ചിക്കൻ ലവേഴ്സിനൊരു സ്പെഷ്യൽ ഐറ്റം, ജ്യൂസി ലെമൺ ഗാർലിക് ചിക്കൻ Simple Steps to Delicious Lemon Garlic Chicken
കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന, സ്വാദിഷ്ടവും ജ്യൂസിയും ആയ ഒരു ചിക്കൻ റെസിപ്പിയാണ് ലെമൺ ഗാർലിക് ചിക്കൻ. എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ ഉപ്പും കുരുമുളകും ചേർത്ത് മാരിനേറ്റ് ചെയ്ത ശേഷം കോൺഫ്ലവറിൽ മുക്കി വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്നു. മറ്റൊരു പാനിൽ ബട്ടർ ചൂടാക്കി വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചെറുതായി അരിഞ്ഞത് വഴറ്റി, മുളകുപൊടി, കുരുമുളകുപൊടി, ഒറിഗാനോ, തൈം, ഗാർലിക് പൗഡർ, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുന്നു. ആവശ്യത്തിന് വെള്ളവും ഫ്രഷ് ക്രീമും ചേർത്ത് ഗ്രേവി തയ്യാറാക്കിയ ശേഷം, വറുത്ത ചിക്കൻ കഷണങ്ങൾ ഇതിൽ ചേർത്ത് നന്നായി യോജിപ്പിച്ച് ചൂടോടെ വിളമ്പാവുന്നതാണ്. ഇത് ചോറിനും ചപ്പാത്തിക്കും ഏറ്റവും മികച്ച ഒരു കോമ്പിനേഷനാണ്.

കുറഞ്ഞ ചേരുവകൾ കൊണ്ട് പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ ചിക്കൻ റെസിപ്പി.നല്ല ജ്യൂസി ആൻഡ് ടേസ്റ്റി ലെമൺ ഗാർലിക് ചിക്കൻ. ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ ബെസ്റ്റ് കോമ്പിനേഷൻ.
ആവശ്യമായ ചേരുവകൾ
1.ചിക്കൻ - എല്ലില്ലാത്ത കഷ്ണം
കുരുമുളക് പൊടി - 4 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
2. വെളിച്ചെണ്ണ - ആവശ്യത്തിന്
3. കോൺ ഫ്ലോർ - ആവശ്യത്തിന്
4. ബട്ടർ - 3 ടീസ്പൂൺ
5. വെളുത്തുള്ളി - 1 ഫുൾ
ചെറിയുള്ളി - 10 എണ്ണം
വറ്റൽമുളക് പൊടി - 2 ടീസ്പൂൺ
മുളക്പൊടി - 1 teaspoon
ഒറിഗാനോ, തൈം - 2 ടീസ്പൂൺ
ഗാർലിക് പൗഡർ - 1/2 ടീസ്പൂൺ
ചെറുനാരങ്ങാനീര് - 1 ടീസ്പൂൺ
6. ഫ്രഷ് ക്രീം - 4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
. ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ചിക്കൻ നന്നായി മാറിനേറ്റ് ചെയ്ത് മാറ്റി വെക്കുക.
. പാനിൽ വെളിച്ചെണ്ണ ചൂടാക്കുക.
. കോൺ ഫ്ലോറിൽ മുക്കിയ ശേഷം ചിക്കൻ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക.
. അതേ പാനിൽ ബട്ടർ ഇട്ട് വെളുത്തുള്ളിയും ചെറിയുള്ളിയും ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക.
. അതിലേക്ക് അഞ്ചാമത്തെ ചേരുവകൾ കൂടി ചേർത്തു മൂപ്പിച്ചെടുക്കുക.
. ആവശ്യത്തിന് വെള്ളം ചേർത്തു തിളപ്പിക്കുക. ശേഷം കുക്കിംഗ് ക്രീം കൂടി ചേർത്തിളക്കുക.
. തയ്യാറായ ഗ്രേവിയിലേക്ക് പൊരിച്ച ചിക്കൻ കൂടി ചേർത്തു ഇളക്കിയെടുക്കാം.
. ചൂടോടെ വിളമ്പാം.