ചിക്കൻ മയോ പാറ്റീസ്; വീട്ടില് തയാറാക്കുമ്പോള് രുചി ഒന്ന് വേറെ തന്നെ.. Delicious Chicken Mayo Patties Recipe
ചെറുയാത്രകൾക്ക് തയ്യാറാക്കാവുന്നതും വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതുമായ രുചികരമായ ചിക്കൻ മയോ പാറ്റീസിന്റെ പാചകക്കുറിപ്പാണ് ഈ ലേഖനം വിശദീകരിക്കുന്നത്. ചിക്കൻ മിൻസ്, വിവിധ സോസുകൾ, പച്ചക്കറികൾ, മയോണൈസ്, ക്രീം എന്നിവ ചേർത്തുള്ള ഫില്ലിംഗ് തയ്യാറാക്കുന്ന വിധം, തുടർന്ന് ബ്രെഡ് സ്ലൈസുകൾ ഉപയോഗിച്ച് പാറ്റീസ് രൂപപ്പെടുത്തി, മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി എണ്ണയിൽ വറുത്തെടുക്കുന്ന പ്രക്രിയ എന്നിവ വ്യക്തമാക്കുന്നു. ഇത് തയ്യാറാക്കാൻ എളുപ്പമാണെന്നും മികച്ച രുചി നൽകുമെന്നും സൂചിപ്പിക്കുന്നു.

ചെറുയാത്രയ്ക്കൊരുങ്ങുമ്പോൾ വീട്ടിൽ തയാറാക്കി പായ്ക്ക് ചെയ്യാം രുചികരമായ ചിക്കൻ മയോ പാറ്റീസ്. ടേസ്റ്റി റെസിപ്പി ഇതാ..
ചിക്കൻ മയോ പാറ്റീസ്
1. എണ്ണ – രണ്ടു വലിയ സ്പൂൺ
2. ചിക്കൻ മിൻസ് – 700 ഗ്രാം
ഉപ്പ് – പാകത്തിന്
3. വറ്റൽമുളകു ചതച്ചത് – ഒരു വലിയ സ്പൂൺ
കുരുമുളകുപൊടി – ഒരു െചറിയ സ്പൂൺ
ചില്ലിസോസ് – ഒരു വലിയ സ്പൂൺ
സോയാസോസ് – ഒരു വലിയ സ്പൂൺ
പച്ചമുളക് അരിഞ്ഞത് – ഒന്നര വലിയ സ്പൂൺ
4. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
സ്പ്രിങ് അണിയൻ അരിഞ്ഞത് – അരക്കപ്പ്
കാപ്സിക്കം പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
5. മയണീസ് – അരക്കപ്പ്
ക്രീം – ഒരു കപ്പ്
6. ബ്രെഡ് സ്ലൈസ് – എട്ട്
7. മുട്ട – ഒന്ന്
8. റൊട്ടിപ്പൊടി – പാകത്തിന്
9. എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം െചയ്യുന്ന വിധം
∙ ഒരു പാനിൽ എണ്ണ ചൂടാക്കി ചിക്കൻ മിൻസും ഉപ്പും ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റി വേവിക്കണം.
∙ നിറം മാറുമ്പോൾ വറ്റൽമുളകും കുരുമുളകുപൊടിയും ചില്ലി സോസും സോയാസോസും പച്ചമുളകും ചേർത്ത് ഒന്ന്–രണ്ടു മിനിറ്റ് വഴറ്റുക.
∙ ഇതിലേക്കു സവാളയും സ്പ്രിങ് അണിയനും കാപ്സിക്കവും ചേർത്തു വഴറ്റി മൂന്ന്–നാലു മിനിറ്റ് വേവിക്കണം.
∙ മയണീസും ക്രീമും ചേർത്തിളക്കി വീണ്ടും നാലു മിനിറ്റ് വേവിച്ചു വാങ്ങുക. ഇതാണ് ഫില്ലിങ്.
∙ ബ്രെഡ് സ്ലൈസുകളുടെ നാലരികും മുറിച്ചു മാറ്റി, ഓരോ സ്ലൈസും ഒന്നു പരത്തണം.
∙ ഇതിൽ ഫില്ലിങ് വച്ച് അതിനു മുകളിൽ അടുത്ത സ്ലൈസ് ബ്രെഡ് പരത്തിയതു വച്ച് അവയുടെ അരിക് ഒട്ടിക്കണം.
∙ മുട്ട അടിച്ചതിൽ മുക്കി, റൊട്ടിപ്പൊടിയിൽ പൊ തിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക.
പാചകക്കുറിപ്പുകൾക്കു കടപ്പാട്: മഞ്ജു മാത്യു, മുംബൈ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനു കടപ്പാട്: പി. കെ. രഘുനാഥ്, മലയാള മനോരമ, കൊച്ചി