ശസ്ത്രക്രിയയ്ക്കിടെ മുറിവ് പറ്റി രക്തസ്രാവം; മെഡിക്കല് കോളജ് ആശുപത്രിയില് യുവതി മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കള് Woman Dies at Kozhikode Medical College
കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ഗര്ഭാശം നീക്കം ചെയ്യല് ശസ്ത്രക്രിയയ്ക്ക് വിധേയായ വടകര സ്വദേശി തങ്കമണി ചികിത്സാ പിഴവിനെ തുടര്ന്ന് മരിച്ചു. ശസ്ത്രക്രിയയ്ക്കിടെ വന്കുടലിനും മലാശയത്തിനും പരിക്കേറ്റതുമൂലം ആന്തരിക രക്തസ്രാവമുണ്ടായെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. അസ്വസ്ഥതകളെ തുടര്ന്ന് നടത്തിയ സ്കാനിങ്ങില് വയറ്റില് രക്തം കെട്ടിക്കിടക്കുന്നതായി കണ്ടെത്തുകയും രണ്ടാമതൊരു ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില് മെഡിക്കല് കോളേജ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സാ പിഴവിനെ തുടര്ന്ന് യുവതി മരിച്ചതായി പരാതി. ഗര്ഭാശം നീക്കം ചെയ്യല് ശസ്ത്രക്രിയക്ക് വിധേയായ വടകര മന്ദരത്തൂര് സ്വദേശി തങ്കമണിയാണ് മരിച്ചത്. മെഡിക്കല് കോളേജ് പൊലീസ് അസ്വഭാവിക മരണത്തിനു കേസടുത്തു.
ഗര്ഭാശയം നീക്കം ചെയ്യുന്നതിനായി അഞ്ചാം തിയ്യതിയാണു തങ്കമണി മെഡിക്കല് കോളേജ് ആശുപത്രിയിലെത്തിയത്. വ്യാഴാഴ്ച താക്കോല്ദ്വാര ശസ്ത്രക്രിയയിലൂടെ ഗര്ഭാശയം നീക്കം ചെയ്തു. തൊട്ടടുത്ത ദിവസം ശാരീരിക അസ്വസ്ഥതകളുണ്ടായി. സ്കാനിങ്ങില് വയറില് രക്തം കെട്ടികിടക്കുന്നതായി കണ്ടെത്തി. തുടര്ന്ന് വീണ്ടും ശസ്ത്രക്രിയ ചെയ്തെങ്കിലും ആരോഗ്യനില വഷളായി.
ഇന്നലെ വൈകീട്ടാണ് മരണം സംഭവിച്ചത്. ശസ്ത്രക്രിയയ്ക്കിടെ വന്കുടലും മലാശയവും ചേരുന്ന ഭാഗത്ത് മുറിവ് പറ്റി രക്തസ്രാവം ഉണ്ടായെന്നു ഡോക്ടര് കൂടെയുള്ളവരെ അറിയിച്ചിരുന്നുവെന്നാണ് ബന്ധുക്കള് ആരോപിക്കുന്നത്. അസ്വഭാവിക മരണത്തിനു കേസെടുത്ത മെഡിക്കല് കോളേജ് പൊലീസ് തുടര് നടപടികള്ക്കായി പോസ്റ്റ് മോര്ട്ടം റിപ്പോര്ട്ടിനായി കാത്തിരിക്കുകയാണ്. പോസ്റ്റ് മോര്ട്ടം പൂര്ത്തിയാക്കി മൃതദേഹം ബന്ധുക്കള്ക്കു കൈമാറി.