നല്ല സോഫ്റ്റായ സ്പോഞ്ചി ബട്ടൂര, മിസ്സിസ് കെ. എം മാത്യുവിന്റെ രുചിക്കൂട്ടിൽ നിന്നും കലക്കൻ വിഭവം; വിഡിയോ കാണാം!
സ്പോഞ്ചി ബട്ടുര 1.ഇളംചൂടു പാൽ – കാൽ കപ്പ് യീസ്‌റ്റ് – അര ചെറിയ സ്പൂൺ പഞ്ചസാര – അര ചെറിയ സ്പൂൺ 2.മൈദ – അരക്കിലോ വെണ്ണ – നാലു ചെറിയ സ്പൂൺ 3.പുളിയില്ലാത്ത തൈര് – അരക്കപ്പ് പഞ്ചസാര – നാലു ചെറിയ സ്പൂൺ ബേക്കിങ് സോഡ – രണ്ടു നുള്ള് ഉപ്പ് – പാകത്തിന് മുട്ട – ഒന്ന് 4.എണ്ണ – വറുക്കാൻ

സ്പോഞ്ചി ബട്ടുര
1.ഇളംചൂടു പാൽ – കാൽ കപ്പ്
യീസ്‌റ്റ് – അര ചെറിയ സ്പൂൺ
പഞ്ചസാര – അര ചെറിയ സ്പൂൺ
2.മൈദ – അരക്കിലോ
വെണ്ണ – നാലു ചെറിയ സ്പൂൺ
3.പുളിയില്ലാത്ത തൈര് – അരക്കപ്പ്
പഞ്ചസാര – നാലു ചെറിയ സ്പൂൺ
ബേക്കിങ് സോഡ – രണ്ടു നുള്ള്
ഉപ്പ് – പാകത്തിന്
മുട്ട – ഒന്ന്
4.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു പൊങ്ങാനായി മാറ്റിവയ്ക്കണം.
∙മൈദയിൽ വെണ്ണ ചേർത്തു നന്നായി ഞെരടി യോജിപ്പിക്കുക.
∙ഇതിനു നടുവിൽ ഒരു കുഴിയുണ്ടാക്കി അതിൽ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചതു ചേർത്തു കുഴയ്ക്കണം.
∙ഇതിലേക്കു യീസ്‌റ്റു പൊങ്ങിയതും ചേർത്തു മയത്തിൽ കുഴയ്ക്കുക. ഒരു മണിക്കൂർ അനക്കാതെ മാറ്റി വയ്ക്കണം.
∙പിന്നീട് ചെറിയ ഉരുളകളാക്കി, പരത്തി ചൂടായ എണ്ണയിൽ വറുത്തു കോരുക.
∙ചൂടോടെ വിളമ്പാം.