പരമ്പരാഗത ലെഡ്-ആസിഡ് ബാറ്ററികൾക്ക് പകരമായി ലിഥിയം ബാറ്ററികൾ ഗാർഹിക ഇൻവെർട്ടറുകളിൽ കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഏതാനും മാസങ്ങൾ കൂടുമ്പോൾ വെള്ളം നിറയ്ക്കേണ്ടി വരുന്നതും വിഷാംശമുള്ള ബാഷ്പങ്ങൾ പുറപ്പെടുവിക്കുന്നതുമായ ലെഡ്-ആസിഡ് ബാറ്ററികളിൽ നിന്ന് വ്യത്യസ്തമായി, ലിഥിയം ബാറ്ററികൾ കൂടുതൽ കാലം നിലനിൽക്കുകയും പരിപാലനം ആവശ്യമില്ലാത്തവയുമാണ്. ഉയർന്ന വിലയാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇവ ഏറെ ലാഭകരമാണ്. കൂടാതെ, വേഗത്തിലുള്ള ചാർജിംഗ് ശേഷിയും ഉയർന്ന ഡിസ്ചാർജ് കപ്പാസിറ്റിയും സോളാർ സംവിധാനങ്ങളിലെ മികച്ച പ്രകടനവും വീടുകളിൽ ലിഥിയം ബാറ്ററികളുടെ ഉപയോഗം അത്യന്താപേക്ഷിതമാക്കുന്നു.

പരമ്പരാഗത ലെഡ്-ആസിഡ് ബാറ്ററികൾക്ക് പകരമായി ലിഥിയം ബാറ്ററികൾ ഗാർഹിക ഇൻവെർട്ടറുകളിൽ കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഏതാനും മാസങ്ങൾ കൂടുമ്പോൾ വെള്ളം നിറയ്ക്കേണ്ടി വരുന്നതും വിഷാംശമുള്ള ബാഷ്പങ്ങൾ പുറപ്പെടുവിക്കുന്നതുമായ ലെഡ്-ആസിഡ് ബാറ്ററികളിൽ നിന്ന് വ്യത്യസ്തമായി, ലിഥിയം ബാറ്ററികൾ കൂടുതൽ കാലം നിലനിൽക്കുകയും പരിപാലനം ആവശ്യമില്ലാത്തവയുമാണ്. ഉയർന്ന വിലയാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇവ ഏറെ ലാഭകരമാണ്. കൂടാതെ, വേഗത്തിലുള്ള ചാർജിംഗ് ശേഷിയും ഉയർന്ന ഡിസ്ചാർജ് കപ്പാസിറ്റിയും സോളാർ സംവിധാനങ്ങളിലെ മികച്ച പ്രകടനവും വീടുകളിൽ ലിഥിയം ബാറ്ററികളുടെ ഉപയോഗം അത്യന്താപേക്ഷിതമാക്കുന്നു.

പരമ്പരാഗത ലെഡ്-ആസിഡ് ബാറ്ററികൾക്ക് പകരമായി ലിഥിയം ബാറ്ററികൾ ഗാർഹിക ഇൻവെർട്ടറുകളിൽ കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഏതാനും മാസങ്ങൾ കൂടുമ്പോൾ വെള്ളം നിറയ്ക്കേണ്ടി വരുന്നതും വിഷാംശമുള്ള ബാഷ്പങ്ങൾ പുറപ്പെടുവിക്കുന്നതുമായ ലെഡ്-ആസിഡ് ബാറ്ററികളിൽ നിന്ന് വ്യത്യസ്തമായി, ലിഥിയം ബാറ്ററികൾ കൂടുതൽ കാലം നിലനിൽക്കുകയും പരിപാലനം ആവശ്യമില്ലാത്തവയുമാണ്. ഉയർന്ന വിലയാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇവ ഏറെ ലാഭകരമാണ്. കൂടാതെ, വേഗത്തിലുള്ള ചാർജിംഗ് ശേഷിയും ഉയർന്ന ഡിസ്ചാർജ് കപ്പാസിറ്റിയും സോളാർ സംവിധാനങ്ങളിലെ മികച്ച പ്രകടനവും വീടുകളിൽ ലിഥിയം ബാറ്ററികളുടെ ഉപയോഗം അത്യന്താപേക്ഷിതമാക്കുന്നു.

ഏതാനും മാസങ്ങൾ കൂടുമ്പോൾ വെള്ളം നിറയ്ക്കണം, വീടിനുള്ളിൽ ആസിഡ് ബാഷ്പങ്ങൾ പുറപ്പെടുവിക്കുക്കുന്നു. മൂന്നോ നാലോ വർഷം കൂടുമ്പോൾ മാറ്റേണ്ടിയും വരുന്നു, ലെഡ് – ആസിഡ് ബാറ്ററികളുടെ കഥ ഇങ്ങനെയാണെങ്കിൽ ലിഥിയം ബാറ്ററികൾ ഇതെല്ലാം പരിഹരിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ അവ കൂടുതൽ ചെലവ് കുറഞ്ഞതുമാണ്.

ഇന്ത്യയിലെ ഇൻവെർട്ടർ ഉപയോഗിക്കുന്ന മിക്ക വീടുകളിലും സ്റ്റെയർകേസിന് താഴെയോ ബാൽക്കണിയുടെ മൂലയിലോ കാണുന്ന കാഴ്ചയാണ് ഏതാനും മാസങ്ങൾ കൂടുമ്പോൾ ഡിസ്റ്റിൽഡ് വാട്ടർ നിറയ്ക്കേണ്ടതും മൂന്നോ നാലോ വർഷം കൂടുമ്പോൾ മാറ്റേണ്ടതുമായ ആസിഡ് നിറച്ച ഭാരമേറിയ പ്ലാസ്റ്റിക് ബോക്സ്. 160 വർഷത്തിലേറെ പഴക്കമുള്ള സാങ്കേതികവിദ്യയാണ് ലെഡ്-ആസിഡ് ബാറ്ററി. 2025-ൽ ഇന്ത്യയിലെ ഇൻവെർട്ടർ ബാറ്ററി വിപണിയുടെ ഏകദേശം 85 ശതമാനവും ഇതായിരുന്നു, മോഡോർ ഇന്റലിജൻസ് കണക്കുകൾ പ്രകാരം. ഇത് മേന്മ കൊണ്ടല്ല, ശീലത്തിന്റെ ഭാഗമായാണ് ഇന്ന് തുടരുന്നത്. ഇത് മാറേണ്ട സമയമായി.

ADVERTISEMENT

ലെഡ്-ആസിഡ് ബാറ്ററി അപക്ഷിച്ച് ലിഥിയം ബാറ്ററികൾക്കുള്ള ഗുണം അതു കൂടുതൽ കാലം നിലനിൽക്കും എന്നതാണ് , പരിപാലനം ആവശ്യമില്ല, കൂടുതൽ വൃത്തിയുള്ളവയാണ്, മികച്ച ബാക്കപ്പ് നൽകുകയും ചെയ്യും. ഒരു ബാറ്ററി വാങ്ങുമ്പോൾ ഓരോ ഉപഭോക്താവും അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.

ആയുസ്സ്

ADVERTISEMENT

ഒരു ട്യൂബുലാർ ലെഡ്-ആസിഡ് ബാറ്ററി സാധാരണയായി മൂന്നോ നാലോ വർഷം നിലനിൽക്കും. എന്നാൽ മികച്ച ലിഥിയം ബാറ്ററി 10 മുതൽ 12 വർഷം വരെ ഉപയോഗിക്കാം. അതായത്, ഒരു ലിഥിയം ബാറ്ററിയുടെ ആയുസ്സിനിടെ നിങ്ങൾക്ക് മൂന്ന് ലെഡ്-ആസിഡ് ബാറ്ററികൾ വാങ്ങേണ്ടി വരും. മാത്രമല്ല, ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ലെഡ്-ആസിഡ് ബാറ്ററിയുടെ ബാക്കപ്പ് ശേഷി കുറഞ്ഞു വരും. മൂന്നാം വർഷമാകുമ്പോഴേക്കും ആദ്യം ലഭിച്ച ബാക്കപ്പിനെ അപേക്ഷിച്ച് പ്രകടനത്തിൽ വ്യക്തമായ കുറവ് അനുഭവപ്പെടും. അതുകൊണ്ടാണ് വില കുറഞ്ഞ ബാറ്ററി യഥാർഥത്തിൽ കൂടുതൽ ചെലവേറിയതാകുന്നത്.

ഒരു ഹോം ഇൻവെർട്ടറിനുള്ള ലിഥിയം ബാറ്ററിക്ക് ഇപ്പോൾ ട്യൂബുലാർ ബാറ്ററിയുടെ വിലയുടെ ഏകദേശം 1.5 മുതൽ 2 മടങ്ങ് വരെ വില വരും. എന്നാൽ അതിന്റെ ആയുസ്സ് മൂന്നിരട്ടിയാണ്. ഓരോ വർഷത്തെയും ചെലവ് കണക്കാക്കിയാൽ ലിഥിയം ഇതിനകം തന്നെ ലാഭകരമാണ്. അതിന്റെ വില ഇനിയും കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്. ബ്ലൂംബെർഗ് NEF പ്രകാരം, 2010 മുതൽ ആഗോളതലത്തിൽ ബാറ്ററി വില 90 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. 2023 മുതൽ ഇന്ത്യയിലെ ഗാർഹിക ലിഥിയം ബാറ്ററികളുടെ വില 30-40 ശതമാനം കുറഞ്ഞതായാണ് മോഡോർ ഇന്റലിജൻസ് കണക്കാക്കുന്നത്.

ADVERTISEMENT

പരിപാലനം

ലെഡ്-ആസിഡ് ബാറ്ററിയിൽ ഏതാനും മാസങ്ങൾ കൂടുമ്പോൾ ഡിസ്റ്റിൽഡ് വാട്ടർ നിറയ്ക്കണം. ബാറ്ററിയുടെ ടെർമിനലുകളിൽ ഉണ്ടാകുന്ന തുരുമ്പും അഴുക്കും വൃത്തിയാക്കേണ്ടതുണ്ട്. ഇതെല്ലാം അധിക ചെലവാണ്. വെള്ളം നിറയ്ക്കാനായി ഓരോ തവണയും സർവീസ് ജീവനക്കാരനെ വിളിക്കുമ്പോൾ പണം നൽകേണ്ടിവരും. ബാറ്ററി വാങ്ങുമ്പോൾ ഈ ചെലവുകളൊന്നും പലരും കണക്കിലെടുക്കാറില്ല. സമയത്തിന് വെള്ളം നിറയ്ക്കാതിരുന്നാൽ ബാറ്ററി സ്ഥിരമായി കേടാകാനും സാധ്യതയുണ്ട്. ലിഥിയം ബാറ്ററി സീൽ ചെയ്ത സംവിധാനമാണ്; പരിപാലനം ആവശ്യമില്ല. വെള്ളം നിറയ്ക്കേണ്ടതില്ല, വൃത്തിയാക്കേണ്ട ടെർമിനലുകളുമില്ല. ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ അതിനെക്കുറിച്ച് പിന്നെ ആശങ്കപ്പെടേണ്ടതില്ല.

ദോഷകരമായ വാതകങ്ങൾ

ലെഡ്-ആസിഡ് ബാറ്ററിയിൽ സൾഫ്യൂറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ചാർജ് ചെയ്യുമ്പോൾ ഹൈഡ്രജൻ വാതകവും ആസിഡ് ബാഷ്പങ്ങളും പുറത്തുവിടാൻ സാധ്യതയുണ്ട്. ഇതാണ് ബാറ്ററിയുടെ ടെർമിനലുകളിൽ തുരുമ്പും അഴുക്കും ഉണ്ടാകുന്നതിനുള്ള ഒരു കാരണം. അതുകൊണ്ടുതന്നെ ഇത്തരം ബാറ്ററികൾ വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കേണ്ടതുണ്ട്. വിഷാംശമുള്ള ലോഹമായ ലെഡും ഇതിൽ അടങ്ങിയിരിക്കുന്നു. സുരക്ഷാ സംവിധാനങ്ങളില്ലാതെ പഴയ ബാറ്ററികൾ അനൗദ്യോഗികമായി പൊളിച്ചുമാറ്റുകയും റീസൈക്കിൾ ചെയ്യുകയും ചെയ്യുന്നത് വായു, മണ്ണ്, ജലം എന്നിവ മലിനമാക്കുന്നു. ലിഥിയം ബാറ്ററികൾ സാധാരണ ഉപയോഗത്തിനിടെ വാതകങ്ങളോ പുകകളോ പുറത്തുവിടുന്നില്ല. അതിനാൽ വീടിനുള്ളിൽ സ്ഥാപിക്കാനും ഉപയോഗിക്കാനും കൂടുതൽ അനുയോജ്യമാണ്.

ബാറ്ററിയുടെ എത്ര ശേഷി യഥാർത്ഥത്തിൽ ഉപയോഗിക്കാം

ലെഡ്-ആസിഡ് ബാറ്ററിയുടെ ശേഷി ഏകദേശം 50 ശതമാനം വരെ മാത്രമേ ഉപയോഗിക്കാവൂ. അതിൽ കൂടുതൽ പതിവായി ഡിസ്ചാർജ് ചെയ്താൽ ബാറ്ററിയുടെ ആയുസ്സ് ഗണ്യമായി കുറയും. എന്നാൽ ലിഥിയം ബാറ്ററിയുടെ ശേഷിയുടെ 90-95 ശതമാനം വരെ ദിവസേന ഉപയോഗിച്ചാലും കേടുപാടുകൾ സംഭവിക്കാതെ പ്രവർത്തിക്കും.

അതായത്, 150 Ah ട്യൂബുലാർ ബാറ്ററിയിൽ നിന്ന് ഏകദേശം 75 Ah മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. എന്നാൽ 100 Ah ലിഥിയം ബാറ്ററിയിൽ നിന്ന് 90-95 Ah വരെ ഉപയോഗിക്കാം. കുറഞ്ഞ ശേഷിയുള്ള ലിഥിയം ബാറ്ററിക്ക് പോലും തുല്യമായ ബാക്കപ്പ് നൽകാൻ കഴിയും. ഇതിന് ഏകദേശം നാലിലൊന്ന് ഭാരം മാത്രമേയുള്ളൂ എന്നതിനാൽ ചുമരിൽ ഘടിപ്പിക്കാനും സാധിക്കും.

റീചാർജിങ്

ലെഡ്-ആസിഡ് ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ എട്ടു മുതൽ പത്ത് മണിക്കൂർ വരെ വേണ്ടിവരും. വേനൽക്കാലത്ത് തുടർച്ചയായി വൈദ്യുതി മുടങ്ങുന്ന സാഹചര്യങ്ങളിൽ അടുത്ത വൈദ്യുതി മുടക്കത്തിന് മുമ്പ് ബാറ്ററി പൂർണമായി ചാർജ് ആവണമെന്നില്ല. ലിഥിയം ബാറ്ററി രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാനാകും. അതിനാൽ അടുത്ത വൈദ്യുതി മുടക്കത്തിന് മുൻപായി വേഗത്തിൽ തയ്യാറാകും. ചാർജ് ചെയ്യുമ്പോൾ വൈദ്യുതി നഷ്ടവും വളരെ കുറവാണ്. ഇത് വൈദ്യുതി ബില്ലിലും പ്രതിഫലിക്കും.

സോളാർ സംവിധാനങ്ങൾ ലിഥിയത്തിന്റെ മേന്മ കൂടുതൽ വ്യക്തമാക്കുന്നു.

ബാക്കപ്പ് ബാറ്ററി വൈദ്യുതി മുടങ്ങുമ്പോൾ മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്. എന്നാൽ സോളാർ ബാറ്ററി എല്ലാ ദിവസവും ഉപയോഗിക്കാനാകും. 2025-ൽ ഇന്ത്യയിലെ റൂഫ്‌ടോപ്പ് സോളാർ ഇൻസ്റ്റലേഷനുകൾ ഇരട്ടിയിലധികമായി വർധിച്ചു. പുതിയ ഇൻസ്റ്റലേഷനുകളിൽ ഏകദേശം മൂന്നിൽ നാലുഭാഗവും വീടുകളിലായിരുന്നു, മോഡോർ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു.

ഒരു വീട് ഉച്ചസമയത്തെ സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി വൈകുന്നേരത്തേക്ക് സംഭരിക്കാൻ തുടങ്ങുമ്പോൾ ബാറ്ററി ദിവസേന ഉപയോഗിക്കപ്പെടുന്നു. അത്തരമൊരു ഉപയോഗത്തിൽ ലെഡ്-ആസിഡ് ബാറ്ററികൾ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ തന്നെ പഴകിപ്പോകും. അതുകൊണ്ടാണ് ഇന്ത്യയിലെ സോളാർ ബാറ്ററി വിപണിയിൽ ലിഥിയത്തിന് ഇതിനകം 71 ശതമാനം പങ്കാളിത്തമുള്ളത്.

മാറുന്ന ഗാർഹിക വൈദ്യുതി ആവശ്യങ്ങൾ

ഇന്ന് കുടുംബ വൈദ്യുതി ഉപയോഗം ഫാനുകളും ലൈറ്റുകളും പ്രവർത്തിപ്പിക്കുന്നതിനുള്ള ബാക്കപ്പിൽ മാത്രം ഒതുങ്ങുന്നില്ല. എയർ കണ്ടീഷണറുകൾ, ഫ്രിഡ്ജുകൾ, ഇൻഡക്ഷൻ കുക്കറുകൾ തുടങ്ങിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും ബാക്കപ്പ് ആവശ്യമാണ്. ഇത്രയും ഉപകരണങ്ങൾക്ക് ആവശ്യമായ ലെഡ്-ആസിഡ് ബാറ്ററികളുടെ ഒരു വലിയ നിരയ്ക്ക് ചെറിയൊരു മുറി തന്നെ വേണ്ടിവരും. എന്നാൽ അതേ ശേഷിയുള്ള ലിഥിയം ബാറ്ററി ഇൻവെർട്ടറിന് സമീപം ഒതുക്കത്തോടെ സ്ഥാപിക്കാനാകും.

എന്നിട്ടും ആളുകൾ ലെഡ്-ആസിഡ് ബാറ്ററികൾ വാങ്ങുന്നത് എന്തുകൊണ്ട്?

പ്രധാനമായും പഴയ ശീലങ്ങൾ കാരണമാണ്. അവർ പറയുന്ന കാരണങ്ങളിൽ പലതും യഥാർഥത്തിൽ നിലനിൽക്കുന്നവയല്ല.

∙ പഴയ ബാറ്ററി എക്സ്ചേഞ്ച് ഓഫറാണ്. പഴയ ബാറ്ററി നൽകുമ്പോൾ ഡീലർ തിരികെ നൽകുന്ന തുക ഉപഭോക്താക്കളെ മൂന്നോ നാലോ വർഷം കൂടുമ്പോൾ വീണ്ടും അതേ ബാറ്ററി വാങ്ങാൻ പ്രേരിപ്പിക്കുന്നു. എന്നാൽ തെറ്റായ ഉൽപ്പന്നത്തിന് ലഭിക്കുന്ന വിലക്കുറവ് യഥാർഥത്തിൽ ലാഭമല്ല. പഴയ ലെഡ്-ആസിഡ് ബാറ്ററികളുടെ എക്സ്ചേഞ്ച് മൂല്യം കണക്കിലെടുത്താലും, ലിഥിയം ബാറ്ററി 10 വർഷത്തിനുള്ളിൽ 30,000 രൂപ വരെ ലാഭം നൽകാം.

∙ വീട്ടിലെ ഇൻവെർട്ടർ ലെഡ്-ആസിഡ് ബാറ്ററിക്ക് വേണ്ടിയുള്ളതാണ് എന്ന ധാരണ. എന്നാൽ നിലവിലുള്ള ഹോം ഇൻവെർട്ടറുകൾക്ക് നേരിട്ട് പകരമായി ഉപയോഗിക്കാവുന്ന ലിഥിയം ബാറ്ററികൾ ഇപ്പോൾ ലഭ്യമാണ്. മിക്കവയും പ്ലഗ്-ആൻഡ്-പ്ലേ സംവിധാനത്തിലുള്ളതിനാൽ ഇൻവെർട്ടർ മാറ്റാതെ തന്നെ ബാറ്ററി മാറ്റാൻ സാധിക്കും.

മൂന്നാമത്തെ കാരണം ലിഥിയം ബാറ്ററികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ്. ഹോം ഇൻവെർട്ടറുകളിൽ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികൾ LFP (Lithium Iron Phosphate) വിഭാഗത്തിൽപ്പെട്ടവയാണ്. ഏറ്റവും സ്ഥിരതയുള്ള ലിഥിയം ബാറ്ററി സാങ്കേതികവിദ്യകളിൽ ഒന്നായ ഇതിൽ ബാറ്ററിയുടെ സുരക്ഷയ്ക്കായി ഇലക്ട്രോണിക് നിയന്ത്രണ സംവിധാനങ്ങളും MCB-യും ഉൾപ്പെടുത്തിയിട്ടുണ്ട്. യഥാർഥത്തിൽ വീടിനുള്ളിൽ ഇപ്പോൾ ഉപയോഗിക്കുന്ന ആസിഡ് നിറച്ച ബാറ്ററിയെക്കുറിച്ചാണ് കൂടുതൽ ആശങ്കപ്പെടേണ്ടത്. ഈ വാദങ്ങളും ആശങ്കകളും ഓരോ വർഷം കഴിയുന്തോറും ദുർബലമാവുകയാണ്.

ലിഥിയം ബാറ്ററി വാങ്ങുമ്പോൾ ചില കാര്യങ്ങൾ ഉറപ്പാക്കണം.

∙ബിൽറ്റ്-ഇൻ MCB: വീടിന്റെ ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ ബോർഡിലുള്ള MCB പോലെ, ഷോർട്ട് സർക്യൂട്ടോ ഓവർലോഡോ ഉണ്ടായാൽ ബാറ്ററിയെ വിച്ഛേദിക്കാൻ ഇത് സഹായിക്കുന്നു. കൈകൊണ്ട് ബാറ്ററി ഓഫ് ചെയ്യാനും കഴിയും.

∙വിശ്വസനീയമായ ബ്രാൻഡ്: സ്വന്തം ബാറ്ററികൾ നിർമ്മിക്കുന്ന, വിപണിയിൽ വിശ്വാസ്യതയുള്ള ബ്രാൻഡുകളിൽ നിന്ന് വാങ്ങുക. പരിചയമില്ലാത്ത അസംബ്ലർമാരുടെ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക.

∙കുറഞ്ഞത് അഞ്ച് വർഷത്തെ രേഖാമൂലമുള്ള വാറന്റി: വ്യവസ്ഥകൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

∙വീട്ടിലെ സർവീസ് ലഭ്യത: ബാറ്ററിയുടെ തകരാറുകൾ പരിഹരിക്കാൻ നിങ്ങളുടെ വീട്ടിലെത്തി സർവീസ് നൽകുന്ന സംവിധാനം ഉണ്ടോയെന്ന് പരിശോധിക്കുക.

∙ചാർജ് നിലയും ബാറ്ററി ആരോഗ്യവും അറിയാനുള്ള സംവിധാനം: ബാറ്ററിയുടെ ചാർജ് നിലയും ആരോഗ്യവും കാണിക്കുന്ന ഡിസ്പ്ലേയോ മൊബൈൽ ആപ്പോ ഉണ്ടെങ്കിൽ കൂടുതൽ നല്ലതാണ്. ഇതിലൂടെ ബാറ്ററി ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് തന്നെ പരിശോധിക്കാം.

ലെഡ്-ആസിഡ് ബാറ്ററി ലാൻഡ്‌ലൈൻ ഫോണിന്റെയും CRT ടെലിവിഷന്റെയും കാലഘട്ടത്തിൽ നിന്നുള്ള സാങ്കേതികവിദ്യയാണ്. നിങ്ങളുടെ നിലവിലെ ബാറ്ററി അടുത്ത തവണ മാറ്റേണ്ടിവരുമ്പോൾ പഴയത് തന്നെ വീണ്ടും വാങ്ങരുത്. ലിഥിയത്തിലേക്ക് മാറൂ. അടുത്ത പത്ത് വർഷത്തേക്ക് ഇൻവെർട്ടർ ബാറ്ററിയെക്കുറിച്ച് ചിന്തിക്കേണ്ടി വരില്ല.

Why Lithium Batteries Are Replacing Lead-Acid Inverters:

Lithium batteries are rapidly replacing traditional lead-acid batteries in Indian homes due to their superior lifespan, zero maintenance, and cost-effectiveness in the long run. While conventional lead-acid batteries require frequent topping up with distilled water and release harmful acid fumes, lithium alternatives offer clean, safe, and efficient energy storage. Moreover, lithium-ion systems can discharge up to ninety-five percent of their capacity without damage, unlike their older counterparts which are limited to fifty percent. Homeowners also benefit from significantly faster recharging times, making them ideal for frequent power outages and modern solar setups. Despite initial higher purchase prices, the extended longevity of ten to twelve years makes lithium batteries a much smarter investment. Transitioning to this modern technology eliminates the hassle of constant replacements and protects household air quality from toxic lead and acid exposure.