ചപ്പാത്തിക്കും പൊറോട്ടയ്ക്കുമൊപ്പം ഇനി കഴിക്കാം പാലക് മട്ടൺ കറി
ആവശ്യമായ ചേരുവകൾ 1. മട്ടൺ – അരക്കിലോ 2. ഉപ്പ്– പാകത്തിന് കുരുമുളകുപൊടി– പാകത്തിന് നാരങ്ങാനീര് – പാകത്തിന് സവാള – ഒരു വലുത്, പൊടിയായി അരിഞ്ഞത് 3. പാലക്ക് ചീര – 250 ഗ്രാം പച്ചമുളക് – നാല്, അരിഞ്ഞത് 4. റൈസ് ബ്രാൻ ഓയിൽ (തവിടെണ്ണ) – രണ്ടു ചെറിയ സ്പൂൺ 5. പഞ്ചസാര – ഒരു ചെറിയ സ്പൂൺ 6. തേങ്ങാപ്പാൽ –

ആവശ്യമായ ചേരുവകൾ
1. മട്ടൺ – അരക്കിലോ
2. ഉപ്പ്– പാകത്തിന്
കുരുമുളകുപൊടി– പാകത്തിന്
നാരങ്ങാനീര് – പാകത്തിന്
സവാള – ഒരു വലുത്, പൊടിയായി അരിഞ്ഞത്
3. പാലക്ക് ചീര – 250 ഗ്രാം
പച്ചമുളക് – നാല്, അരിഞ്ഞത്
4. റൈസ് ബ്രാൻ ഓയിൽ (തവിടെണ്ണ) – രണ്ടു ചെറിയ സ്പൂൺ
5. പഞ്ചസാര – ഒരു ചെറിയ സ്പൂൺ
6. തേങ്ങാപ്പാൽ – അരക്കപ്പ്
മുളകുപൊടി – കാൽ ചെറിയ സ്പൂൺ
മല്ലിപ്പൊടി – കാൽ ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – രണ്ടുചെറിയ സ്പൂൺ
സോയാബീൻ ചങ്ക്സ് – അരക്കപ്പ്
7. വെള്ളം – ഒന്നരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ മട്ടണിൽ രണ്ടാമത്തെ ചേരുവ പുരട്ടി കുറച്ചു സമയം വച്ച ശേഷം പ്രഷർ കുക്കറിലാക്കി പകുതി വേവിൽ തയാറാക്കി വയ്ക്കണം.
∙ ചീരയും പച്ചമുളകും ചേർത്തു വേവിച്ചു വാങ്ങി അരച്ചു വയ്ക്കണം.
∙ പാനിൽ എണ്ണ ചൂടാക്കി പഞ്ചസാര ചേർത്തിളക്കുക.
∙ പഞ്ചസാര ഉരുകിത്തുടങ്ങുമ്പോൾ(കരിയരുത്) മട്ടൺ ചേർത്തിളക്കണം.
∙ അതിലേക്ക് ആറാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.
∙ വെള്ളം ചേർത്തിളക്കി ചെറുതീയിൽ പാത്രം അടച്ചു വച്ചു മട്ടൺ വേവിച്ചെടുക്കണം.
∙ ചൂടോടെ വിളമ്പാം.
Pushpa Santhosh, Fort Kochi