ചിക്കൻ കറി ഒരിക്കലെങ്കിലും ഇങ്ങനെ തയാറാക്കി നോക്കൂ, രുചിയൂറും റെസിപ്പി!
ചിക്കൻ കറി 1.എണ്ണ – അരക്കപ്പ് 2.ചിക്കൻ – ഒരു കിലോ, കഷണങ്ങളാക്കിയത് 3.ഗ്രാമ്പൂ – മൂന്ന് ഏലയ്ക്ക – നാല് കറുവാപ്പട്ട – ഒരിഞ്ചു കഷണം ബേ ലീഫ് – രണ്ട് കുരുമുളക് – എട്ട് 4.സവാള – മൂന്ന് ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു വലിയ സ്പൂൺ പച്ചമുളക് – നാല്, അരിഞ്ഞത് 5.കശ്മീരി മുളകുപൊടി – ഒരു

ചിക്കൻ കറി
1.എണ്ണ – അരക്കപ്പ്
2.ചിക്കൻ – ഒരു കിലോ, കഷണങ്ങളാക്കിയത്
3.ഗ്രാമ്പൂ – മൂന്ന്
ഏലയ്ക്ക – നാല്
കറുവാപ്പട്ട – ഒരിഞ്ചു കഷണം
ബേ ലീഫ് – രണ്ട്
കുരുമുളക് – എട്ട്
4.സവാള – മൂന്ന്
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു വലിയ സ്പൂൺ
പച്ചമുളക് – നാല്, അരിഞ്ഞത്
5.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
വറ്റൽമുളകു ചതച്ചത് – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
ജീരകംപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
6.തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്
7.വെള്ളം – അരക്കപ്പ്
8.മല്ലിയില അരിഞ്ഞത് – ഒരു പിടി
പാകം ചെയ്യുന്ന വിധം
∙പാനിൽ എണ്ണ ചൂടാക്കി ചിക്കൻ കഷണങ്ങൾ വഴറ്റുക. ചിക്കൻ ഗോൾഡൻ നിറമാകുമ്പോൾ കോരി മാറ്റി വയ്ക്കുക.
∙ഇതേ എണ്ണയിൽ മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വഴറ്റി സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോള്‍ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙തക്കാളി ചേർത്തു വഴറ്റി വെള്ളവും ചേർത്തു മൂടി വച്ചു വേവിക്കുക.
∙തക്കാളി വെന്തുടയുമ്പോൾ വറുത്തു വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങളും ചേർത്തിളക്കി പത്തു മിനിറ്റു മൂടിവച്ചു വേവിക്കുക.
∙വെന്തു കുറുകിവരുമ്പോൾ മല്ലിയില അരിഞ്ഞതും ചേർത്തിളക്കി വാങ്ങാം.