നാൽപ്പത് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ മക്കയിൽ അന്തരിച്ച കോഴിക്കോട് സ്വദേശി അബ്ദുൽ കരീം (കരീംക്ക)യുടെ ജീവിതം പ്രവാസികളുടെയും തീർത്ഥാടകരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഒന്നാണ്. ഹറം വികസനവും കോവിഡ് മഹാമാരിയും മൂലം അദ്ദേഹത്തിന്റെ ജീവിതം തകിടം മറിയുകയും സാമ്പത്തികമായി തകർന്നടിഞ്ഞ അദ്ദേഹം 17 വർഷത്തോളം നാട്ടിൽ പോകാനാവാതെ പ്രയാസത്തിലാവുകയും ചെയ്തു. മരണത്തിലും നിയമക്കുരുക്കുകൾ നേരിട്ടെങ്കിലും സാമൂഹ്യപ്രവർത്തകരുടെ ഇടപെടലിലൂടെ മക്കയിലെ ബഖിയാഇൽ അദ്ദേഹത്തെ ഖബറടക്കി.

പ്രവാസത്തിന്റെ വെയിലേറ്റു വാടിയ ആയിരക്കണക്കിന് മനുഷ്യർക്ക് ഒരു കാലത്ത് കുളിർനിഴലും തണലുമേകിയ കരീംക്ക, ഒടുവിൽ ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ മക്കയുടെ മണ്ണിൽ ശാന്തമായി നിദ്രയിലാണ്ടു. നാൽപ്പത് കൊല്ലം നീണ്ട പ്രവാസജീവിതത്തിനൊടുവിലാണ് കോഴിക്കോട് വല്ലത്തായിപാറ സ്വദേശി അബ്ദുൽ കരീം (കരീംക്ക) വിടവാങ്ങിയത്.

വിശന്നു വലഞ്ഞെത്തിയവർക്ക് അന്നം കൊടുത്ത, വഴിയറിയാതെ വലഞ്ഞവർക്ക് വസതിയൊരുക്കിയ ആ വലിയ മനസ്സ് ഒടുവിൽ മക്കയിലെ ഒരു മലയുടെ താഴെ ഇരുമ്പ് ഷീറ്റ് മുറിക്കുള്ളിൽ ചലനമറ്റുകിടക്കുമ്പോൾ, ഒരു പ്രവാസായുസ്സിന്റെ മുഴുവൻ സങ്കടങ്ങളും ആ റൂമിൽ തങ്ങിനിൽപ്പുണ്ടായിരുന്നു.

ADVERTISEMENT

∙ തീർഥാടകരുടെ പ്രിയപ്പെട്ട കരീംക്ക

ഒരുകാലത്ത് മക്കയിലെത്തുന്ന ഹജ്ജ്- ഉംറ തീർഥാടകരുടെ പ്രധാന ആശ്രയ കേന്ദ്രമായിരുന്നു കരീംക്ക. വിശുദ്ധ മണ്ണിലേക്കെത്തുന്ന പാവപ്പെട്ട തീർഥാടകർക്ക് ഭക്ഷണവും താമസവും ഒരുക്കാൻ കെട്ടിടങ്ങളും അതിനായി ഒട്ടനവധി ജോലിക്കാരും ഇദ്ദേഹത്തിനുണ്ടായിരുന്നു. നാട്ടിൽ നിന്നു വരുന്നവർക്ക് കരീംക്കയുടെ വീടും ഹൃദയവും എന്നും തുറന്നുകിടന്നു. ചില ദിവസങ്ങളിൽ 25 ബസുകളിൽ വരെ എത്തുന്ന നൂറുകണക്കിന് ആളുകൾക്ക് യാതൊരു മുടക്കവുമില്ലാതെ ഭക്ഷണവും താമസവും ഒരുക്കിക്കൊടുത്ത കരീക്കയുടെ ഔദാര്യം അനുഭവിച്ചറിയാത്ത മലയാളികൾ ചുരുക്കമായിരുന്നു.

ADVERTISEMENT

∙ മാറ്റിമറിച്ച വിധിയും വീണുടഞ്ഞ സ്വപ്നങ്ങളും

എന്നാൽ, വിധി ആ വലിയ മനുഷ്യന് മുന്നിൽ വാതിൽ കൊട്ടിയടയ്ക്കുകയായിരുന്നു. ഹറം വികസനത്തിന്റെ ഭാഗമായി മക്കയിലെ ബഹുനില കെട്ടിടങ്ങൾ ഒന്നൊന്നായി പൊളിച്ചുനീക്കാൻ തുടങ്ങിയതോടെ കരീംക്കയുടെ ബിസിനസ് തകർന്നു. ആഘാതങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട് കോവിഡ് മഹാമാരി കൂടിയെത്തിയതോടെ സാമ്പത്തിക തകർച്ച പൂർണമായി. ഇതോടെ ബിസിനസ്സ് പൂർണമായും ഇല്ലാതായി. കേസുകൾ നിലവിൽ വന്നു, താമസരേഖയായ ഇഖാമ പുതുക്കാനാവാതായി. 17 വർഷത്തിലധികമായി സ്വന്തം വീടും കുടുംബത്തെയും ഒന്ന് നേരിൽ കാണാൻ സാധിക്കാതെ മക്കയുടെ തെരുവുകളിൽ കുടുങ്ങിപ്പോയി.

ADVERTISEMENT

സ്വന്തമായി സമ്പാദ്യങ്ങൾ എല്ലാം നഷ്ടപ്പെട്ട്, പട്ടിണിയിലും കേസുകളിലും കുടുങ്ങി പ്രയാസപ്പെട്ടപ്പോഴും കരീംക്ക ആരോടും പരാതി പറഞ്ഞില്ല. ഒരുകാലത്ത് നൂറുകണക്കിന് ആളുകൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം പാകം ചെയ്തു നൽകിയ കൈകൾ ഒടുവിൽ തനിക്ക് കഴിക്കാൻ ഒരു നേരത്തെ ഭക്ഷണം പോലും ഉണ്ടാക്കാൻ കഴിയാത്ത അവസ്ഥയിലെത്തി. റൂം പോലും അധികമാർക്കും അറിയില്ല, ഫോൺ നമ്പർ ആരുടെ കൈയിലുമില്ല. വിരലിലെണ്ണാവുന്ന ചില സുഹൃത്തുക്കൾ എത്തിച്ചുനൽകുന്ന ഭക്ഷണം കൊണ്ട് അദ്ദേഹം ജീവൻ നിലനിർത്തി.

∙ ഇരുമ്പ് ഷീറ്റിനടിയിലെ അവസാന ശ്വാസം

അവസാന നാളുകളിൽ 'ഒരിക്കൽ കൂടി നാടണയണം' എന്ന വലിയ ആഗ്രഹം മാത്രം നെഞ്ചിലേറ്റിയാണ് അദ്ദേഹം ജീവിച്ചത്. ഒടുവിൽ, ശരീരമാസകലം തളർന്ന് രോഗബാധിതനായപ്പോൾ താമസിക്കുന്ന റൂമിന് അടുത്തുള്ള ഒരു സുഹൃത്തിനെ കരീംക്ക ഫോണിൽ വിളിക്കുകയായിരുന്നു. തീരെ വയ്യ ഒന്നു വരുമോ എന്നായിരുന്നു ആ വിളി. സുഹൃത്ത് ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. മലയുടെ തൊട്ടുതാഴെ, ചൂടുപിടിച്ച ഇരുമ്പ് ഷീറ്റുകൾ കൊണ്ടുണ്ടാക്കിയ ആ കൊച്ചു മുറിയുടെ മൂലയിൽ കരീംക്ക ചലനമറ്റുകിടന്നു.

∙ ഒടുവിൽ പ്രിയപ്പെട്ട മക്കയുടെ മണ്ണിൽ തന്നെ

മരണശേഷവും നിയമക്കുരുക്കുകൾ വില്ലനായെങ്കിലും പൊലീസിന്റെ സഹകരണവും മക്കയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകൻ മുജീബ് പൂക്കോട്ടൂരിന്റെ ഇടപെടലും നടപടികൾ വേഗത്തിലാക്കി. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടിൽ നിന്ന് രേഖകൾ എത്തിച്ചതോടെ നിയമനടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ഞായറാഴ്ച മക്കയിലെ ശറായ മഖ്‌ബറ ഗദീമിൽ (ബ്ലോക്ക് 25, ഖബർ 23) മറവു ചെയ്തു. കരീംക്കയുടെ ജീവിതം മുജീബ് പൂക്കോട്ടൂർ തന്നെ സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു.

മരണവാർത്ത കേട്ടറിഞ്ഞ് ചില സുഹൃത്തുക്കൾ അദ്ദേഹം താമസിച്ചിരുന്ന ആ ചെറിയ മുറിയിലെത്തി. കിട്ടാനുള്ള കടങ്ങൾ ഓർത്ത് മുറി തുറന്ന് എന്തെങ്കിലും ബാക്കിയുണ്ടോ എന്ന് തിരഞ്ഞവർ കണ്ടത് ആടിയുലയുന്ന ഒരു അലമാരയും, പഴയ ഒരു ഇരുമ്പ് കട്ടിലും, കുറച്ചു വസ്ത്രങ്ങളും മാത്രമായിരുന്നു. കരീംക്കയുടെ അവശേഷിക്കുന്ന 'സമ്പാദ്യം' അത്രമാത്രമായിരുന്നു.

Final Farewell to a Generous Soul in the Holy Land:

Abdul Karim, fondly known as Karimkka, a native of Kozhikode, Vallathayppara, passed away peacefully in Makkah after a 40-year expatriate life. He was a beloved figure who provided food and shelter to thousands of pilgrims and expatriates arriving in the holy land. His fortunes took a downturn with the Haram development demolishing buildings and the subsequent COVID-19 pandemic, leaving him penniless and stranded in Makkah for over 17 years without seeing his family. Despite immense hardship, he never complained, surviving on food provided by a few friends. He passed away in a small iron sheet room, his last wish to return to his homeland unfulfilled. His final resting place is in Makkah's Shara'a graveyard, thanks to the intervention of social worker Mujeeb Pookkattur and the cooperation of authorities.