‘കണ്‍സള്‍ട്ടിങ് റൂം ഒരു പാഠശാല കൂടിയാണ്, അവിടെ ഡോക്ടറും ഒരു പഠിതാവാണ്.’: ഡോ.ടി.പി.മെഹറൂഫ് രാജ് എഴുതുന്നു
ഒരു ഡോക്ടറുടെ കൺസൾട്ടിങ് റൂം കേവലം രോഗം നിർണ്ണയിക്കാനും മരുന്നു കുറിക്കാനുമുള്ള ഇടം മാത്രമല്ല, മറിച്ച് സമൂഹത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളും മനുഷ്യജീവിതത്തിന്റെ വിവിധ ഭാവങ്ങളും തിരിച്ചറിയുന്ന ഒരു പാഠശാല കൂടിയാണ്. കാലം മാറുമ്പോൾ ഡോക്ടർ-രോഗി ബന്ധങ്ങളിലും ചികിത്സാ സംസ്കാരത്തിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് ഡോ. ടി.പി. മെഹറൂഫ് രാജ് തന്റെ ‘ഹൃദയമാപിനി’ എന്ന പംക്തിയിലൂടെ ചൂണ്ടിക്കാണിക്കുന്നു. രോഗിയോടൊപ്പം അവരുടെ സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലങ്ങളും പരിശോധനാമുറിയിൽ ചർച്ചയാകുന്നുണ്ട്. മികച്ച നിരീക്ഷണപാടവത്തിലൂടെയും സഹാനുഭൂതിയിലൂടെയും മാത്രമേ ഒരു ഡോക്ടർക്ക് രോഗിയുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കാൻ സാധിക്കൂ. വൈദ്യശാസ്ത്രം ഒരു തൊഴിൽ എന്നതിലുപരി, രോഗികളുടെ കണ്ണീരൊപ്പുന്നതിലൂടെയും അവരുടെ വേദനകളിൽ പങ്കുചേരുന്നതിലൂടെയും ഒരു ഡോക്ടറെ കൂടുതൽ മെച്ചപ്പെട്ട മനുഷ്യനായി മാറ്റിയെടുക്കുന്ന സുപ്രധാനമായ ഒരു ജീവിത യാത്ര കൂടിയാണ്.

ഒരു ഡോക്ടറുടെ കൺസൾട്ടിങ് റൂം രോഗം നിർണിയിക്കാനും മരുന്നു കുറിക്കാനുമുള്ള ഇടം മാത്രമല്ല,ജീവിതാനുഭവങ്ങളുടെ ഒരു പാഠശാല കൂടിയാണത്.സമൂഹത്തിലെ പരുക്കൻ യാഥാർത്ഥ്യങ്ങളുമായാണ് ഓരോ മനുഷ്യരും അവിടേക്കെത്തുന്നത്.ആ മുറിയിൽ താൻ കണ്ടതും അറിഞ്ഞതുമായ ബോധ്യങ്ങൾ പ്രശസ്ത ഭിക്ഷഗ്വരൻ ഡോ.ടി.പി.മെഹറൂഫ് രാജ് അടയാളപ്പെടുത്തുന്ന പംക്തി - ‘‘ഹൃദയമാപിനി’
*
ഒന്ന് – പരിശോധനാമുറികൾ
*
ഡോക്ടര്‍ രോഗി ബന്ധങ്ങളില്‍ വലിയ ഉലച്ചില്‍ തട്ടുന്ന കാലമാണിത്. അധ്യാപക - വിദ്യാര്‍ത്ഥി ബന്ധം പോലെ തന്നെ കുറെയൊക്കെ വിശുദ്ധമാണ് ചികിത്സകനും രോഗിയുമായുള്ള ബന്ധം. അര്‍ബ്ബുദ - വൃക്ക രോഗ ചികിത്സാമേഖലകൾക്ക് എന്നാൽ ചില പ്രത്യേകതകളുണ്ട്. ആ സ്പെഷ്യാലിറ്റികൾ പൊതുവെ ഡോക്ടറുമായി രോഗികള്‍ക്കും ബന്ധുക്കള്‍ക്കും വലിയ ആത്മബന്ധങ്ങളുടേത് കൂടിയാണ്.
കാലം മാറുന്തോറും മനുഷ്യബന്ധങ്ങളില്‍ പഴയത് മാറി പുതിയ നിര്‍വ്വചനങ്ങളും സമവാക്യങ്ങളുമൊക്കെ രൂപപ്പെടും. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പ്രാരംഭകാലത്ത് ഡോക്ടര്‍മാരുടെ എണ്ണം തീരെ കുറവായിരുന്നു. ആ കാലത്ത്, ചികിത്സാമേഖലയില്‍ അഭുതപൂര്‍വ്വവും, അത്യന്തം ശുഭകരവുമായ മാറ്റങ്ങള്‍ക്ക് കാരണഭൂതരാവുന്ന ഡോക്ടര്‍മാരെ ദൈവം തമ്പുരാന് തൊട്ടുതാഴെയായിരുന്നു, ജനം പ്രതിഷ്ഠിച്ചിരുന്നത്.
വൈദ്യശാസ്ത്രമേഖലയില്‍ വിസ്മയകരമായ പുരോഗതികളും നേട്ടങ്ങളുമുണ്ടാകുകയും, ചികിത്സാമേഖലയില്‍ ക്രമേണ പണത്തിന്‍റെ പങ്ക് കൂടിവരികയും, ആധുനിക വൈദ്യചികിത്സകര്‍ നാടൊട്ടുക്കും സര്‍വ്വസാധാരണമാകുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും ഡോക്ടര്‍മാരോടുള്ള ആരാധനയും മതിപ്പും ഒക്കെ കുറഞ്ഞു എന്നതാണ് യാഥാർത്ഥ്യം.
ഇന്നിപ്പോള്‍ എല്ലാ വീടുകളിലും ഡോക്ടര്‍മാരുണ്ട്. അതില്‍ തന്നെ സ്‌പെഷ്യലിസ്റ്റുകളും, സൂപ്പര്‍ സ്‌പെഷ്യലിസ്റ്റുകളുമുണ്ട്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ ഉടമസ്ഥതയിലുമൊക്കെയായി ധാരാളം വൈദ്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പുറമെ പുറം സംസ്ഥാനങ്ങള്‍, അന്യനാടുകള്‍ എന്നിവയില്‍ നിന്നുമൊക്കെ വരുന്ന ഡോക്ടര്‍മാര്‍ എന്നിങ്ങനെ തലങ്ങും വിലങ്ങും ഡോക്ടര്‍മാരെ കാണാം.
വൈവിധ്യങ്ങളുടെ പരിശോധനാമുറി
ഡോക്ടര്‍ - രോഗി / ബന്ധു ബാന്ധവം തുടങ്ങുന്ന ഇടമാണ് പരിശോധനാമുറി അഥവാ Consulting Room. രോഗനിര്‍ണ്ണയവും, ചികിത്സാ നിര്‍ദ്ദേശങ്ങളും അനുബന്ധ ഉപദേശങ്ങളും നല്‍കുന്ന ഇടം എന്നത് മാത്രമല്ല, ആ മുറിയുടെ പ്രത്യേകത. മറ്റു ബഹുവിധ തലങ്ങള്‍ ഉള്ള വ്യവഹാരങ്ങളാണ് അവിടെ അരങ്ങേറുന്നത്. സുദൃഢമാക്കാന്‍, അന്യഥാ കഴിയേണ്ട ഒരു ബന്ധം അവിടെ തുടങ്ങുന്നു. ആ നിലക്ക് പരിശോധാമുറി വിശുദ്ധമാണെന്ന് പറയാതെ വയ്യ. ഓരോ രോഗിയും ആ മുറിയിലേക്ക് ആനയിക്കുന്നത് സമൂഹത്തെ / സാമൂഹിക വ്യവസ്ഥിതിയെയാണ്. ചുറ്റുപാടുമുള്ള സാമൂഹിക – സാമ്പത്തിക – സാംസ്‌കാരിക - കുടുംബ വ്യവസ്ഥകള്‍ അവിടെ പ്രതിഫലിക്കുമെന്നതാണ് സത്യം.
അതിനുമൊക്കെയപ്പുറം, കണ്‍സള്‍ട്ടിങ് റൂം ഒരു പാഠശാല കൂടിയാണ്. അവിടെ രോഗിയോ ബന്ധുവോ മാത്രമല്ല, ഡോക്ടറും ഒരു പഠിതാവാണ്. വൈദ്യ പുസ്തകങ്ങളില്‍ നിന്നും ലഭിക്കുന്നത് രോഗങ്ങളെക്കുറിച്ചുള്ള അറിവുകളാണ്. രോഗി തന്നെ ഒരു പാഠപുസ്തകമാണ്. രോഗം പേറുന്നയാള്‍ എന്നതിനപ്പുറം രോഗകാരകമായ സാമൂഹിക - കുടുംബപശ്ചാത്തലങ്ങള്‍ കൂടി അവിടെ വെളിവാക്കപ്പെടുന്നുണ്ട്. ‘Case History’ യിലെ സോഷ്യോ ഇക്കണോമിക്കല്‍ ആന്‍ഡ് പേഴ്‌സണല്‍ ഹിസ്റ്ററി ഒക്കെ ഡോക്ടര്‍ക്ക് വ്യക്തിയെ/അയാളുടെ പരിസരത്തെ അറിയാനുള്ള വകകള്‍ നല്‍കുന്നു.
പരിശോധനാമുറിയില്‍ ഡോക്ടര്‍ക്കാവശ്യമായത് പുറം കണ്ണുകൾ / കാതുകള്‍ എന്നിവക്കു പുറമെ അന്തർ നേത്രങ്ങൾ / കര്‍ണ്ണങ്ങള്‍ എന്നിവ കൂടിയാണ്.
സാധാരണ ഗോചരമല്ലാത്തത് കാണാനും കേള്‍ക്കാനും കൂടി അയാള്‍ക്ക് കഴിയേണ്ടതുണ്ട്. അത് വലിയ തോതില്‍ ഒരു വരികള്‍ക്കിടയിലൂടെയുള്ള വായനയാണ്. മികച്ച നിരീക്ഷണപാടവവും കൂടി ചേരുമ്പോള്‍ രോഗനിര്‍ണ്ണയത്തിനും ശേഷം ചികിത്സ - പുനരധിവാസം എന്നിവക്ക് കൂടി ഉപയുക്തമാകുന്നതാണ് ഈ വെളിപാടുകള്‍. മനുഷ്യജീവിതവും ജീവനുമായി ബന്ധപ്പെട്ട അതീവ വിലപ്പെട്ട, അതേ സമയം മര്‍മ്മപ്രധാനമായ അനേകം സന്ദര്‍ഭങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നവയാണ് പരിശോധനാമുറി. ആരോഗ്യപ്രവര്‍ത്തകന്‍റെ വൈജ്ഞാനിക - വൈകാരിക മേഖലകളെ അനുദിനം വിശാലമാക്കുന്ന ഒന്നാണത്.
എല്ലാറ്റിനും പുറമെ രോഗിയെ / ബന്ധുവിനെ അസുഖത്തെത്തുറിച്ചും മറ്റുള്ളവര്‍ക്കുള്ള പ്രതിരോധമാര്‍ഗ്ഗങ്ങളെക്കുറിച്ചും മറ്റും മറ്റും ബോധവല്‍ക്കരിക്കാനുള്ള ഇടം കൂടിയാണ് പരിശോധനാമുറി.
ഒരര്‍ത്ഥത്തില്‍ അവിടത്തെ വലിയ പഠിതാവ് ആരോഗ്യപ്രവര്‍ത്തകന്‍ തന്നെ. പ്രത്യേകിച്ചും അയാള്‍ ജനറല്‍ പ്രാക്ടീഷണര്‍ / കുടുംബഡോക്ടര്‍ / ഫിസിഷ്യന്‍ (Internist) എന്നീ വിഭാഗത്തില്‍പ്പെടുമെങ്കിൽ. അത്തരക്കാര്‍ക്ക് വളരെ ആഴത്തിലും പരപ്പിലുമുള്ള സാമൂഹികജ്ഞാനം (Social Literacy)അനിവാര്യവുമാണ്.
ചുരുക്കത്തിൽ, വൈദ്യശാസ്ത്രം ഒരു തൊഴിൽ മാത്രമല്ല, ഡോക്ടർക്ക് ജീവിതമികവിലേക്ക് പരിണമിക്കാനുള്ള ഒരു യാത്ര കൂടിയാണത്. ഓരോ രോഗവിമുക്തിയും പ്രത്യാശയാണ് നൽകുന്നത്, എന്നാൽ ഓരോ നഷ്ടവും ജീവിതത്തിന്‍റെ നിസ്സഹായത വെളിപ്പെടുത്തുന്നു.
അനുഭവപരിജ്ഞാനം കൂടുന്തോറും മാനുഷിക വ്യഥകൾ, ജീവിത മൂല്യങ്ങൾ, മനുഷ്യന്‍റെ പരിമിതികൾ എന്നിവ കൂടുതൽ കൂടുതൽ ബോധ്യപ്പെടുന്നു. കാലം പോകുന്തോറും സമ്പത്തും പദവിയുമൊന്നുമല്ല, കാരുണ്യവും എളിമയും കൃതജ്ഞതയുമൊക്കെയാണ് വലുത് എന്ന തിരിച്ചറിവ് ബലപ്പെടുന്നു. രോഗികളുടെ കണ്ണീരൊപ്പാൻ കഴിയുക എന്നതിനപ്പുറം ഡോക്ടർക്ക് ലഭിക്കുന്ന ഏറ്റവും മികച്ച പാരിതോഷികം ആ പ്രക്രിയക്കിടയിൽ കൂടുതൽ മെച്ചപ്പെട്ട മനുഷ്യനായി മാറാൻ കഴിയുക എന്നതാണ്.
ഈ പഠനപ്രക്രിയ അനുദിനം നടക്കുന്നതും ഡോക്ടറെ കൂടുതല്‍ കൂടുതല്‍ പുതുക്കിപ്പണിയുന്നതുമാണ്.