്ടാണെന്നു രണ്ടു പേരും ഒരേ സ്വരത്തിൽ പറയുന്നു. 

വിദ്യയുടെ ഭർത്താവ് വിനയ് ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ മെക്കാനിക്കൽ എൻജിനീയറാണ്. ഗൗതം, മാധവ് എന്നിവർ മക്കൾ.  നീലിമയുടെ ഭർത്താവ് സതീഷ് സ്വകാര്യ സ്ഥാപനത്തിൽ  ഫിനാൻസ് മാനേജർ. മകൻ പ്രണീത്.    

തീ പെയ്ത കാലം

2018 മുതൽ നാലു വർഷം പല കാരണങ്ങൾ കൊണ്ടും എച്ച്എൻഎൽ അടച്ചിടേണ്ടി വന്നു. പിന്നീടാണ് കേരള സ ർക്കാർ ഇതേറ്റെടുക്കുന്നതും കെപിപിഎൽ എന്ന പേരിൽ പ്രവർത്തനം തുടങ്ങുന്നതും. നാലു വർഷം ഉറങ്ങിക്കിടന്ന സ്ഥാപനത്തെ ഉണർത്തുകയെന്നതു പരീക്ഷണമായിരുന്നെന്ന് ഇവർ പറയുന്നു. 

ഒാരോ ഞരമ്പുകളും തൊട്ടുപരിശോധിക്കുന്നതു പോ ലെ എല്ലാ മെഷീനുകളും  തുറന്നു പരിശോധിക്കേണ്ടി വ ന്നു.  ഓരോ ചെസ്റ്റും തുറന്നു. പമ്പുകളും മോട്ടോറുകളും  വാൽവുകളും ഫ്ലോ മീറ്ററുകളും സൂക്ഷ്മമായി വിലയിരുത്തി. മെക്കാനിക്കൽ വിഭാഗവും ഇൻസ്ട്രുമെന്റേഷൻ വിഭാഗവും പ്രോസസ് ടീമും അവരുടെ ഭാഗങ്ങൾ പൂർത്തിയാക്കി. അവിടെയും ടീം വർക്ക് വിജയം കണ്ടെന്ന് നീലിമയും വിദ്യയും പറയുന്നു. 

നീലിമ– പേപ്പർ മെഷീൻ വീണ്ടും ഒാടിത്തുടങ്ങിയ നിമിഷം സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു.എന്നാൽ വലിയൊരു പരീക്ഷണം കാത്തിരിക്കുന്നുണ്ടെന്ന് അപ്പോഴറിഞ്ഞില്ല. 2023 ഒക്ടോബർ അഞ്ചിന് പേപ്പർ മെഷീൻ പ്ലാന്റിൽ തീപിടുത്തമുണ്ടായി. 

ഞാനപ്പോൾ  ആ  പ്ലാന്റിൽ ഉണ്ടായിരുന്നു.  തീപ്പൊരി പോ ലെ ആദ്യം കണ്ടു. നിമിഷ നേരം കൊണ്ട്  വലിയൊരു തീഗോളമായി മാറി . എല്ലായിടത്തും പുക നിറഞ്ഞു. മിഷീനിനുള്ളിൽ തീ പടരുന്നതാണു പിന്നെ കണ്ടത് ’’  

വിദ്യ– തൊട്ടപ്പുറത്തെ പൾപ് പ്ലാന്റിൽ നിന്ന് ഞാൻ ഒാടിയെത്തി.  അകത്തേക്ക് കയറാനായില്ല. തീപിടുത്തമുണ്ടായപ്പോൾ നീലിമ ആ പ്ലാന്റിലുണ്ടെന്ന് കേട്ടു. ചുറ്റും പുകയായിരുന്നു തീ പടരുന്നതും കണ്ടു.  തുറന്നിട്ട് ഒരു വർഷം തികയും മുന്നേയാണ് ഇത്രയും വലിയ തീപിടുത്തം നടന്നത്. ഇതോടെ കമ്പനി പൂട്ടി എന്നു പലരും കരുതി. 

പക്ഷേ, എത്രയും പെട്ടെന്ന് തുറക്കും എന്ന് മാനേജിങ് ഡയറക്ടറക്ടർ പ്രസാദ് ബാലകൃഷ്ണൻ സാർ  ഉൾപ്പടെയുള്ള നേതൃത്വം തീരുമാനിച്ചു. അത്രയും ചുരുങ്ങിയ കാലം കൊണ്ട്  തീരുമോ എന്നു സംശയിച്ചവരുണ്ട്. 

രാവും പകലും ജോലി ചെയ്തു  ഒാരോ  ദിവസവും പുരോഗതി വിലയിരുത്തി. ആവശ്യമുള്ള ഉപകരണങ്ങൾ കണ്ടെത്തി ചില സപ്ലയർമാർ  സാധനങ്ങൾ ഞങ്ങൾക്കുമാത്രമായി നിർമിച്ചു. കത്തിപ്പോയ കേബിളുകൾ, ഉരുകിപ്പോയ യന്ത്രഭാഗങ്ങൾ,ചിപ്പുകൾ എല്ലാം മാറി. അവിടെയും ടീം വർക്കാണ് വിജയിച്ചത്.  ആ പ്രതിസന്ധിയുള്ള കാലം ഞങ്ങൾ മറികടന്നു. ഒന്നരമാസം കൊണ്ട് തിരിച്ചുവന്നു.’’

വ്യവസായ മേഖലയിലേക്ക്  എത്തുന്ന പെൺകുട്ടികളോട് ഇവർക്ക് പറയാനുള്ളത് ഇത്രമാത്രം–  ഇതൊരു ടീം വർക്കാണ്.  ഒരു എൻജിനീയർ എല്ലാം ഒറ്റയ്ക്ക് അറിയണമെന്നില്ല. പഠിക്കാനുള്ള മനസ്സാണു പ്രധാനം. കടലാസ് വെളുത്തതായിരിക്കാം. പക്ഷേ, അതിനു പിന്നിലെ കഥകൾക്ക് നിറങ്ങളേറെയാണ്.

വിദ്യാ വി. നായർ‌, നീലിമാ രാജ്

കടലാസ് അതിജീവന കഥ പറയുന്നു

ആൺലോകം അടക്കി ഭരിച്ചിരുന്ന കടലാസ് നിർമാണത്തിലെ ഈ പ്രധാന വിഭാഗങ്ങളുടെ തലപ്പത്ത് വനിതകളെത്തുന്നത് അപൂർവമാണെന്ന് കെപിപിഎൽ എംഡി പ്രസാദ് ബാലകൃഷ്ണൻ നായർ പറയുന്നു–‘‘നീലിമ‍യും വിദ്യയും  മാത്രമല്ല.  മാറ്റം മാനേജർ തലത്തിൽ മാത്രം നിൽക്കുന്നില്ല. അത് താഴേയ്ക്കും പടരുകയാണ്.  വ നിതാ ഷിഫ്റ്റ് ഇൻ ചാർജുമാരും ഒാപ്പറേറ്റർമാരും  ലാബിലും ഇൻസ്ട്രുമെന്റേഷൻ മെയ്ന്റനൻസ് വിഭാഗത്തിലുമെല്ലാം സ്ത്രീകൾ   ജോലി ചെയ്യുന്നു.    ഇതാണ് യഥാർഥ ശാക്തീകരണം’’

1974-ലാണ്  കേരളത്തിൽ ന്യൂസ് പ്രിന്റ് വ്യവസായം സ്ഥാപിക്കാനുള്ള പദ്ധതിക്ക് കേരള സർക്കാരും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷനും തമ്മിൽ ധാരണയായത്.  കേരളത്തിൽ വലിയൊരു പേപ്പർ വ്യവസായം സ്ഥാപിക്കുക എളുപ്പമായിരുന്നില്ല. ആവശ്യമായ ഭൂമി, അസംസ്കൃത വസ്തുക്കൾ, അടിസ്ഥാന സൗകര്യങ്ങൾ എല്ലാം വെല്ലുവിളികൾ.  

ഏകദേശം 698 ഏക്കർ ഭൂമി കണ്ടെത്തി ഏറ്റെടുക്കുന്ന പ്രക്രിയയ്ക്ക് വർഷങ്ങൾ വേണ്ടിവന്നു. പൾപ്പ് വുഡി നായി മുള, ഈറ്റ, യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയവയും കണ്ടെത്തി.   1982 ഫെബ്രുവരി 26-ന് സ്ഥാപനം കമ്മീഷൻ ചെയ്തു. 80,000 ടൺ ഉൽപാദന ശേഷിയോടെയായിരുന്നു തുടക്കം.

അന്നു കേരളത്തിൽ ഒരു വലിയ വ്യവസായം കൂടി പിറക്കുകയായിരുന്നു എന്നതിലുപരി, ഇന്ത്യയുടെ പത്രലോകത്തിന് ആവശ്യമായ ന്യൂസ് പ്രിന്റിന്റെ ഒരു പ്രധാന സ്രോതസ്സും രൂപപ്പെടുകയായിരുന്നു.   കാലം മുന്നോട്ടുപോയി. 2010-നുശേഷം പ്രതിസന്ധികൾ ശക്തമായി.    ഒടുവിൽ 2018-19 കാലഘട്ടത്തിൽ സ്ഥാപനം അടച്ചുപൂട്ടേണ്ട അവസ്ഥയിലെത്തി.

പിന്നെ ഏകദേശം നാലു വർഷം. നിശ്ചലമായി കിടന്നു. 2021-ൽ കേരള സർക്കാർ സ്ഥാപനം ഏറ്റെടുത്തു. പഴയൊരു വ്യവസായത്തെ വെറുതെ വീണ്ടും തുറക്കുക എന്നതായിരുന്നില്ല മുന്നിലുള്ള വെല്ലുവിളി. വർഷങ്ങളോളം അടഞ്ഞുകിടന്ന, സാങ്കേതികമായി സങ്കീർണമായ ഒരു പ്ലാന്റിനെ വീണ്ടും പ്രവർത്തനക്ഷമമാക്കുക എന്നതായിരുന്നു. 2022 മുതൽ പ്രവർത്തനം വീണ്ടും സജീവമായി. അടഞ്ഞുപോയ പേപ്പർ മിൽ വീണ്ടും ചലിച്ചപ്പോൾ അതിനൊപ്പം പിറന്നത് സ്ത്രീകളുടെ നേതൃത്വത്തിന്റെ പുതിയൊരു അധ്യായം കൂടിയായിരുന്നു. 

Women Engineering Leaders Revive Kerala Paper Products:

Paper making at Kerala Paper Products Limited in Vellur is expertly managed by two pioneering chemical engineers, Neelima Raj and Vidya V Nair, who lead the pulp-making and machine operations departments respectively. Overcoming traditional gender stereotypes in a male-dominated industrial sector, both women have successfully navigated numerous technical challenges, including unexpected paper breaks and a major factory fire in 2023. Their inspiring journey highlights the importance of teamwork, technical proficiency, and resilience in reviving a previously closed state enterprise. Supported by their families and strong leadership, they prove that women can excel in demanding plant environments and night shifts. The resurgence of the mill under government takeover further demonstrates how female leadership is actively transforming heavy industries in India. Today, their success paves the way for more women to take up operational and managerial roles in manufacturing.