ആരോഗ്യകരമായ ഒരു ദിവസത്തിന് ഓട്സ് ഉപ്പുമാവോടെ തുടക്കം Simple Oats Upma Recipe for a Healthy Start
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹ രോഗികൾക്കും ഒരുപോലെ പ്രയോജനകരമായ, രുചികരമായ ഓട്സ് ഉപ്പുമാവ് തയ്യാറാക്കുന്ന വിധം വിശദീകരിക്കുന്നു. ഈ വിഭവം ധാരാളം നാരുകളും പച്ചക്കറികളും അടങ്ങിയതും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമാണ്. ഓട്സ് വറുത്തെടുത്ത്, സവാള, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റിയ ശേഷം വെള്ളം ചേർത്ത തിളയ്ക്കുന്ന മിശ്രിതത്തിലേക്ക് വറുത്ത ഓട്സ് കുറേശ്ശെയായി ചേർത്ത് ഇളക്കി, വെള്ളം വറ്റുന്നതുവരെ വേവിച്ചെടുക്കുന്നതാണ് ഇതിന്റെ രീതി.

രുചി ഒട്ടും കുറയ്ക്കാതെ കഴിക്കാൻ ഒരു കിടിലൻ ഓട്സ് ഉപ്പുമാവ്. ധാരാളം ഫൈബറും പച്ചക്കറികളും അടങ്ങിയ ഓട്സ് ഉപ്മ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹ രോഗികൾക്കും ഒരുപോലെ ഉത്തമമാണ്.
ആവശ്യമായ ചേരുവകൾ
ഓട്സ് - 1 കപ്പ്
സവാള - 1 എണ്ണം (അരിഞ്ഞത്)
പച്ചമുളക് - 1 എണ്ണം (അരിഞ്ഞത്)
ഇഞ്ചി - ചെറിയ കഷ്ണം (അരിഞ്ഞത്)
കടുക് - 1/2 ടീസ്പൂൺ
എണ്ണ - 1.5 ടേബിൾസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വെള്ളം - 1.5 കപ്പ്
പാകം ചെയ്യുന്ന വിധം
. ആദ്യം പാനിൽ ഓട്സ് ചേർത്ത് എണ്ണയില്ലാതെ വറുത്തെടുക്കുക. ഇത് മാറ്റി വെയ്ക്കുക.
. അതേ പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.
. ഇതിലേക്ക് കറിവേപ്പില, ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ചേർത്ത് വഴറ്റുക.
. സവാള നന്നായി വഴന്നു വരുമ്പോൾ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർക്കുക.
. വെള്ളം തിളച്ചു വരുമ്പോൾ വറുത്തു വെച്ച ഓട്സ് കുറച്ചുകുറച്ചായി ചേർത്ത് ഇളക്കുക.
. തീ കുറച്ച് വെച്ച് വെള്ളം വറ്റുന്നതുവരെ വേവിച്ച് വാങ്ങി വെക്കുക.