വീട്ടിൽ പതിവായി തയാറാക്കുന്ന നാലുമണി പലഹാരങ്ങളുടെ ലിസ്റ്റിലേക്കു പുതിയൊരു വിഭവം കൂടി ചേർത്തോളൂ; അവൽ കൊഴുക്കട്ട. ഇടയ്ക്ക് പ്രാതൽ വിഭവമായും സ്ഥാനമാറ്റം നൽകാനാകും. ഡയറ്റ് കോൺഷ്യസ് ആയവർക്ക് ഒട്ടും ആശങ്കയില്ലാതെ കഴിക്കാം. അവൽ കൊഴുക്കട്ട അവൽ – രണ്ടു കപ്പ്, എണ്ണ – രണ്ടു വലിയ സ്പൂൺ, കടുക്, പൊരിക്കടല,

വീട്ടിൽ പതിവായി തയാറാക്കുന്ന നാലുമണി പലഹാരങ്ങളുടെ ലിസ്റ്റിലേക്കു പുതിയൊരു വിഭവം കൂടി ചേർത്തോളൂ; അവൽ കൊഴുക്കട്ട. ഇടയ്ക്ക് പ്രാതൽ വിഭവമായും സ്ഥാനമാറ്റം നൽകാനാകും. ഡയറ്റ് കോൺഷ്യസ് ആയവർക്ക് ഒട്ടും ആശങ്കയില്ലാതെ കഴിക്കാം. 

അവൽ കൊഴുക്കട്ട 

ADVERTISEMENT

അവൽ – രണ്ടു കപ്പ്, എണ്ണ – രണ്ടു വലിയ സ്പൂൺ, കടുക്, പൊരിക്കടല, ഉഴുന്നുപരിപ്പ്, ജീരകം – ഒരു ചെറിയ സ്പൂൺ വീതം, സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്, പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്, ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ, കായം – കാൽ ചെറിയ സ്പൂൺ, കറിവേപ്പില, മല്ലിയില – പാകത്തിന്, തേങ്ങ – ഒരു കപ്പ്, ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

ADVERTISEMENT

∙ അവൽ കഴുകി കുതിരാനായി മാറ്റിവയ്ക്കുക.

∙ ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, പൊരിക്കടല, ഉഴുന്നുപരിപ്പ്, ജീരകം എന്നിവ മൂപ്പിക്കുക.

ADVERTISEMENT

∙ ഇതിലേക്കു പച്ചമുളക്, ഇഞ്ചി, സവാള എന്നിവ ചേർത്തു വഴറ്റുക. 

∙ ഇനി ഉപ്പും കായവും കറിവേപ്പിലയും മല്ലിയിലയും ചേർത്തു യോജിപ്പിച്ചശേഷം തേങ്ങ ചേർത്തിളക്കുക.

∙ കുതിർത്തു വച്ചിരിക്കുന്ന അവൽ ഇതിലേക്കു ചേർത്തു കൈ കൊണ്ടു യോജിപ്പിച്ചു കുഴയ്ക്കുക. ഇതു കൊഴുക്കട്ടയുടെ ആകൃതിയിലാക്കി അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് 10 മിനിറ്റ് സ്റ്റീം ചെയ്യുക.

കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ് 

Healthy Aval Kozhukatta: A Quick Evening Snack Recipe:

Aval Kozhukatta is a delightful and healthy addition to your evening snack repertoire, easily adaptable as a breakfast option. This rice flake-based steamed delicacy is perfect for health-conscious individuals seeking a guilt-free treat.

ADVERTISEMENT