എളുപ്പം തയാറാക്കാം ഫിഷ് മോളി; ഈസി റെസിപ്പി ഇതാ!
ഫിഷ് മോളി 1.മീൻ – അരക്കിലോ 2.ഉപ്പ് – ആവശ്യത്തിന് മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ 2.എണ്ണ – രണ്ടു വലിയ സ്പൂൺ 3.കറുവാപ്പട്ട – ഒരിഞ്ചു നീളത്തിൽ ഏലയ്ക്കാ – മൂന്ന് ഗ്രാമ്പൂ – നാല് ഇഞ്ചി – ഒരിഞ്ചു നീളത്തിൽ, നീളത്തിൽ അരിഞ്ഞത് വെളുത്തുള്ളി – അഞ്ച് അല്ലി, നീളത്തിൽ അരിഞ്ഞത് പച്ചമുളക് –

ഫിഷ് മോളി
1.മീൻ – അരക്കിലോ
2.ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
2.എണ്ണ – രണ്ടു വലിയ സ്പൂൺ
3.കറുവാപ്പട്ട – ഒരിഞ്ചു നീളത്തിൽ
ഏലയ്ക്കാ – മൂന്ന്
ഗ്രാമ്പൂ – നാല്
ഇഞ്ചി – ഒരിഞ്ചു നീളത്തിൽ, നീളത്തിൽ അരിഞ്ഞത്
വെളുത്തുള്ളി – അഞ്ച് അല്ലി, നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – രണ്ട്
4.സവാള – രണ്ട്, നീളത്തിൽ അരിഞ്ഞത്
5.തേങ്ങ ചുരണ്ടുപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – ഒരു കപ്പ്
രണ്ടാം പാൽ – ഒന്നര കപ്പ്
6.തക്കാളി – ഒന്ന്, വട്ടത്തിൽ അരിഞ്ഞത്
കറിവേപ്പില – ഒരു പിടി
ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
മീനിൽ രണ്ടാമത്തെ ചേരുവ പുരട്ടി പത്തു മിനിറ്റു വച്ച ശേഷം വറുത്തു കോരുക.
അതേ എണ്ണയിൽ മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റുക.
ഇതിലേക്കു സവാള ചേർത്തു വഴറ്റുക.
വഴണ്ടു വരുമ്പോൾ രണ്ടാം പാൽ ചേര്‍ത്തു തിളപ്പിക്കുക.
തിളച്ചു വരുമ്പോൾ മീനും ആറാമത്തെ ചേരുവയും ചേർത്തു പാലു വറ്റി വരുന്നതു വരെ തിളപ്പിക്കുക.
വറ്റി വരുമ്പോൾ ഒന്നാം പാൽ ചേർത്തു വാങ്ങാം.