ജീവിതത്തിൽ മരണത്തെ മുഖാമുഖം കണ്ടിട്ടും തളരാതെ പോരാടി ഡോക്ടർ പദവിയിലെത്തിയ ഇരുപത്തിരണ്ടുകാരിയായ റിയ സൈമണിന്റെ അതിജീവനകഥയാണിത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അപ്പച്ചനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കെഎസ്ആർടിസി ബസ് ഇടിച്ചുവീഴ്ത്തിയതിനെ തുടർന്ന് റിയയ്ക്ക് ഗുരുതര പരുക്കുകളേറ്റു. ഇടുപ്പെല്ലും വാരിയെല്ലുകളും തകർന്ന് ശ്വാസകോശത്തിൽ തറഞ്ഞുകയറിയ അപകടത്തിൽ ജീവൻ രക്ഷിക്കാൻ ഏഴ് ശസ്ത്രക്രിയകളും നീണ്ട ആശുപത്രിവാസവും വേണ്ടിവന്നു. കടുത്ത വേദനകളെയും ശാരീരിക ബുദ്ധിമുട്ടുകളെയും വകവെയ്ക്കാതെ വീട്ടിലിരുന്ന് പഠിച്ച അവൾ പത്താം ക്ലാസിലും പ്ലസ്ടുவിലും ഉന്നത വിജയം നേടി. ഒടുവിൽ കഠിനാധ്വാനത്തിലൂടെ നീറ്റ് പരീക്ഷ വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഫസ്റ്റ് ക്ലാസോടെ എംബിബിഎസ് പൂർത്തിയാക്കി റിയ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു.

മരണത്തെ മുന്നിൽ കണ്ടപ്പോഴും പതറാതെ മുന്നേറിയ ഒരു പെൺകുട്ടിയുടെ ജീവിതം...

ഒരു സ്വപ്നം സ്വന്തമാക്കുന്നതിൽ നിന്നു  നമ്മെ അകറ്റിനിർത്തുന്ന ഒന്നേയുള്ളൂ, തോൽക്കുമോ എന്ന ഭയം. എനിക്കതു തീരെയുണ്ടായിരുന്നില്ല. കാരണം,  ലക്ഷ്യം നേടുമെന്ന് എന്നോ ഞാൻ ഉള്ളിലുറപ്പിച്ചിരുന്നു.’’  ഇരുപത്തിരണ്ടുകാരി റിയ സൈമൺ പറയുന്നു, ഒരുപാടു പ്രതിസന്ധികളെ മറികടന്ന് ഡോക്ടർ റിയയായി മാറിയ ജീവിതകഥ.   

ADVERTISEMENT

‘‘പത്തനംതിട്ട വള്ളിക്കോടാണ് എന്റെ നാട്. പപ്പ സൈമൺ സൗദിയിൽ ബിസിനസുകാരനായിരുന്നു. അമ്മ സുനു ജോസഫ് നഴ്സും. ഞാനാണ് മൂത്തമകൾ. അനിയൻ അധിൻ. ഞങ്ങൾ തമ്മിൽ പത്തു വയസ്സിന്റെ വ്യത്യാസമുണ്ട്. അതുകൊണ്ടു തന്നെ അവന്റെ കാര്യത്തിൽ ‘അമ്മ’യുടെ സ്ഥാനമാണെനിക്ക്. 

നാലു വയസ്സ് വരെ സൗദിയിലായിരുന്നു എന്റെ പഠനം. പിന്നെയാണു നാട്ടിൽ അപ്പച്ചനും അമ്മൂമ്മയ്ക്കും ഒപ്പമെത്തിയത്. ഡോക്ടറാകണമെന്ന ആഗ്രഹം ഉള്ളിലുറച്ചതും അക്കാലത്താണ്.  ശ്വാസംമുട്ടൽ വന്നപ്പോളൊരു  ഡോക്ടറെ കാണാൻ പോയി. അദ്ദേഹത്തിന്റെ  പെരുമാറ്റരീതിയും ക്ഷമയോടെ കേൾക്കുന്നതും ശ്രദ്ധിച്ചപ്പോൾ എനിക്ക് ആരാധന തോന്നി. വലുതാകുമ്പോൾ എനിക്കും ഡോക്ടറാകണം. അന്നേ മനസ്സിലുറപ്പിച്ചു. ’’ 

ADVERTISEMENT

ആൽമരച്ചില്ല തൊട്ട് ജീവിതത്തിലേക്ക്

‘‘പഠനത്തിനൊപ്പം സ്കൂൾ കാലത്ത് പാട്ടും ഡാൻസും ഒക്കെ എന്റെ പ്രധാനയിനങ്ങളാണ്. അതിനു വീട്ടിലെല്ലാവരും നല്ല സപ്പോർട്ടുമായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോൾ സ്കൂളിലെ ഡാൻസ് പരിപാടിയിൽ പങ്കെടുക്കാനുള്ള ഡ്രസ് വാങ്ങാനായി അപ്പച്ചനൊപ്പം പോയതാണ് ഞാൻ. റോഡിന്റെ വശം ചേർന്ന് സ്കൂട്ടറിൽ പോകുകയായിരുന്നു ഞങ്ങൾ.  

ADVERTISEMENT

പെട്ടെന്നാണ് ഒരു കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തു  നേരെ ഞങ്ങളുടെ സ്കൂട്ടറിൽ വന്നിടിക്കുന്നത്.  ഞാൻ മുകളിലേക്കു തെറിച്ചു പോയി. അവിടെ നിന്നിരുന്ന ആൽമരക്കൊമ്പിൽ തട്ടി നേരെ താഴേക്കു വീണു. എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പക്ഷേ, പുറമേക്ക് ഒടിവോ ബ്ലീഡിങ്ങോ കാണാനുണ്ടായിരുന്നില്ല. എന്നെ അടുത്തുള്ള സ്വകാര്യആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ ആന്തരിക രക്തസ്രാവം സ്ഥിരീകരിച്ചു. 14 യൂണിറ്റ് ബ്ലഡ് ആണ് അന്ന് എനിക്കു വേണ്ടി വന്നത്. 

തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുമ്പോഴൊക്കെ ബോധമുണ്ടായിരുന്നു. അരികിൽ കരഞ്ഞുവീങ്ങിയ മുഖവുമായി അമ്മയിരിക്കുന്നു. അപ്പോഴൊക്കെ ഞാനോർത്തത് അനിയൻ അധിനെക്കുറിച്ചാണ്. ഞാൻ മരിച്ചുപോയാൽ അവൻ ഒറ്റയ്ക്കായി പോകുമോ എന്ന പേടിയായിരുന്നു മനസ്സിൽ. ചുണ്ടനക്കാൻ കഴിയുമ്പോഴെല്ലാം ‘വാവേ...’ എന്നു വിളിക്കുന്നുണ്ടായിരുന്നുവെന്ന് പിന്നീട് അമ്മ പറഞ്ഞു. ഉള്ളുകൊണ്ടെപ്പോഴും ഞാൻ എന്നെ അവന്റെ അമ്മയായാണ് സങ്കൽപ്പിച്ചു വച്ചിരിക്കുന്നത്.’’   

വേദനകളുടെ കയ്പ്  തീണ്ടിയ കാലം

മാതാപിതാക്കൾ സൈമൺ, സുനു, അനിയൻ അധിൻ എന്നിവർക്കൊപ്പം റിയ (ഫയൽചിത്രം)

‘‘തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിക്കുമ്പോൾ എന്റെ ശരീരം നീലനിറമായി  മാറിയിരുന്നു.  അപകടത്തിൽ ഇടുപ്പെല്ലു പൂർണമായി പൊടിഞ്ഞു പോയിരുന്നു. വാരിയെല്ലും കശേരുക്കളും തകർന്നു ശ്വാസകോശത്തിൽ തറഞ്ഞു കയറി. ജീവൻ നിലനിർത്തുന്നതിനായി രണ്ടര മാസത്തിനുള്ളിൽ ഏഴു ശസ്ത്രക്രിയകളും രണ്ടു മാസത്തെ വെന്റിലേറ്റർ വാസവും വേണ്ടി വന്നു. 

ഇതിനിടെ സ്ഥിരമായ കിടപ്പുമൂലമുണ്ടായ ബെഡ് സോർ വ്രണമായി എല്ലു വരെ കാണാമെന്ന അവസ്ഥയിലെത്തി. അതു സുഖപ്പെടുത്താൻ പ്ലാസ്റ്റിക് സർജറി ചെയ്തു. സുഖപ്പെടാൻ ചെയ്യുന്ന ശസ്ത്രക്രിയകളെല്ലാം കൂടുതൽ വേദനകളാണു നൽകിയത്. എങ്കിലും നാലര മാസ ത്തെ ആശുപത്രിവാസത്തിനൊടുവിൽ ഞാൻ വീട്ടിലെത്തി.  അപ്പച്ചന് അപകടത്തിൽ നിസ്സാര പരുക്കേ സംഭവിച്ചിരുന്നുള്ളൂ.  അമ്മ സൗദിയിലെ ജോലി രാജിവച്ചു. അമ്മയും  അനിയനും എനിക്കൊപ്പം നിന്നു. വീൽചെയർ വാങ്ങാമെന്നു പലരും പറഞ്ഞെങ്കിലും അമ്മ എതിർത്തു. അതു ന ന്നായെന്ന് ഇപ്പോൾ തോന്നുന്നു. 

ഏഴും എട്ടും ക്ലാസുകൾ വീട്ടിലിരുന്നു പഠിച്ചു പരീക്ഷ എഴുതി. തുടർചികിത്സയും ഫിസിയോതെറപ്പിയും ചെയ്തിരുന്ന റിഹാബിലിറ്റേഷൻ സെന്ററിനടുത്തുള്ള സ്കൂളായിരുന്നു തിരുമൂലപുരം സെന്റ്തോമസ്. അതുകൊണ്ട് അവിടെ അഡ്മിഷൻ എടുത്തു.  രാവിലെ മുതൽ ഉച്ചവരെ സ്കൂളും ഉച്ച കഴിഞ്ഞ് ഫിസിയോതെറപ്പിയും. ഇതായിരുന്നു പിന്നീടുള്ള നാലു വർഷത്തെ ജീവിതം. ഒൻപത് എ പ്ലസും ഒരു എയും നേടി പത്താം ക്ലാസ് പാസായി. 

ആ സ്കൂളിനെ പ്രിയപ്പെട്ടതാക്കുന്ന ഒരനുഭവം പറയാം. അസുഖം കാരണം കുനിഞ്ഞു കൂടിയാണു ഞാൻ  നടന്നിരുന്നത്. എല്ലാവരും വലിയ സഹതാപത്തോടെയാണ് നോക്കിയിരുന്നത്. എന്നാൽ, പെട്ടെന്നൊരു ദിവസം അതു മാറി. എല്ലാവരും സാധാരണപോലെ പെരുമാറാൻ തുടങ്ങി.  ഞാനില്ലാതിരുന്ന ദിവസം ഞങ്ങളുടെ  മഹിജ ടീച്ചർ  കുട്ടികളോട് എന്റെ അവസ്ഥ പറഞ്ഞതായിരുന്നു ഈ മാറ്റത്തിനു പിന്നിലെ കാരണം.  600ൽ 600 മാർക്ക് നേടി പ്ലസ്ടു വിജയിച്ചു. ’’ റിയ ദീർഘനിശ്വാസത്തോടെ പറഞ്ഞു. 

ഒറ്റയ്ക്കു പഠിച്ച ജീവിതം

‘‘എന്റെ ചികിത്സയ്ക്കായി കുടുംബത്തിന്റെ സമ്പാദ്യം മുഴുവനും ചെലവാക്കേണ്ടി വന്നു. ഏഴു വയസ്സുള്ള അനിയനെ എന്നെ  ഏൽപിച്ച് അമ്മ ജോലിക്കായി വീണ്ടും സൗദിയിലേക്കു പോയി. കോവിഡ് കാലമായതിനാൽ  അപ്പച്ചന്റെയും അമ്മൂമ്മയുടേയും ഒപ്പം പോകാതെ ഞങ്ങളുടെ വീട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു. വീട്ടിൽ ഞങ്ങളും കൂട്ടിനായി വാങ്ങിയ വളർത്തുനായയും മാത്രം. 

രാവിലെ എഴുന്നേറ്റു വീട്ടുജോലികളെല്ലാം  ചെയ്തശേഷം വേണം പഠിക്കാനിരിക്കാൻ. എംബിബിഎസ് എൻട്രൻസ് പരീക്ഷയുടെ തലേദിവസം അനുഭവിച്ച വേദന എന്നെ വലച്ചു. ആലപ്പുഴ വരെ യാത്ര ചെയ്ത് പരീക്ഷ എഴുതുന്നില്ലെന്നു തീരുമാനിച്ചു. പക്ഷേ, മനസ്സ് അനുവദിച്ചില്ല.  വേദന കാരണം കൂനിക്കൂടിയിരുന്നാണ് പരീക്ഷ പൂർത്തിയാക്കിയത്. പലരും വിചിത്രജീവിയെപ്പോലെയാണ് എന്നെ നോക്കിയത്. അവരെ കുറ്റം പറയാനാകില്ല. അവർക്ക് എന്റെ  അവസ്ഥ അറിയില്ലല്ലോ. പരീക്ഷാഫലം വന്നു. നീറ്റിൽ ആദ്യ രണ്ടായിരത്തിനുള്ളിൽ റാങ്ക് കിട്ടി.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഫസ്റ്റ് ക്ലാസോടെ എംബിബിഎസ് പാസായി. പഠനകാലത്തെ ചില ഒറ്റപ്പെടുത്തലു‌കൾ  മെഡിക്കൽ പേപ്പറുകൾക്കു പുറമേ പഠിച്ച പാഠങ്ങളായിരുന്നു. മതിയാക്കാമെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ,  ഉള്ളിലിരുന്ന് ആ പതിനൊന്നുകാരി ചോദിക്കും, ‘വിട്ടുകൊടുക്കാനായിരുന്നോ പോരാടിയത്’ എന്ന്. ആ ചോദ്യമായിരുന്നു മുന്നിലെ വെളിച്ചം. 

ഒരു ഡോക്ടർ ഫിറ്റ് ആയിരുന്നാൽ മാത്രമേ രോഗികൾക്ക് ആശ്വാസമാകാൻ സാധിക്കൂ എന്നു തിരിച്ചറിഞ്ഞതും ഈ കാലത്താണ്. ഒരു വർഷം പോലും നഷ്ടപ്പെടരുതെന്ന ചിന്തയിൽ നീട്ടി വച്ച ഹിപ് കറക്‌ഷൻ സർജറി മൂന്നുമാസം മുൻപു ചെയ്തു.  ഇനി ഹൗസ് സർജന്റെ റോളിലാകും കുറച്ചു നാൾ. 

പപ്പ രണ്ടു വർഷം മുൻപ് പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തി. അമ്മ ഇപ്പോഴും സൗദിയിൽ തന്നെ. അനിയൻ അധിൻ എട്ടാം ക്ലാസിലെത്തി. അവൻ പഠിച്ചു നല്ലൊരു നിലയിലെത്തി കാണണമെന്ന മോഹമാണ് ഇ പ്പോൾ മനസ്സിൽ.’’ തികഞ്ഞ അഭിമാനത്തോടെ റിയ സ്റ്റെതസ്കോപ് കഴുത്തിലണിഞ്ഞു.  

Overcoming Tragedy to Become a Doctor: The Inspiring Story of Riya Simon:

Resilience defined Riya Simon's extraordinary journey from a near-fatal accident to achieving her dream of becoming a doctor. At just twelve years old, a devastating KSRTC bus accident crushed her hip, broke her ribs, and caused severe internal bleeding that required multiple life-saving surgeries. Despite enduring immense physical pain, prolonged hospitalization, and grueling physiotherapy, she never lost sight of her childhood ambition. Confined to months of recovery, she persevered through her studies at home and later excelled in her secondary education. Demonstrating remarkable willpower, she cracked the NEET entrance exam while battling persistent physical discomfort and graduated from Thiruvananthapuram Medical College with first-class honors. Today, Dr. Riya stands as a powerful symbol of courage, inspiring countless individuals by proving that unwavering determination can conquer even the most daunting life obstacles.