ന്യൂ ഇയർ പാർട്ടിയിൽ സ്റ്റാർട്ടറായി വിളമ്പാം ഫിഷ് പക്കോര, ഈസി റെസിപ്പി!
ഫിഷ് പക്കോര 1.ദശക്കട്ടിയുള്ള മീൻ – അരക്കിലോ 2.മല്ലി – ഒരു വലിയ സ്പൂൺ ജീരകം – ഒരു വലിയ സ്പൂൺ അയമോദകം – ഒരു ചെറിയ സ്പൂൺ 3.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു വലിയ സ്പൂൺ പച്ചമുളക്, പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ വറ്റൽമുളക് ചതച്ചത് – ഒരു വലിയ സ്പൂൺ ചാട്ട് മസാല – അര ചെറിയ സ്പൂൺ കാശ്മീരി

ഫിഷ് പക്കോര
1.ദശക്കട്ടിയുള്ള മീൻ – അരക്കിലോ
2.മല്ലി – ഒരു വലിയ സ്പൂൺ
ജീരകം – ഒരു വലിയ സ്പൂൺ
അയമോദകം – ഒരു ചെറിയ സ്പൂൺ
3.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു വലിയ സ്പൂൺ
പച്ചമുളക്, പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
വറ്റൽമുളക് ചതച്ചത് – ഒരു വലിയ സ്പൂൺ
ചാട്ട് മസാല – അര ചെറിയ സ്പൂൺ
കാശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
കസൂരി മേത്തി – അര ചെറിയ സ്പൂൺ
നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
മല്ലിയില – രണ്ടു വലിയ സ്പൂൺ
4.കടലമാവ് – അരക്കപ്പ്
കോൺഫ്‌ളോര്‍ – കാൽ കപ്പ്
5.വെള്ളം – പാകത്തിന്
6.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙മീൻ കഴുകി വൃത്തിയാക്കി ഒരിഞ്ചു വലുപ്പത്തിലുളള കഷ്ണങ്ങളാക്കി മുറിച്ചു മാറ്റി വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ ചതച്ചു വയ്ക്കുക.
∙ഒരു ബൗളിൽ മൂന്നാമത്തെ ചേരുവയും പൊടിച്ചു വച്ചിരിക്കുന്ന മസാലയും ചേർത്തു യോജിപ്പിക്കുക.
∙ഇതിലേക്കു മീൻ കഷ്ണങ്ങൾ ചേർത്തു നന്നായി യോജിപ്പിച്ചു അര മണിക്കൂർ വയക്കുക.
∙ശേഷം നാലാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്ത് ഇളക്കി യോജിപ്പിക്കണം.
∙ചൂടായ എണ്ണയിൽ വറുത്തു കോരി സോസിനൊപ്പം വിളമ്പാം.