ലോകം കൊച്ചിയിലേക്ക്: ‘മനോരമ ഹോർത്തൂസ്’ മൂന്നാം പതിപ്പിന് ഡിസംബർ 3ന് കൊച്ചിയിൽ തുടക്കം
ഇന്ത്യയിലെ പ്രമുഖ മൾട്ടി-ഡിസിപ്ലിനറി കലാ-സാഹിത്യോത്സവമായ മനോരമ ഹോർത്തൂസിന്റെ മൂന്നാം പതിപ്പ് ഡിസംബർ 3 മുതൽ 6 വരെ കൊച്ചിയിൽ സംഘടിപ്പിക്കുന്നു. സുഭാഷ് പാർക്ക് പ്രധാന വേദിയാകുന്ന ഈ സാംസ്കാരിക മാമാങ്കത്തിൽ മഹാരാജാസ് കോളജ് ക്യാംപസും ഫൈൻ ആർട്സ് ഹാളും ഉൾപ്പെടെ പന്ത്രണ്ടിലധികം വേദികളിലായി 160-ലധികം സെഷനുകളും കലാപ്രകടനങ്ങളും അരങ്ങേറും. സാഹിത്യം, ചരിത്രം, രാജ്യാന്തര രാഷ്ട്രീയം, പരിസ്ഥിതി, നിയമം, പൊതുജനാരോഗ്യം തുടങ്ങി പത്തോളം പ്രധാന അക്കാദമിക് മേഖലകളെ കോർത്തിണക്കിയുള്ള വിപുലമായ സംവാദങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനുപുറമേ ഷെഫ് സ്റ്റുഡിയോ, ഹോർത്തൂസ് കോമിക്കസ്, ഹോർത്തൂസ് തിയറ്റർ, പൊയട്രി പെർഫോമൻസ് പ്ലേസ്, ചിൽഡ്രൻസ് പവലിയൻ എന്നിവയും അന്താരാഷ്ട്ര കവിതാ സംഗമങ്ങളും വിവിധ പ്രദർശനങ്ങളും മേളയെ കൂടുതൽ ആകർഷകമാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്ത എഴുത്തുകാരും കലാകാരന്മാരും ചിന്തകരും പങ്കെടുക്കുന്ന ഈ ഉത്സവം കൊച്ചിയെ സാംസ്കാരിക സംവാദങ്ങളുടെ ഒരു പുതിയ ലോകമാക്കി മാറ്റും.
ഇന്ത്യയിലെ പ്രമുഖ മൾട്ടി-ഡിസിപ്ലിനറി കലാ-സാഹിത്യോത്സവമായ മനോരമ ഹോർത്തൂസിന്റെ മൂന്നാം പതിപ്പ് ഡിസംബർ 3 മുതൽ 6 വരെ കൊച്ചിയിൽ സംഘടിപ്പിക്കുന്നു. സുഭാഷ് പാർക്ക് പ്രധാന വേദിയാകുന്ന ഈ സാംസ്കാരിക മാമാങ്കത്തിൽ മഹാരാജാസ് കോളജ് ക്യാംപസും ഫൈൻ ആർട്സ് ഹാളും ഉൾപ്പെടെ പന്ത്രണ്ടിലധികം വേദികളിലായി 160-ലധികം സെഷനുകളും കലാപ്രകടനങ്ങളും അരങ്ങേറും. സാഹിത്യം, ചരിത്രം, രാജ്യാന്തര രാഷ്ട്രീയം, പരിസ്ഥിതി, നിയമം, പൊതുജനാരോഗ്യം തുടങ്ങി പത്തോളം പ്രധാന അക്കാദമിക് മേഖലകളെ കോർത്തിണക്കിയുള്ള വിപുലമായ സംവാദങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനുപുറമേ ഷെഫ് സ്റ്റുഡിയോ, ഹോർത്തൂസ് കോമിക്കസ്, ഹോർത്തൂസ് തിയറ്റർ, പൊയട്രി പെർഫോമൻസ് പ്ലേസ്, ചിൽഡ്രൻസ് പവലിയൻ എന്നിവയും അന്താരാഷ്ട്ര കവിതാ സംഗമങ്ങളും വിവിധ പ്രദർശനങ്ങളും മേളയെ കൂടുതൽ ആകർഷകമാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്ത എഴുത്തുകാരും കലാകാരന്മാരും ചിന്തകരും പങ്കെടുക്കുന്ന ഈ ഉത്സവം കൊച്ചിയെ സാംസ്കാരിക സംവാദങ്ങളുടെ ഒരു പുതിയ ലോകമാക്കി മാറ്റും.
ഇന്ത്യയിലെ പ്രമുഖ മൾട്ടി-ഡിസിപ്ലിനറി കലാ-സാഹിത്യോത്സവമായ മനോരമ ഹോർത്തൂസിന്റെ മൂന്നാം പതിപ്പ് ഡിസംബർ 3 മുതൽ 6 വരെ കൊച്ചിയിൽ സംഘടിപ്പിക്കുന്നു. സുഭാഷ് പാർക്ക് പ്രധാന വേദിയാകുന്ന ഈ സാംസ്കാരിക മാമാങ്കത്തിൽ മഹാരാജാസ് കോളജ് ക്യാംപസും ഫൈൻ ആർട്സ് ഹാളും ഉൾപ്പെടെ പന്ത്രണ്ടിലധികം വേദികളിലായി 160-ലധികം സെഷനുകളും കലാപ്രകടനങ്ങളും അരങ്ങേറും. സാഹിത്യം, ചരിത്രം, രാജ്യാന്തര രാഷ്ട്രീയം, പരിസ്ഥിതി, നിയമം, പൊതുജനാരോഗ്യം തുടങ്ങി പത്തോളം പ്രധാന അക്കാദമിക് മേഖലകളെ കോർത്തിണക്കിയുള്ള വിപുലമായ സംവാദങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനുപുറമേ ഷെഫ് സ്റ്റുഡിയോ, ഹോർത്തൂസ് കോമിക്കസ്, ഹോർത്തൂസ് തിയറ്റർ, പൊയട്രി പെർഫോമൻസ് പ്ലേസ്, ചിൽഡ്രൻസ് പവലിയൻ എന്നിവയും അന്താരാഷ്ട്ര കവിതാ സംഗമങ്ങളും വിവിധ പ്രദർശനങ്ങളും മേളയെ കൂടുതൽ ആകർഷകമാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്ത എഴുത്തുകാരും കലാകാരന്മാരും ചിന്തകരും പങ്കെടുക്കുന്ന ഈ ഉത്സവം കൊച്ചിയെ സാംസ്കാരിക സംവാദങ്ങളുടെ ഒരു പുതിയ ലോകമാക്കി മാറ്റും.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ മൾട്ടി-ഡിസിപ്ലിനറി കലാ-സാഹിത്യോത്സവങ്ങളിലൊന്നായ ‘മനോരമ ഹോർത്തൂസിന്റെ’ മൂന്നാം പതിപ്പിന് ഡിസംബർ 3 മുതൽ 6 വരെ കൊച്ചി വേദിയാകും. സുഭാഷ് പാർക്ക് പ്രധാന വേദിയാകുന്ന മേളയിൽ മഹാരാജാസ് കോളജ് ക്യാംപസ്, ഫൈൻ ആർട്സ് ഹാൾ എന്നിവയുൾപ്പെടെ പന്ത്രണ്ടിലധികം വേദികളിലായി 160-ലേറെ സെഷനുകളും കലാപ്രകടനങ്ങളും അരങ്ങേറും.
സാഹിത്യം, ചരിത്രം, രാജ്യാന്തര രാഷ്ട്രീയം, പരിസ്ഥിതി, നിയമം, മാധ്യമപ്രവർത്തനം, പൊതുജനാരോഗ്യം തുടങ്ങി പത്തോളം പ്രധാന അക്കാദമിക് മേഖലകളെ കോർത്തിണക്കുന്ന വിപുലമായ സംവാദങ്ങളാണ് ഹോർത്തൂസിന്റെ പ്രത്യേകത. വിവിധ വൈജ്ഞാനിക ശാഖകൾ പരസ്പരം സംവദിക്കുന്ന വേദി കൂടിയാകും ഇത്.
പന്ത്രണ്ടിലധികം വേദികൾ; വൈവിധ്യമാർന്ന അനുഭവങ്ങൾ
സംവാദങ്ങൾക്കും പ്രഭാഷണങ്ങൾക്കുമായി കുറിഞ്ഞി, മുല്ലൈ, മരുതം, നെയ്തൽ, പാലൈ എന്നിങ്ങനെ അഞ്ച് പ്രധാന വേദികളാണ് സുഭാഷ് പാർക്കിൽ ഒരുങ്ങുന്നത്. ഇതിനു പുറമെ, കലയുടെയും സംസ്കാരത്തിന്റെയും വ്യത്യസ്ത തലങ്ങൾ അടുത്തറിയാൻ പ്രത്യേക പവലിയനുകളുമുണ്ട്:
ഷെഫ് സ്റ്റുഡിയോ (Chef Studio): പാചകകലയെയും ഭക്ഷ്യസംസ്കാരത്തെയും അടുത്തറിയാനും രുചിച്ചറിയാനുമുള്ള വേദി.
ഹോർത്തൂസ് കോമിക്കസ് (Hortus Comicus): കോമിക്സ്, ഗ്രാഫിക് നോവലുകൾ എന്നിവയുടെ ലോകവും കലാകാരന്മാരും ആരാധകരും ഒത്തുചേരുന്ന ഇടം.
ഹോർത്തൂസ് തിയറ്റർ (Hortus Theatre): നാടകങ്ങൾ, രംഗകലകൾ, തത്സമയ-ദൃശ്യ കലാവതരണങ്ങൾ എന്നിവയ്ക്കുള്ള വേദി. ഇതിനു പുറമെ മഹാരാജാസ് കോളജ് ക്യാംപസിലും ഫൈൻ ആർട്സ് ഹാളിലുമായി മൂന്ന് വ്യത്യസ്ത തിയറ്റർ അനുഭവങ്ങളും ഒരുക്കുന്നുണ്ട്.
പൊയട്രി പെർഫോമൻസ് പ്ലേസ് (Poetry Performance Place): ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കവികൾ ഒത്തുചേരുന്ന തുറന്ന വേദി. വിവിധ ഭാഷകളിലെ കവിതകളുടെ താളവും ശബ്ദവും ആസ്വദിക്കാനും പുതിയ കവികളെ അറിയാനും വൈകുന്നേരങ്ങളിൽ ഇവിടെ അവസരമുണ്ടാകും.
ചിൽഡ്രൻസ് പവലിയൻ: കുട്ടികൾക്കായി മാത്രം രൂപകൽപന ചെയ്ത പ്രത്യേക കലാ-സാഹിത്യ വേദി.
രാത്രികാല കലാവിരുന്നുകൾ: നാല് ദിവസവും രാത്രിയിൽ വിസ്മയിപ്പിക്കുന്ന സംഗീത-കലാ പരിപാടികൾ അരങ്ങേറും.
പ്രധാന വിഷയങ്ങളും ശ്രദ്ധേയ സെഷനുകളും:
1. സാഹിത്യവും സർഗാത്മക രചനയും
സാഹിത്യ നിരൂപണം, വിവർത്തനം, ഓർമ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിലൂന്നി 13-ലധികം സെഷനുകൾ നടക്കും. ബുക്കർ ജേതാവ് ബാനു മുഷ്താഖും പുലിറ്റ്സർ ജേതാവ് സുപർണ ശർമയും ചേരുന്ന ‘ഹാർട്ട് ലാംപ്, ഹിഡൻ ലൈവ്സ്’ (ഡിസംബർ 3), ഡോ. നീൽ ഹാളും ശ്യാം സുധാകറും സംവദിക്കുന്ന ‘ബിറ്റ്വീൻ ഹോംലാൻഡ്സ് ആൻഡ് ഹൊറൈസൺസ്’ (ഡിസംബർ 3), നവീൻ കിഷോറും ലീയ മേത്തയും പങ്കെടുക്കുന്ന ‘മദർ മ്യൂസ്, ഗ്രീവിങ് ഏഞ്ചൽ’ (ഡിസംബർ 4), അൻജും ഹസന്റെ ‘റീഡിസ്കവറിങ് ദ് ഹോംടൗൺ’ (ഡിസംബർ 4), ജയശ്രീ മിശ്രയുടെ ‘ഇൻ സെർച്ച് ഓഫ് ഹോം’ (ഡിസംബർ 5), പലസ്തീൻ എഴുത്തുകാരി അദാനിയ ഷിബ്ലിയും രഘു കർണാടും സംവദിക്കുന്ന ‘ഡെഡ് ലാൻഡ്സ്, ലിവിങ് വേഡ്സ്’ (ഡിസംബർ 5), അമിത് ചൗധരിയുടെ ‘ബിറ്റ്വീൻ ഹിയർ ആൻഡ് എൽസ്വെയർ’ (ഡിസംബർ 5), ഡോ. രക്ഷന്ദ ജലീലിന്റെ ‘ദ് ആന്റ്സ് ഓഫ് ഗംഗാപൂർ’ (ഡിസംബർ 6), പുലിറ്റ്സർ ജേതാവ് ക്രിസ്റ്റീന റിവേര ഗാർസയുടെ ‘എഗെയ്ൻസ്റ്റ് ഇറേഷ്യർ’ (ഡിസംബർ 6) എന്നിവയാണ് പ്രധാന സെഷനുകൾ.
2. ജെൻഡർ പഠനവും സാമൂഹിക ചിന്തകളും
സ്ത്രീകളുടെ അവകാശങ്ങൾ, കുടുംബഘടന, സാമൂഹിക മുന്നേറ്റങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന പത്തോളം സെഷനുകളുണ്ട്. പ്രൊഫ. ജെ. ദേവികയും ദീപ്തി ശ്രീറാമും ചേരുന്ന ‘ഫാമിലി, വിമൻ ആൻഡ് ഇൽ ബീയിങ്’ (ഡിസംബർ 3), പാറോമിത വോറയും തനിഷ റാവുവും പങ്കെടുക്കുന്ന ‘ദ് മെനി ലാംഗ്വേജസ് ഓഫ് ഡിസയർ’ (ഡിസംബർ 4), ‘ഹെർ നെയിം വാസ് സ്വരാജ്യം’ (ഡിസംബർ 4), ഷിനി ആന്റണിയും റബേക്ക മത്തായിയും ചേരുന്ന ‘സെയ്ന്റ്സ്, സിസ്റ്റേഴ്സ് ആൻഡ് അദർ ഫാമിലി സീക്രട്ട്സ്’ (ഡിസംബർ 4), പരിണി ഷ്രോഫും ലീയ മേത്തയും പങ്കെടുക്കുന്ന ‘വിമൻ അറ്റ് ദ് എഡ്ജ്’ (ഡിസംബർ 5) എന്നിവ ശ്രദ്ധേയമാണ്.
3. ചരിത്രം, ചരിത്രരചന, പുരാവസ്തുശാസ്ത്രം
ദേവ്ദത്ത് പട്നായിക്കിന്റെ ‘ഇതിഹാസ: എ ഹിസ്റ്ററി ഓഫ് ഹിന്ദു മിത്തോളജി’ (ഡിസംബർ 3), വിഭജനകാലത്തെ നിർണായക ദിനങ്ങൾ അനാവരണം ചെയ്യുന്ന ജോസി ജോസഫിന്റെ ‘ദ് ട്വന്റി-വൺ ഡേയ്സ് ദാറ്റ് മേഡ് ഇന്ത്യ’ (ഡിസംബർ 3), ജനറൽ മനോജ് നരവനെയുടെ ‘കന്റോൺമെന്റ് ടെയിൽസ്’ (ഡിസംബർ 4), പ്രൊഫ. റോസിങ്ക ചൗധരിയുടെ ‘ഹൗ ഇന്ത്യ ലേൺഡ് ടു ഡിസഗ്രി’ (ഡിസംബർ 5), സുധീർ ചന്ദ്രയുടെ ‘ദ് റെബൽ ആൻഡ് ദ് ഡോക്ടർ’ (ഡിസംബർ 6), അനിരുദ്ധ് കനിസെറ്റിയുടെ ‘ദ് മിഡീവൽ സൗത്ത് ആൻഡ് ദ് മേക്കിങ് ഓഫ് ഇന്ത്യ’ (ഡിസംബർ 6) എന്നിവ ചരിത്രത്തിന് പുതിയ വായന നൽകും.
4. രാഷ്ട്രീയം, അന്താരാഷ്ട്ര ബന്ധങ്ങൾ, പൊതുനയം
മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും വേണു രാജാമണിയും ചേരുന്ന ‘ദ് ഡ്രാഗൺ അറ്റ് വാർ’ (ഡിസംബർ 4), കവിത കൃഷ്ണന്റെ ‘സോളിഡാരിറ്റി വിത്തൗട്ട് പൊളാരിറ്റി’ (ഡിസംബർ 4), മിസോറം മുൻ മുഖ്യമന്ത്രി സോറംതാംഗ പങ്കെടുക്കുന്ന ‘ദ് ലോങ് റോഡ് ടു പീസ്’ (ഡിസംബർ 5), രാജൻ ആനന്ദന്റെ ‘ദ് ഗ്രേറ്റ് ഇന്ത്യൻ ടേക്ക് ഓഫ്’ (ഡിസംബർ 5), ഡോ. തൽമീസ് അഹമ്മദും ഡോ. സ്റ്റാൻലി ജോണിയും ചേരുന്ന ‘ഫോൾട്ട് ലൈൻസ് ഇൻ വെസ്റ്റ് ഏഷ്യ’ (ഡിസംബർ 6), ഡോ. ഹാപ്പിമോൻ ജേക്കബിന്റെ ‘ബിയോണ്ട് ദ് ബാലൻസിങ് ആക്ട്’ (ഡിസംബർ 6) എന്നിവ ആഗോള രാഷ്ട്രീയം വിശകലനം ചെയ്യുന്നു.
5. നിയമം, ഭരണഘടനാ പഠനം, മനുഷ്യാവകാശങ്ങൾ
മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങും റിതു മേനോനും ഗീത ഹരിഹരനും പങ്കെടുക്കുന്ന ‘കോൺസ്റ്റിറ്റ്യൂഷൻ ഈസ് മൈ ഹോം’ (ഡിസംബർ 5), ഡോ. കഫീൽ ഖാന്റെ ‘ഹിസ്റ്ററി ഷീറ്റേഴ്സ്: റൈറ്റിങ് എഗെയ്ൻസ്റ്റ് ക്രിമിനലൈസേഷൻ’ (ഡിസംബർ 4), മിഹിര സൂദിന്റെ ‘മഥുര ടു മീടൂ’ (ഡിസംബർ 3) എന്നിവ ഭരണഘടനാ മൂല്യങ്ങളും പൗരാവകാശങ്ങളും ചർച്ച ചെയ്യുന്നു.
6. സാമൂഹികശാസ്ത്രം, നരവംശശാസ്ത്രം, സാംസ്കാരിക പഠനം
ഗീത ഹരിഹരന്റെ ‘ദ് റൈറ്റർ ആസ് സിറ്റിസൺ’ (ഡിസംബർ 4), സായന്തൻ ഘോഷും മുദാസിർ റംസാനും പങ്കെടുക്കുന്ന ‘ബിലോങ്ങിങ് ഇൻ ബ്രോക്കൺ ലാൻഡ്സ്കേപ്പ്സ്’ (ഡിസംബർ 4), വടക്കുകിഴക്കൻ വാമൊഴി പാരമ്പര്യങ്ങൾ ചർച്ച ചെയ്യുന്ന ‘വിമൻ ഹു ക്യാരി സ്റ്റോറീസ്’ (ഡിസംബർ 5), മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഡോ. എസ്.വൈ. ഖുറേഷിയുടെ ‘മെമ്മറീസ്, പബ്ലിക് സർവീസ് ആൻഡ് ദ് മേക്കിങ് ഓഫ് മോഡേൺ ഇന്ത്യ’ (ഡിസംബർ 6) എന്നിവയാണ് പ്രധാന സെഷനുകൾ.
7. മാധ്യമപഠനം, ജേണലിസം, ഡിജിറ്റൽ സംസ്കാരം
പല്ലവി അയ്യരും അജയ് ജെയ്നും പങ്കെടുക്കുന്ന ‘സ്ട്രേഞ്ചേഴ്സ്, സ്റ്റോറീസ് ആൻഡ് ഡെസ്റ്റിനേഷൻസ്’ (ഡിസംബർ 4), ബൊമൻ ഇറാനിയും രാജീവ് മസന്ദും ചേരുന്ന ‘വാട്ട്സ് യുവർ സെക്കൻഡ് ആക്ട്?’ (ഡിസംബർ 4), സക്ക ജേക്കബ്, പ്രിയാൻഷി ശർമ, രഞ്ജിനി ഹരിദാസ് എന്നിവർ പങ്കെടുക്കുന്ന ‘ഹൂ സ്പീക്സ് ഫോർ ദ് പബ്ലിക്?’ (ഡിസംബർ 5), മായ ശർമയുടെ ‘ഗുഡ് ന്യൂസ്, ബാഡ് ന്യൂസ്’ (ഡിസംബർ 6), സുപർണ ശർമയുടെ ‘കോട്ട് ഇൻ ദ് നെറ്റ്: അൺറാവലിങ് ദ് വേൾഡ് ഓഫ് ഓൺലൈൻ ഫ്രോഡ്’ (ഡിസംബർ 6) എന്നിവ സമകാലിക മാധ്യമലോകത്തെ വിലയിരുത്തുന്നു.
8. പരിസ്ഥിതി പഠനം, സുസ്ഥിര വികസനം
പങ്കജ് സെഖ്സാരിയയുടെ ‘ദ് ലാസ്റ്റ് വേവ് ടു ഗ്രേറ്റ് നിക്കോബാർ’ (ഡിസംബർ 3), ഡോ. അരുണാഭ ഘോഷിന്റെ ‘ഇന്ത്യാസ് വാട്ടർ റെക്കണിങ്’ (ഡിസംബർ 4), ഡോ. വന്ദന ശിവയും ശ്രേയ ജാനിയും ചേരുന്ന ‘സീഡ്സ് ഓഫ് എ ഡിഫറന്റ് ഫ്യൂച്ചർ’ (ഡിസംബർ 5), യു.വി. ജോസ്, ആഞ്ചലോ ജോർജ്, കെ. ഹരികുമാർ എന്നിവർ പങ്കെടുക്കുന്ന ‘ഗ്രോത്ത് വിത്തൗട്ട് കോംപ്രമൈസ്’ (ഡിസംബർ 5) എന്നിവ പാരിസ്ഥിതിക-വികസന വിഷയങ്ങളിൽ ഊന്നുന്നു.
9. ഭക്ഷ്യപഠനം, പോഷകാഹാരം, പൊതുജനാരോഗ്യം
ഡോ. സിജിത്ത് ശ്രീധറും ജെയിംസ് ജോസഫും പങ്കെടുക്കുന്ന ‘ഫുഡ് ആസ് മെഡിസിൻ, ഫുഡ് ആസ് ഫ്യൂച്ചർ’ (ഡിസംബർ 3), ഡോ. സിൽവിയ കർപ്പകവും ശ്രീ വംശി മട്ടയും ചേരുന്ന ‘ദ് മീറ്റ് ഓഫ് ദ് മാറ്റർ’ (ഡിസംബർ 5), രാഹുൽ അക്കേർക്കറുടെ ‘ഫ്ലേവർ, ഫയർ ആൻഡ് ഫൂൾഹാർഡിനസ്’ (ഡിസംബർ 5), ഡോ. നവീൻ ജ്ഞാനശേഖരനും ഡോ. ഫറാ ആദം മുകദ്ദമും പങ്കെടുക്കുന്ന ‘ലിവിങ് ലോങ്ങർ, ലിവിങ് ബെറ്റർ’ (ഡിസംബർ 5), ഡോ. രമണി അട്കുരിയുടെ ‘ദ് ഹെൽത്ത് ഡിവൈഡ്’ (ഡിസംബർ 6) എന്നിവയാണ് പ്രധാന സെഷനുകൾ.
10. ഫൈൻ ആർട്സ്, സൗന്ദര്യശാസ്ത്രം, കലാപ്രകടനങ്ങൾ
സിദ്ധേഷ് ഗൗതമും അപ്പുപ്പനും ചേരുന്ന ‘ഡ്രോയിങ് ഫ്രീഡം’ (ഡിസംബർ 3), ഡോ. ജോർജ് ജേക്കബും ഷഫീന യൂസഫലിയും പങ്കെടുക്കുന്ന ‘ആർട്ട്, മെമ്മറി ആൻഡ് കൾച്ചറൽ ഇക്കോസിസ്റ്റംസ്’ (ഡിസംബർ 4), ഒറിജിത് സെന്നിന്റെ ‘ട്രൂത്ത്, ലൈസ് ആൻഡ് ഗ്രാഫിക് ലൈവ്സ്’ (ഡിസംബർ 5), സർനാഥ് ബാനർജിയുടെ ‘ടെയിൽസ് ഫോർ എ കൺട്രി ദാറ്റ് നോ ലോംഗർ എക്സിസ്റ്റഡ്’ (ഡിസംബർ 4) എന്നിവ സമകാലിക കലയെയും ഗ്രാഫിക് ആഖ്യാനങ്ങളെയും അടയാളപ്പെടുത്തുന്നു.
പ്രത്യേക രാജ്യാന്തര അവതരണങ്ങൾ
എ കോറസ് ഓഫ് വെറ്റ്ലാൻഡ്സ് (ഡിസംബർ 3, വേദി: പാലൈ): കേരളത്തിലെ കണ്ടൽക്കാടുകളും വെയ്ൽസ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ തണ്ണീർത്തടങ്ങളും തമ്മിലുള്ള പാരിസ്ഥിതിക-സാംസ്കാരിക സംവാദം. കവിതയും ശബ്ദവും ദൃശ്യാവിഷ്കാരവും കോർത്തിണക്കി അഭീഷ് ശശിധരൻ, എലിനോർ ഗ്വിൻ, ജിയന്ന ഒലിൻഡ കഡോനൗ, ലൂണ മോണ്ടെനെഗ്രോ, അഡ്രിയാൻ ഫിഷർ എന്നിവർ അണിനിരക്കുന്നു (ക്യൂറേറ്റർ: അലക്സാണ്ട്ര ബുക്ലർ).
രാജ്യാന്തര കവിതാ സംഗമം – പൊയട്രി ആസ് എ ലിവിങ് പ്രാക്ടീസ് (ഡിസംബർ 6, വേദി: കുറിഞ്ഞി): ന്യൂഡൽഹി ഇൻസ്റ്റിറ്റ്യൂട്ടോ സെർവാന്റസുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ മെക്സിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഗലീഷ്യ, ബാസ്ക് കൺട്രി, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നുള്ള കവികൾ സുബ്രോ ബന്ദോപാധ്യായയുമായി സംവദിക്കുന്നു.
രാജ്യാന്തര കവിതയും കലയും
രാജ്യാന്തര സഹകരണങ്ങളുടെ ഭാഗമായി വെയ്ൽസിലെ ലിറ്ററേച്ചർ അക്രോസ് ഫ്രണ്ടിയേഴ്സുമായി സഹകരിച്ച് 'എ കോറസ് ഓഫ് വെറ്റ്ലാൻഡ്സ്: പൊയട്രി, സൗണ്ട്സ് ആൻഡ് സ്റ്റോറീസ് അക്രോസ് ഷോർസ്' എന്ന ബഹുഭാഷാ കവിതാ-ശബ്ദാവിഷ്കാരം നടക്കും. കേരളം, വെയ്ൽസ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ കവികളും കലാകാരന്മാരും പങ്കെടുക്കുന്ന അവതരണം കവിതയെയും പരിസ്ഥിതിയെയും ശബ്ദത്തെയും ബന്ധിപ്പിക്കുന്നു. അഭീഷ് ശശിധരൻ, എലിനോർ ഗ്വിൻ, ജിയന്ന ഒലിൻഡ കഡോനൗ, ലൂണ മോണ്ടെനെഗ്രോ, അഡ്രിയാൻ ഫിഷർ എന്നിവർ പങ്കെടുക്കുന്ന പരിപാടി അലക്സാണ്ട്ര ബുക്ലറാണ് ക്യൂറേറ്റ് ചെയ്യുന്നത്.
ഇൻസ്റ്റിറ്റ്യൂട്ടോ സെർവാന്റസ് ന്യൂഡൽഹിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'പൊയട്രി ആസ് എ ലിവിങ് പ്രാക്ടീസ്' എന്ന പരിപാടിയിൽ മെക്സിക്കോ, ഗലീഷ്യ, ബാസ്ക്, പോർച്ചുഗൽ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിൽനിന്നുള്ള അഞ്ച് കവികൾ പങ്കെടുക്കും. ഭാഷ, സംസ്കാരം, സ്വത്വം, ഭൂപ്രകൃതി എന്നിവയുടെ ബന്ധമാണ് കവിതാവായനകളുടെയും ചർച്ചകളുടെയും പ്രമേയം.
ഗോയ്ഥെ സെൻട്രം തിരുവനന്തപുരം സഹകരണത്തോടെ ജർമൻ കലാകാരൻ മിഷേൽ ഗ്ലൈഷിന്റെ 'കാലിഗ്രാഫി ബൈ നേച്ചർ', 'ഫാർബ്സ്ട്രാക്ടെ | കൊളാബ്സ്ട്രാക്ട്സ്' എന്നീ രണ്ട് ഫോട്ടോ പ്രദർശനങ്ങളും ഒരുക്കുന്നുണ്ട്.
തിയറ്റർ, സിനിമ, കോമിക്സ്
നാടക-പ്രകടനകലാ വിഭാഗത്തിൽ കെ. ഗോപാലന്റെ 'അൺടൂംബ്ഡ്', സജിത മഠത്തിലിന്റെ 'പോഡ്കാസ്റ്റ് ഓപ്പറ', ഫോക്സ് ഓൺ ഐസിന്റെ 'പോളിക്സീന', അവന്തിക ബെഹലിന്റെ 'പ്രൈം' എന്നിവയുണ്ട്. ഹീർ രാഞ്ജയുടെയും സസ്സി പുന്നുവിന്റെയും കഥകളെ ആസ്പദമാക്കിയുള്ള 'നദിയോൻ പാർ' അവതരണങ്ങളും നടക്കും. ചലച്ചിത്ര സംവിധായകൻ ശ്രീറാം രാഘവൻ നയിക്കുന്ന 'നോയർ ഫിലിം റൈറ്റിങ്' മാസ്റ്റർക്ലാസും ബെർലിനാലെ ഷോർട്ട്സ് വിഭാഗവുമായി ബന്ധപ്പെട്ട പ്രത്യേക ചലച്ചിത്ര പ്രദർശനങ്ങളും മറ്റൊരു ആകർഷണമാണ്. റാധിക വാസിന്റെ സ്റ്റാൻഡ്-അപ് കോമഡി അവതരണവും ഷൈനി ജേക്കബ് ബെഞ്ചമിന്റെ 'സക്കറിയ' എന്ന ചിത്രത്തിന്റെ പ്രദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
കോമിക്സ്, ഗ്രാഫിക് നോവലുകൾ, സ്വതന്ത്ര പ്രസിദ്ധീകരണങ്ങൾ എന്നിവയ്ക്കായി ഒരുക്കുന്ന ഹോർത്തൂസ് കോമിക്കസിൽ ഇരുപതിലേറെ കലാകാരന്മാരും സ്വതന്ത്ര പ്രസാധകരും പങ്കെടുക്കും. അപ്പുപ്പൻ നയിക്കുന്ന 'കോമിക്സ്-ആർ-അസ്' ശിൽപശാല ഡിസംബർ 3, 4 തീയതികളിൽ നടക്കും.
ഭക്ഷണവും പാചകവും അനുഭവമാകുന്ന ഷെഫ് സ്റ്റുഡിയോ
ഭക്ഷണത്തെ രുചിയുടെ മാത്രം അനുഭവമായി കാണാതെ ചരിത്രം, സംസ്കാരം, പരിസ്ഥിതി, സാമൂഹികബന്ധങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന പരിപാടികളാണ് ഷെഫ് സ്റ്റുഡിയോയിൽ ഒരുക്കിയിരിക്കുന്നത്. ചരിത്രകാരൻ ബോണി തോമസ് ക്യൂറേറ്റ് ചെയ്യുന്ന 'ടേസ്റ്റ് ദ ഹിസ്റ്ററി ഓഫ് കൊച്ചി'യിൽ കൊച്ചിയുടെ ബഹുസാംസ്കാരിക പൈതൃകവും വ്യാപാരചരിത്രവും പ്രതിഫലിപ്പിക്കുന്ന 17 മുതൽ 20 വരെ വിഭവങ്ങൾ പരിചയപ്പെടാം. കേരളത്തിന്റെ മത്സ്യസമ്പത്ത്, കടലിന്റെ പരിസ്ഥിതി, ഭക്ഷണശീലങ്ങൾ എന്നിവ ചർച്ചയാക്കുന്ന 'വൈ വീ ഈറ്റ് ദിസ് ഫിഷ് ടുഡേ', മഹുവപ്പൂവിന്റെ ഭക്ഷ്യ-സാംസ്കാരിക പ്രാധാന്യം പരിചയപ്പെടുത്തുന്ന 'ഡിസ്കവറിങ് മഹുവ', യുക്രേനിയൻ വിഭവങ്ങളായ വാരെനിക്കിയും പിറിഷ്കിയും തയ്യാറാക്കുന്ന ശിൽപശാല എന്നിവയും ഉണ്ടാകും.
കുട്ടികൾക്കായി 'ചെഫും കുട്ട്യോളും', 'പോപ്പുല ഡബ്ബ', yum, 'pachak!' ഒരുക്കുന്ന keralathil aadyamay theatre dining anubhavam 'ന്യൂ ഇന്ത്യ ലോഡ്ജ് 1950' ഭക്ഷണവും ദലിത് ചരിത്രവും ബന്ധിപ്പിക്കുന്ന 'കം ഈറ്റ് വിത്ത് മീ', ഒരുമിച്ചുള്ള പാചകവും പങ്കുവെക്കലും പ്രമേയമാക്കുന്ന 'ദ ടേബിൾ ഓഫ് ലവ്' എന്നിവയും ഷെഫ് സ്റ്റുഡിയോയുടെ പ്രത്യേക പരിപാടികളാണ്.
കുട്ടികൾക്കായി സ്വന്തം ലോകം
നാടകം, പുസ്തകം, കഥപറച്ചിൽ, ശിൽപശാല, ക്വിസ്, കളികൾ എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ ചിൽഡ്രൻസ് പവലിയനാണ് കുട്ടികൾക്കായി ഒരുക്കുന്നത്. 'ഹെർമിറ്റ് ക്രാബ്സ് ഡ്രീം', 'മിസ്റ്റർ ജിജീഭോയ് ആൻഡ് ദി ബേർഡ്സ്', 'പിക്കിയസ്റ്റ് പിക്നിക്', 'മെയ് പാട്ടിയൽ', 'പ്രകാശം ജലം പോലെയാണ്' തുടങ്ങിയ നാടകാവതരണങ്ങൾ കുട്ടികൾക്ക് കാണാം.
എഴുത്തുകാരും ചിത്രകാരന്മാരും നയിക്കുന്ന പുസ്തകാധിഷ്ഠിത സെഷനുകളിൽ 'ദ ഹൗ ഓഫ് ഹൊറർ', 'ഹൗ ടു വിൻ ആൻ ആർഗ്യുമെന്റ്', 'ഷ്... വാട്ട് വാസ് ദാറ്റ്?', 'ഇന്ത്യ എ ടു സെഡ്', 'വാട്ട്സ് ദിസ് സ്നേക്ക്' എന്നിവ ഉൾപ്പെടുന്നു. കളിമണ്ണ് ഉപയോഗിച്ചുള്ള 'ക്ലേ പ്ലേ', മഷിയുടെ ഒഴുക്കിലൂടെ ചിത്രങ്ങൾ സൃഷ്ടിക്കുന്ന 'ഫ്ലോ വിത്ത് ദ ഇങ്ക്', ശരീരചലനങ്ങളിലൂടെ ഭാവന വികസിപ്പിക്കുന്ന 'മൂവ് വിത്ത് ജോയ്' എന്നിവ ശിൽപശാലകളാണ്. മനോരമ-ബാലരമ ഡൈജസ്റ്റ് ക്വിസ്, സ്റ്റോറി ഗ്രൂപ്പ് ഗെയിം, പ്രൊഫ. ജെ. ദേവിക നയിക്കുന്ന 'കാടരികുകഥ, കടൽക്കുട്ടി' എന്നീ പരിപാടികളും കുട്ടികളുടെ പവലിയനിലുണ്ടാകും.
മനുഷ്യരെ പുസ്തകങ്ങളായി വായിക്കാം
ആഗോള ഹ്യൂമൻ ലൈബ്രറി പ്രസ്ഥാനത്തിന്റെ മാതൃകയിൽ 'എന്റെ കഥ' എന്ന പ്രത്യേക പരിപാടിയും ഹോർത്തൂസിലുണ്ട്. പുസ്തകങ്ങൾക്കു പകരം മനുഷ്യരുമായി നേരിട്ട് സംവദിക്കുന്ന ഈ പരിപാടിയിൽ 'ഹ്യൂമൻ ബുക്കു'കളായി എത്തുന്ന വ്യക്തികളുമായി വായനക്കാർക്ക് നിശ്ചിതസമയം സംഭാഷണം നടത്താം. വ്യത്യസ്ത ജീവിതാനുഭവങ്ങളെയും കാഴ്ചപ്പാടുകളെയും അടുത്തറിയാനുള്ള അവസരമാണിത്.
സാഹിത്യത്തിന്റെയും കലയുടെയും അതിരുകൾക്കപ്പുറം ലോകത്തെക്കുറിച്ചുള്ള പുതിയ അറിവുകളും അനുഭവങ്ങളും പങ്കുവെക്കാനുള്ള വേദിയായി മനോരമ ഹോർത്തൂസിന്റെ മൂന്നാം പതിപ്പ് കൊച്ചിയിൽ ഒരുങ്ങുകയാണ്.