തിന്മയുടെ മേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന ദീപാവലി തുലാമാസത്തിലെ അമാവാസി ദിവസമാണ് ആചരിക്കുന്നത്. 2026 നവംബർ 8 ഞായറാഴ്ചയാണ് ഈ വർഷത്തെ ദീപാവലി വരുന്നത്. മൺചിരാതുകൾ തെളിയിച്ചും പടക്കം പൊട്ടിച്ചുമാണ് ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ ഈ ഉത്സവം കൊണ്ടാടുന്നത്. വിളക്കുകളുടെ നിര എന്ന അർത്ഥം വരുന്ന ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും ആചാരങ്ങളുമുണ്ട്. മഹാവിഷ്ണു നരകാസുരനെ വധിച്ചതിന്റെ സന്തോഷ സൂചകമായി ദേവന്മാർ ദീപാലങ്കാരം നടത്തിയതിന്റെ ഓർമ്മയാണ് ഇതിനു പിന്നിലുള്ളത്. കൂടാതെ, യുദ്ധത്തിന് ശേഷം ഭഗവാൻ എണ്ണതേച്ചു കുളിച്ചതിന്റെ സ്മരണയ്ക്കായി ദീപാവലി ദിനത്തിൽ സൂര്യോദയത്തിന് മുൻപ് എണ്ണതേച്ചു കുളിക്കുന്നത് സർവ്വപാപങ്ങളും അകറ്റി അഭിവൃദ്ധി നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷ്മീ പൂജയ്ക്കും സന്ധ്യാനേരത്ത് ഇരട്ടസംഖ്യയിലോ നാലിന്റെ ഗുണിതങ്ങളായോ ചെരാതുകൾ തെളിക്കുന്നതും ഏറെ വിശേഷപ്പെട്ടതാണ്.

തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്‌ ദീപാവലി. തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിക്കുന്നത്.

2026 ലെ ദീപാവലി നവംബർ 8 ഞായറാഴ്ചയാണ്. ദീപങ്ങളുടെ ഉൽസവമായ ഇത്‌ ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ മൺചിരാതുകൾ തെളിയിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ദീപാവലി ആഘോഷിക്കുന്നു. ദീപാവലി എന്ന പേരിന് പിന്നിലെ ഐതീഹ്യം  ദീപം എന്നാൽ വിളക്ക് ആവലി എന്നാൽ നിര  ഈ രണ്ട്  പദങ്ങൾ  ചേർന്നാണ്‌ ദീപാവലി എന്ന പദം ഉണ്ടായത്. ദീപാവലി ലോപിച്ചാണ്‌ ദീവാളീ ആയത്.

ADVERTISEMENT

ചില ചിട്ടകള്‍

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ ശരീരമാസകലം എണ്ണ തേച്ചു കുളിക്കണമെന്നു പഴമക്കാർ പറയാറുണ്ട്. മറ്റുള്ള  വിശേഷദിവസങ്ങളിലും വ്രതദിനത്തിലും എണ്ണതേച്ചുകുളി നിഷിദ്ധമെങ്കിലും ദീപാവലിക്ക് എണ്ണതേച്ചു കുളിക്കണമെന്നാണ് ചിട്ട . അതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്.ഭഗവാൻ മഹാവിഷ്ണു ലക്ഷ്മീസമേതനായി ക്രൂരനായ നരകാസുരനെ നിഗ്രഹിച്ചു. ഇതിൽ സന്തോഷം പൂണ്ട ദേവന്മാര്‍ ദീപാലങ്കാരം നടത്തിയും മധുരം വിളമ്പിയും ആഘോഷിച്ചതിന്റെ ഓർമയ്ക്കായാണ് ദീപാവലി ആഘോഷം. 

ADVERTISEMENT

യുദ്ധത്തിൽ വിജയിച്ചു വന്നശേഷം ശരീരവേദനയകറ്റാൻ   ഭഗവാൻ എണ്ണ തേച്ചു കുളിച്ചതിന്റെ സ്മരണയ്ക്കായാണ് ദീപാവലി ദിനത്തിൽ  എണ്ണ തേച്ചുകുളിക്കണം എന്ന് പറയുന്നത്. പ്രായഭേദമന്യേ സൂര്യോദയത്തിനു മുന്നേ ശരീരമാസകലം എണ്ണതേച്ച്‌ കുളിക്കുന്നത് സർവപാപങ്ങൾ നീങ്ങി അഭിവൃദ്ധിയുണ്ടാവാൻ ഉത്തമമാണ്. അന്നേദിവസം ജലാശയങ്ങളിൽ ഗംഗാദേവിയുടെയും എണ്ണയില്‍ ലക്ഷ്മീ ദേവിയുടെയും സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ലക്ഷ്മീ പൂജയ്ക്കും ഉത്തമമായ ദിനമാണിത്.

ദീപാവലി ദിനത്തിൽ പ്രഭാതത്തിലും സന്ധ്യയ്ക്കും മണി മുഴക്കുന്നതും അഷ്ടഗന്ധം, ദശാംഗം, കർപ്പൂരം, കുന്തിരിക്കം എന്നിവ പുകയ്ക്കുന്നതും ഐശ്വര്യത്തിനു കാരണമാകും. സന്ധ്യയ്ക്കു ചെരാതുകൾ തെളിക്കണം. നിലവിളക്കു തെളിച്ച ശേഷമേ ചെരാതുകൾ തെളിക്കാവൂ. ചെരാതുകളുടെ എണ്ണം ഇരട്ടസംഖ്യയിലായിരിക്കണം. നാലിന്റെ ഗുണിത സംഖ്യയായാൽ, അതായത് നാല്, എട്ട്, പന്ത്രണ്ട് ,പതിനാറ് എന്നീ ക്രമത്തിലായാൽ അത്യുത്തമം.

ADVERTISEMENT
Why Oil Bath Is Important On Diwali Morning:

Diwali is the grand festival celebrating the triumph of good over evil, traditionally observed on the new moon day of the Tula month. The year 2026 will mark the celebration of this auspicious festival on Sunday, November 8. Various communities including Hindus, Jains, and Sikhs enthusiastically participate by lighting clay lamps and setting off fireworks. The term Diwali originates from the combination of 'deepam' meaning lamp and 'avali' meaning a row. According to ancient mythology and traditions, taking an oil bath on this special morning holds immense significance. This ritual commemorates Lord Vishnu defeating the demon Narakasura and taking a bath afterwards to relieve body aches. Devotees believe that performing Lakshmi puja and following proper lighting customs bring prosperity and divine blessings.

ADVERTISEMENT