വീടുകളിൽ വളരെ എളുപ്പത്തിൽ രുചികരമായ പെരി പെരി ചിക്കൻ തയാറാക്കുന്നത് എങ്ങനെയെന്ന് ഈ കുറിപ്പിൽ വിശദീകരിക്കുന്നു. വറ്റൽമുളക്, കശ്മീരി മുളകുപൊടി, വെളുത്തുള്ളി, ഇഞ്ചി, കശുവണ്ടിപ്പരിപ്പ്, തൈര്, വിവിധ മസാലക്കൂട്ടുകൾ എന്നിവ അരച്ചെടുത്ത മിശ്രിതം ചിക്കനിൽ പുരട്ടി മണിക്കൂറുകൾ വെച്ച ശേഷം തവയിൽ വേവിച്ചെടുക്കുന്നു. പിന്നീട് വെണ്ണയും ടൊമാറ്റോ കെച്ചപ്പും മുളക് പേസ്റ്റും ചേർത്തുണ്ടാക്കുന്ന പ്രത്യേക സോസ് ചിക്കനിൽ പുരട്ടി മല്ലിയില വിതറി ഇത് സ്വാദിഷ്ടമായി വിളമ്പാവുന്നതാണ്.

ഇനി വീട്ടിലുണ്ടാക്കാം സ്വാദിഷ്ടമായ പെരി പെരി ചിക്കൻ.. പെട്ടെന്ന് തയാറാക്കാന്‍ ഈസി റെസിപ്പി ഇതാ.. 

പെരി പെരി ചിക്കൻ

ADVERTISEMENT

1. ചിക്കൻ കാൽ – നാല്
2. വറ്റൽമുളക് – എട്ട്, ചൂടുവെള്ളത്തിൽ കുതിർത്തത്
കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി – ഒരു കുടം
ഇഞ്ചി – ഒരു ചെറിയ കഷണം
കശുവണ്ടിപ്പരിപ്പ് – എട്ട്– 10
മല്ലിയില – കാൽ കപ്പ്
എണ്ണ – അഞ്ചു വലിയ സ്പൂൺ
ജീരകംപൊടി – ഒരു ചെറിയ സ്പൂൺ
തൈര് – നാലു വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
സവാള – ഒന്ന്
ചുവന്ന കാപ്സിക്കം – ഒന്ന്, ചുട്ടെടുത്തത്
വിനാഗിരി – മൂന്നു വലിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. വെണ്ണ – നാലു വലിയ സ്പൂൺ
4. ടുമാറ്റോ കെച്ചപ്പ് –  രണ്ടു വലിയ സ്പൂൺ
വറ്റൽമുളകു ചതച്ചത് – ഒരു വലിയ സ്പൂൺ
ചില്ലി പേസ്റ്റ് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
5. മല്ലിയില അരിഞ്ഞത് – പാകത്തിന്

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ ചിക്കൻ, ഫോർക്ക് കൊണ്ട് അങ്ങിങ്ങായി കുത്തുക.

∙ രണ്ടാമത്തെ ചേരുവ മിക്സിയിലാക്കി മയത്തിൽ അരച്ചു ചിക്കനിൽ പുരട്ടി നാല്–അഞ്ച് മണിക്കൂർ വയ്ക്കുക. ചൂടായ തവയിൽ അൽപം എണ്ണ പുരട്ടി ചിക്കൻ നിരത്തി ചെറുതീയിലാക്കി വേവിച്ചു വാങ്ങുക.

ADVERTISEMENT

∙ വെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു വഴറ്റി, അതു വേവിച്ച ചിക്കനിൽ ബ്രഷ് ചെയ്ത്, മല്ലിയില തൂവി വിളമ്പണം.

തയാറാക്കിയത്: മെര്‍ലി എം. എൽദോ, ഫോട്ടോ : അസീം കൊമാച്ചി. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: റാഫിയ സി. കെ., ദ് ബേക്കിങ് കമ്പനി, താനൂർ, മലപ്പുറം

How to Make Delicious Peri Peri Chicken at Home:

Recipe provides an easy and delicious way to prepare homemade peri peri chicken with simple ingredients. Chicken pieces are first pricked with a fork and marinated in a smooth paste made from soaked red chillies, Kashmiri chilli powder, garlic, ginger, cashew nuts, coriander leaves, oil, cumin powder, curd, coriander powder, onion, roasted red capsicum, vinegar, garam masala, and salt for four to five hours. The marinated chicken is then cooked on a low flame in a greased hot pan until done. A special sauce is prepared by heating butter and mixing it with tomato ketchup, crushed red chillies, chilli paste, salt, and black pepper powder. This flavorful butter sauce is brushed over the cooked chicken, which is finally garnished with chopped coriander leaves and served hot.

ADVERTISEMENT