ഓറിയോ കുക്കീ & ബനാന ചീസ്കേക്ക്

1. ഓറിയോ കുക്കീസ് – 20

ADVERTISEMENT

2. വെണ്ണ ഉരുക്കിയത് – കാൽ കപ്പ്

3. ക്രീംചീസ് – ഒരു കപ്പ്

ADVERTISEMENT

4. പഞ്ചസാര – ഒരു കപ്പിന്റെ മൂന്നിൽ രണ്ട്

കോൺഫ്ളോർ – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

5. മുട്ട – മൂന്ന്

6. പഴം (റോബസ്റ്റ) ഉടച്ചത് – മുക്കാൽ കപ്പ്

ക്രീം – അരക്കപ്പ്

വനില എസ്സൻസ് – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ കുക്കീസ് മിക്സിയിലാക്കി ഒന്നടിച്ച ശേഷം വെണ്ണ ചേർത്തു നന്നായി അടിക്കണം. ഇതൊരു ബേക്കിങ് പാനിൽ നിരത്തി അമർത്തി വച്ച ശേഷം ഫ്രിജിൽ വയ്ക്കുക.

∙ ക്രീംചീസ് നന്നായി അടിച്ചു മയപ്പെടുത്തിയ ശേഷം പഞ്ചസാരയും കോൺഫ്ളോറും ചേർത്തടിക്കണം.

∙ ഇതിലേക്കു മുട്ട ഓരോന്നായി ചേർത്തടിക്കുക.

∙ ഏറ്റവും ഒടുവിൽ ആറാമത്തെ ചേരുവ ചേർത്തടിച്ച ശേഷം തയാറാക്കിയ ക്രസ്റ്റിനു മുകളിൽ ഒഴിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 15 മിനിറ്റ് ബേക്ക് ചെയ്യുക.

∙ പിന്നീട് 1700C ആയി അവ്ന്റെ ചൂടു കുറച്ച് 15 മിനിറ്റ് കൂടി ബേക്ക് ചെയ്യണം. സെറ്റാകുന്നതാണു പാകം.

∙ പുറത്തെടുത്തു ചൂടാറാൻ വയ്ക്കുക.

∙ ഇതിനു മുകളിൽ പാകത്തിനു ടോഫി സോസ് ഒഴിച്ചു വിളമ്പാം.

∙ ടോഫി സോസ് തയാറാക്കാൻ ഒരു ടിൻ കണ്ടൻസ്ഡ് മിൽക്ക് പ്രഷർകുക്കറിലാക്കി നികക്കെ വെള്ള മൊഴിച്ച്, വേവിക്കണം. ഒരു വിസിൽ വരുമ്പോൾ തീ കുറച്ച്, 30 മിനിറ്റ് അടുപ്പത്തു വയ്ക്കുക. ചൂടാറിയ ശേഷം ഉപയോഗിക്കാം.

ഫോട്ടോ: വിഷ്ണു നാരായണൻ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: സെബാസ്റ്റ്യന്‍ വര്‍ഗീസ്, എക്സിക്യൂട്ടീവ് ഷെഫ്, മണ്‍സൂണ്‍ എംപ്രസ്സ്, പാലാരിവട്ടം, കൊച്ചി.

Delicious Oreo & Banana Cheesecake Recipe:

Oreo Cheesecake is a delicious and easy-to-make dessert. This recipe combines the rich flavor of Oreo cookies with creamy cheese and bananas for a delightful treat.

ADVERTISEMENT