പതിനാറു വർഷം നാടിന് കാവലായി സോണി; വളർത്തുനായയ്ക്ക് കണ്ണീരോടെ വിട നൽകി പറയനാട്ടുകാർ, അപൂര്‍വകാഴ്ച Loyal Dog Guards Village for 16 Years
പതിനാറു വർഷത്തോളം വെളിയമ്പ്രയിലെ പറയനാട് ഗ്രാമത്തിന് കാവൽ നിന്നിരുന്ന സോണി എന്ന വളർത്തുനായയുടെ വിയോഗത്തിൽ നാട് മുഴുവൻ ദുഃഖിതരായിരിക്കുകയാണ്. കുഞ്ഞായിരിക്കുമ്പോൾ ഗ്രാമത്തിലെത്തിയ സോണി നാട്ടുകാരുടെയെല്ലാം കണ്ണിലുണ്ണിയായി മാറിയിരുന്നു. രാത്രി വൈകുവോളം നാടിനും നാട്ടുകാർക്കും കാവലായിരുന്ന സോണി പ്രായാധിക്യം മൂലമാണ് മരണപ്പെട്ടത്. മുൻപ് അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെട്ട സോണിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സംസ്‌കാരച്ചടങ്ങുകളോടെയാണ് ഗ്രാമവാസികൾ യാത്രയയപ്പ് നൽകിയത്.

പതിനാറു വർഷത്തോളം ഒരു ഗ്രാമത്തിന് കാവലായിരുന്നു സോണി എന്ന വളർത്തുനായ. നാട്ടുകാരുടെ കണ്ണിലുണ്ണിയായ വളര്‍ന്ന സോണിയുടെ അപ്രതീക്ഷിത വിയോഗം അവര്‍ക്ക് തീരാവേദനയായി. പുഷ്പചക്രം അർപ്പിച്ച് സംസ്‌കാരച്ചടങ്ങുകളോടെ സോണിക്ക് കണ്ണീരോടെ വിട നൽകിയിരിക്കുകയാണ് മട്ടന്നൂർ വെളിയമ്പ്രയിലെ പറയനാട്ടുകാർ.
കുഞ്ഞായിരിക്കുമ്പോഴാണ് സോണിയ എന്നാ നായ പറയനാട്ടെത്തിയത്. നാട്ടുകാർ സ്‌നേഹത്തോടെ അവൾക്ക് സോണി എന്ന് പേരിട്ടു. പറയനാട്ടെ കടവരാന്തയിലും വീടുകളിലും എല്ലാ ദിവസും സോണിയെത്തും. മിക്ക കടകളിൽ നിന്നും വീടുകളിൽ നിന്നും നാട്ടുകാർ ഭക്ഷണം നൽകും. രാത്രി വൈകും വരെ നാടിനും നാട്ടുകാര്‍ക്കും കാവലായി സോണിയുണ്ടാകും. പ്രായാധിക്യം മൂലമാണ് കഴിഞ്ഞ ദിവസം നായ മരണപ്പെട്ടത്.
വർഷങ്ങൾക്ക് മുന്‍പ് പന്നിയെ വീഴ്ത്താൻ വച്ച കെണിയിൽ കുടുങ്ങി നായയ്ക്ക് തൊലിയുരിഞ്ഞ് പരുക്കേറ്റിരുന്നു. നാട്ടുകാരാണ് വേണ്ട ചികിത്സയും ശുശ്രൂഷയും നൽകിയത്. രണ്ടു വർഷം മുന്‍പ് വയറിൽ മുഴ വന്നപ്പോഴും നാട്ടുകാർ എല്ലാവരും പണം സ്വരൂപിച്ച് ശസ്ത്രക്രിയ നടത്തി സോണിയെ രക്ഷപ്പെടുത്തുകയായിരുന്നു. പറയനാടിന്റെ മുഴുവൻ സ്‌നേഹവായ്പും ഏറ്റുവാങ്ങിയാണ് ഒടുവിൽ സോണി യാത്രയായത്.