മൊഞ്ചുള്ള ചെമ്മീൻ കക്കത്തിലാക്കിയത്..; മലബാർ രുചിയിൽ സൂപ്പര്‍ റെസിപ്പി Delicious Malabar Prawn Curry
ഈ വാർത്താ ലേഖനം ആഘോഷ ദിവസങ്ങളിൽ മലബാറി രുചിയിൽ തയ്യാറാക്കാവുന്ന ഒരു ചെമ്മീൻ കക്കത്തിൽ വിഭവത്തെക്കുറിച്ചാണ് വിശദീകരിക്കുന്നത്. വൃത്തിയാക്കിയ ചെമ്മീൻ മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവയിൽ പുരട്ടി വറുത്തെടുത്ത്, പിന്നീട് വഴറ്റിയ സവാള, ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റ്, തക്കാളി, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് തയ്യാറാക്കുന്ന കറിയിൽ അന്തിമമായി ചെമ്മീനും വറുത്ത സവാളയും മല്ലിയിലയും ഗരംമസാലയും ചേർത്ത് പാകപ്പെടുത്തിയെടുക്കുന്ന രീതിയാണ് ഇതിൽ വിവരിക്കുന്നത്. തെസ്നിം അസീസ് ആണ് ഈ വിഭവം തയ്യാറാക്കിയിരിക്കുന്നത്.

ആഘോഷ ദിവസങ്ങള്‍ മൊഞ്ചാക്കാൻ മലബാർ രുചിയിൽ ചെമ്മീൻ കക്കത്തിലാക്കിയത്. സൂപ്പര്‍ റെസിപ്പി ഇതാ..
1. ചെമ്മീൻ – 250 ഗ്രാം, വൃത്തിയാക്കിയത്
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
2. എണ്ണ – പാകത്തിന്
3. സവാള – രണ്ട്
4. പച്ചമുളക് – രണ്ട്, ചതച്ചത്
ഇഞ്ചി വെളുത്തുളളി ചതച്ചത് – ഒരു ചെറിയ സ്പൂൺ
5. മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ
മുളകുപൊടി – നാലു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
6. തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്
7. ഗരംമസാലപ്പൊടി – കാൽ ചെറിയ സ്പൂൺ
മല്ലിയില അരിഞ്ഞത് – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു കുറച്ചു സമയം വച്ച ശേഷം അധികം മൊരിഞ്ഞു പോകാതെ എണ്ണയിൽ വറുത്തു കോരി മാറ്റി വയ്ക്കണം.
∙ അതേ എണ്ണയിൽ തന്നെ ഒരു സവാള നീളത്തിൽ അരിഞ്ഞതു ചേർത്തു വഴറ്റി ബ്രൗൺ നിറമാകുമ്പോൾ വാങ്ങി മിക്സിയിലിട്ടു ചതച്ചു മാറ്റി വയ്ക്കുക. വെള്ളം ചേർക്കരുത്.
∙ നാലാമത്തെ ചേരുവയും യോജിപ്പിച്ചു വയ്ക്കണം.
∙ അഞ്ചാമത്തെ ചേരുവ അൽപം വെള്ളത്തിൽ കലക്കി പേസ്റ്റ് പരുവത്തിലാക്കി വയ്ക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി ബാക്കിയുള്ള ഒരു സവാള പൊടിയായി അരിഞ്ഞതു ചേർത്തു വഴറ്റുക. ഇതിലേക്കു ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി–വെളുത്തുള്ളി–പച്ചമുളകു മിശ്രിതം ചേർക്കണം.
∙ നന്നായി വഴന്ന ശേഷം തക്കാളി ചേർത്തു വഴറ്റി, കലക്കി വച്ചിരിക്കുന്ന പൊടികളും ചേർത്തിളക്കണം. ഇതിലേക്ക് ഒരു കപ്പ് വെള്ളവും പാകത്തിനുപ്പും ചേർത്തിളക്കി തിളപ്പിക്കുക.
∙ കുറുകിത്തുടങ്ങുമ്പോൾ വറുത്തു ചതച്ച സവാളയും പൊരിച്ചു വച്ചിരിക്കുന്ന ചെമ്മീനും ചേർത്തിളക്കി വേവിക്കണം.
∙ ചെമ്മീന്‍ നന്നായി വെന്ത് എണ്ണ തെളിയുമ്പോൾ മല്ലിയിലയും ഗരംമസാലപ്പൊടിയും ചേർത്തിളക്കി വാങ്ങി ഉപയോഗിക്കാം.
തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : അസീം കൊമാച്ചി. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: തെസ്നിം അസീസ്, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, മലപ്പുറം