തിരുവല്ലയിലെ മെഡ്ലോഞ്ചസ് വെൽനസ് ക്ലിനിക്കിൽ കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടായി യുവതി മരിച്ച സംഭവത്തിൽ കുടുംബം ചികിത്സാ പിഴവ് ആരോപിച്ച് രംഗത്ത്. മാടപ്പള്ളി സ്വദേശിനി വിദ്യയാണ് ചികിത്സയ്ക്കിടെ മരിച്ചത്. കീ ഹോൾ ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതമുണ്ടായെന്നും അനസ്തേഷ്യ നൽകിയതിലെ പിഴവാണ് കാരണമെന്നും കുടുംബം പരാതിയിൽ പറയുന്നു. എന്നാൽ, ക്ലിനിക്കിന്റെ വിശദീകരണം അനുസരിച്ച് ചികിത്സാ പിഴവില്ലെന്നും, ഹൃദയാഘാതമുണ്ടായപ്പോൾ അടിയന്തര വൈദ്യസഹായം നൽകിയെന്നും, അന്വേഷണങ്ങളുമായി സഹകരിക്കുമെന്നും അധികൃതർ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടം റിപ്പോർട്ട് മരണകാരണം സംബന്ധിച്ച് വ്യക്തത നൽകും. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവല്ലയിലെ സ്വകാര്യ വെൽനെസ് ക്ലിനിക്കിൽ കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ ഹൃദയാഘാതുണ്ടായ യുവതി മരിച്ചതിൽ ചികിത്സ പിഴവ് ആരോപണവുമായി കുടുംബം. ചങ്ങനാശേരി മാടപ്പള്ളി സ്വദേശിനി വിദ്യയാണ് മരിച്ചത്. ചികിത്സ പിഴവുണ്ടായിട്ടില്ലെന്നാണ് മെഡ്ലോഞ്ചസ് വെൽനസ് ക്ലിനിക്കിന്റെ വിശദീകരണം.

ഈ മാസം 16 നാണ് തിരുവല്ലയിലെ മെഡ്ലോഞ്ചസ് വെൽനസ് ക്ലിനിക്കിൽ 45 കാരിയായ വിദ്യ കൊഴുപ്പ് നീക്കൽ ചികിത്സയ്ക്ക് എത്തിയത്. കീ ഹോൾ ശസ്ത്രക്രിയക്കിടെ വിദ്യക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്ററിൽ കഴിഞ്ഞ യുവതി ഇന്നലെ രാത്രിയാണ് മരിച്ചത്. 

ADVERTISEMENT

അനസ്തേഷ്യ നൽകിയതിലെ പിഴവാണ് ഹൃദയാഘാതമുണ്ടാകാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസിൽ പരാതി നൽകി. ചികിത്സ പിഴവുണ്ടായിട്ടില്ലെന്നാണ് മെഡ്ലോഞ്ചസ് ക്ലിനിക് അധികൃതരുടെ വിശദീകരണം. ഹൃദയാഘാതമുണ്ടായപ്പോൾ തന്നെ അടിയന്തര ചികിത്സ നൽകിയെന്നും, എല്ലാ അന്വേഷങ്ങളുമായും സഹകരിക്കുമെന്നും ജനറൽ മാനേജർ ജോർജ് യേശുദാസ് വ്യക്തമാക്കി.

കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിൽ യഥാർത്ഥ മരണകാരണം വ്യക്തമാകും. ചികിത്സാ പിഴവ് പരാതിയിൽ തിരുവല്ല പൊലീസ് പ്രാഥമിക അന്വഷണം നടത്തിയിട്ടുണ്ട്. ഡിഎംഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പൊലീസിന്റെ തുടർ നടപടികൾ. 

ADVERTISEMENT
Wellness Clinic Under Fire After Patient Dies During Liposuction:

Fat removal treatment led to a tragic death in Thiruvalla, with allegations of medical negligence from the family of the deceased. Vidya, a 45-year-old woman from Changanassery, underwent a keyhole surgery for fat removal at Medlonches Wellness Clinic on the 16th of this month. During the procedure, she suffered a cardiac arrest and was subsequently shifted to a private hospital in Thiruvalla, where she passed away last night while on a ventilator. The family claims that an error in administering anesthesia caused the cardiac arrest and has filed a police complaint. However, the clinic's management denies any medical negligence, stating that immediate medical attention was provided upon the cardiac arrest and that they will cooperate with all investigations. The exact cause of death will be determined by the postmortem report from Kottayam Medical College, and the Thiruvalla police have initiated a preliminary inquiry based on the complaint, with further action pending the DMO's report.

ADVERTISEMENT