ചിക്കൻ ചങ്കീസ് 1.ചിക്കൻ – 750 ഗ്രാം 2.കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 3.എണ്ണ – നാലു വലിയ സ്പൂൺ 4.സവാള – മൂന്ന്, പൊടിയായി അരിഞ്ഞത് 5.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒന്നര വലിയ സ്പൂൺ 6.കശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ മല്ലിപ്പൊടി –

ചിക്കൻ ചങ്കീസ്

1.ചിക്കൻ – 750 ഗ്രാം

ADVERTISEMENT

2.കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ADVERTISEMENT

ഉപ്പ് – പാകത്തിന്

3.എണ്ണ – നാലു വലിയ സ്പൂൺ

ADVERTISEMENT

4.സവാള – മൂന്ന്, പൊടിയായി അരിഞ്ഞത്

5.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒന്നര വലിയ സ്പൂൺ

6.കശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

ജീരകംപൊടി – കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

7.തക്കാളി – ഒന്ന്, അരച്ചത്

8.കശുവണ്ടിപ്പരിപ്പ് – 20, കുതിർത്ത് അരച്ചത്

കട്ടത്തൈര് – നാലു വലിയ സ്പൂൺ

പച്ചമുളക് – മൂന്ന്

ഉപ്പ് – പാകത്തിന്

9.കസൂരി മേത്തി – ഒരു ചെറിയ സ്പൂൺ

മല്ലിയില – കാൽ കപ്പ്

ഗരംമസാലപ്പൊടി – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ പുരട്ടി അരമണിക്കൂർ വയ്ക്കണം.

∙പാനിൽ എണ്ണ ചൂടാക്കി ചിക്കൻ കഷണങ്ങൾ‌ വറഉത്തു മാറ്റി വയ്ക്കുക.

∙ഇതേ എണ്ണയിൽ സവാള വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് ചേർത്തു വഴറ്റണം.

∙പച്ചമണം മാറുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙തക്കാളി അരച്ചതും ചേർത്തിളക്കി എണ്ണ തെളിയുമ്പോൾ ചിക്കൻ കഷണങ്ങൾ ചേർത്തിളക്കണം.

∙എട്ടാമത്തെ ചേരുവയും ചേർത്തിളക്കി വേവിക്കുക.

∙ഒന്‍പതാമത്തെ ചേരുവയും ചേർത്തുളക്കി വാങ്ങാം.

ADVERTISEMENT