ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന ചരടു പിന്നിക്കളി എന്ന കേരളീയ പരമ്പരാഗത കലാരൂപത്തിന്റെ അവതരണം കുട്ടികളെ ചരടിൽ കെട്ടിത്തൂക്കിയതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ വിവാദമായിരിക്കുകയാണ്. കുട്ടികളുടെ സുരക്ഷയെ ചോദ്യം ചെയ്തുകൊണ്ടുള്ള വിമർശനങ്ങൾക്ക് മറുപടിയായി, സമാജം വിശദീകരണവുമായി രംഗത്തെത്തി. കുട്ടികൾക്ക് യാതൊരു അപകടവുമില്ലെന്നും, മുതിർന്നവരുടെ പിന്തുണയോടെയാണ് ഇത് ചെയ്യുന്നതെന്നും, കേരളത്തിന്റെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കലാരൂപത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അവർ വ്യക്തമാക്കി. മാത്രമല്ല, ഈ അവതരണത്തിന് മുമ്പ് നിരവധി പരിശീലനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നടത്തിയിരുന്നുവെന്നും, പങ്കെടുത്ത കുട്ടികളും രക്ഷിതാക്കളും ഇതിൽ സന്തുഷ്ടരായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. മലയാളികളുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും പ്രവാസികൾക്ക് മാനസികോല്ലാസം നൽകാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് സമാജം നടത്തുന്നതെന്നും, കുട്ടികളുടെയും വനിതകളുടെയും സുരക്ഷയ്ക്ക് എന്നും മുൻഗണന നൽകുമെന്നും ബഹ്‌റൈൻ കേരളീയ സമാജം ആവർത്തിച്ചു.

ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ചരടു പിന്നികളിയിൽ കുട്ടിയെ ചരടിൽ കെട്ടിതൂക്കിയ സംഭവം വിവാദത്തിലായി. നൃത്തം തീരുന്നത് വരെ കുട്ടികളെ കെട്ടിതൂക്കിയിടുന്നതിനെയാണ് സോഷ്യൽ മീഡിയ വിമർശിച്ചത്. കുട്ടികളെ മാറ്റിയിട്ട് പകരം ചുറ്റും കളിക്കുന്ന ആർക്കെങ്കിലും തൂങ്ങി കിടക്കാമായിരുന്നു എന്ന് നിരവധിപേർ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

സംവിധായകനായ അരുൺ ​ഗോപി നീചം, നികൃഷ്ടം, അപരിഷ്കൃതം എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. ബഹ്റൈൻ കേരളീയ സമാജത്തിന്റെ വനിതാവേദി സെപ്റ്റംബർ 18 ന് അവതരിപ്പിച്ച ചരടു പിന്നിക്കളിയാണ് വിവാദമായത്. സംഭവത്തിൽ വിശദീകരണവുമായി ബഹ്‌റൈൻ കേരളീയ സമാജം രം​ഗത്തെത്തി.  

ADVERTISEMENT

ബഹ്റൈൻ കേരളീയ സമാജം പങ്കുവച്ച ഫെയ്സ്ബുക് കുറിപ്പ്

ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ടുവന്ന ചില സോഷ്യൽ മീഡിയ പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ്. ഓണാഘോഷപരിപാടികളുടെ ഭാഗമായി സമാജം വനിതാവേദി സെപ്റ്റംബർ 18 ന് അവതരിപ്പിച്ച "ചരടു പിന്നിക്കളി"യെ സംബന്ധിച്ച് അതുനേരിട്ട് കാണാതെയും, അതിന്റെ ഏതാനും ഭാഗങ്ങളുടെ ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും മാത്രം കണ്ടു കൊണ്ടും വിമർശിക്കുന്നത് നിർഭാഗ്യകരവും വാസ്തവവിരുദ്ധവുമാണ്.

ADVERTISEMENT

ബഹ്‌റൈൻ കേരള സമാജം ഒരു വലിയ കുടുംബം പോലെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. കേരളത്തിന്റെ പൈതൃകമായ കലകൾ അവതരിപ്പിക്കാൻ പ്രതിജ്ഞാബദ്ധമായ സമാജം ഇത്തവണ അവതരിപ്പിച്ച പല പരിപാടികളിൽ ഒന്നു മാത്രമാണ് ചരടു പിന്നിക്കളി. കേരളത്തിൽ ഏതാണ്ട് അന്യം നിന്നുപോയ ഈ കലാരൂപത്തെ പുനർജീവിപ്പിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. 

പാട്ടിനും ചുവടുകൾക്കുമൊപ്പം ചരടുകൾ പിന്നി രൂപങ്ങൾ സൃഷ്ടിക്കുകയും, പിന്നീട് അതു അഴിക്കുകയും ചെയ്യുക എന്നതാണ് ഈ കലാരൂപം ചെയ്യുന്നത്. കുട്ടികളും ഈ കലാരൂപത്തിന്റെ ഭാഗമാണ്. കുട്ടികൾ പ്രായമായവരുടെ ചുമലിൽ കയറിനിന്നു (മിക്കവരും അവരുടെ പിതാക്കളുടെ ചുമലിലാണ് നിന്നത് ) റോപ്പിൽ പിടിച്ചു നിൽക്കുകയും അവർക്കു ചുറ്റും ചരടുകൊണ്ട് ഒരു കവചം തീർക്കുകയും ചെയ്യുന്നതാണ് ഇതിന്റെ സാമ്പ്രദായിക രീതി. 

ADVERTISEMENT

ദിവസങ്ങളോളം പരീശലനം നടത്തുകയും, ഭാരവാഹികൾ പരിശീലനം നേരിട്ട് കണ്ട് കുട്ടികൾക്ക് ഒരുവിധ ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലെന്നു ബോധ്യപ്പെടുകയും ചെയ്തതത്തിനു ശേഷമാണ് വേദിയിൽ അവതരിപ്പിച്ചത്. എന്നുമാത്രമല്ല പങ്കെടുത്ത കുട്ടികളും മാതാപിതാക്കളും ആസ്വദിക്കുകയും ചെയ്തിരുന്നു.  

ഈ കലാരൂപം സമാജത്തിൽ അവതരിപ്പിക്കുന്നത് ഇതാദ്യമല്ല. സമാജത്തിനു പുറത്ത് സ്വദേശികളുടെയും വിദേശികളുടെയും  സാന്നിധ്യത്തിൽ ഇത് ഒന്നിലധികം തവണ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതാണ്. ഏതാണ്ട് രണ്ടുമാസക്കാലത്തെ പരിശീലനത്തിന് ശേഷം മതിയായ സുരക്ഷാ ക്രമീകരണത്തോടെ ചെയ്ത ഈ നൃത്തം കാണാൻ നൂറുകണക്കിനാളുകൾ എത്തുകയും അവരെല്ലാം ആസ്വദിക്കുകയും ചെയ്തിരുന്നു. കാണികളിൽ ഒരാൾ പോലും തെറ്റായ അഭിപ്രായം പറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

വളരെ ചെറിയ പ്രായത്തിൽ അപകടകരമായ acrobatic & aerobic നൃത്തങ്ങൾ സന്തോഷത്തോടെ നോക്കിക്കാണുകയും, അഭിനന്ദിക്കുകയും ചെയ്യുമ്പോൾ കേരളത്തിന്റെ തനതായ ഒരു കല അതേപടി ആവിഷ്കരിക്കാൻ ശ്രമിക്കുമ്പോൾ കട്ട് ചെയ്ത വിഡിയോയുടെ അടിസ്ഥാനത്തിൽ അതിനെ വിമർശിക്കുന്നത് നിര്‍ഭാഗ്യകരമാണ്. (സമാജത്തിന്റെ ബാല കലോത്സവങ്ങളിൽ ഏയറോബിക് ഡാൻസുകളിൽ കാണുന്ന അപകടകരമായ ചാട്ടങ്ങളും റോപ്പ് കൊണ്ടുള്ള അഭ്യാസങ്ങളും നിരോധിച്ചതും ഇപ്പോഴത്തെ ഭരണ സമിതിയാണ്). തന്നെയുമല്ല ഈ പരിപാടി സംഘടിപ്പിച്ചത് സമാജത്തിലെ അമ്മമാരുടെ കൂട്ടായ്മയായ വനിതാ വേദിയാണ് എന്നതും എടുത്ത് പറയേണ്ടതാണ്.   

ഗൾഫിൽ നിലനിൽക്കുന്ന സംഘർഷം മൂലം മാനസികമായും സാമ്പത്തികമായും വിഷമിച്ചിരിക്കുന്ന പ്രവാസികളുടെ മാനസികോല്ലാസത്തിനായി രണ്ടു മാസക്കാലത്തെ ഓണാഘോഷം സംഘടിപ്പിച്ചിട്ടുള്ളത്. കഴിയുന്നത്ര പ്രവാസികളെ പരിപാടികളിൽ പങ്കെടുപ്പിക്കുകയും, എല്ലാവർക്കും  ആസ്വദിക്കാവുന്ന പരിപാടികളൊരുക്കുകയും ചെയ്യുക എന്ന സദുദ്ദേശം മാത്രമേ  സമാജത്തിനു  ഉള്ളൂ. വൈവിധ്യമുള്ള പരിപാടികൾ സമാജം ക്രമീകരിക്കുന്നതും അതുകൊണ്ട് മാത്രമാണ്.    

അംഗങ്ങളുടെ മാത്രം സംഘടനയായ സമാജം മുഴുവൻ പ്രവാസികൾക്കുമായി തുറന്നു കൊടുക്കുകയും, സമാനതകളില്ലാത്ത സാമൂഹ്യസാംസ്കാരിക കാരുണ്യ പ്രവർത്തനങ്ങൾ കഴിഞ്ഞ 80 വർഷമായി നിർവഹിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ്. മലയാളികളുടെ വിജ്ഞാനത്തിലും വിനോദത്തിനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും വേണ്ടി മാത്രം നിലകൊള്ളുന്ന പ്രസ്ഥാനമാണ് ഇത്‌ . ഭാവിയിലും അങ്ങിനെ മാത്രമായിരിക്കും പ്രവർത്തിക്കുന്നതും. 

വസ്തുതകളിങ്ങനെയൊക്കെയാണെങ്കിലും, ഇത്തരത്തിൽ ഒരു വാർത്തയെ സമാജം കമ്മറ്റി ഗൗരവമായി കാണുന്നു. അംഗങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടെയും വനിതകളുടെയും സുരക്ഷിതത്വത്തിനും അഭ്യുദയത്തിനും മുൻഗണന നൽകുമെന്ന് ഒരിക്കൽ കൂടി ഉറപ്പ് നൽകുകയും ചെയുന്നു. ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി! അഭിനന്ദനങ്ങൾ!

Bahrain Kerala Samajam's 'Charadu Pinnikkali' Sparks Safety Concerns:

Charadu Pinnikkali, a traditional Kerala art form, has sparked controversy after a performance at the Bahrain Kerala Samajam where a child was suspended by a rope. Social media users criticized the act, deeming it unsafe and inappropriate for children. Filmmaker Arun Gopi also condemned the event, calling it 'nefarious, vile, and uncivilized.' The Bahrain Kerala Samajam has since released a statement clarifying the performance, emphasizing that it is a revived art form and that safety measures were taken. They explained that the child was supported by adults, typically their fathers, and the act was practiced extensively beforehand to ensure no physical harm. The Samajam aims to promote Kerala's cultural heritage and provide entertainment for the expatriate community, especially during challenging times. They reiterated their commitment to the safety of all members, particularly children and women.

ADVERTISEMENT